Friday 30 October 2015

Cluster - Time Change

ക്ലസ്റ്റർ പരിശീലനം നടക്കുന്ന ഒക്ടോബർ 31 ന് മുസ്ലീം കലണ്ടറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

Thursday 29 October 2015

Pre Metric Minority - Bank Account Details

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ്‌ സ്കീം 2014-15 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതുവരെ അപ്ഡേറ്റ് ചെയ്യാത്തവർ ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപ്ഡേറ്റ്ചെയ്യേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഇനിയൊരറിയിപ്പില്ലാതെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

Cluster training- Art, PET, W.E

Cluster Training - 31.10.2015

ഒക്ടോബർ 31 ന് നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിൽ മുഴുവൻ അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
LP വിഭാഗം
കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം  പഞ്ചായത്തുകൾ -  
സെന്റ്‌ മേരീസ് LP സ്കൂൾ വിളയാങ്കോട്
മാടായി, മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകൾ -
GBHSS ചെറുകുന്ന്
UP വിഭാഗം
ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക് (അറബിക് LP&UP)-  
GMUPS പഴയങ്ങാടി
മലയാളം, ഉർദ്ദു -  
BRC മാടായി 
സയൻസ്, സോഷ്യൽ സയൻസ്, ഗണിതം -  
പിലാത്തറ UPS

Wednesday 28 October 2015

C V RAMAN ESSAY COMPETITION - 2015 DISTRICT LEVEL- RESULT

C V RAMAN ESSAY COMPETITION - 2015 
DISTRICT LEVEL- RESULT
First Place :
FATHIMA SHAHANA O V  - CHMHSS Elayavoor (Kannur North ) 
Second Place : 
DINIL C - RGMHSS Mokeri (Panoor ) 
Third Place : 
NAVANEETHA M - GHSS Sreekandapuram (Irikkur )

SCIENCE DRAMA DISTRICT LEVEL-2015 : RESULT

SCIENCE DRAMA DISTRICT LEVEL-2015
RESULT
First Place : 
Mayyil Govt Higher Secondary School (Taliparamba South ) 
Second Place : 
Thalassery North Sub District

Cluster Training 31.10.2015

Monday 26 October 2015

'സ്നേഹപൂർവ്വം' പദ്ധതി

മാതാവ്/ പിതാവ് മരണപ്പെട്ട കുട്ടികൾക്ക് 'സ്നേഹപൂർവ്വം' പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അവസാന തീയ്യതി: ഒക്ടോബർ 31 ... Click Here

C V RAMAN ESSAY COMPETITION - 2015 DISTRICT LEVEL

Venue :  Govt. Brennen Higher Secondary School - Thalassery Date : 27-10-2015 
വിഷയം :
1) ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേക്ക് ( Scientific land usage for a better future ) 
2) പ്രകാശ സാങ്കേതിക വിദ്യകളുടെ ഭാവി ( Future of light based technology ) 
3) ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായവും രാസവസ്തുക്കളുടെ ദുരുപയോഗവും ( Food Adulteration and misuse of chemicals )
മേല്‍ വിഷയങ്ങളില്‍ നിന്ന് നറുക്കിട്ടെടുക്കുന്ന ഒരു വിഷയത്തിലാണ് മത്‌സരം നടക്കുക. 
NB : CV Raman Essay Competition STATE LEVEL on 2015 November 7 at Saint Anne's CGHSS , West Fort , Thrissur. 
വിശദവിവരങ്ങൾക്ക്.... Click Here

SCIENCE DRAMA CLUSTERS 2015

Venue : Govt. Brennen Higher Secondary School - Thalassery 
Date : 27-10-2015
CLUSTER 1CLUSTER 2CLUSTER 3
Time : 10.30 AM to 1.00 PMTime : 1.30 PM to 3.30 PMTime : 3.30 PM to 5.30 PM
IRIKKURKANNUR NORTHTHALASSERY NORTH
PAYYANURKANNUR SOUTHTHALASSERY SOUTH
TALIPARAMBA NORTHIRITTYTALIPARAMBA SOUTH
PANOORMATTANNURCHOKLI
MADAYIKOOTHUPARAMBAPAPPINISSERY



NB :  ഓരോ ക്ലസ്റ്ററിലും പങ്കെടുക്കേണ്ട ടീമുകളുടെ ടീം മാനേജർമാർ അനുവദിച്ച സമയത്തിന്  1 മണിക്കൂർ മുമ്പ്   വേദിയിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ് . 

Details of DRG Training

Details of DRG Training for Cluster Training..... Click Here
ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യേണ്ടതാണ്.

