Saturday 31 August 2013

HM's Conference on 03.09.2013 at 10.30 AM

ഉപജില്ലയിലെ ഗവ./എയിഡഡ്  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  യോഗം സപ്തംബർ 03 (ചൊവ്വ ) രാവിലെ  10.30 ന് മാടായി ബി.ആർ .സി ഹോളിൽ ചേരുന്നു.ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ പ്രതിനിധികളെ അയക്കണം.

Friday 30 August 2013

ഓണം-മുൻകൂർ ശമ്പളം 50%..

ഓണം പ്രമാണിച്ച് ഗവ: ജീവനക്കാർക്ക് സപ് തംബറിലെ ശമ്പളം  മുൻകൂറായി നല്കുന്നത് 50%ആയി വർധിപ്പിച്ച് ഉത്തരവായി . Order


Wednesday 28 August 2013

സപ് തംബറിലെ ശമ്പളം ( 25 %) മുൻകൂറായി നല്കും .

ഓണം പ്രമാണിച്ച് ഗവ: ജീവനക്കാർക്ക് സപ് തംബറിലെ ശമ്പളം (25 %) മുൻകൂറായി നല്കും .ഈ സൗകര്യം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്നവർക്ക് 11.09 2013 മുതൽ തുക വിതരണം ചെയ്യും. ഉത്തരവ് Downloads-ൽ 

Tuesday 27 August 2013

സംസ്ഥാന തൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ ജിനു നാരായണന് സ്വർണ്ണം:

                                                                 

കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന തൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ  ജില്ലയുടെ ആദ്യ സ്വർണ്ണം ജിനു നാരായണന് .മാടായി ഉപജില്ലയിലെ ചെറുകുന്ന് ബോയ്സ് ഹയർസെക്കണ്ടറി  സ്കൂൾ വിദ്യാർഥിയായ ജിനു നാരായണൻ സപ്തംബർ 7 ന്  നടക്കുന്ന ദേശീയതൈക്കോണ്ടൊ ചാമ്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന  ഏക കായികതാരമാണ്.  

Monday 26 August 2013

സൗജന്യ യൂനിഫോം-അർഹതയുള്ള കുട്ടികളുടെ എണ്ണം രേഖപ്പെടുത്തണം:

സംസ്ഥാനത്തെ ഗവ./ എയിഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന; സൗജന്യ യൂനിഫോമിന് അർഹതയുള്ള കുട്ടികളുടെ എണ്ണം ഓണ്‍ലൈൻ ആയി ആഗസ്ത് 29 നകം രേഖപ്പെടുത്തണം .സ്റ്റാഫ് ഫിക്സേഷനുവേണ്ടി കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താനുപയോഗിച്ച യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച്  ഇവിടെ ഓണ്‍ലൈനായി രേഖപ്പെടുത്താം. 

        സർക്കുലർ      നിർദ്ദേശങ്ങൾ 

Sunday 25 August 2013

സയൻസ് എക്സ്പ്രസ് -ജൈവ വൈവിധ്യ സ്പെഷ്യൽ(SEBS) ട്രെയിൻ കണ്ണൂരിൽ..

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം,വനം പരിസ്ഥിതി മന്ത്രാലയം ,വിക്രം എ സാരാഭായി കമ്മ്യൂണിറ്റി സയൻസ്  സെന്റർ (VASCSC) എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യം,കാലാവസ്ഥാവ്യതിയാനം,ജലസംരക്ഷണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട സൗജന്യ പ്രദർശനവുമായി പ്രത്യേക തീവണ്ടി ആഗസ്ത് 28 മുതൽ 31 വരെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ... പ്രദർശന സമയം രാവിലെ 10 മുതൽ വൈകു:5 വരെ.ജില്ലയിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു.വിശദവിവരങ്ങൾ ഇവിടെ..

