Monday 30 March 2015

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ യൂണിഫോം തുക കൈപ്പറ്റാൻ ബാക്കിയുള്ള (Std V മുതൽ VIII വരെ) എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർ ഓഫീസിൽ നിന്നും തുക കൈപ്പറ്റേണ്ടതാണ് 

Saturday 28 March 2015

LSS പരീക്ഷ: കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 7 ലേക്ക് മാറ്റി

മാർച്ച് 30 ന് നടക്കാനിരുന്ന 2015 വർഷത്തെ LSS പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് ഏപ്രിൽ 7 ലേക്ക് (ചൊവ്വ) മാറ്റിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

Monday 23 March 2015

വിദ്യാരംഗം കലാ സാഹിത്യ വേദി മാടായി സബ് ജില്ല

വിദ്യാരംഗം കലാ സാഹിത്യ വേദി മാടായി സബ് ജില്ല 
ശ്രീ : കൃഷ്ണൻ നടുവലത്തിനും ,ശ്രീ വിശ്വനാഥൻ  മാസ്റ്റർക്കും ആദരായനം  27.3.2015 വെള്ളി 2 മണിക്ക് BRC മാടായിയിൽ ഉദ്ഘാടനം ഡോ K H സുബ്രഹ്മണ്യ് ൻ സ്കൂൾ തല വിദ്യാരംഗം കണ്‍വീനർമാർ പങ്കെടുക്കണം 

Wednesday 18 March 2015

മുഴുവൻ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

        മുന്നേറ്റം  2015  post test നുള്ള  ചോദ്യകടലാസുകൾ  ഇന്ന് തന്നെ BRC-ൽ   നിന്നും  എടുത്ത്  20 -)o  തിയ്യതി  പരീക്ഷ  നടത്തേണ്ടതാണ്;

        20-) o തിയ്യതി  ഉച്ചയ്ക്ക്  2 മണിക്ക്  പ്രൈമറി  പ്രധാനാധ്യാപകരുടെ   യോഗം   BRC-ൽ
ചേരുന്നതാണ് . മുഴുവൻ പ്രധാനാധ്യാപകരും യോഗത്തിൽ പങ്ങ്കെടുക്കെണ്ടാതാണ് .

    

Wednesday 11 March 2015

ഗവ.പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 അദ്ധ്യായന വർഷത്തിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരായി സ്ഥാനക്കയറ്റം നൽകുന്നതിനുള്ള യോഗ്യത നേടിയ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരുടെ താൽക്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുസംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 
താൽക്കാലിക മുൻഗണനാ പട്ടികയ്ക്കും മറ്റ് വിവരങ്ങൾക്കും ഇമെയിൽ പരിശോധിക്കുക.

ഗവ.പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് : HM Promotion 2015-16

ഗവ.പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് അർഹരായവരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യത നേടിയ അദ്ധ്യാപകരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ മാർച്ച് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം 
പ്രഫോർമയ്ക്കും സർക്കുലറിനും ഇമെയിൽ കാണുക.

Friday 6 March 2015

ആദരാഞ്ജലികൾ...

അകാലത്തിൽ നമ്മെ വിട്ടുപോയ ശ്രീമതി ലളിത വല്ലിയോട്ടിന് (പ്രിൻസിപ്പൽ , ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ,മാടായി ) ആദരാഞ്ജലികൾ...


Wednesday 4 March 2015

2015-16: അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു

2015-16 വർഷത്തേക്കുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള (പ്രഫോർമ 3) അപേക്ഷകൾ 2 കോപ്പി മാർച്ച് 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
സർക്കുലർ: പേജ് 1, പേജ് 2

സ്കൂള്‍ ​ വികസന പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി

സ്കൂള്‍ വികസന പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി - HM, SRG കണ്‍വീനര്‍, SMC ചെയര്‍മാന്‍ / പി ടി എ പ്രസിഡന്റ് എന്നിവര്‍ക്കായി താഴെ പറയുന്ന തീയതികളില്‍ ബി ആര്‍ സി മാടായിയില്‍ വെച്ച് നടക്കുന്ന പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു..
മാർച്ച് 4 : ഉച്ചയ്ക്ക് 2 മണിമുതല്‍ - HS, UP മാത്രമുള്ള സ്കൂളുകള്‍ക്ക്
മാർച്ച് 6 : രാവിലെ 10 മണിമുതല്‍ ചെറുതാഴം, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
മാർച്ച് 6
 : ഉച്ചയ്ക്ക് 2 മണിമുതല്‍ ഏഴോം, മാടായി ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
മാർച്ച് 7 
: രാവിലെ 10 മണിമുതല്‍ മാട്ടൂല്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍
മാർച്ച് 7 
: ഉച്ചയ്ക്ക് 2 മണിമുതല്‍ കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്കൂളുകള്‍

Tuesday 3 March 2015

പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 4 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം മാർച്ച് 4 ന് (ബുധൻ) രാവിലെ 10.30 ന് മാടായി ബി ആർ സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

ഉപജില്ലാ കലോത്സവം: സംഘാടകസമിതി കൂടിച്ചേരൽ മാർച്ച് 6 ന്