Saturday 24 October 2015

വിദ്യാരംഗം കലാസാഹിത്യ വേദി - കഥാ ശില്പശാല

വിദ്യാരംഗം കലാസാഹിത്യ വേദി - കഥാ ശില്പശാല നവംബർ മൂന്നാം വാരത്തിൽ നടക്കും. യു.പി, ഹൈക്കൂൾ വിഭാഗങ്ങളിൽ നിന്ന് രണ്ട് വീതം കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾ രചിച്ച ഒരു കഥ നവംബർ 5 ന് മുമ്പായി വിദ്യാരംഗം കണ്‍വീനറെ ഏൽപ്പിക്കണം.
Contact: 9497294432

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പാഠപുസ്തകം (വാള്യം-2) സ്കൂളുകളിൽ ലഭിക്കുന്ന മുറയ്ക്ക് പ്രധാനദ്ധ്യാപകർ വെബ്സൈറ്റിൽ ഓണ്‍ലൈനായി എന്റർ ചെയ്യണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

Wednesday 21 October 2015

മലയാളം - ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും - Guidelines

2015 ലെ മലയാളം - ശ്രേഷ്ഠഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ... Click Here

Tuesday 20 October 2015

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം:ശാസ്ത്രനാടക മത്സരം ഒക്ടോബർ 27 ന്

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ശാസ്ത്രനാടക മത്സരം ഒക്ടോബർ 27 ന് തലശ്ശേരി ഗവ.ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം 2015-16 നവംബർ 11,12 തീയ്യതികളിൽ തലശ്ശേരിയിൽ നടക്കും.

Text Book(Vol.2) - Excess Text Books

പാഠപുസ്തകം (വാള്യം 2) - വിവിധ സ്കൂൾ/ സൊസൈറ്റികളിൽ സ്റ്റോക്കുള്ള പാഠപുസ്തകങ്ങളുടെ എണ്ണം ഇതോടൊപ്പം ചേർക്കുന്നു. ആവശ്യമുള്ള സ്കൂൾ/ സൊസൈറ്റികൾ പുസ്തകങ്ങൾ സ്റ്റോക്കുള്ള സ്കൂളുകളുമായി ബന്ധപ്പെട്ട് 1 മുതൽ 8 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങൾക്ക് രശീതി നൽകിയും 9,10 ക്ലാസ്സുകളിലെ പുസ്തകങ്ങൾക്ക് പണം നൽകിയും പുസ്തകങ്ങൾ കൈപ്പറ്റണം.

RIE Bangalore - English Training അപേക്ഷ ക്ഷണിച്ചു

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്ന സ്ഥാപനം 2015-16 വർഷം പ്രൈമറി അദ്ധ്യാപകർക്കായി നടത്തുന്ന 30 ദിവസത്തെ സൗജന്യ ഇംഗ്ലീഷ് പരിശീലനത്തിനുള്ള ഒന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഒക്ടോബർ 26 ന് മുമ്പായി ഓഫീസിൽ പേര് നൽകണം. വിശദവിവരങ്ങൾക്ക് ... Click Here

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം നാളെ GBHSS മാടായി ഹാളിൽ

നാളെ (ഒക്ടോബർ 21) മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം മാടായി GBHSS ഹാളിലാണ് നടക്കുക.

ശാസ്ത്രനാടകം - Result

ശാസ്ത്രോത്സവം 2015-16 - ഇന്ന് GHSS കൊട്ടിലയിൽ നടന്ന ശാസ്ത്ര നാടകത്തിന്റെ മത്സരഫലം
ശാസ്ത്രനാടകം (HS വിഭാഗം)
ഒന്നാം സ്ഥാനം: GHSS കൊട്ടില 
രണ്ടാം സ്ഥാനം: GBHS ചെറുകുന്ന് 
മികച്ച നടൻ
അഭിനന്ദ് എം  (GHSS കൊട്ടില) 
മികച്ച നടി
കീർത്തന ടി പി  (GHSS കൊട്ടില)

Monday 19 October 2015

സി.വി.രാമൻ ഉപന്യാസ രചനാമത്സരം - Result

സി.വി.രാമൻ ഉപന്യാസ രചനാമത്സരം 
ഒന്നാം സ്ഥാനം
ആതിര സുധാകരൻ (GGVHSS Cherukunnu)
രണ്ടാം സ്ഥാനം
അതീത്.എസ്സ്.രാധാകൃഷ്ണൻ (GHSS Kunhimangalam)

ജില്ലാതല മത്സരം ഒക്ടോബർ 27 ന് തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂളിൽ വെച്ച് നടക്കും.