Friday 23 August 2013

inspire award- സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ:

ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ  2013 ആഗസ്ത് 23 വെള്ളിയാഴ്ച നടന്ന കണ്ണൂർ റവന്യൂ ജില്ലാതല inspire award ശാസ്ത്രപ്രദർശനത്തിൽ നിന്നും  സംസ്ഥാനതല മത്സരത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരം. 




Wednesday 21 August 2013

നിത്യം- അദ്ധ്യാപകപരിശീലനം ആഗസ്ത് 24 ന് :

 ഡയറ്റിന്റെ 'നിത്യം'പരിപാടിയുടെ ഭാഗമായി ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ,കുഞ്ഞിമംഗലം ,ഏഴോം  പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ഏകദിന ഇംഗ്ലീഷ് പരിശീലനം ആഗസ്ത് 24 ന് രാവിലെ 10 മണി മുതൽ മാടായി ബി.ആർ. സി.ഹാളിൽ  വെച്ച് നടത്തുന്നതാണ്. ഹാജർ നിർബ്ബന്ധം.

അദ്ധ്യാപകദിനാചരണം 2013-14

കണ്ണൂർ റവന്യു ജില്ലാതല അദ്ധ്യാപകദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കായി താഴെപ്പറയുന്ന മത്സരങ്ങൾ ആഗസ്റ്റ്‌ 24 ന് ശനിയാഴ്ച കണ്ണൂർ ഡയറ്റ്‌ (പാലയാട്) വെച്ച് നടക്കും. 
   1. സംഘഗാനം (പരമാവധി 10 പേർ)
   2. കവിയരങ്ങ് 
   3. ലളിതഗാനം 
 പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 9 മണിക്ക് കണ്ണൂർ ഡയറ്റിൽ എത്തിച്ചേരണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

16.8.2013 നുള്ളിൽ ലഭ്യമായതും ലോഗിൻ ചെയ്യപ്പെടാത്തതുമായ 2013-14 ലെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ലോഗിൻ ചെയ്യുന്നതിന് 27.8.2013 ന് വൈകുന്നേരം 5 മണി വരെ സമയം ദീർഘിപ്പിച്ചതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

സബ്ബ്ജില്ലാതല പൊതുവിജ്ഞാന ക്വിസ്സ്മത്സരം

മാട്ടൂൽ എം ആർ യു പി സ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ്‌ 29 ന് സബ്ബ്ജില്ലാതല പൊതുവിജ്ഞാന ക്വിസ്സ്മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ വിശദാംശങ്ങൾ 

പ്രധാനാദ്ധ്യാപകരുടെ അടിയന്തിരശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണപദ്ധതിയുടെ 06/2013 മുതൽ 08/2013 വരെയുള്ള Utilisation Certificate നിശ്ചിത പ്രഫോർമയിൽ 31.08.2013 ന് മുമ്പായി ഇ-മെയിൽ  മുഖാന്തിരം സമർപ്പിക്കുക. നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്ത സ്ക്കൂളുകൾക്ക് യാതൊരു കാരണവശാലും രണ്ടാംഘട്ട തുക അനുവദിക്കുകയില്ല. വിശദവിവരങ്ങൾക്കും പ്രഫോർമയ്ക്കും ഇ-മെയിൽ പരിശോധിക്കുക.

Monday 19 August 2013

ഇൻസ്പെയർ ശാസ്ത്ര പ്രദർശനം 2013 ആഗസ്ത് 23 ന് :

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ഇൻസ്പെയർ ശാസ്ത്ര പ്രദർശനം 2013 ആഗസ്ത് 23 ന് (വെള്ളി ) രാവിലെ 10 മണി മുതൽ ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തുന്നതാണ്.ഇൻസ്പെയർ അവാർഡ് നേടിയ മുഴുവൻ കുട്ടികളും identity card ന്റെ 2 കോപ്പി സഹിതം പ്രദർശനത്തിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് e-mail പരിശോധിക്കുക. List of Inspire Awardees ..


Friday 16 August 2013

വിദ്യാഭ്യാസ കലണ്ടർ 2013-14 :

2013-14 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ Downloads-ൽ ..

