Sunday 29 November 2015

ഉപജില്ലാ കലോത്സവം - പ്രസംഗം (ഹിന്ദി) - വിഷയം

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
പ്രസംഗം - ഹിന്ദി (UP വിഭാഗം)
വിഷയം: 'മേരാ ഭാരത്‌'

അഭിനന്ദനങ്ങൾ ......

ഇന്നലെ സമാപിച്ച കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ യു.ഗോകുൽ കൃഷ്ണ (GHSS കുഞ്ഞിമംഗലം, മാടായി ഉപജില്ല). പത്താംതരം വിദ്യാർഥിയായ ഗോകുൽ കൃഷ്ണ 800,1500,3000 മീറ്ററുകളിലാണ് സ്വർണ്ണം നേടിയത്. അഭിനന്ദനങ്ങൾ ......

Saturday 28 November 2015

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശികവിതരണം നവംബർ 30, ഡിസംബർ 1 തീയ്യതികളിൽ

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശിക നവംബർ 30, ഡിസംബർ 1 തീയ്യതികളിൽ ഉച്ചയ്ക്ക് 2.30 മുതൽ 4 മണിവരെ മാടായി ഉപജില്ല്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് വിതരണം ചെയ്യും. 
പാചക തൊഴിലാളികൾ ഇതോടൊപ്പം ചേർത്ത രശീതി സഹിതം കൃത്യസമയത്ത് ഹാജരാകണം. 
ഒരു പാചകതൊഴിലാളിക്ക് 2 രശീതി (സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടത്) നിർബന്ധമായും കൊണ്ടുവരണം. രശീതിയിൽ പ്രധാനാദ്ധ്യാപകൻ മെലൊപ്പ് വെച്ച് സീൽ പതിക്കണം.അല്ലാത്തവ പരിഗണിക്കുന്നതല്ല.
ഒരു രൂപയുടെ റവന്യു സ്റ്റാമ്പ് പ്രത്യേകം കയ്യിൽ കരുതണം.
ഇതോടൊപ്പം ചേർത്ത ലിസ്റ്റിലെ ക്രമനമ്പർ 1 മുതൽ 51 വരെയുള്ളവർ നവംബർ 30 ന് ഉച്ചയ്ക്ക് 2.30 നും ക്രമനമ്പർ 52 മുതൽ 95 വരെയുള്ളവർ ഡിസംബർ 1 ന് ഉച്ചയ്ക്ക് 2.30 നും രശീതി സഹിതം ഹാജരാകണം. 

മാടായി ഉപജില്ലാ കലോത്സവം -അദ്ധ്യാപകരെ വിടുതൽ ചെയ്യണം

മാടായി ഉപജില്ലാ കലോത്സവത്തിന്റെ നടത്തിപ്പിനായി ആവശ്യമുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് (പ്രോഗ്രാം കമ്മിറ്റി) ഇതോടൊപ്പം ചേർക്കുന്നു. അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു. 
 അദ്ധ്യാപകരുടെ ലിസ്റ്റ് (Revised).. Click Here

മാടായി ഉപജില്ലാ കലോത്സവം 2015 - അറബിക് കലോത്സവം

മാടായി ഉപജില്ലാ കലോത്സവം 2015 - അറബിക് കലോത്സവത്തിന്റെ നടത്തിപ്പിനായി താഴെ പറയുന്ന അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിടുതൽ ചെയ്യണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

1.അൻവർ ടി.പി - ശ്രീ രാമവിലാസം LPS 
2.നജീബ്.എം - ഗോപാൽ UPS കുഞ്ഞിമംഗലം 
3.ഷറഫുദ്ദീൻ വി വി - GMLPS കുഞ്ഞിമംഗലം 
4.സിറാജ്.കെ - GMUPS പഴയങ്ങാടി 
5.ഹനീഫ്.പി - സെൻട്രൽ മുസ്ലീം LPS മാട്ടൂൽ 
6.അബ്ദുൾ സലാം കെ - പുതിയങ്ങാടി വെസ്റ്റ്‌ LPS

