Saturday, 30 March 2013

HM's Conference on 02/04/2013

ഉപജില്ലയിലെ ഗവ: /എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം ഏപ്രിൽ 2 -ന് (ചൊവ്വ ) രാവിലെ 11 മണിക്ക്  മാടായി ബി ആര്‍ സി യില്‍ ചേരുന്നു. യോഗത്തിന് കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 

Wednesday, 27 March 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

     UID എടുക്കുവാൻ ബാക്കിയുള്ള കുട്ടികളുടെ സൗകര്യാർത്ഥം മാർച്ച് 30 ന് (ശനി) ജി എം യു പി സ്ക്കൂൾ പഴയങ്ങാടിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
     വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും UID  മാർച്ച് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓണ്‍ലൈൻ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. 


Monday, 25 March 2013

ഉച്ചഭക്ഷണ പരിപാടി : കണ്ടിജന്റ്റ്‌ തുക അനുവദിച്ചു.

ഉച്ചഭക്ഷണപരിപാടിയുടെ നവമ്പർ മുതലുള്ള കണ്ടിജന്റ്റ്‌  തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടുകളിലേക്ക്     ഇ- ബാങ്കിംഗ് മുഖേന നൽകിയിട്ടുണ്ട്. പ്രസ്തുത തുകയുടെ ധനവിനിയോഗപത്രം ഏപ്രിൽ 4 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 


Thursday, 21 March 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കാലിച്ചാക്കുകളുടെ വിൽപ്പന നടത്തി വിൽപ്പന നികുതി അടച്ചതിനുശേഷം ആ വിവരം ഏപ്രിൽ 4 ന് മുമ്പായി നിർദ്ദിഷ്ട പ്രഫോർമയിൽ ഈ ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. 

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ പ്രവർത്തകസമിതിയോഗം

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ പ്രവർത്തകസമിതിയോഗം മാർച്ച് 25 ന് (തിങ്കൾ) വൈകുന്നേരം 3.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു.മുഴുവൻ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ സ്കൗട്ട് കമ്മീഷണർ അറിയിക്കുന്നു. 

By Transfer appointment as HSST

By Transfer appointment as HSST(Junior) from HSA/UPSA/LPSA...Applications invited

Wednesday, 20 March 2013

ഗവ. ഹൈസ്ക്കൂൾ HM/AEO പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു .

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗവ. ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ/ സമാനതസ്തികകളിൽ 2013-14 വർഷ ത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു . 
                        സർക്കുലർ I
                        സർക്കുലർ II

Tuesday, 19 March 2013

സേവനാവകാശ നിയമം 2012

പ്രധനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : ക്ലസ്റ്റർ പരിശീലനം മാർച്ച് 22 ന്

മാർച്ച് 22 ന് (വെള്ളി) ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി അദ്ധ്യാപകരെ നിർബന്ധ മായും വിടുതൽ ചെയ്യേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിക്കുന്നു. പരിശീലനകേന്ദ്ര ങ്ങളുടെ പുതുക്കിയ ലിസ്റ്റ്  ഇവിടെ

Monday, 18 March 2013

PSC-REGULARISATION: അറിയിപ്പ്

14.12.2010 മുതൽ PSC വഴി നിയമിതരായ എല്ലാ അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുടെയും സർവ്വീസ് റഗുലറൈസേഷനുമായി ബന്ധപ്പെട്ട് PSC യിൽ ഹാജരാക്കുന്നതിലേക്കായി ഇതുസംബന്ധിച്ച വിവരങ്ങൾ മാർച്ച് 25 ന് മുമ്പായി വിദ്യാഭ്യാസ ഉപഡയരക്ടറുടെ കാര്യാലയത്തിൽ സമർപ്പി ക്കണം . 
വിശദവിവരങ്ങൾക്ക് ....   Click Here

National level strike of employees and workers on 20.02.2013 and 21.02.2013

National level strike of employees and workers on 20.02.2013 and 21.02.2013- Absence of employees for want of public conveyance - Regularised

Saturday, 16 March 2013

"നിത്യം" സെമിനാർ മാർച്ച് 23 ന്

മാടായി ഉപജില്ലയിലെ തെരഞ്ഞെടുത്ത 20 വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സുകളിൽ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് കണ്ണൂർ ഡയറ്റ് നടത്തിയ ഗവേഷണ പരിപാടിയായ നിത്യത്തിന്റെ സ്ക്കൂൾതല കണ്ടെത്തലുകൾ വിനിമയം ചെയ്യുന്നതിന് ഒരു സെമിനാർ  മാർച്ച് 23 ന് ശനിയാഴ്ച്ച ഡയറ്റിൽ സംഘടിപ്പിക്കുന്നു. അദ്ധ്യാപകർ നൂതമായ പഠന തന്ത്രങ്ങൾ, പഠനരീതി, പഠനോപകരണങ്ങൾ എന്നിവയിലൂടെ പഠനപിന്നോക്കാവസ്ഥ മറികട- ന്നത് എങ്ങനെയെന്ന് ഈ സെമിനാറിൽ അവതരിപ്പിക്കപ്പെടുമെന്ന് ഡയറ്റ് പ്രിൻസിപ്പാൾ അറിയിച്ചു 

Wednesday, 13 March 2013

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പ്രീ -മെട്രിക് സ്കോളര്‍ ഷിപ്‌ തുക വിതരണം ത്വരിതപ്പെടുത്തുന്നതിനായി പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍  അവരുടെ ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്‌ .വിശദ വിവരങ്ങള്‍ക്ക് e-mail പരിശോധിക്കുക. 

സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം

മാടായി ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അനുമോദനവും ജനറല്‍ബോഡി യോഗവും മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആര്‍.സിയില്‍ വെച്ച് നടക്കും. ജനറല്‍ ബോഡി യോഗത്തില്‍ LP,UP,HS,HSS സയന്‍സ് ക്ലബ്ബ് സ്പോണ്‍സര്‍മാര്‍ പങ്കെടുക്കണം. 

Dearness Allowance Arrears Time Limit Extended

Government have extended the time limit for crediting the Dearness Allowance arrears to Provident Fund Account. For details view .....

Monday, 11 March 2013

പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷാ തീയ്യതി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു

പൊതുവിദ്യാഭ്യാസവകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറിവിഭാഗം പ്രധാനാദ്ധ്യാപകര്‍ / പ്രൈമറി അദ്ധ്യാപകര്‍ എന്നി വരില്‍നിന്നും 2013-14 അദ്ധ്യയനവര്‍ഷത്തേക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷിക്കാനുള്ള അവസാനതീയ്യതി മാര്‍ച്ച് 15 വൈകുന്നേരം 5 മണിവരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു 

Sunday, 10 March 2013

ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍ :അദ്ധ്യാപക പരിശീലനം മാര്‍ച്ച് 13,14 തീയ്യതികളില്‍

ഇന്‍ക്ലൂസീവ് എഡ്യുക്കേഷനുമായി ബന്ധപ്പെട്ട് സബ് -ജില്ലയിലെ ഐ . ഇ . ഡി.  സി ചുമതലയുള്ള എല്ലാഅദ്ധ്യാപകര്‍ക്കും മാര്‍ച്ച് 13,14 തീയ്യതികളില്‍ ബി. ആര്‍.സി യില്‍ വെച്ച് പരിശീലനം നല്‍കുന്നു.വിശദാംശങ്ങള്‍ ഇവിടെ:

SSLC പരീക്ഷ -പ്രതിഫലം വര്‍ദ്ധിപ്പിച്ചു.

SSLC പരീക്ഷാ ഡ്യൂട്ടി :പ്രതിഫലം വര്‍ദ്ധിപ്പിച്ചു. ഉത്തരവ് ഇവിടെ.  

Friday, 8 March 2013

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

   സ്കൂളിലെ ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട Monthly Data സമര്‍പ്പിച്ചതില്‍ പിശകുകള്‍ വന്നതുകാരണം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ് . ആയതിനാല്‍ ഈ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് Monthly Data പ്രഫോര്‍മ മാര്‍ച്ച് 11 ന് 5 മണിക്ക് മുമ്പായി ഈ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കുക . ഈ വിഷയത്തില്‍ വീഴ്ചവരുത്തുന്ന സ്ക്കൂളുകളുടെ പേരുവിവരം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് സമര്‍പ്പിക്കുന്നതായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഇ-മെയില്‍ പരിശോധിക്കുക .

Wednesday, 6 March 2013

സെന്‍സസ് ഡ്യൂട്ടി:ആര്‍ജ്ജിതാവധി എട്ട് ദിവസമായി പരിമിതപ്പെടുത്തി .

2010-ലെ സെന്‍സസ് ഡ്യൂട്ടി:അദ്ധ്യാപകര്‍ക്കുള്ള ആര്‍ജ്ജിതാവധി  എട്ട് ദിവസമായി പരിമിതപ്പെടുത്തി. 

SPARK Implementation-Instructions issued


Government have issued instructions to the Drawing and Disbursing Officers to include a certificate along with establishment salary bill for March 2013....For details view ........                                                     Circular No.27/2013/Fin Dated 05/03/2013.


Monday, 4 March 2013

Seniority List

2013-14 വര്‍ഷത്തില്‍ ഗവ.പ്രൈമറി സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരായി ഉദ്യോഗക്കയറ്റം നകുന്നതിന്‌ അര്‍ഹരായ ഗവ.പ്രൈമറി / ഹൈസ്ക്കൂള്‍ അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് 


Sunday, 3 March 2013

CTTP എട്ടാമത് ബാച്ച് മാര്‍ച്ച് 4 -ന്

സമഗ്ര അദ്ധ്യാപക പരിവര്‍ത്തനോന്മുഖ പരിപാടി 
(CTTP)
എട്ടാമത് ബാച്ച് മാര്‍ച്ച്  4 -ന് ആരംഭിക്കുന്നു.