Sunday 18 October 2015

റവന്യു ജില്ല തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 20 ന്

കണ്ണൂർ റവന്യു ജില്ല തെയ്ക്വാൻഡോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 20 ന് (ചൊവ്വ കണ്ണൂർ യൂനിവേർസിറ്റി ഇൻഡോർ സ്റ്റേഡിയം മാങ്ങാട്ട് പറമ്പിൽ വെച്ച് നടക്കും. സെലക്ഷൻ കിട്ടിയ വിദ്യാർഥികൾ രാവിലെ 8.30 ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
സെലക്ഷൻ ലിസ്റ്റ് .. Click Here

Saturday 17 October 2015

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം ഒക്ടോബർ 21 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം ഒക്ടോബർ 21 ന് (ബുധൻ) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും. പ്രധാനാദ്ധ്യാപകർ ഇതോടൊപ്പമുള്ള മുന്നേറ്റം ഫോർമാറ്റ് , അന്താരാഷ്‌ട്ര മണ്ണ്, മുകുളം-എന്റെ കുട്ടികൾ ഫോർമാറ്റ് (HS Only), പ്രകാശവർഷ പ്രവർത്തന വിശകലന ഫോർമാറ്റ് എന്നിവ പൂരിപ്പിച്ച് ഒപ്പും സീലും പതിച്ച് പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരണം. ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ തന്നെ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ഡയറ്റ് പ്രിൻസിപ്പാൾ അറിയിച്ചു.
ഈ വർഷത്തെ UDISE സംബന്ധിച്ച പരിശീലനവും ഇതേദിവസം നടക്കുന്നതായിരിക്കും.
മുന്നേറ്റം ഫോർമാറ്റ് .. Click Here
മുകുളം-എന്റെ കുട്ടികൾ ഫോർമാറ്റ് (HS Only).. Click Here
അന്താരാഷ്‌ട്ര മണ്ണ്, പ്രകാശവർഷ വിശകലന ഫോർമാറ്റ്...Click Here

'സ്നേഹപൂർവ്വം' പദ്ധതി - ഓണ്‍ലൈൻ അപേക്ഷ

മാതാവ്/ പിതാവ് മരണപ്പെട്ട കുട്ടികൾക്ക് 'സ്നേഹപൂർവ്വം' പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം.... Click Here

Friday 16 October 2015

ശാസ്ത്രോത്സവം 2015-16 -പുതുക്കിയ സമയക്രമം

ശാസ്ത്രോത്സവം 2015-16 -പുതുക്കിയ സമയക്രമം
നവംബർ -4 (ബുധൻ)
GHSS കൊട്ടില 
ശാസ്ത്രമേള , ഐ.ടി മേള 
GNUPS നരിക്കോട് 
സാമൂഹ്യ ശാസ്ത്രമേള
നവംബർ 5 (വ്യാഴം)
GHSS കൊട്ടില
പ്രവൃത്തി പരിചയമേള
GNUPS നരിക്കോട് 
ഗണിത ശാസ്ത്രമേള

പങ്കെടുക്കുന്നവർ രാവിലെ 9.30 ന് റിപ്പോർട്ട് ചെയ്യണം.
രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ഒക്ടോബർ 20 ന് രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ ചെയ്യണം.

Text Book Supply - വിശദീകരണം ആവശ്യപ്പെടുന്നത് സംബന്ധിച്ച നിർദ്ദേശം

2015-16 വർഷത്തിൽ പാഠപുസ്തകങ്ങൾ ലഭിച്ചത് ഓണ്‍ലൈനായി രേഖപ്പെടുത്താത്ത പ്രധാനാദ്ധ്യാപകരിൽ നിന്നും വിശദീകരണം ആവശ്യപ്പെടുന്നത് സംബന്ധിച്ച നിർദ്ദേശം ...
പൊതുവിദ്യാഭ്യാസഡയരക്ടറുടെ കത്ത് .Click Here
School list (Kannur -Page 18).. Click Here

പ്രധാനാദ്ധാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് (HS & UP)

അയേണ്‍ ഫോളിക് ടാബ്ലറ്റ് വിതരണം ചെയ്തതിന്റെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ (Annexure 3) ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
അയേണ്‍ ഫോളിക് ടാബ്ലറ്റ് വിതരണം ചെയ്തതിന്റെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ (Form 3) ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Copy the BEST Traders and Make Money : http://bit.ly/fxzulu
അയേണ്‍ ഫോളിക് ടാബ്ലറ്റ് വിതരണം ചെയ്തതിന്റെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ (Form 3) ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Copy the BEST Traders and Make Money : http://bit.ly/fxzulu
അയേണ്‍ ഫോളിക് ടാബ്ലറ്റ് വിതരണം ചെയ്തതിന്റെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ (Form 3) ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Copy the BEST Traders and Make Money : http://bit.ly/fxzulu