Friday 27 November 2015

ഐ.സി.ടി അടിസ്ഥാന പരിശീലനം നവംബർ 30 ന്

കണ്ണൂര്‍,തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്ക്പ്രൊ ബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ആറ് ദിവസത്തെ ഐ.സി.ടി അടിസ്ഥാന പരിശീലനം നവംബർ 30 ന് ആരംഭിക്കുന്നു. ഐ.ടി.സ്ക്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ (മുന്‍സിപ്പല്‍ സ്ക്കൂള്‍, കണ്ണൂര്‍) വെച്ചാണ് പരിശീലനം. പരിശീലനം ആവശ്യമുള്ള നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അധ്യാപകരേയും പങ്കെടുക്കേണ്ടതാണ് 

ക്ലസ്റ്റർ പരിശീലനം - അറിയിപ്പ്

നാളത്തെ (നവംബർ 28) ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ അവർ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ രണ്ട് കുട്ടികളുടെ നോട്ട് ബുക്ക് കൂടി കൊണ്ടുവരണം.

Wednesday 25 November 2015

മാടായി ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം 2015

മാടായി ഉപജില്ലാ 
കേരളാ സ്കൂൾ കലോത്സവം 2015
GBHVHSS മാടായി
കലോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 30 ന് (തിങ്കൾ) രാവിലെ 10 മണിക്ക് വേദി 1 ൽ സംവിധായകൻ പ്രദീപ്‌ ചൊക്ലി നിർവ്വഹിക്കും.എല്ലാ പ്രധാനാദ്ധ്യാപകരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കണം. 
ഉദ്ഘാടന ചടങ്ങിനു ശേഷം ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാരുടെയും യോഗം GBVHSS മാടായിയിൽ ചേരും.

Urgent- UID Status

സ്കൂളുകളിലെ കുട്ടികളുടെ UID Status ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ (സർട്ടിഫിക്കറ്റ്) നവംബർ 30 ന് (തിങ്കൾ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം

ക്ലസ്റ്റർ പരിശീലനം- നവംബർ 28 പരിശീലന കേന്ദ്രങ്ങൾ

ക്ലസ്റ്റർ പരിശീലനം- നവംബർ 28
പരിശീലന കേന്ദ്രങ്ങൾ
ക്ലാസ്സ് 1 മുതൽ 4 വരെ :
ഉപജില്ലയിലെ എല്ലാ സ്കൂളുകളിലേയും അദ്ധ്യാപകർ : GGHS മാടായി

UP (മലയാളം,സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം,ഗണിതം): പിലാത്തറ യു പി എസ് 

UP (ഇംഗ്ലീഷ്,ഉർദ്ദു) : ബി.ആർ.സി മാടായി

LP, UP (അറബിക്,സംസ്കൃതം,ഹിന്ദി) : ജി.എം.യു.പി.എസ് പഴയങ്ങാടി

പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് ക്ലാസ്സ്/ വിഷയത്തിന്റെ ടീച്ചർ ടെക്സ്റ്റ്, ടെക്സ്റ്റ് ബുക്ക്, ടീച്ചിംഗ് മാന്വൽ എന്നിവ നിർബന്ധമായും കൊണ്ടുവരണം.

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം 2015- പ്രോഗ്രാം ഷെഡ്യൂൾ

മാടായി ഉപജില്ലാ 
കേരളാ സ്കൂൾ കലോത്സവം 2015
http://madayikalolsavam15.blogspot.in/

ഉപജില്ലാ കലോത്സവം 2015: രജിസ്ട്രേഷൻ നവംബർ 27 ന്

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
കലോത്സവത്തിന്റെ രജിസ്ട്രേഷൻ നവംബർ 27 ന് രാവിലെ 10 മണിമുതൽ മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. കഴിഞ്ഞ വർഷത്തെ ട്രോഫികൾ തിരിച്ചേൽപ്പിക്കാത്ത സ്കൂളുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.

Tuesday 24 November 2015

DRG Training for Cluster Training November 28

DRG Training for Cluster Training November 28
DETAILS OF DRGS.. Click Here
പരിശീലനത്തിൽ പങ്കെടുക്കുന്നവർ അതാത് ക്ലാസ്സ്/ വിഷയത്തിന്റെ ടീച്ചർ ടെക്സ്റ്റ്, ടെക്സ്റ്റ് ബുക്ക്, ടീച്ചിംഗ് മാന്വൽ എന്നിവ നിർബന്ധമായും കൊണ്ടുവരണം.

