Wednesday 30 January 2013

LSS,USS പരീക്ഷകള്‍ മാറ്റിവെച്ചു.


      ഫെബ്രുവരി 2,16 തീയ്യതികളില്‍  നടത്താനിരുന്ന  LSS,USS, സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ മാറ്റിവെച്ചു. LSS,USS പരീക്ഷകള്‍ ഫെബ്രുവരി 16 നും സ്ക്രീനിങ്ങ് ടെസ്റ്റ്‌ 23 നും നടത്തുമെന്ന് പരീക്ഷാകമ്മീഷണറുടെ സെക്രട്ടറി  അറിയിച്ചു.


പ്രധാനാദ്ധ്യാപകരുടെ യോഗം


 ഉപജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം ഫിബ്രവരി 1 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആര്‍.സിയില്‍ ചേരും. യോഗത്തില്‍ നൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍ പങ്കെടുക്കും. പ്രധാനാദ്ധ്യാപകര്‍ കൃത്യസമയത്ത് പങ്കെടുക്കുക.


Tuesday 29 January 2013

പ്രധാനാദ്ധ്യാപക രുടെ ശ്രദ്ധയ്ക്ക്


LSS/USS പരീക്ഷാ ഹാള്‍ടിക്കറ്റ് പ്രധാനാദ്ധ്യാപകര്‍ ഡൌണ്‍ ലോഡ് ചെയ്ത് ഒപ്പും സീലും രേഖപ്പെടുത്തി കുട്ടികള്‍ക്ക് നല്‍കേണ്ടതാണ് വിശദവിവരങ്ങള്‍ക്ക് ഇ-മെയില്‍ പരിശോധിക്കുക 


Friday 25 January 2013

പണിമുടക്ക് - ഡയസ് നോണ്‍ സംബന്ധിച്ച ഉത്തരവ്

പണിമുടക്ക് കാലം  ഡയസ് നോണ്‍  ആയി പരിഗണിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇവിടെ...

LSS/USS പരീക്ഷ: ചീഫ് സൂപ്രണ്ട്, ഡെപ്യുട്ടി ചീഫ് സൂപ്രണ്ട് പരിശീലനം



2012-13 വര്‍ഷത്തെ LSS/USS പരീക്ഷ നടത്തിപ്പിനായി  ചീഫ് സൂപ്രണ്ട്, ഡെപ്യുട്ടി ചീഫ് സൂപ്രണ്ട് ആയി നിയമനം ലഭിച്ചവര്‍ക്കുള്ള പരിശീലനം 30.01.2013 ന് രാവിലെ 10 മണിക്ക് മാടായി ബി.ആര്‍.സിയില്‍ വെച്ച് നടക്കും.കൃത്യസമയത്ത് പരിശീലന പരിപാടിയില്‍ പങ്കെടു ക്കുക.



LSS/USS പരീക്ഷ: നിയമന ഉത്തരവ് കൈപ്പറ്റണം


2012-13 വര്‍ഷത്തെ LSS/USS പരീക്ഷ നടത്തിപ്പിനായുള്ള ചീഫ് സൂപ്രണ്ട്, ഡെപ്യുട്ടി ചീഫ് സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍ എന്നിവര്‍ക്കുള്ള നിയമനഉത്തരവ് പ്രധാനാധ്യാപകര്‍ ഓഫീസില്‍നിന്നും കൈപ്പറ്റേണ്ട താണ് .


Thursday 24 January 2013

ക്ലസ്റ്റര്‍ പരിശീലനം ജനുവരി 28 മുതല്‍

 എല്‍ പി വിഭാഗം മുഴുവന്‍ അദ്ധ്യാപകര്‍ക്കും ഇംഗ്ലീഷും  യു.പി.വിഭാഗത്തിന്‌  സങ്കലിത വിദ്യാഭ്യാസവും ആണ് ഇത്തവണ പരിശീലനവിഷയം.ഹാജര്‍ നിര്‍ബ്ബന്ധം.വിശദാംശങ്ങള്‍ ഇവിടെ.