Thursday 15 October 2015

ശാസ്ത്രോത്സവം നവംബർ 4,5 തീയ്യതികളിലേക്ക് മാറ്റി

ഇലക്ഷൻ ക്ലാസ്സുകൾ നടക്കുന്നതിനാൽ മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2015-16, നവംബർ 4,5 (ബുധൻ,വ്യാഴം) തീയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു. 
ശാസ്ത്രനാടകം ഒക്ടോബർ 20 ന് രാവിലെ 10 മണിക്ക് GHSS കൊട്ടിലയിൽ നടക്കും.
ശാസ്ത്രമേളയുടെ രജിസ്ട്രേഷൻ നാളെ (ഒക്ടോബർ 16) ഉച്ചയ്ക്ക് 2 മണിക്ക് തന്നെ നടക്കുന്നതായിരിക്കും.

KASEPF ക്രഡിറ്റ് കാർഡ് വിതരണം നാളെ

2013-14 വർഷത്തെ KASEPF ക്രഡിറ്റ് കാർഡ് നാളെ (ഒക്ടോബർ 16) രാവിലെ 10 മണിമുതൽ ഓഫീസിൽ വെച്ച് വിതരണം ചെയ്യും. എല്ലാ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും അന്നേദിവസം തന്നെ ക്രഡിറ്റ്കാർഡ് കൈപ്പറ്റണം.

Wednesday 14 October 2015

ട്രോഫികൾ തിരിച്ചേൽപ്പിക്കണം

കഴിഞ്ഞവർഷം നടന്ന ശാസ്ത്രോത്സവത്തിൽ റോളിംഗ് ട്രോഫികൾ ലഭിച്ച വിദ്യാലയങ്ങൾ ഒക്ടോബർ 16 ന് മുമ്പായി ട്രോഫികൾ GHSS കൊട്ടിലയിൽ എത്തിച്ച് രശീത് വാങ്ങേണ്ടതാണ്. 
Contact : 9400411804

Tuesday 13 October 2015

ISM Visit - ഒക്ടോബർ 15 ന്

ഒക്ടോബർ മാസത്തെ രണ്ടാമത്തെ ISM സന്ദർശനം ഒക്ടോബർ 15 ന് വ്യാഴാഴ്ച നടക്കും.

മുന്നേറ്റം ഇടക്കാല വിലയിരുത്തൽ പരീക്ഷ

മുന്നേറ്റം ഇടക്കാല വിലയിരുത്തൽ പരീക്ഷ മാടായി ഉപജില്ലയിലെ എല്ലാ സ്കൂളുകളിലും ഒക്ടോബർ 27 ന് നടത്തേണ്ടതാണ്. ചോദ്യപേപ്പർ ബി.ആർ.സി മുഖേന വിതരണം ചെയ്യും.

പഠനപുരോഗതി രേഖ കൈപ്പറ്റണം

പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് പഠനപുരോഗതി രേഖ ബി.ആർ.സിയിൽ എത്തിയിട്ടുണ്ട്, പ്രധാനാദ്ധ്യാപകർ എത്രയും പെട്ടന്ന് കൈപ്പറ്റണം.

ഒക്ടോബർ 15: ആഗോള കൈകഴുകൽ ദിനം

ഒക്ടോബർ 15: ആഗോള കൈകഴുകൽ ദിനം 

Cyber Suraksha -Pledge

ബഹു. ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ  ജന്മദിനമായ ഒക്ടോബര്‍ 15ന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ചുള്ള അവബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് 'ഇന്റര്‍നെറ്റ്  സുരക്ഷാ പ്രതിജ്ഞ' സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. സർക്കുലർ പ്രതിജ്ഞ എന്നിവ ഇതോടൊപ്പം ചേർക്കുന്നു.

Monday 12 October 2015

മാടായി ഉപജില്ല ശാസ്ത്രോത്സവം 2015-16 - ഓണ്‍ലൈൻ എൻട്രി

മാടായി ഉപജില്ല ശാസ്ത്രോത്സവം 2015-16 - ഓണ്‍ലൈൻ എൻട്രി നാളെ (ഒക്ടോബർ 13) വൈകുന്നേരം 4 മണിക്ക് മുമ്പായി പൂർത്തീകരിക്കണം.

