Saturday 31 May 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്: Staff Fixation 14-15

  തസ്തികനിർണ്ണയയവുമായി ബന്ധപ്പെട്ട് അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ എത്രയും പെട്ടന്ന് ഹാജരാക്കേണ്ടതാണ് .
--------------------------------------------
15.07.1997 ന് ശേഷം തസ്തിക നഷ്ടപ്പെട്ട് പുറത്ത് പോയവരുടേയും  സ്ക്കൂളിൽ തിരികെ വന്നവരുടേയും സർക്കാർ സ്ക്കൂളുകളിലേക്ക് മാറ്റിനിയമിക്കപ്പെട്ടവരുടേയും വിവിധ സി.ആർ.സി കോ-ഓർഡിനേറ്റർമാരായി ജോലി ചെയ്യുന്നവരുടേയും, 1:30/1:35 അനുപാതത്തിൽ തുടരുന്നവരുടേയും, പ്രധാനദ്ധ്യാപകനെ ക്ളാസ്സ് ചാർജ്ജിൽ നിന്നും ഒഴിവാക്കിയ ഒഴിവിൽ തുടരുന്നവരുടേയും പേരും മറ്റ് വിവരങ്ങളും നിർദ്ദിഷ്ട പ്രഫോർമയിൽ 2 പകർപ്പ് പ്രധാനാദ്ധ്യാപകൻ മേലൊപ്പ് വെച്ച് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഹാജരാക്കേണ്ടതാണ്.  തസ്തിക നഷ്ടപ്പെട്ടവരുടെ ഉപജില്ലതിരിച്ചുള്ള കൃത്യമായ കണക്ക്  തയ്യാറാ ക്കേണ്ടതിനാൽ പ്രഫോർമ സൂക്ഷ്മതയോടെ പൂരിപ്പിക്കേണ്ടാതാണ്. 
--------------------------------------------
2014-15 വർഷത്തെ സ്ക്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കെട്ടിടങ്ങളുടെ വ്യക്തമായ അളവ് രേഖപ്പെടുത്തി ജൂണ്‍ 15 ന് മുമ്പായി ഹാജരാക്കേണ്ടതാണ്.

Friday 30 May 2014

Transfer& Postings of HMs/AEOs :

ഹൈസ്കൂൾ പ്രധാനാദ്ധ്യാപകരുടേയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടേയും സ്ഥലം മാറ്റം ..  ഉത്തരവ് ഇവിടെ..

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് : പ്രവേശനോത്സവം - പോസ്റ്ററുകൾ കൈപ്പറ്റണം

സർവ്വ ശിക്ഷാ അഭിയാൻ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രധാനാദ്ധ്യാപകർ മെയ് 31 ന് (ശനി ) കൈപ്പറ്റണമെന്ന് BPO അറിയിക്കുന്നു. 


HOW TO DOWNLOAD FORM 16

ശമ്പളത്തിൽ നിന്നും ഇൻകം ടാക്സ് കുറവ് ചെയ്തിട്ടുള്ള എല്ലാ ജീവനക്കാർക്കും മെയ്‌ 31 നകം Form 16 നൽകണം. 
(കടപ്പാട്: www.alrahman.com)

സ്കൂൾ പ്രവേശനോത്സവം 2014-15

പ്രവേശനോത്സവം 2014-15 
ജൂണ്‍ 2 രാവിലെ 10 മണി 


സംസ്ഥാനതല ഉദ്ഘാടനം: 
GHSS തൃക്കളം, തിരൂരങ്ങാടി (മലപ്പുറം)

കണ്ണൂർ റവന്യൂ ജില്ല 
GHS തടിക്കടവ് 

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല
CPNMGHSS മാതമംഗലം 

മാടായി ഉപജില്ല 
ഗവ.യു.പി.സ്ക്കൂൾ പുറച്ചേരി 
---------------------------------------------------------

വിദ്യാഭ്യാസ കലണ്ടർ 2014-15

  2014-15 വർഷത്തെ വിദ്യാഭ്യാസകലണ്ടർ
പ്രസിദ്ധീകരിച്ചു. പേജിന്റെ ഇടതുവശത്തുള്ള 'വിദ്യാഭ്യാസ കലണ്ടർ 2014-15' എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

SC/OEC കുട്ടികൾക്കുള്ള ലംപ്സം ഗ്രാന്റ് ഡിമാന്റ് ഡ്രാഫ്റ്റ് കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നും നാളെ (31.05.2014) ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വിതരണം ചെയ്യുന്നതാണ്.

Thursday 29 May 2014

National Pension System-Instructions

Government have instructed all Drawing and Disbursing Officers to certify along with the salary bill from June 2014, that all employees working in their office and coming under NPS have obtained/applied for PRAN.
For details view...... 

Transfer and Posting 2014-15:- Provisional List Published....

Transfer and Posting 2014-15
Provisional List Published....

Monday 26 May 2014

Sunday 25 May 2014

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം മെയ് 29 ന് :

    മെയ് 27ന് നടത്താനിരുന്ന പ്രധാനാദ്ധ്യാപക യോഗം മാറ്റിവെച്ചു .
    ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകർക്കുള്ള (ഗവ /എയിഡഡ് /അണ്‍ -എയിഡഡ്ഏകദിന പരിശീലനം മെയ് 29 ന് (വ്യാഴം) രാവിലെ 10മണി മുതൽ മാടായി BRC -ൽ വെച്ച് നടക്കുന്നതാണ്. 
ഹൈസ്കൂൾ പ്രധാനാധ്യാപകർ /പ്രതിനിധിയും പങ്കെടുക്കണം.

