Tuesday 30 September 2014

Monday 29 September 2014

ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യുട്ടീവ്‌ കമ്മിറ്റി യോഗം ഒക്ടോബർ 1 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യുട്ടീവ്‌ കമ്മിറ്റി യോഗം ഒക്ടോബർ 1 ന് ബുധനാഴ്ച ഉച്ചയ്ക്ക്  2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ എക്സിക്യുട്ടീവ്‌ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.

സാമൂഹ്യശാസ്ത്ര ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം സപ്തംബർ 29 ന്

മാടായി ഉപജില്ലയിലെ സാമൂഹ്യശാസ്ത്ര ക്ളബ്ബ് ചുമതലയുള്ള എൽ പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ യോഗം ഇന്ന് (സപ്തംബർ 29 ന്) ഉച്ചയ്ക്ക് 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. യോഗത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Saturday 27 September 2014

Kannur Revenue District Sports & Games 2014-15: Fixture

Kannur Revenue District Sports & Games 14-15

വിദ്യാരംഗം സാഹിത്യോത്സവം

വിദ്യാരംഗം സാഹിത്യോത്സവം: പുസ്തകാസ്വാദന ത്തിനുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് ... Click Here

സംഘാടക സമിതി രൂപീകരണ യോഗം സപ്തംബർ 30 ന്

മാടായി ഉപജില്ലാ ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയ- ഐ.ടി മേള 2014-15 വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം സപ്തംബർ 30 ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് മാട്ടൂൽ എം.യു.പി.സ്ക്കൂളിൽ ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 30 ന്

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 30 ന് (ചൊവ്വ) മാടായി ബി ആർ സി യിൽ നടക്കും.
രാവിലെ 10 മണി : 
LP,UP വിഭാഗം -ഒരു കുട്ടി വീതം പങ്കെടുക്കണം 
ഉച്ചയ്ക്ക് 1 മണി : 
HS,HSS വിഭാഗം - രണ്ട് കുട്ടികൾ വീതം പങ്കെടുക്കണം 

Madayi Sub district Sports & Games 2014: selection List

Madayi Sub district Sports & Games  2014

Tuesday 23 September 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ക്കൂളുകളില്‍ അദ്ധ്യാപക തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. 1:30 / 1:35 നിലനില്‍ക്കുന്നതോ/ പുറത്തു പോകേണ്ടതോ ആയ അദ്ധ്യാപകര്‍ പ്രസ്തുത ഒഴിവിലേക്ക് അവരവരുടെ ഓപ് ഷൻ  സപ്തംബർ 23 ന് 4 മണിക്ക് മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഓപ്ഷന്‍ ലഭിക്കാത്തപക്ഷം ലഭ്യമായ ഒഴിവുകളിലേക്ക് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കു ന്നതാണെന്ന് അറിയിക്കുന്നു.

സാമൂഹ്യശാസ്ത്ര ക്ളബ്ബ് - പഠനയാത്ര

മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ സാമൂഹ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ ഒക്ടോബർ 2,3 തീയ്യതികളിൽ വയനാട്ടിലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങൾ സന്ദർശിക്കുന്നു.താൽപ്പര്യമുള്ളവർ സപ്തംബർ 28 ന് മുമ്പായി കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്.

Monday 22 September 2014

വിജ്ഞാനോത്സവം-പഞ്ചായത്ത് തലം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് , വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 
യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം 2014 
പഞ്ചായത്ത് തലം 
2014 ഒക്ടോബർ 18 ശനി 
രാവിലെ 9.30 മുതൽ 4 മണിവരെ
പഞ്ചായത്ത് തല കേന്ദ്രങ്ങൾ 
1.മാട്ടൂൽ- എം.യു.പി സ്ക്കൂൾ മാട്ടൂൽ 
2.ചെറുകുന്ന്- ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന് 
3.ചെറുതാഴം- പിലാത്തറ യു പി സ്ക്കൂൾ 
4.മാടായി- ജി ബി എച്ച് എസ് എസ് മാടായി 
5.കുഞ്ഞിമംഗലം- ഗോപാൽ യു പി സ്ക്കൂൾ 
6.എഴോം- ജി എൻ യു പി സ്കൂൾ നരിക്കോട് 
7.കടന്നപ്പള്ളി-പാണപ്പുഴ- ജി.എൽ പി എസ് മാതമംഗലം 
8.കണ്ണപുരം- ഇടക്കെപ്പുറം യു പി സ്ക്കൂൾ 

ഗണിത ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം സപ്തംബർ 29 ന്

മാടായി ഉപജില്ലയിലെ ഗണിത ക്ളബ്ബ് ചുമതലയുള്ള എൽ പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ യോഗം സപ്തംബർ 29 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. യോഗത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