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം ഒക്ടോബർ 21 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം ഒക്ടോബർ 21 ന് (ബുധൻ) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും. പ്രധാനാദ്ധ്യാപകർ ഇതോടൊപ്പമുള്ള മുന്നേറ്റം ഫോർമാറ്റ് , അന്താരാഷ്‌ട്ര മണ്ണ്, മുകുളം-എന്റെ കുട്ടികൾ ഫോർമാറ്റ് (HS Only), പ്രകാശവർഷ പ്രവർത്തന വിശകലന ഫോർമാറ്റ് എന്നിവ പൂരിപ്പിച്ച് ഒപ്പും സീലും പതിച്ച് പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരണം. ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ തന്നെ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ഡയറ്റ് പ്രിൻസിപ്പാൾ അറിയിച്ചു.
ഈ വർഷത്തെ UDISE സംബന്ധിച്ച പരിശീലനവും ഇതേദിവസം നടക്കുന്നതായിരിക്കും.
മുന്നേറ്റം ഫോർമാറ്റ് .. Click Here
മുകുളം-എന്റെ കുട്ടികൾ ഫോർമാറ്റ് (HS Only).. Click Here
അന്താരാഷ്‌ട്ര മണ്ണ്, പ്രകാശവർഷ വിശകലന ഫോർമാറ്റ്...Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതി - പാചകതൊഴിലാളിയുടെ പേരും വയസ്സും ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി നൂണ്‍മീൽ ഓഫീസറെ ഫോണ്‍ മുഖാന്തിരം അറിയിക്കണം.

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 : പ്രവൃത്തിപരിചയമേള

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 : പ്രവൃത്തിപരിചയമേള നടത്തിപ്പിന് ആവശ്യമായ അദ്ധ്യാപകരുടെ പേര് വിവരം താഴെകൊടുക്കുന്നു. ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ ഒക്ടോബർ 16 ന് വൈകുന്നേരം വിടുതൽ ചെയ്യേണ്ടതാണ്.
1. Indira.M.K - GCUPS Kunhimangalam
2.Geetha.C.K - GLPS Kunhimangalam
3.Satheesan.U - Gopal UPS Kunhimangalam
4.Sanalkumar Velluva - VDNMGWLPS Ezhilode
5.Ramesan.P - GUPS Purachery
6.Prasad Kumar.K - Varanacode ALPS
7.Santhosh Kumar - Muttil LPS
8.Ramachandran P.R - Kadannappalli East LPS
9.Thulasi.C.K - Arathil VMLPS
10.Sindhu.A.V - GLPS Cherukunnu South
11.V.V.Suresh - GMUPS Payangadi
12.Deepak.D.C - Kadannappalli UPS
13.Ranjth.K - GLPS Cherukunnu North
14.Jayarajan.V.V - Mattool Devivilasam LPS
15.Raghunath.E.K - GMLPS Narikode

Friday 9 October 2015

ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ വിജയികൾ

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബ്
ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ
വിജയികൾ
ഹൈസ്ക്കൂൾ വിഭാഗം
1.കാർത്തിക കെ പ്രഭ -GHSS കൊട്ടില
2.ലൈല ബി - GGHS മാടായി
3.ഹരിത വി - GHSS കുഞ്ഞിമംഗലം 
യു പി വിഭാഗം
1.അഭിനന്ദ് ആർ നാഥ് - GUPS പുറച്ചേരി
2.അഭിജിത്ത് കൃഷ്ണ എ വി - GMUPS എഴോം
3.അഭിനന്ദ് പി വി - GBHS ചെറുകുന്ന്

മാടായി ഉപജില്ല ശാസ്ത്രമേള 2015-16

പ്രധാനാദ്ധാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് (HS & UP)

അയേണ്‍ ഫോളിക് ടാബ്ലറ്റ് വിതരണം ചെയ്തതിന്റെ വിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ (Form 3) ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Aadhaar Enrolment Camp

മാടായി ഉപജില്ലയിൽ UID/ EID രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള വിദ്യാർഥികൾക്കായി ആധാർ എൻറോൾമെന്റ് ക്യാമ്പ് വിവിധ കേന്ദ്രങ്ങളിൽ ഇതോടൊപ്പമുള്ള ഷെഡ്യുൾ പ്രകാരം നടക്കും. 
UID/ EID രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള വിദ്യാർഥികളെ (ആധാർ എൻറോൾമെന്റ് ഫോം സഹിതം) നിശ്ചയിച്ച തീയ്യതിയിൽ കൃത്യസമയത്ത് തന്നെ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാമ്പിൽ വിദ്യാർഥികൾ ഹാജരാക്കേണ്ട ആധാർ എൻറോൾമെന്റ് ഫോം പാർട്ട് A പൂരിപ്പിച്ച് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി ഓഫീസ് സീൽ പതിക്കണം.
ആധാർ എൻറോൾമെന്റ് ഫോം.. Click Here
ആധാർ എൻറോൾമെന്റ് ക്യാമ്പ് .. Schedule