Saturday 24 May 2014

HM's Conference on 27.05.2014

ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകരുടെ (ഗവ/എയിഡഡ് / അണ്‍-എയിഡഡ്ഒരു അടിയന്തര യോഗം മെയ് 27 ന് (ചൊവ്വ ) രാവിലെ 10.30 ന് മാടായി BRC -ൽ ചേരുന്നതാണ്. 
ഹൈസ്കൂൾ  പ്രധാനാധ്യാപകർ/പ്രതിനിധിയും പങ്കെടുക്കണം.

Wednesday 21 May 2014

ജൂണ്‍ 5 ലോക പരിസ്ഥിതിദിനം: Circular

ജൂണ്‍  5 : ലോക പരിസ്ഥിതിദിനം ആചരിക്കുന്നത് സംബന്ധിച്ച  നിർദേശങ്ങൾ ...... Click Here

TC/School Promotion/Admission - not mandatory through sampoorna

School Code Unification - Govt. Order

പൊതുവിദ്യാലയങ്ങൾക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏകീകൃത തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തി ഉത്തരവായി ...

INSIPRE E-MIAS Website..

INSIPRE  E-MIAS Website

Tuesday 20 May 2014

LSS/ USS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു :

LSS/ USS  Result
Click Here

അവധിക്കാല അദ്ധ്യാപകപരിശീലനം മൂന്നാം ഘട്ടം മെയ് 21 മുതൽ:

CTTP 2014 - മൂന്നാം  ഘട്ടം മെയ് 21  മുതൽ ചെറുകുന്ന് ഗവ: ഗേൾസ്‌ ഹൈസ്കൂളിൽ വെച്ച് നടക്കുന്നതാണ്.ഒന്നും രണ്ടും ഘട്ട പരിലനപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയ മുഴുവൻ അദ്ധ്യാപകരും ഇത്തവണത്തെ പരിശിലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തണം.മാടായി ബി ആസി പരിധിയിൽ ഇനി കോഴ്സ് ഇല്ലെങ്കിൽ മറ്റ് ബി ആർ സി കളിൽ അതത് എ .ഇ .ഒ / ബി .പി.ഒ മാരുടെ അനുമതിയോടെ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണെന്ന് SSA കണ്ണൂർ ജില്ലാ പ്രോജക്റ്റ് ഓഫീസർ അറിയിച്ചു.

Monday 19 May 2014

പാഠപുസ്തകങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തണം

2014-15 വർഷം സ്ക്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ www.it@school.gov.in എന്ന വെബ്സൈറ്റിൽ Text Book Supply Monitoring System എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തണം.

Friday 16 May 2014

പ്രധാനാദ്ധ്യാപകരുടെ അടിയന്തരശ്രദ്ധയ്ക്ക് :

ഇൻസ്പയർ അവാർഡ്‌  ഇ -ഫയലിംഗ് -ന്റെ ഭാഗമായി ഉപജില്ലയിലെ യു.പി,ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള E-MIAS ഓറിയന്റേഷൻ കം ട്രെയിനിംഗ്  മെയ് 19 ന്  (തിങ്കൾ ) രാവിലെ 10 മണിമുതൽ മാടായി GGHSS -ൽ വെച്ച് നടക്കുന്നതാണ്. പ്രധാനാദ്ധ്യാപകരോ ഐ .ടി കോർഡിനേറ്റർമാരോ പരിശിലന പരിപാടിയിൽ നിർബ്ബന്ധമായും പങ്കേടുക്കേണ്ടതാണ്.

Monday 12 May 2014

അവധിക്കാല അദ്ധ്യാപകപരിശീലനം രണ്ടാം ഘട്ടം മെയ് 14 മുതൽ:

CTTP 2014 - രണ്ടാം ഘട്ടം മെയ് 14 മുതൽ 20 വരെ ചെറുകുന്ന് ഗവ: ഗേൾസ്‌ ഹൈസ്കൂളിലും കുഞ്ഞിമംഗലം ഗവ:ഹയർസെക്കന്ററി സ്കൂളിലും വെച്ച് നടക്കുന്നതാണ്.

Thursday 8 May 2014

Govt. introduced a common Bill TR-59 A

പി എഫ് , ജി ഐ എസ് ,എഫ് ബി എസ്  ടെർമിനൽ സറണ്ടർ , എൽ ടി സി തുടങ്ങിയ ബില്ലുകൾ മെയ് 2014 മുതൽ TR-59 A  നമ്പർ ബില്ലിലൂടെ സ്പാർക്ക് വഴി  മാത്രമേ പാടുള്ളൂ  എന്ന്  ഉത്തരവായി  

LWA vacancies should be filled from Teacher's bank only - orders issed

GOVT /AIDED വിദ്യാലയത്തിൽ ശൂന്യ വേതനവധി മൂലം ഉണ്ടാകുന്ന ഒഴിവുകളിൽ പകരം  നിയമനം  അധ്യാപക ബേങ്കിൽ  നിന്ന് മാത്രമേ  പാടുള്ളൂ...

Saturday 3 May 2014

Extracurricular activity for students: Notification

നാല് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ കുട്ടികള്‍ക്ക് പാഠ്യേതര വിഷയം കൂടി പഠിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പ്രധാനമായും കലയും സാഹിത്യവും ഉള്‍പ്പെടുത്തിക്കൊണ്ട് കുട്ടികളുടെ നൈസര്‍ഗിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുക, കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തനത്തിന് ഉതകുംവിധം കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നടപടി. എല്ലാ ആഴ്ചയിലെയും വെള്ളിയാഴ്ച അവസാന പിരീഡ് ഇതിനായി മാറ്റിവയ്ക്കാമെന്നും ഇതിന്റെ ചുമതല അതത് ക്ളാസ് ടീച്ചര്‍ക്ക് ആയിരിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.