Monday 23 November 2015

പ്രസംഗം - മലയാളം (LP വിഭാഗം)

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
പ്രസംഗം - മലയാളം (LP വിഭാഗം)
വിഷയം: 'കുട്ടികളും വായനാശീലവും'
 

പ്രോഗ്രാം കമ്മിറ്റി യോഗം നവംബർ 25 ന്

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം - പ്രോഗ്രാം കമ്മിറ്റിയുടെ ഒരു യോഗം നവംബർ 25 ന് ഉച്ചയ്ക്ക് 3 മണിക്ക് GBVHSS മാടായിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കുക.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലാ കേരളാ സ്കൂൾ കലോത്സവം - ഓണ്‍ലൈൻ എൻട്രി Confirm ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ നാളെ രാവിലെ 10 മണിക്ക് മുമ്പായി നിർബന്ധമായും 'Confirm' ചെയ്യേണ്ടതാണ്.

Saturday 21 November 2015

NuMATS ഉപജില്ലാതല പരീക്ഷ- വിജയികൾ

NuMATS ഉപജില്ലാതല പരീക്ഷയിൽ വിജയിച്ച് ജില്ലാതല പരീക്ഷയ്ക്ക് യോഗ്യതനേടിയ കുട്ടികൾ 

1. Anagha K - Kadannappalli UPS
2. Nandana K - Kadannappalli UPS
3. Anaswara P Balan - GMUPS Ezhome
4. Sreejith Kumar M - Neruvambram UPS
5. Anamika Raj - Vengara Priyadarssini UPS

ജില്ലാ കായികമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികൾ

മാടായി ഉപജില്ലാ കായികമേളയിൽ 1,2,3 സ്ഥാനങ്ങൾ നേടി കണ്ണൂർ റവന്യു ജില്ലാ കായിക മേളയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങൾ .. Click Here

Second Terminal Examination - Time Table (Revised)

Second Terminal Examination
Time Table (Revised)

Kannur Revenue District Athletic Meet- Probable Order of Events

Kannur Revenue District Athletic Meet 
2015 Novemer 26,27,28
Probable Order of Events.. Click Here

മാടായി ഉപജില്ലാ കലോത്സവം 2015 : മത്സര ഇനങ്ങൾ (നവംബർ 30)

മാടായി ഉപജില്ലാ കലോത്സവം 2015
നവംബർ 30 മുതൽ ഡിസംബർ 3 വരെ
GBVHSS മാടായി
നവംബർ 30: മത്സര ഇനങ്ങൾ
  • ഓഫ് സ്റ്റേജിനങ്ങൾ 
  • അറബി സാഹിത്യോത്സവം
  • സംസ്കൃത സാഹിത്യോത്സവം
  • സ്റ്റേജിനങ്ങൾ:-
  1. ഭരതനാട്യം (LP,UP)
  2. സംഘനൃത്തം (LP,UP)
  3. കുച്ചുപ്പുടി (UP)
  4. നാടോടിനൃത്തം (HSS Boys)
  5. സംഘഗാനം (LP)
  6. ദേശഭക്തിഗാനം ((LP,UP,HS)
  7. കഥാകഥനം (LP)
NB: 1. Data Entry പൂർത്തീകരിക്കുന്നതിനു മുമ്പായി പ്രസിദ്ധീകരിക്കുന്നതിനാൽ ചെറിയ മാറ്റങ്ങൾ വന്നേക്കാനിടയുണ്ട്.
2. കലോത്സവം ഓണ്‍ലൈൻ ഡാറ്റ എൻട്രി നവംബർ 23 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തിയാക്കി Confirm ചെയ്യേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന മദ്രസ്സകളുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (Excel Worksheet) തയ്യാറാക്കി നവംബർ 25 ന് മുമ്പായി ഇമെയിൽ ആയോ നേരിട്ടോ ഓഫീസിൽ സമർപ്പിക്കണം.