പണിമുടക്ക് -ശിക്ഷണ നടപടികള്‍ സംബന്ധിച്ച ഉത്തരവ്

08.01.2003 മുതല്‍ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് -ശിക്ഷണ  നടപടികള്‍  സംബന്ധിച്ച ഉത്തരവ് 

Tuesday 22 January 2013

നവോദയ പരീക്ഷ: ഹാള്‍ടിക്കറ്റ് വിതരണം


നവോദയ പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് ഓഫീസില്‍ ലഭ്യമാണ് .  പ്രധാനാദ്ധ്യാപകര്‍ കൈപ്പറ്റുക 
പരീക്ഷാതീയ്യതി: 2013 ഫെബ്രവരി 10

നബിദിനം: പൊതു അവധി ജനുവരി 24 ന്


നബിദിനം പ്രമാണിച്ചുളള പൊതുഅവധി ജനുവരി 24 ലേക്ക് മാറ്റി ഉത്തരവായി

Monday 21 January 2013

ക്ലസ്റ്റര്‍ പരിശീലനം- അറിയിപ്പ്


ക്യു.ഐ.പി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനമനുസരിച്ച് ഇപ്പോള്‍ നടന്നുവരുന്ന മില്ലേനിയം പരിശീലനം അവസാനിച്ച ശേഷം ജനുവരി 28 ന് മാത്രമേ ക്ലസ്റ്റര്‍ പരിശീലനം ആരംഭിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിച്ചു.


Friday 18 January 2013

എയിഡഡ് സ്കൂളിലെ പ്രധാനാദ്ധ്യാപകരെ സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരാക്കി ഉത്തരവായി.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


വളരെ അടിയന്തിരം 
ഉച്ചഭക്ഷണപരിപാടി സംബന്ധിച്ച 2013-14 ബഡ്ജറ്റ് MIS Data താഴെ കൊടുത്ത പ്രഫോര്‍മയില്‍ 19.1.2013 വൈകുന്നേരം 4 മണിക്ക് മുന്‍പായി ഓഫീസില്‍ ഇ-മെയില്‍ മുഖാന്തിരം അറിയിക്കുകയും പ്രസ്തുത പ്രഫോര്‍മയുടെ ഒരു കോപ്പി ഈ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്.


Thursday 17 January 2013

പ്രധാനാദ്ധ്യാപകരുടെ അടിയന്തര യോഗം നാളെ


ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ അടിയന്തര യോഗം നാളെ (ജനുവരി 18, വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആര്‍.സിയില്‍ ചേരും. കൃത്യസമയത്ത് പങ്കെടുക്കുക.


Implementation of National Pension System-Orders issued


Government have implemented the National Pension System in the state to employees joining service with effect from 01/04/2013.For details view...

Monday 14 January 2013

സംസ്ഥാന സ്ക്കൂള്‍ കലോത്സവം :Program Notice


സംസ്ഥാന സ്ക്കൂള്‍ കലോത്സവം 
മലപ്പുറം, ജനുവരി 14-20


സമരം ഒത്തുതീര്‍പ്പായി .

പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ ജനുവരി 8 മുതല്‍ നടത്തിവരുന്ന അനിശ്ചിത കാല പണിമുടക്ക്  ഇന്ന് പുലര്‍ച്ചെ പിന്‍വലിച്ചു.ഇന്നലെ രാത്രി 11.25ന് ആദ്യം ധനകാര്യ മന്ത്രിയുമായും പിന്നീട് ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും നടന്ന ചർച്ചയ്ക്കൊടുവിൽ പുലർച്ചെ 1.30 നാണ് പണിമുടക്ക് പിൻവലിക്കാൻ ധാരണയായത്. പിന്നീട് 2 മണിയോടെ സംഘടനാ നേതാക്കൾ പിൻവലിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അടുത്ത ഏപ്രിൽ 1 മുതൽ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയശേഷം ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈഷമ്യങ്ങൾ ജീവനക്കാർ ശ്രദ്ധയിൽപ്പെടുത്തിയാൽ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താ ലേഖകരോട് പറഞ്ഞു.
പങ്കാളിത്ത പെൻഷൻ ഫണ്ട് നിക്ഷേപിക്കുന്ന സംവിധാനത്തിൽ സംസ്ഥാന ഗവൺമെന്റ് ട്രഷറിയെക്കൂടി ഉൾപ്പെടുത്താൻ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിട്ടിയോട് ആവശ്യപ്പെടും.
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിൽ നിന്നുള്ള ആദായത്തിൽ നിന്ന് മിനിമം പെൻഷൻ കുറയാൻ പാടില്ലെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പുതുക്കിയ പെൻഷൻ ബിൽ നിയമമാക്കുമ്പോള്‍ ജീവനക്കാരുടെ അസസ്‌മെന്റ് റിട്ടേൺ കണക്കിലെടുക്കുമെന്ന് ഇതുസംബന്ധിച്ച ജീവനക്കാരുടെ ആശങ്കകൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. 2013 മാർച്ച് 31 വരെ സർവീസിൽ കയറുന്നവർക്ക് നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ തുടരും. സമരത്തിൽ പങ്കെടുത്തുവെന്ന ഒറ്റക്കാരണംകൊണ്ട് ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവ അനുഭാവപൂർവം പരിഗണിക്കും. എന്നാൽ അക്രമവും പൊതുമുതൽ നശിപ്പിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ പുനഃപരിശോധന ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓരോ കേസും അതിന്റെ മെറിറ്റിലാവും പരിശോധിക്കുക. 
(അവലംബം:കേരള കൗമുദി ഓണ്‍ലൈന്‍ എഡിഷന്‍) 

Thursday 3 January 2013

കണ്ണൂര്‍ റവന്യു ജില്ല സ്ക്കൂള്‍ കലോത്സവം:Live Results

കണ്ണൂര്‍ റവന്യു ജില്ല സ്ക്കൂള്‍ കലോത്സവം 
തലശ്ശേരി 
Live Results:  Click Here



Wednesday 2 January 2013

പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 5 ന്


ഉപജില്ലയിലെ ഗവ./എയ്ഡഡ്/അണ്‍എയ്ഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 5 ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാടായി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കൃത്യസമയത്ത് പങ്കെടുക്കുക.


ജില്ലാ കലോത്സവം: 'Participants Card' കൈപ്പറ്റണം


കണ്ണൂര്‍ റവന്യുജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ ഉപജില്ലയിലെ മത്സരാര്‍ത്ഥികളുടെ 'Participants Card' മാട്ടൂല്‍ ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് വിതരണം ചെയ്തുവരുന്നുണ്ട്. ബന്ധപ്പെട്ട സ്ക്കൂളിലെ പ്രധാനാദ്ധ്യാപകര്‍ 'Participants Card'കൈപ്പറ്റേ ണ്ടതാണ്.


Tuesday 1 January 2013

കായികക്ഷമത 2012-13


ഈ വര്‍ഷത്തെ സ്ക്കൂള്‍തല കായികക്ഷമത ടെസ്റ്റ്‌ അപ് ലോഡ് ചെയ്യേണ്ട അവസാനതീയ്യതി15.1.2013 ആണ്.ലിങ്ക് ഇവിടെ.


HAPPY NEW YEAR 2013



ശുഭപ്രതീക്ഷയോടെ 
നല്ല നാളേയ്ക്കായി കാത്തിരിക്കാം........

പുതുവത്സാരശംസകള്‍..



കണ്ണൂര്‍ റവന്യു ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം ജനുവരി 3 ന് ആരംഭിക്കും


കണ്ണൂര്‍ റവന്യു ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം ജനുവരി 3 ന് ആരംഭിക്കും. നേരത്തെ ജനുവരി 2 ന് നടത്താന്‍ നിശ്ചയിച്ച മത്സരങ്ങള്‍ ജനുവരി 6 ന് നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിച്ചു.