വിദ്യാരംഗം കലാസാഹിത്യവേദി : പ്രവർത്തനോദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി
കണ്ണൂർ വിദ്യാഭ്യാസജില്ല 
പ്രവർത്തനോദ്ഘാടനം 
'ഗാനം 2013' 
2013 ആഗസ്റ്റ്‌ 27 (ചൊവ്വ)
ജി ജി വി എച്ച് എസ് എസ് ചെറുകുന്ന് 
ഉദ്ഘാടനം:ശ്രീ.കാഞ്ഞങ്ങാട് രാമചന്ദ്രൻ 

Wednesday 14 August 2013

ഒന്നാം പാദവാർഷിക പരീക്ഷയുടെ പൊതുസമയ വിവരപ്പട്ടിക പ്രസിദ്ധീകരിച്ചു :

 ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രാമായണം ക്വിസ് -വിജയികൾ :

സബ്  ജില്ലാ സംസ്കൃതം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാമായണം പ്രശ്നോത്തരിയിലെ വിജയികൾ :
ഒന്നാം സ്ഥാനം :- ഇടക്കേപ്പുറം യു.പി.സ്കൂൾ (ആവണി വി ; വർണ്ണ്യ .ആർ)
രണ്ടാം സ്ഥാനം :- എടനാട്  യു.പി.സ്കൂൾ (അഞ്ജലി .പി ; ആതിര നാരായണൻ)
മൂന്നാം സ്ഥാനം :- ഇടമന യു.പി.സ്കൂൾ (ഗോകുൽ ഗോവിന്ദ് ; ശരത്ത് .പി.എം)


ആഗസ്ത് 17 ന് നടത്താനിരുന്ന ഇംഗ്ലീഷ് പരിശീലനം മാറ്റിവെച്ചു.

യു.പി.വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകർക്ക് ആഗസ്ത് 17 ന് നടത്താനിരുന്ന ഏകദിന പരിശീലനം മാറ്റിവെച്ചു.

Tuesday 13 August 2013

നിത്യം- അദ്ധ്യാപകപരിശീലനം ആഗസ്ത് 17 ന് :

 ഡയറ്റിന്റെ  "നിത്യം"പരിപാടിയുടെ ഭാഗമായി മാടായി,മാട്ടൂൽ,ചെറുകുന്ന് ,കണ്ണപുരം പഞ്ചായത്തുകളിലെ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം ആഗസ്ത് 17 ന് രാവിലെ 10 മണി മുതൽ ചെറുകുന്ന് സൗത്ത് ജി.എൽ.പി.സ്കൂളിൽ വെച്ച് നടത്തുന്നതാണ്. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2012-13 വർഷത്തെ ഭരണറിപ്പോർട്ട് 3 പ്രഫോർമകളിലായി പൂരിപ്പിച്ച് ആഗസ്റ്റ്‌ 16 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 പ്രഫോർമ Downloads ൽ 

Monday 12 August 2013

ആറു ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തിദിവസങ്ങൾ:

2013 ആഗസ്റ്റ്‌ 17, 24, 31,ഒക്ടോബർ 19,നവംബർ 16, 2014 ജനുവരി 18 എന്നീ ശനിയാഴ്ചകൾ സ്കൂളുകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും.


ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽബോഡിയോഗം ആഗസ്റ്റ്‌ 14 ന് :

ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽബോഡിയോഗം ആഗസ്റ്റ്‌ 14 ന് (ബുധൻ) ഉച്ചകഴിഞ്ഞ് 2.30 ന് മാടായി ബി ആർ സി ഹാളിൽ ചേരും. സ്ക്കൂൾ ഗണിതശാസ്ത്രക്ലബ്ബ് കണ്‍വീനർമാർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

സാമൂഹ്യശാസത്രം അദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം ആഗസ്റ്റ്‌ 13 ന് :