Thursday 8 October 2015

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 : ഗണിതശാസ്ത്രമേള

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 : ഗണിതശാസ്ത്രമേള നടത്തിപ്പിന് ആവശ്യമായ അദ്ധ്യാപകരുടെ പേര് വിവരം താഴെകൊടുക്കുന്നു. ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ ഒക്ടോബർ 16 ന് വൈകുന്നേരം വിടുതൽ ചെയ്യേണ്ടതാണ്.
1.Reena.M.K - Edakkepuram UPS
2.Sobha - GGHS Madayi
3.Damodaran.K.V - MUPS Mattool
4.Deepa.K - NMUPS Mattool
5.Baburaj.P.V - Kannom LPS
6.Geetha.T.V - Edanad UPS
7.Nisa.E - GGHS Madayi
8.Sreelatha.P - Odayammadam UPS
9.Geetha.N.P - GNUPS Narikode
10.Sheela.V - GMUPS Ezhome

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 :-ശാസ്ത്രമേള

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 : ശാസ്ത്രമേള നടത്തിപ്പിന് ആവശ്യമായ അദ്ധ്യാപകരുടെ പേര് വിവരം താഴെകൊടുക്കുന്നു. ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ ഒക്ടോബർ 16 ന് വൈകുന്നേരം വിടുതൽ ചെയ്യേണ്ടതാണ്.
1.Vinod.E.C - GBVHSS Madayi
2.Santhosh Kumar.E.V - GNUPS Narikode
3.Jayadran.P - PJHS Madayi
4.Santha.P.P - MRUPS Mattool
5.Raveendran.T - GLPS Cheruthazham South
6.Sujatha.B - Pilathara UPS
7.Prasanna - GHSS Kottila
8.K.Ajayan - Kadannappalli UPS
9.Komalavalli.T.T - NMUPS Mattool
10.Kumari Anitha.C - Kannapuram East UPS
11.Surendran - GHSS Kunhimangalam
12.Shaji.T.P - CMLPS Mattool
13.P.Priyanka - Vengara Priyadarssini UPS
14.Nisha.T - LFUPS Mattool
15.V.P.Kunhabdulla - Vengara Mappila UPS
16.A.P.Nirmala - Edamana UPS
17.Susmitha - CHMKGHSS Mattool
18.P.V.Sathi - GMUPS Thekkumbad
19.Prajosh.A.K - GBHSS Cherukunnu

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 :- സാമൂഹ്യശാസ്ത്രമേള

മാടായി ഉപജില്ല ശാസ്ത്രമേള 2015-16 : സാമൂഹ്യശാസ്ത്രമേള നടത്തിപ്പിന് ആവശ്യമായ അദ്ധ്യാപകരുടെ പേര് വിവരം താഴെകൊടുക്കുന്നു. ബന്ധപ്പെട്ട അദ്ധ്യാപകരെ പ്രധാനാദ്ധ്യാപകർ ഒക്ടോബർ 16 ന് വൈകുന്നേരം വിടുതൽ ചെയ്യേണ്ടതാണ്.
1.K.Manoharan - Neruvambram UPS
2.P.K.Bhagyalakshmi - Vengara Priyadarssini UPS
3.Girija - MRUPS Mattool
4.K.Radhakrishnan - GWUPS Vengara
5.T.V.Biju Mohan - Neruvambram UPS
6.P.K.Sheena - Edanad UPS
7.C.K.Theju - Edanad UPS
8.Nisha Narayanan - Neruvambram UPS
9.Shailaja - Kadannappalli UPS
10.Mohanan - NMUPS Mattool
11.Vijayan - Eriam Vidyamithram UPS
12.Manoj Kumar - Eriam Vidyamithram UPS

Wednesday 7 October 2015

ഉപജില്ല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം ഒക്ടോബർ 12 ന്

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (ടീം ക്വിസ്സ്) ഒക്ടോബർ 12 ന് (തിങ്കൾ) മാടായി ബി.ആർ.സിയിൽ നടക്കും. സ്കൂളിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം.
സമയം
1.LP/UP വിഭാഗം - രാവിലെ 10 മണി
2.HS/HSS വിഭാഗം - രാവിലെ 11 മണി

റവന്യു ജില്ലാ ചെസ്സ്‌ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 9,10 തീയ്യതികളിൽ

കണ്ണൂർ റവന്യു ജില്ലാ ചെസ്സ്‌ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 9,10 തീയ്യതികളിൽ കണ്ണൂർ സെന്റ്‌ മൈക്കിൾസ് ഹൈസ്ക്കൂളിൽ നടക്കും. ഉപജില്ലാതലമത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 9 ന് രാവിലെ 9.30 ന് റിപ്പോർട്ട് ചെയ്യണം.