Friday 20 November 2015

Vidyarangam -Web Module

മാടായി ഉപജില്ല കായികമേള - മത്സരഫലങ്ങൾ

മാടായി ഉപജില്ല കായികമേള
മത്സരഫലങ്ങൾ (നവംബർ 20)... Click Here

ഓവറോൾ ചാമ്പ്യന്മാർ & റണ്ണറപ്പ്
LP വിഭാഗം 
St.MARY'S LPS VILAYANKODE (62 POINTS) 
LFUPS MATTUL (31 POINTS) 
UP വിഭാഗം 
LFUPS MATTUL (29 POINTS)
MUPS MATTUL (21 POINTS) 
HS,HSS വിഭാഗം 
GHSS KUNHIMANGALAM (380 POINTS)
CHMKS GHSS MATTUL (84 POINTS)
 

സംഘാടകസമിതി രൂപീകരണ യോഗം

കിച്ചണ്‍ കം സ്റ്റോർ നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പുതുതായി കിച്ചണ്‍ കം സ്റ്റോർ നിർമ്മാണത്തിന് അപേക്ഷ ക്ഷണിച്ചു. 2014-15 വർഷത്തിൽ പാചകപ്പുര നിർമ്മാണത്തിനും നവീകരണത്തിനുമായി തുക അനുവദിച്ചു കിട്ടിയവർ അപേക്ഷിക്കേണ്ടതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനു വിധേയമായി പ്ലിന്ത്‌ ഏരിയാ ക്രമത്തിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കണം.
അപേക്ഷകൾ നവംബർ 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ നിർദ്ദേശം കാണുക. .. 

സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം നവംബർ 24 ന്

ഉപജില്ലയിലെ പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം നവംബർ 24 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. സെക്രട്ടറിമാർ പാഠപുസ്തകം (വാള്യം 2) വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ (ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ, സൊസൈറ്റിയിൽ അധികമായുള്ള പുസ്തകങ്ങൾ (ക്ലാസ്സ് തിരിച്ച്)) യോഗത്തിനു വരുമ്പോൾ കൊണ്ടുവരണം.

Thursday 19 November 2015

Group Personal Accident Insurance Scheme (GPAIS) 2016

Group Personal Accident Insurance Scheme (GPAIS) - Renewal of the scheme for the year 2016. .. Order

മാടായി ഉപജില്ല കായികമേള- മത്സരഫലങ്ങൾ

മാടായി ഉപജില്ല കായികമേള
മത്സരഫലങ്ങൾ (നവംബർ 19)... Click Here

കായികമേള രണ്ട് ദിവസം പിന്നിടുമ്പോൾ പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്ന സ്കൂളുകൾ :
SENIOR       : GHSS KUNHIMANGALAM (105 POINTS)
                      : GHSS CHERUTHAZHAM ( 17 POINTS)
JUNIOR       : GHSS KUNHIMANGALAM (68 POINTS)
                      : CHMKS GHSS MATTUL  ( 32 POINTS )
SUB JUNIOR: GHSS KUNHIMANGALAM (48 POINTS)
                      : PJHSS PUTHIYANGADI ( 11 POINTS )
UP KIDDIES : PILATHARA UPS (10 POINTS)
                      : MUPS MATTUL (8 POINTS )
LP KIDDIES  : St.MARY'S VILAYANCODE ( 24 POINTS )
                       : LFUPS MATTUL (17 POINTS)
LP MINI       : St.MARY'S VILAYANCODE (24 POINTS)
                       : MECA PAYANGADI (13 POINTS)

Second Terminal Examination - Time Table

Second Terminal Examination - Time Table

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2015 - Programme Notice

Programme Notice......Click Here

പ്രധനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതി രണ്ടാംഘട്ട അലോട്ട്മെന്റ് തുക അക്കൗണ്ടിലേക്ക് ഇനിയും ലഭിക്കാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പായി അക്കൗണ്ട് നമ്പർ ഫോണ്‍ മുഖാന്തിരം ഉച്ചഭക്ഷണ ഓഫീസറെ അറിയിക്കേണ്ടതാണ്. 