ഉപജില്ലാസാമൂഹ്യശാസ്ത്ര അസോസിയേഷന്റെ ആഭിമുഖ്യത്തിൽ   പ്രൈമറി ക്ലാസ്സുകളിൽ  സാമൂഹ്യശാസത്രം പഠിപ്പിക്കുന്ന  അദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം ആഗസ്റ്റ്‌ 13 ന് (ചൊവ്വ )  രാവിലെ 10 മണി മുതൽബി.ആർ .സി ഹാളിൽ വെച്ച് നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

Wednesday 7 August 2013

പ്രീ-മെട്രിക് സ്കോളർഷിപ്പ് - ആഗസ്റ്റ്‌ 16 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പിനുള്ള  അപേക്ഷ പ്രഥമാദ്ധ്യാപകൻ മുഖേന സമർപ്പിക്കുന്നതിന്  ആഗസ്റ്റ്‌ 16 ന്  വൈകുന്നേരം 5 മണിവരെ സമയം അനുവദിച്ചു.ബാങ്ക് അക്കൗണ്ട്/ ആധാർ / UID -നമ്പരുകൾ ലഭിക്കാത്തവരും നിശ്ചിതസമയത്തിനുള്ളിൽ അപേക്ഷിക്കേണ്ടതാണ്.

ഉപജില്ലാതല ചെസ്സ്‌ മത്സരം

GWHSS ചെറുകുന്നിൽ  നടന്ന ഉപജില്ലാതല ചെസ്സ്‌ മത്സരം കണ്ണപുരം പോലീസ് സബ് ഇൻസ്പെക്ടർ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. എ അസ്സൻ കുഞ്ഞി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സി മോഹനൻ, ശ്രീലത കെ ആർ ,അനീഷ്‌, സി സുരേഷ് ബാബു  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി ഒ മുരളീധരൻ സ്വാഗതവും നവീൻ ആർ ഡി നന്ദിയും പറഞ്ഞു.
 For More Photos..Click Here

തെയ്ക്വാൻഡോ മത്സരം

ചെറുകുന്ന് ഗവ.ബോയ്സ് ഹൈസ്ക്കൂളിൽ നടന്ന മാടായി ഉപജില്ലാതല തെയ്ക്വാൻഡോ  മത്സരം പ്രിൻസിപ്പാൾ ശ്രീ.സുരേന്ദ്രൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു 
For More Photos..Click Here

Tuesday 6 August 2013

ശാസ്ത്ര,ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽ ബോഡിയോഗവും സെമിനാറും മാറ്റിവെച്ചു.

ആഗസ്ത് 7 -ന് നടത്താനിരുന്ന ശാസ്ത്ര,ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽ ബോഡിയോഗവും സെമിനാറും മാറ്റിവെച്ചു.സയൻസ് സെമിനാറും ജനറൽ ബോഡിയോഗവും ആഗസ്ത് 13 -ന് (ചൊവ്വ )ഉച്ചയ്ക്ക് 2 മണിക്ക് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

അദ്ധ്യാപകരുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ധനസഹായം:

സ്കൂൾ അദ്ധ്യാപകരുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷൻ -NFTW അപേക്ഷക്ഷണിച്ചു.അപേക്ഷഫോറവും വിശദവിവരങ്ങളും ഇവിടെ.

SSA ഫണ്ട് വിനിയോഗം-മാർഗ്ഗനിർദ്ദേശങ്ങൾ :

2013-14 വർഷത്തെ സ്കൂൾ ഗ്രാന്റ്,മെയിന്റനൻസ് ഗ്രാന്റ് വിനിയോഗത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.വിശദവിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.

Sunday 4 August 2013

ദേശീയ അദ്ധ്യാപക ദിനം സംസ്ഥാനതല ആഘോഷം കണ്ണൂരിൽ:

ദേശീയ അദ്ധ്യാപക ദിനം സംസ്ഥാനതല ആഘോഷം സപ്തംബർ 5 ന് കണ്ണൂരിൽ നടത്തുന്നതാണ്.ദിനാചരണത്തോടൊപ്പം TTI ,PPTTI കലോൽസവവും അദ്ധ്യാപകർക്കായുള്ള മത്സരങ്ങളും നടക്കും.കണ്ണൂർ ജില്ലാതല മത്സരങ്ങൾ ആഗസ്ത് 14,24 തീയ്യതികളിൽ പാലയാട് ഡയറ്റിൽ നടക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു.അദ്ധ്യാപകർക്കായുള്ള മത്സരങ്ങളുടെ വിശദാംശങ്ങൾ ഇവിടെ.


Saturday 3 August 2013

സയൻസ് ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ആഗസ്റ്റ്‌ 7 ന്

ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡിയോഗം ആഗസ്റ്റ്‌ 7 ന്(ബുധൻ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി ആർ സി ഹാളിൽ ചേരും. സയൻസ് ക്ലബ്ബ് ചാർജ്ജുള്ള അദ്ധ്യാപകർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

സയൻസ് സെമിനാർ 2013-14

ഉപജില്ല സയൻസ് ക്ലബ്ബ് അസോസിയേഷൻ 
സയൻസ് സെമിനാർ 2013-14 (HS)
സബ്ബ്ജില്ലാതല മത്സരം: 
ആഗസ്റ്റ്‌ 7 (ബുധൻ) ഉച്ചയ്ക്ക് 2 മണി 
വിഷയം: 'ജലസഹകരണം- വെല്ലുവിളിയും പരിഹാരമാർഗ്ഗങ്ങളും' 
സ്ഥലം: ബി ആർ സി മാടായി 
For more details Contact 
Sri.Vinod EC:9961246333

ഈദുള്‍ ഫിത്തര്‍:ഓഗസ്റ്റ് 8 ന് അവധി പ്രഖ്യാപിച്ചു.

ഈദുള്‍ ഫിത്തര്‍ പ്രമാണിച്ച് ഓഗസ്റ്റ് 8 ന് (വ്യാഴം) സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. 

Friday 2 August 2013

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല ആഗസ്റ്റ്‌ 5 ന്

ആഗസ്റ്റ്‌ 3 ന് നടക്കാനിരുന്ന ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിനശില്പശാല 
ആഗസ്റ്റ്‌ 5 (തിങ്കൾ) ലേക്ക് മാറ്റിവെച്ചിരിക്കുന്നു 

Thursday 1 August 2013

പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല ആഗസ്റ്റ്‌ 3 ന് :

ഉപജില്ലയിലെ  പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല ആഗസ്റ്റ്‌ 3 ന് (ശനി) രാവിലെ 10 മണിക്ക് മാടായി ബി ആർ സി ഹാളിൽ നടക്കുന്നതാണ്. ഹൈസ്ക്കൂളുകളിൽ നിന്ന് ഹെഡ്‌മാസ്റ്റർ/ പ്രതിനിധി പങ്കെടുക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

Noon Meal Annual Data, ജൂലായ് മാസത്തെ അയേണ്‍ഫോളിക് ടാബ് ലെറ്റ്‌ വിതരണ പ്രഫോർമ (Annexure-III) എന്നിവ എഴുതിതയ്യാറാക്കി  ആഗസ്റ്റ്‌ 3 ന് നടക്കുന്ന പ്രധാനാദ്ധ്യാപകരുടെ കോണ്‍ഫറൻസിൽ കൊണ്ടുവരേണ്ടതാണ്. 

ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽബോഡിയോഗം ആഗസ്റ്റ്‌ 7 ന്

ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ ജനറൽബോഡിയോഗം ആഗസ്റ്റ്‌ 7 ന്(ബുധൻ) രാവിലെ 11 മണിക്ക്  മാടായി ബി ആർ സി ഹാളിൽ ചേരും. സ്ക്കൂൾ ഗണിതശാസ്ത്രക്ലബ്ബ് കണ്‍വീനർമാർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.