ഉപജില്ല കായികമേള - സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ 8 ന്

മാടായി ഉപജില്ല കായികമേള - സംഘാടകസമിതി രൂപീകരണയോഗം ഒക്ടോബർ 8 ന് (വ്യാഴം) ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. കൃത്യസമയത്ത് പങ്കെടുക്കുക.

Tuesday 6 October 2015

IT Mela :- Circular

Guidelines for conducting IT Mela... Circular

OBC Premetric Scholarship 2015-16 - Notification

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്‌ 2015-16 - അപേക്ഷ ക്ഷണിച്ചു... സർക്കുലർ

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഇതോടൊപ്പമുള്ള പ്രോഫോർമ പൂരിപ്പിച്ച് പ്രധാനാദ്ധ്യാപകന്റെ ഒപ്പും ഓഫീസ് സീലും പതിച്ച് ഒക്ടോബർ 8 ന് നടക്കുന്ന പ്രധാനാദ്ധ്യാപക യോഗത്തിന് വരുമ്പോൾ കൊണ്ടുവരണം. 

Monday 5 October 2015

Urgent: - Expenditure Statement

സപ്തംബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ (ഒക്ടോബർ 6)രാവിലെ 11 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
13506 CHERUTHAZHAM ALPS
13508 EDAKKEPURAM LP SCHOOL
13511 EZHOME HINDU LPS
13526 IRINAVE THEKKUMBAD ALPS
13527 KANNOM L.P.S
13531 THAVATH DEVIVILASAM L.P.S
13536 SREE VAYALAPRA APBKD LPS
13538 ST.MARYS L.P.S PUNNACHERY
13542 ERIPURM CHENGAL LPS
13546 MIM LPS MATTOOL
13567 EDAMANA UP SCHOOL
13570 EDAKKEPURAM UP SCHOOL
13573 EDANAD UP SCHOOL
13550 G.M.U.P.S MADAYI
13552 G.W U.P.S VENGARA
13564 G.C.U.P.S KUNHIMANGALAM
13513 G.L.P.S CHERUKUNNU SOUTH
13514 G.L.P.S CHERUTHAZHAM SOUTH
13515 GOVT L P SCHOOL CHERUVACHERY

പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 8 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 8 ന് (വ്യാഴം) രാവിലെ 10.30 ന് മാടായി ബി.ആർ.സി ഹാളിൽ ചേരും. മുഴുവൻ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരും, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ/ പ്രതിനിധി യോഗത്തിൽ പങ്കെടുക്കണം.

സംഘടനാ പ്രതിനിധികളുടെ യോഗം ഒക്ടോബർ 8 ന്

മാടായി ഉപജില്ലയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗം ഒക്ടോബർ 8 ന് (വ്യാഴം) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി ഹാളിൽ ചേരും. കൃത്യസമയത്ത് പങ്കെടുക്കുക.

ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ ഒക്ടോബർ 9 ലേക്ക് മാറ്റി

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 8 ന് നടത്താനിരുന്ന ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ (UP,HS) ഒക്ടോബർ 9 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ നടക്കും.
വിഷയം:
യു.പി വിഭാഗം: 'ഗുണിതങ്ങളും ഘടകങ്ങളും'
ഹൈസ്ക്കൂൾ വിഭാഗം: 'വട്ടവും വരയും' 

ഒന്നാംക്ലാസ്സിലെ അദ്ധ്യാപകർ/ അദ്ധ്യാപികമാർക്കുള്ള ഇംഗ്ലീഷ് പരിശീലനം നാളെ തുടങ്ങും

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലം ഇംഗ്ലീഷ് കളരി :- ഒന്നാംക്ലാസ്സിലെ അദ്ധ്യാപകർ/ അദ്ധ്യാപികമാർക്കുള്ള ഇംഗ്ലീഷ് പരിശീലനം ഒക്ടോബർ 6,7 തീയ്യതികളിൽ രാവിലെ 9.30 മുതൽ നടക്കുന്നു. കേന്ദ്രങ്ങളും പങ്കെടുക്കേണ്ട സ്കൂളുകളും ചുവടെ കൊടുക്കുന്നു.
1. GLPS ചെറുകുന്ന് സൗത്ത് - കല്ല്യാശ്ശേരി,പട്ടുവം, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തിലെ സ്കൂളുകൾ 
2. BRC മാടായി -മാട്ടൂൽ, മാടായി, എഴോം പഞ്ചായത്തിലെ സ്കൂളുകൾ
3. VDNMGWLPS ഏഴിലോട് - കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ സ്കൂളുകൾ 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സപ്തംബർ മാസത്തെ Expenditure Statement സമർപ്പിക്കാൻ ബാക്കിയുള്ളവർ ഇന്ന് തന്നെ (ഒക്ടോബർ 5) ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

Saturday 3 October 2015

വിദ്യാരംഗം കലാസാഹിത്യവേദി

യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും രണ്ടു വീതം കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കണം.