കഥാചർച്ച നവംബർ 21 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന അദ്ധ്യാപകർക്കുള്ള കഥാചർച്ച നവംബർ 21 ന് (ശനി) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സിയിൽ നടക്കും.
കഥ: ശ്രീ.എൻ.പ്രഭാകരന്റെ "ഡുണ്ടറണ്ടം ഡുണ്ടറണ്ടം"
(2015 സപതംബർ 27 ലെ മാതൃഭൂമി ആഴ്ചപതിപ്പ്)
 

ട്രോഫികൾ തിരിച്ചേൽപ്പിക്കണം.

മാടായി ഉപജില്ലാ കേരള സ്കൂൾ കലോത്സവം : -ട്രോഫികൾ നവംബർ 20 ന് മുമ്പായി മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ തിരിച്ചേൽപ്പിക്കണം.

Wednesday 18 November 2015

Dearness Allowance and Dearness Relief - Revised

Government have revised the Dearness Allowance of  State Government Employees  and Dearness Relief of Pensioners with effect from 01/07/2015. For details view ...

മാടായി ഉപജില്ല കായികമേള - മത്സരഫലങ്ങൾ

മാടായി ഉപജില്ല കായികമേള
മത്സരഫലങ്ങൾ (നവംബർ 18)... Click Here

അപ്പീൽ ഹിയറിംഗ് നവംബർ 25 ലേക്ക് മാറ്റി

നവംബർ 23 ന്  നടത്താനിരുന്ന സ്കൂൾ കലോത്സവത്തിന്റെ അപ്പീൽ ഹിയറിംഗ് നവംബർ 25 ന് രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. അപ്പീൽ നൽകിയ മുഴുവൻ വിദ്യാർഥികളും കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. 

Tuesday 17 November 2015

One Office, One DDO ..... Spark Mannual

One Office, One DDO ..... Spark Mannual...  

അഭിനന്ദനങ്ങൾ.....

ഇന്ന് കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ നടന്നകണ്ണൂർ റവന്യു ജില്ല ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ദേവിക.പി.വി (കടന്നപ്പള്ളി യു.പി സ്കൂൾ). ദേവികയ്ക്ക് അഭിനന്ദനങ്ങൾ.....

വിദ്യാരംഗം - അറിയിപ്പ്

നവംബർ 16 ന് നടന്ന വിദ്യാരംഗം കണ്‍വീനർമാരുടെ ശിൽപശാലയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന LP, UP, HS വിദ്യാരംഗം കണ്‍വീനർമാർ നവംബർ 20 ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ.സിയിൽ എത്തിച്ചേരണം.

അപ്പീൽ ഹിയറിംഗ് നവംബർ 23 ന്

സ്കൂൾ കലോത്സവത്തിന്റെ അപ്പീൽ ഹിയറിംഗ് നവംബർ 23 ന് രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. അപ്പീൽ നൽകിയ മുഴുവൻ വിദ്യാർഥികളും കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

വിജ്ഞാനോത്സവം 2015 - മേഖലാതലം: കേന്ദ്രങ്ങൾ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
വിജ്ഞാനോത്സവം 2015 - മേഖലാതലം
2015 നവംബർ 21,22 തീയ്യതികളിൽ
കേന്ദ്രങ്ങൾ:
മാട്ടൂൽ, മാടായി, ചെറുകുന്ന്, എഴോം, ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങൾ - 
ഗവ.ബോയ്സ് ഹൈസ്ക്കൂൾ മാടായി.
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് - 
കടന്നപ്പള്ളി യു.പി സ്കൂൾ
കണ്ണപുരം പഞ്ചായത്ത് - 
ജി എച്ച് എസ് എസ് കല്ല്യാശ്ശേരി
കുഞ്ഞിമംഗലം പഞ്ചായത്ത് - 
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
For Details... Click Here

Monday 16 November 2015

NuMATS Examination 2015-16 -ഉപജില്ലാതലം നവംബർ 21 ന്

NuMATS Examination 2015-16 - മാടായി ഉപജില്ലാതലം നവംബർ 21 ന് ശനിയാഴ്ച രാവിലെ 9 മണിമുതൽ 1.30 വരെ GBVHSS മാടായിയിൽ നടക്കും. പങ്കെടുക്കുന്ന കുട്ടികൾ ഇൻസ്ട്രുമെന്റ് ബോക്സ്, പേന, കുടിവെള്ളം, ഒരു നോട്ട്ബുക്ക് എന്നിവ കൊണ്ടുവരണം. 
Contact: 9446418387

KPSC ഡിപ്പാർട്ട്മെന്റ് ടെസ്റ്റ്‌ ജനുവരി 2016 - അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ - ഡിപ്പാർട്ട്മെന്റ് ടെസ്റ്റ്‌ ജനുവരി 2016 - അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഡിസംബർ 9 ന് (ബുധൻ) രാത്രി 12 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം...

Model Residential School Transfer & postings 2015-16

Model Residential School Transfer & Postings 2015-16... Circular and Application
 

അഭിനന്ദനങ്ങൾ .....

കണ്ണൂർ ജില്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ നീരജ് പി (ഗവ.യു.പി.സ്കൂൾ പുറച്ചേരി)
ല്ല ശാസ്ത്ര മേളയിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ നീരജ് പി ഗവ.യു.പി.സ്കൂൾ പുറച്ചേരി

Copy the BEST Traders and Make Money : http://bit.ly/fxzulu

സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോല്‍സവം- വിദ്യാർഥികളുടെ യോഗം

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹതനേടിയ വിദ്യാർഥികളുടെ ഒരു യോഗം നവംബർ 17 ന് ഉച്ചയ്ക്ക് 2.30 ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചേരുന്നതാണ്. ബന്ധപ്പെട്ട അദ്ധ്യാപകരും വിദ്യാർഥികളും യോഗത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു. പ്രസ്തുത യോഗത്തിൽ ഫോട്ടോപതിച്ച ID കാർഡ് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി നിർബന്ധമായും കൊണ്ടുവരണം.

Noon Meal - Urgent

പാചക തൊഴിലാളികളുടെ കൂലി കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. 

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് - ജനറൽബോഡി യോഗം നവംബർ 17 ന്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് മാടായി ലോക്കൽ അസോസിയേഷൻ ജനറൽബോഡി യോഗം നവംബർ 17 ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഉപജില്ലയിലെ മുഴുവൻ സ്കൗട്ട് , ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണം. സെൻസസ് റിപ്പോർട്ട്, IMF, IRF എന്നിവ കൊണ്ടുവരണം.

കേരള സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോല്‍സവം 2015-16

കേരള സംസ്ഥാന സ്ക്കൂള്‍
ശാസ്ത്രോല്‍സവം 2015-16
 2015 നവംബര്‍ 24 മുതല്‍ 28 വരെ കൊല്ലം

Friday 13 November 2015

Noon Meal: കാലിച്ചാക്ക് വിൽപന

ഉച്ചഭക്ഷണ പദ്ധതി - കാലിച്ചാക്ക് വിൽപനയിലൂടെ ലഭിക്കുന്ന തുക ട്രഷറിയിൽ ഒടുക്കുന്നത് സംബന്ധിച്ച് ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനം.... Click Here

Wednesday 11 November 2015

ഉപജില്ലാ കായികമേള നവംബർ 18,19,20 തീയ്യതികളിൽ

മാടായി ഉപജില്ലാ കായികമേള നവംബർ 18,19,20 തീയ്യതികളിൽ പാളയം ഗ്രൗണ്ടിൽ നടക്കും.
Order of Events
മാടായി ഉപജില്ലാ കായികമേളയുടെ രജിസ്ട്രേഷൻ നവംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും.

Tuesday 10 November 2015

18 th Kerala State Special School Kalolsavam

18- മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 12 മുതൽ 14 വരെ തിരുവല്ലയിൽ (പത്തനംതിട്ട) നടക്കും.

Monday 9 November 2015

പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 11 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഉപജില്ലയിലെ എല്ലാ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരും ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾമാരും പങ്കെടുക്കണം.

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം - പുതുക്കിയ സമയക്രമം

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം
പുതുക്കിയ സമയക്രമം
 
ശാസ്ത്രമേള - വിശദവിവരങ്ങൾ ... Click Here
ശാസ്ത്രോത്സവം രജിസ്ട്രേഷന്‍ നവംബർ 11 ന് ബുധനാഴ്ച തലശ്ശേരി ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടക്കും

ജില്ലാ ശാസ്ത്രോൽസവം നവംബർ 12,13 തീയ്യതികളിലേക്ക് മാറ്റി

നവംബർ 11,12 തീയ്യതികളിൽ നടക്കാനിരുന്ന കണ്ണൂർ ജില്ലാ ശാസ്ത്രോൽസവം നവംബർ 12,13 തീയ്യതികളിലേക്ക് മാറ്റി. വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

Sunday 8 November 2015

Urgent- Expenditure Statement

ഒക്ടോബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. 
Sl.No
Office Code
Office Name
1
13511
EZHOME HINDU LPS
2
13526
IRINAVE THEKKUMBAD ALPS
3
13545
MADAYI SOUTH L.P.S
4
13560
LFUP SCHOOL MATTOOL

Kerala State Special School Kalolsavam

ലോഗോ തയ്യാറാക്കിയത് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ ശ്രീ.ജ്യോതിഷ് ടി വി

Saturday 7 November 2015

'മാടായി ഉപജില്ല' ബ്ലോഗ് മൂന്ന് വർഷങ്ങൾ പിന്നിടുന്നു

2012 നവംബർ 8 ന് ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗ് മൂന്ന് വർഷങ്ങൾ പിന്നിടുന്നു. ഈ കാലയളവിനുള്ളിൽ ഏതാണ്ട് നാല് ലക്ഷത്തോളം പേർ ബ്ലോഗ്‌ സന്ദർശിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല വിദേശത്തുനിന്നും നിരവധി സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രചോദനമാകുന്നു. ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി..... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു... 
                           സ്നേഹാദരങ്ങളോടെ,
                                     ബ്ലോഗ്‌ ടീം 
                               മാടായി ഉപജില്ല

റവന്യു ജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന്

കണ്ണൂർ റവന്യു ജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന് GVHSS കണ്ണൂരിൽ നടക്കും.
സമയം:
LP വിഭാഗം - രാവിലെ 10 മണി 
UP വിഭാഗം - രാവിലെ 11 മണി 
HS വിഭാഗം - ഉച്ചയ്ക്ക് 1 മണി 
HSS വിഭാഗം ഉച്ചയ്ക്ക് 2 മണി

Friday 6 November 2015

Data Collection

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യതനേടിയ വിദ്യാർഥികളുടെ വിവരങ്ങൾ & Identity Card

മാടായി ഉപജില്ലയിൽ നിന്നും കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യതനേടിയ വിദ്യാർഥികളുടെ വിവരങ്ങൾ, ജില്ലാ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള Identity Card എന്നിവ ചുവടെ കൊടുക്കുന്നു. Identity Card പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഉപജില്ലാ കായികമേള നവംബർ 17,18,19 തീയ്യതികളിൽ

മാടായി ഉപജില്ലാ കായികമേള നവംബർ 17,18,19 തീയ്യതികളിൽ പാളയം ഗ്രൗണ്ടിൽ നടക്കും. കായികമേളയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നവംബർ 10 ന് മുമ്പ് പൂർത്തീകരിക്കണം. 
LP വിഭാഗത്തിൽ ഒരു ഇനത്തിൽ ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
http://schoolsports.in/schoolsports2015-16/index.php/login

Thursday 5 November 2015

Urgent: - Expenditure Statement

ഒക്ടോബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ (നവംബർ 6)രാവിലെ 11 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
Sl.No
School Code
Name
1
13501
ADLPS PALLIKKARA
2
13502
ATHIYADAM LPS
3
13504
CENTRAL MUSLIM LPS
4
13505
CHERUKUNNU MUSLIM LPS
5
13511
EZHOME HINDU LPS
6
13526
IRINAVE THEKKUMBAD ALPS
7
13529
MADAYIKAVU A.L.P.S
8
13536
SREE VAYALAPRA APBKD LPS
9
13541
ARATHIL VMLPS
10
13545
MADAYI SOUTH L.P.S
11
13546
MIM LPS MATTOOL
12
13560
LFUP SCHOOL MATTOOL
13
13570
EDAKKEPURAM UP SCHOOL
14
13514
G.L.P.S CHERUTHAZHAM SOUTH
15
13515
GOVT L P SCHOOL CHERUVACHERY

ശാസ്ത്രോത്സവം 2015 : Results (ഒക്ടോബർ 4 & 5)

ശാസ്ത്രോത്സവം 2015 : Results
ഗണിതശാസ്ത്രമേള   
പ്രവൃത്തിപരിചയ മേള
ശാസ്ത്രമേള 
സാമൂഹ്യശാസ്ത്രമേള
           ഐ.ടി മേള                 

KANNUR REVENUE DISTRICT SASTROLSAVAM 2015-16: DETAILS OF VENUE

കണ്ണൂർ റവന്യു ജില്ലാ ശാസ്ത്രോത്സവം 2015-16
തീയ്യതി - സമയം - സ്ഥലം


അഭിനന്ദനങ്ങൾ..

ഒക്ടോബർ 3 ന് ചൊവ്വ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന എൽ.പി വിഭാഗം ജില്ലാതല സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരത്തിൽ (ടീം) ഒന്നാം സ്ഥാനം നേടിയ അംജിത്ത്.പി & ആദിത്ത്‌ കെ (ഒദയമ്മാടം യു പി സ്കൂൾ ചെറുകുന്ന്, മാടായി ഉപജില്ല). വിജയികൾക്ക് അഭിനന്ദനങ്ങൾ...

Wednesday 4 November 2015

ISM സന്ദർശനം നവംബർ 11 ന്

നവംബർ മാസത്തെ ഒന്നാമത്തെ ISM സന്ദർശനം നവംബർ 11 ന് (ബുധൻ) നടക്കുന്നതാണ്.

ശാസ്ത്രോത്സവം 2015 : Results (ഒക്ടോബർ 4)

ശാസ്ത്രോത്സവം 2015 : Results
            ശാസ്ത്രമേള               
  സാമൂഹ്യശാസ്ത്രമേള
           ഐ.ടി മേള                 

Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കണം

ഒക്ടോബർ മാസത്തെ Expenditure Statement സമർപ്പിക്കാൻ ബാക്കിയുള്ളവർ നവംബർ 5 ന് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

Tuesday 3 November 2015

പ്രശ്നോത്തരി മത്സരം നവംബർ 14 ന്

പിലാത്തറ ഭാരതീയ സംസ്കൃത മഹാവിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനായിരുന്ന ജയരാജ് മാസ്റ്ററുടെ സ്മരണയ്ക്കായി യു.പി, ഹൈസ്ക്കൂൾ സംസ്കൃതം വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരം നവംബർ 14 ന് നടക്കും.ഒരു വിദ്യാലയത്തിൽ നിന്ന് 2 കുട്ടികൾ വീതമുള്ള ഗ്രൂപ്പ് ആയാണ് മത്സരം.
സ്ഥലം: AKASGVHSS പയ്യന്നൂർ 
സമയം: രാവിലെ 10.30 മുതൽ 1 മണി വരെ

Data collection of Specialist Teachers and HM

സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും ക്ലാസ്സ് ചാർജ്ജിൽനിന്നും ഒഴിവാക്കിയ പ്രധാനാദ്ധ്യാപകരുടെയും വിവരശേഖരണം സംബന്ധിച്ച നിർദ്ദേശം ...

ശാസ്ത്രോത്സവം 2015-16 -സമയക്രമം

ശാസ്ത്രോത്സവം 2015-16 -സമയക്രമം
നവംബർ -4 (ബുധൻ)
GHSS കൊട്ടില 
ശാസ്ത്രമേള , ഐ.ടി മേള 
GNUPS നരിക്കോട് 
സാമൂഹ്യ ശാസ്ത്രമേള
നവംബർ 5 (വ്യാഴം)
GHSS കൊട്ടില
പ്രവൃത്തി പരിചയമേള
GNUPS നരിക്കോട് 
ഗണിത ശാസ്ത്രമേള

പങ്കെടുക്കുന്നവർ രാവിലെ 9.30 ന് റിപ്പോർട്ട് ചെയ്യണം.