സയൻസ് ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം സപ്തംബർ 29 ന്

മാടായി ഉപജില്ലയിലെ സയൻസ് ക്ളബ്ബ് ചുമതലയുള്ള എൽ പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ യോഗം സപ്തംബർ 29 ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. യോഗത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പ്രവൃത്തി പരിചയ ക്ളബ്ബ് ചുമതലയുള്ള അദ്ധ്യാപകരുടെ യോഗം സപ്തംബർ 26 ന്

മാടായി ഉപജില്ലയിലെ പ്രവൃത്തി പരിചയ ക്ളബ്ബ് ചുമതലയുള്ള എൽ പി, യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി അദ്ധ്യാപകരുടെ യോഗം സപ്തംബർ 26 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. യോഗത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകർ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Staff details of Management Schools

Staff details of Management Schools..... Click Here

Thursday 18 September 2014

ക്ളസ്റ്റർ പരിശീലനം: 2014 സപ്തംബർ 20 - Venue

ക്ളസ്റ്റർ പരിശീലനം: 2014 സപ്തംബർ 20 
വിശദവിവരങ്ങൾക്ക് ..... Click Here

Tuesday 16 September 2014

ഉപജില്ലാ ഗെയിംസ് : രണ്ടാംഘട്ടമത്സരങ്ങള്‍ സപ്തംബർ 19 മുതൽ

മാടായി ഉപജില്ലാ ഗെയിംസ് രണ്ടാംഘട്ടമത്സരങ്ങള്‍ സപ്തംബർ 19 ന് ആരംഭിക്കുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ സപ്തംബർ 16 ന് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതും കായികതാരങ്ങള്‍ Eligibilty certificate Download ചെയ്ത് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപെടുത്തി അതതു ദിവസം കാലത്ത് 9:30ന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുമാണ്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതല്ല. 
സപ്തംബർ 19:
Volley Ball(All category ) - Pariyaram Medical College Ground
U-17 Cricket                      -                         " "                                   
സപ്തംബർ 20:
Senior Football                  -                         " "
സപ്തംബർ 22:
Senior Cricket                   -                         " "
Junior Football                 -                         " " 
സപ്തംബർ 23:
Chess ( All category )        -    GWHS Cherukunnu
(5-12 standard)
Kho-Kho (2 PM onwards)-   GHSS Kunhimangalam   
സപ്തംബർ 24: 
Teakwondo (All category)-    GBHSS Cherukunnu            


വിശദവിവരങ്ങൾക്ക് സബ് ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടുക. 

Thursday 11 September 2014

സംഘടനാ പ്രതിനിധികളുടെ യോഗം സപ്തംബർ 19 ന്

ഉപജില്ലയിലെ അംഗീകൃത സംഘടനാ പ്രതിനിധികളുടെ ഒരു യോഗം സപ്തംബർ 19 ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ സംഘടനകളുടെ പ്രതിനിധികൾ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.

Friday 5 September 2014

സ്കൂളുകളിൽ ഓണാഘോഷം

 സ്കൂളുകളിൽ ഓണാഘോഷം
ഗവ.മാപ്പിള എൽ പി സ്കൂൾ കുഞ്ഞിമംഗലം 
ഗവ.വെൽഫെയർ യു.പി സ്കൂൾ വെങ്ങര
ഓണം-പുരാവൃത്തം ദൃശ്യാവിഷ്ക്കാരം

Thursday 4 September 2014

CRC കോ-ഓർഡിനേറ്റർമാരുടെ വിശദവിവരങ്ങൾ

തസ്തിക നഷ്ടപ്പെട്ട് ക്ളസ്റ്റർ കോ-ഓർഡിനേറ്റർ മാരായി ജോലിചെയ്യുന്ന മുഴുവൻ റിട്രഞ്ച്ഡ് അദ്ധ്യാപകരുടെയും വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ 2 പകർപ്പ് സപ്തംബർ 10 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Online Transfer & Posting: Provisional List Published

Online Transfer & Posting: Provisional List Published (2014-15) ....... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കല്ല്യാശ്ശേരി മണ്‌ഡലം പ്രതിഭാസംഗമവും വിദ്യാഭ്യാസ കണ്‍വെൻഷനും സപ്തംബർ 14 ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി കോ-ഓപ്പ്. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ കല്ല്യാശ്ശേരി നിയോജക മണ്‌ഡലം പരിധിയിൽ താമസിക്കുന്ന SSLC, +2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതാണ്.
     സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ നിലവാരം സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കുന്നതിന് സഹായകരമാവും വിധത്തിൽ ഒരു സമഗ്ര വിവരശേഖരണം നടത്തുന്നതിനെകുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയുമാണ് വിപുലമായ വിദ്യാഭ്യാസ കണ്‍വെൻഷൻ ചേരുന്നത്.
     പ്രസ്തുത പരിപാടി വിദ്യാഭ്യാസരംഗത്തെ സക്രിയ ഇടപെടലിലൂടെ ശ്രദ്ധേയനായ ശ്രീ.എം.ബി.രാജേഷ് .എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ഡോ.പി.ജെ.വിൻസന്റ് വിഷയാവതരണം നടത്തും. 
     പ്രസ്തുത പരിപാടിയിൽ മാടായി ഉപജില്ല യിലെ മുഴുവൻ പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്. വാർഡ്‌ മെമ്പർ, SMC ചെയർമാൻ, പി.ടി.എ - മദർ പി ടി എ പ്രസിഡണ്ടുമാർ എന്നിവരെകൂടി പങ്കെടുപ്പിക്കേണ്ടാതാണ്.

ഗവ.സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സംസ്ഥാന സർക്കാർ സർവ്വീസിൽ ഒ.ബി.സി വിഭാഗത്തിലുള്ള ജീവനക്കാരുടെ വിവരങ്ങൾ (സ്ഥിരം, താൽക്കാലികം, കോണ്‍ട്രാക്റ്റ്‌, ദിവസവേതനാടിസ്ഥാനത്തിൽ) 31.12.2013 അടിസ്ഥാനമായി ഇതോടൊപ്പം ചേർത്ത പ്രഫോർമകളിൽ (MS Excel Format) സപ്തംബർ 5 ന് രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്.

Wednesday 3 September 2014

ഒന്നാം പാദവാർഷിക പരീക്ഷ: മാറ്റിവെച്ച പരീക്ഷ സപ്തംബർ 17,18 തീയ്യതികളിൽ

ഒന്നാം പാദവാർഷിക പരീക്ഷ:  ആഗസ്റ്റ്‌ 28, സപ്തംബർ 2 തീയ്യതികളിൽ മാറ്റിവെച്ച പരീക്ഷ സപ്തംബർ 17,18 തീയ്യതികളിൽ നടത്തേണ്ടാതാണ്. സമയക്രമത്തിൽ മാറ്റമില്ല. വിശദവിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടരുടെ സർക്കുലർ കാണുക.

Tuesday 2 September 2014

ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സര വിജയികൾ

ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സര വിജയികൾ
Table Tennis (junior boys)
                      1.GHS Cheruthazham
                      2.GHS Kunhimangalam
                      3.GWHS Cherukunnu
Table Tennis(junior girls)                       
                        1.GHS Kunhimangalam
                        2.GHS Cheruthazham
                        3.GWHS Cherukunnu 
Table Tennis (senior boys)
                        1.GHSS Cheruthazham
                        2.GWHSS Cherukunnu
                        3.GHSS Kunhimangalam
Table Tennis (senior girls)
                        1.GHSS Cheruthazham
                        2.GWHSS Cherukunnu
                        3.GHSS Kunhimangalam
Badminton (junior boys)
                         1.GBHS Cherukunnu
                          2.GWHS Cherukunnu
                          3.GBHS Madayi
Badminton (junior girls)
                         1.GHS Mattul 
                         2.GVHS Madayi
                         3.GHS Cheruthazham
Badminton (senior boys)                         
                         1.GBHSS Cherukunnu
                         2.GWHSS Cherukunnu
                         3.GHSS Kunhimangalam
Badminton (senior girls)
                         1.GWHSS Cherukunnu
                         2.GBHSS Madayi
                         3.WADIHUDA HSS Payangadi
Kabadi (Junior boys)          
                        1.GHSS Kunhimangalam
                        2.GHSS Cheruthazham
                        3.WADIHUDA HSS Payangadi
Kabadi (Senior boys)                     
                        1.GHSS Cheruthazham,
                        2.NAJATH HSS Mattul
                        3.GHSS Mattul
Rest of the games will be conducted from 17-9-2014 - 20-9-2014 at Medical College ground Pariyaram

RMSA- School Management Development Committee in Govt. Secondary Schools:

SMDC in Govt.Secondary Schools 

GO(MS) No.1/2014/GEdn Dated 01.01.2014  in "Downloads"

Monday 1 September 2014

Onam: Special Rice - Circular

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കുട്ടികൾക്കും 2014 ലെ ഓണത്തോടനുബന്ധിച്ച് 5 കി.ഗ്രാം വീതം സ്പെഷ്യൽ അരി വിതരണം ചെയ്യുവാൻ ഉത്തരവായി. സ്പെഷ്യൽ അരി വിതരണം സപ്തംബർ 5 നുള്ളിൽ പൂർത്തീകരിക്കണം. സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച നിർദ്ദേശങ്ങൾക്ക് സർക്കുലർ കാണുക