Madayi Sub District Games 2015-16 - Results

Madayi Sub District Games 2015-16- Results.. Click here

Thursday 1 October 2015

മാടായി ഉപജില്ല ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ- വിജയികൾ

മാടായി ഉപജില്ല 
ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ 
വിജയികൾ 
UP വിഭാഗം 
1.വിഷ്ണുദേവ് പി പി - GUPS പുറച്ചേരി 
2.അഭിഷേക് കെ വി - കടന്നപ്പള്ളി UPS
3.അഷ്ന കെ വി - ഇടക്കേപ്പുറം UPS
HS വിഭാഗം
1.ആതിര ജെ - GGHSS മാടായി 
2.കാർത്തിക കെ പ്രഭ - GHS കൊട്ടില 
3.ജിഷ്ണുരാജ് യു - GWHSS ചെറുകുന്ന് 
HSS വിഭാഗം
1.ലാവണ്യ പി വി - GBVHSS മാടായി 
2.നഫീസത്തുൽ മിസിരിയ കെ കെ -CHMKGHSS മാട്ടൂൽ

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്വിസ്സ് - വിജയികൾ

മാടായി ഉപജില്ല ഗണിതശാസ്ത്ര ക്വിസ്സ്
വിജയികൾ 
LP വിഭാഗം 
1.ദേവിക പി വി - കടന്നപ്പള്ളി UPS
2.ദേവരാജ് പി വി - GLPS ചെറുവാച്ചേരി 
3.ഹൃഷിത.എസ് എ - എടനാട് ഈസ്റ്റ് LPS 
UP വിഭാഗം 
1.നീരജ് പി - GUPS പുറച്ചേരി 
2.നന്ദന ടി വി - GCUPS കുഞ്ഞിമംഗലം 
3.രജത്ത് പി പി - GMUPS എഴോം 
HS വിഭാഗം 
1.അതുൽ കെ - GHSS കുഞ്ഞിമംഗലം
2.ധനരാജ് - GHSS കടന്നപ്പള്ളി 
3.ഷിനു ബാലകൃഷ്ണൻ - GHSS കടന്നപ്പള്ളി 
HSS വിഭാഗം 
1.നവനീത് ഒ വി - GHSS കുഞ്ഞിമംഗലം 
2.അഖിലേഷ് ഉത്തമൻ - GHSS കുഞ്ഞിമംഗലം 
3.ശരണ്യ പി സി - GBHSS മാടായി 

വിദ്യാരംഗം കലാസാഹിത്യവേദി - കഥാചർച്ച ഒക്ടോബർ 13 ന്

മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി അദ്ധ്യാപകർക്കുള്ള കഥാചർച്ച ഒക്ടോബർ 13 ന് (ചൊവ്വ) രാവിലെ 11 മണിക്ക് ഇടക്കേപ്പുറം യു പി സ്കൂളിൽ നടക്കും.
കഥ:- കെ ആർ മീരയുടെ "മോഹമഞ്ഞ"... Click Here
 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പ്രൈമറി അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം ലഭിക്കാൻ ബാക്കിയുള്ള അധ്യാപകന്റെ പേര്, തസ്തിക, സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ ഒക്ടോബര്‍ 4 ന് മുമ്പായി പ്രധാനാദ്ധ്യാപകർ ഓഫീസിൽ സമർപ്പിക്കണം. 

UID/EID നമ്പർ ലഭിക്കാത്ത കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ

സ്കൂളുകളിൽ ആധാർ എൻറോൾ ചെയ്യാത്ത കുട്ടികളുടെ എണ്ണം സംബധിച്ച വിവരങ്ങൾ ഓണ്‍ലൈനായി സമർപ്പിക്കണം. വിവരങ്ങൾ സമർപ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക... Click Here

ഉപജില്ല ഗെയിംസ് അസോസിയേഷൻ പ്രവർത്തക സമിതിയോഗം ഒക്ടോബർ 3 ന്

മാടായി ഉപജില്ല ഗെയിംസ് അസോസിയേഷൻ പ്രവർത്തക സമിതിയോഗം ഒക്ടോബർ 3 ന് (ശനി) രാവിലെ 11.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. പ്രവർത്തക സമിതി അംഗങ്ങളും അംഗീകൃത സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണം.