ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാനതീയ്യതി ഒക്ടോബർ 15.

Thursday, 20 November 2014

ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

2015 ജനുവരി മാസം നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. 
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 10.

വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 22 ന്

2014-15 വർഷത്തെ തിരൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ മേളകൾക്ക് പങ്കെടുക്കുവാൻ യോഗ്യതനേടിയ വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 22 ന് രാവിലെ 10.30 ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടരുടെ കാര്യാലയത്തിൽ ചേരുന്നതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു. യോഗത്തിനെത്തുന്ന വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകൻ/ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് 2 എണ്ണം വീതം കൊണ്ടുവരണം.

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014: പ്രോഗ്രാം നോട്ടീസ്

മാടായി ഉപജില്ല 
കേരള സ്കൂൾ കലോത്സവം 2014  
പ്രോഗ്രാം നോട്ടീസ് 

ഉപജില്ലാ കലോത്സവം: രജിസ്ട്രേഷൻ നാളെ

ഉപജില്ലാ കലോത്സവം: രജിസ്ട്രേഷൻ നാളെ (നവംബർ 21) ഉച്ചയ്ക്ക് 1 മണിക്ക് ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കും

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പാഠപുസ്തകം രണ്ടാം വോള്യം സ്കൂളുകൾക്ക് ഇനിയും ലഭിക്കാൻ ബാക്കിയുള്ളവ ഇന്ന് തന്നെ (20.11.2014) ഓഫീസിൽനിന്നും കൈപ്പറ്റണം. ഓഫീസിൽ ഉള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഇ മെയിൽ ചെയ്തിട്ടുണ്ട്. ഇന്നത്തെ വിതരണത്തിനുശേഷം ബാക്കിയുള്ളവ മറ്റ് ഉപജില്ലകൾക്ക് നൽകുന്നതായിരിക്കും.

Tuesday, 18 November 2014

മാടായി ഉപജില്ല കേരള സ്കൂൾ കലോത്സവം 2014 
പ്രസംഗം (മലയാളം): LP വിഭാഗം 
വിഷയം: 'ശുചിത്വ കേരളം'

Monday, 17 November 2014

ട്രോഫികൾ തിരിച്ചേൽപ്പിക്കണം

എല്ലാപ്രധാനാദ്ധ്യാപകരും പ്രിൻസിപ്പാൾമാരും 2013-14 വർഷം മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ലഭിച്ച ട്രോഫികൾ നവംബർ 20 ന് മുമ്പായി ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കന്ററി സ്കൂളിൽ തിരിച്ചേൽപ്പിക്കണമെന്ന് ട്രോഫി & സർട്ടിഫിക്കറ്റ് കമ്മിറ്റി കണ്‍വീനർ (മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം 2014-15) അറിയിച്ചു.

Saturday, 15 November 2014

റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന്

റവന്യു ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന് കണ്ണൂർ സെന്റ്‌ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടക്കും. LP,UP വിഭാഗം മത്സരങ്ങൾ രാവിലെ 10.30 നും HS,HSS വിഭാഗം മത്സരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും നടക്കും. ഉപജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച ടീമുകൾ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 14 November 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ IEDC സ്കോളർഷിപ്പിന് അർഹരായ പുതിയ കുട്ടികളുടെ പേരും UID നമ്പറും കുട്ടികളുടെ പേരിൽ SBT ൽ അക്കൌണ്ട് തുടങ്ങി അക്കൗണ്ട് നമ്പരും IFSC കോഡ് നമ്പരും ബ്രാഞ്ചിന്റെ പേരും നവമ്പർ 15 ന് മുമ്പായി
ഓഫീസിൽ അറിയിക്കേണ്ടതാണ്.