Tuesday 27 February 2018

പാഠപുസ്തക വിതരണം 2018-19

2018-19 വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ (Vol-I) എല്ലാ സൊസൈറ്റികളിലും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പാഠപുസ്തക വിതരണം ഇനിയും പൂർത്തീകരിക്കാൻ ബാക്കിയുള്ള സൊസൈറ്റികൾ ആയത് രണ്ട് ദിവസത്തിനുള്ളിൽ സ്‌കൂളുകൾക്ക് വിതരണം നടത്താനുള്ള നടപടി ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ്. 
സൊസൈറ്റി സെക്രട്ടറിമാരും പ്രധാനാദ്ധ്യാപകരും ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതും ഇന്റന്റ് ചെയ്തിട്ടും ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ ഓഫീസിൽ ഒരാഴ്ചക്കകം എത്തിക്കേണ്ടതുമാണ്.

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - സ്‌കോളർഷിപ്പിന് അർഹതനേടിയ കുട്ടികളുടെ പേര് വിവരങ്ങൾ

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - സ്‌കോളർഷിപ്പിന് അർഹതനേടിയ കുട്ടികളുടെ പേര് വിവരങ്ങൾ (Class I to X) ..... List

Thursday 22 February 2018

Online Transfer 2018 - 19

2018-19 അദ്ധ്യയന വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. .... സർക്കുലർ

Wednesday 21 February 2018

LSS/ USS - Urgent

LSS/USS പരീക്ഷകളുടെ ചോദ്യപേപ്പറുകളും OMR ഷീറ്റുകളും ഫെബ്രവരി 23 ന് വെള്ളിയാഴ്ച 10.30 മുതൽ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. എല്ലാ ചീഫ് സൂപ്രണ്ടുമാരും ഡെപ്യുട്ടി ചീഫ് സൂപ്രണ്ടുമാരും നേരിട്ട് വന്ന് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

Tuesday 20 February 2018

LSS/USS Question Paper Sorting


പാഠപുസ്തകവിതരണം 2018-19 : നിർദ്ദേശങ്ങൾ

  • സ്‌കൂളുകൾ ഇന്റന്റ് ചെയ്തത് പ്രകാരമുള്ള പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. 
  • രണ്ടു മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ അവസാനപരീക്ഷ തീരുന്ന മുറയ്ക്കും പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങൾ ഒൻപതാം ക്ലാസ്സിലെ റിസൾട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്കും വിതരണം നടത്തേണ്ടതാണ്.
  • ഇന്റന്റ് ചെയ്യാത്ത (സ്‌കൂളിലേക്ക് ആവശ്യമില്ലാത്ത) പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് എങ്കിൽ ആയത് ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.
  • ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ പാഠപുസ്തക വിതരണം നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ലോകമാതൃഭാഷാദിനം - പ്രതിജ്ഞ

ഫെബ്രവരി 21 - ലോകമാതൃഭാഷാ ദിനം ...... പ്രതിജ്ഞ

Monday 19 February 2018

LSS, USS പരീക്ഷ 2017-18 : ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്കുള്ള പരിശീലനം ഫെബ്രവരി 21 ന്

LSS, USS പരീക്ഷ 2017-18 : ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്കുള്ള പരിശീലനം ഫെബ്രവരി 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. പരീക്ഷയുമായി ബന്ധപ്പട്ട ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർഎന്നുവരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. മുഴുവൻപേരും നിർബന്ധമായും കൃത്യസമയത്ത് പരിശീലനത്തിൽ പങ്കെടുക്കുക. .... List 

ഗവ./എയ്ഡഡ് യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2018 മാർച്ച് 31 വരെ ഡെയ്‌ലിവേജ് ഇനത്തിൽ ആവശ്യമായ തുകയുടെ വിവരങ്ങൾ ബന്ധപ്പെട്ട ഗവ., എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകർ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രണ്ട് ദിവസത്തിനകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

LSS, USS Examination - Hall Ticket Download

LSS, USS പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ ശേഷം പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിക്കണം. അതിനുശേഷം ഹാൾടിക്കറ്റുകൾ തിരികെവാങ്ങി അതാത് സ്കൂളുകളിൽ നിന്ന് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം.

LP വിഭാഗം സംസ്കൃതോത്സവം

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗണ്സിലിന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ L P വിഭാഗം സംസ്‌കൃത വിദ്യാർത്ഥികൾക്കുവേണ്ടി സംസ്കൃതോത്സവം സംഘടിപ്പിക്കുന്നുണ്ട് . 2018 മാർച്ച് 03 ശനിയാഴ്ച ജി യു പി എസ് പുറച്ചേരിയിൽ നടത്തുന്ന പരിപാടിയിൽ അഭിനയഗാനം (1 കുട്ടി ), കഥാകഥനം (1 കുട്ടി ), സുഭാഷിതാവതരണം (1 കുട്ടി ) സംഘഗാനം (7  കുട്ടികൾ) എന്നീ ഇനങ്ങളിലാണ് മത്സരം . മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരും ഇനങ്ങളും അടങ്ങുന്ന ലിസ്റ്റ് 2018 ഫെബ്രുവരി 24 നു മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .

Saturday 17 February 2018

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: ഗൃഹസന്ദർശനം ഫെബ്രവരി 18, 25 തീയതികളിൽ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലം വിദ്യാഭ്യാസ സമിതി ഫെബ്രവരി 18, 25 തീയതികളിൽ നടത്താൻ തീരുമാനിച്ച ഗൃഹസന്ദർശനം സ്‌കൂളുകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,പി.ടി.എ/ എസ്.എം.സി, വികസന സമിതി, വിദ്യാഭ്യാസ പ്രവത്തകർ,പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തേണ്ടതാകുന്നു. 
ഗൃഹസന്ദർശനം നടത്തിയതിന്റെ വിവരങ്ങൾ (റിപ്പോർട്ട്, ഫോട്ടോ)തൊട്ടടുത്ത ദിവസംതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Friday 16 February 2018

PSC VERIFICATION

 

ഉച്ചഭക്ഷണ പദ്ധതി - അറിയിപ്പ്

ഫെബ്രവരി, മാർച്ച് മാസങ്ങളിലെ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകുന്നില്ലെങ്കിൽ ഈ ദിവസം മുൻകൂട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.

പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 19 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 19 ന് രാവിലെ 11 മണിക്ക് ചൂട്ടാട് ബീച്ചിൽ വെച്ച് ചേരും. യോഗത്തിൽ മുഴുവൻ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

Monday 12 February 2018

എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കേരള ലോകായുക്ത നിയമം 1999 അനുസരിച്ച് മുഴുവൻ എയ്ഡഡ് സ്‌കൂൾ മാനേജർമാരും കോമ്പിറ്റന്റ് അതോറിറ്റിക്ക് മുമ്പാകെ അസറ്റ് ആൻഡ് ലയബിലിറ്റീസ് സ്റ്റേറ്റ്മെൻറ് സമർപ്പിക്കുന്നതിന് ബാധ്യസ്ഥരാണ്. 
ആയതിനാൽ മുഴുവൻ എയ്ഡഡ് സ്‌കൂൾ മാനേജർമാരും നിശ്ചിത മാതൃകയിലുള്ള (ഫോറം A,B,C) സ്റ്റേറ്റ്മെൻറ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ മാനേജർമാർക്ക് വിവരം നൽകേണ്ടതാണ്.

ഗവ./എയ്ഡഡ് യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർ, ഭരണ നിർവ്വഹണ ജീവനക്കാർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ശേഖരിച്ച് സ്‌കൂൾ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ കൈറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. 
പ്രസ്തുത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി എല്ലാ ഗവ., എയ്ഡഡ് യു.പി സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകരോ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ള അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരിൽ ഒരാളോ ഫെബ്രവരി 16 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Provisional List For Inter District Teacher Transfer (2017- 2018) Published

Provisional List For Inter District Teacher Transfer (2017- 2018) Published .... Click Here

Saturday 10 February 2018

സെലസ്റ്റിയ... സമാപനം... Live

കല്യാശരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ - സമാപനം
ജ്യോതിശാസ്ത്ര ഉത്സവം
24 മണിക്കൂർ ജ്യോതിശാസ്ത്ര ക്ലാസ്സ്
എ.ഇ.ഒ ശ്രീ.വെള്ളൂർ ഗംഗാധരൻ മാസ്റ്റർ...
Live..... Click Here
സമാപന ചടങ്ങ് ... Live

Thursday 8 February 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

Stamp വിതരണവുമായി ബന്ധപെട്ടു എല്ലാ പ്രധാനാധ്യാപകരും അവരുടെ വിദ്യാലയത്തിലെ Approved teachers ന്റെ എണ്ണം  താഴെ അറ്റാച്ച് ചെയ്‌ത പ്രൊഫോർമയിൽ ഇന്ന് 11 മണിക്ക് മുൻപായി തന്നെ എന്റർ  ചെയ്യണ്ടതാണ് .ഹൈസ്കൂളിന് ബാധകമല്ല ..... PROFORMA

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രധാനാദ്ധ്യാപകർ BiMS പരിശോധിച്ച് TA അലോട്ട്മെന്റ് തുകയ്ക്കുള്ള TA ബില്ലുകൾ തയ്യാറാക്കി രണ്ട് കോപ്പി ഫെബ്രവരി 15 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ഗെയിൻ പിഫ് PF Admission -നിർദ്ദേശങ്ങൾ

ഗെയിൻ പിഫ്  PF Admission  -നിർദ്ദേശങ്ങൾ ......           INSRUCTION

'സെലസ്റ്റിയ' - സമാപനം

Annual Examination - HS/LP/UP

Time Table - HS / LP / UP ...... Click Here

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്‌സും സർഗ്ഗോത്സവവും ഫെബ്രവരി 28 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്‌സും 'മഹർജാനുൽ അറബിയ്യ' സർഗ്ഗോത്സവവും ഫെബ്രവരി 28 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഓണപ്പറമ്പ എൽ.പി സ്‌കൂളിൽ വെച്ച് നടക്കും.LP,UP,HS വിഭാഗങ്ങളിൽ അറബിക് പഠിക്കുന്ന ഓരോകുട്ടി വീതവും എല്ലാ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Friday 2 February 2018

നവ കേരള മിഷൻ 2018

നവകേരള മിഷൻ 2018 സംബന്ധിച്ച മോണിറ്ററിംഗ് ഫോർമാറ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.എല്ലാ സ്കൂളുകളും പ്രസ്തുത പ്രൊഫോർമ പൂരിപ്പിച്ചു നാളെ വൈകുന്നേരം 4 മണിക്ക് മുൻപായി തന്നെ ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.
                             PROFORMA