Friday, 30 September 2016

ഭാസ്കരാചാര്യ ഗണിത സെമിനാർ വിജയികൾ

യു പി വിഭാഗം

1 . വിഷ്ണുദേവ്  പി പി , ജി യു പി എസ്  പുറച്ചേരി

2 . ശ്രീഷ്ന കെ വി , ഇടക്കേപ്പുറം യു പി എസ്
3 . ഗോപിക ടി ടി , ഒദയംമാടം യു പി എസ്

ഹൈസ്കൂൾ വിഭാഗം

1. ശ്രേയ പി , ജി ജി എച് എസ്, മാടായി

2. ആനന്ദ് പി, ജി ബി  എച് എസ്എസ്  ചെറുകുന്ന്
3. തേജസ് കൃഷ്ണ ,ജി ബി വി  എച് എസ്എസ്  മാടായി

ഹയർ സെക്കന്ററി  വിഭാഗം 

1 . ഫാത്തിമത്തുൽ ഫിദ എം പി, CHMK GHSS മാട്ടൂൽ


Thursday, 29 September 2016

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം 2016 - 17

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം 2016 - 17 സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 5 ന് ബുധനാഴ്ച  ഉച്ചക്ക് 2 മണിക്ക് ചെറുതാഴം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു . യോഗത്തിൽ ഉപജില്ലയിലെ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾമാർ,വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾമാർ പ്രധാനാദ്ധ്യാപകർ, സ്കൂൾ മാനേജർമാർ , അംഗീകൃത സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.Click Here

Saturday, 24 September 2016

Noon Meal - Urgent

ഉച്ചഭക്ഷണ പദ്ധതിയുടെ 2016 ഡിസംബർ വരെയുള്ള കണ്ടിജന്റ് ചാർജ്ജ് സ്‌കൂളുകളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യന്നതിനുള്ള കരട് ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ഈ തുക അപര്യാപതമാണെന്ന് തോന്നുന്നവർ സെപ്തംബർ 26 ന് തിങ്കളാഴ്ച രാവിലെ 10.30 ന് മുമ്പായി ഓഫീസിൽ അറിയിക്കണം.... ലിസ്റ്റ് 

Friday, 23 September 2016

VERY URGENT - പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ഓണം സ്പെഷ്യൽ അരി , ഉച്ചഭക്ഷണത്തിനാവശ്യമായ അരി എന്നിവ ലഭ്യമല്ലാത്ത സ്കൂളുകൾ ഇന്ന് ഉച്ചക്ക് (23.09.2016) 2 മണിക്ക് മുൻപായി വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്.

വിജ്ഞാനോൽസവം പഞ്ചായത്ത്തലം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോൽസവം പഞ്ചായത്ത്തലം 2016 ഒക്ടോബർ 1 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ.

കുട്ടികൾ ചെയ്തുകൊണ്ടുവരണ്ട പ്രവർത്തനങ്ങൾ ... Click Here

പഞ്ചായത്ത്തല കേന്ദ്രങ്ങൾ
മാട്ടൂൽ- മാട്ടൂൽ എം യു പി ' സ്കൂൾ
മാടായി - ജി വി എച്ച് എസ്സ് എസ്സ് മാടായി
ഏഴോം - ജി.എൻ യു പി.സ്കൂൾ നരിക്കോട്
കടന്നപ്പള്ളി - ജി യു.പി.സ്കൂൾ - കുറ്റൂർ
കുഞ്ഞിമംഗലം- ജിസിയുപി സ്കൂൾ കുഞ്ഞിമംഗലം
ചെറുകുന്ന്- ജി.ഡബ്ല്യു എച്ച് എസ്സ് എസ്സ് ചെറുകുന്ന്
കണ്ണപുരം - ജി എൽ പിസ്കൂൾ - ചെറുകുന്ന് സൗത്ത്
ചെറുതാഴം -പിലാത്തറ യു.പി.സ്കൂൾ

വനം വന്യജീവി വാരാഘോഷം ഒക്ടോബർ 2,3 തീയ്യതികളിൽ

ഈ വർഷത്തെ വനം വന്യജീവി വാരാഘോഷം ഗവ.ടി.ടി.ഐ (മെൻ)ൽ വെച്ച് ഒക്ടോബർ 2,3 തീയ്യതികളിൽ നടക്കും. പരിപാടിയുടെ രൂപരേഖ താഴെക്കൊടുക്കുന്നു. 
ഒരു ഇനത്തിൽ ഒരു സ്‌കൂളിൽനിന്ന് രണ്ട് പേർക്ക് സാക്ഷ്യപത്രം സഹിതം പങ്കെടുക്കാം.

ഉപജില്ലാ കായികമേള 2016 - 17 സംഘാടക സമിതി രൂപീകരണയോഗം സപ്തംബർ 27 ന്

മാടായി ഉപജില്ലാ കായികമേള 2016 - 17 സംഘാടക സമിതി രൂപീകരണയോഗം സപ്തംബർ 27 ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേരും.
യോഗത്തിൽ ഉപജില്ലയിലെ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾമാർ, പ്രധാനാദ്ധ്യാപകർ, കായികാദ്ധ്യാപകർ, അംഗീകൃത സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

സ്‌കൗട്ട് & ഗൈഡ്‌സ്, കബ്ബ്‌, ബുൾ ബുൾ: വിവരങ്ങൾ സമർപ്പിക്കണം

സ്‌കൗട്ട് & ഗൈഡ്‌സ്, കബ്ബ്‌, ബുൾ ബുൾ പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ പേര്, Qualifying Certificate Number എന്നിവ സപ്തംബർ 28 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കണം.  

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് സപ്തംബർ 26 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് സപ്തംബർ 26 ന് തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ പഴയങ്ങാടി ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടക്കുന്നതാണ്. 
LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Thursday, 22 September 2016

Kannur Revenue District School Games and Sports: Schedule and Participants List

Kannur Revenue District School Games and Sports ...
Tentative schedule of Games and Sports ... Click Here
List of Participating Schools .. Click Here

ശാസ്ത്രമേള സംഘാടകസമിതി യോഗം


സ്വാഗതസംഘ രൂപീകരണം

മാടായി  ഉപജില്ലാ 2016-17 വർഷത്തെ ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , ഐ ടി മേളകൾ കടന്നപ്പള്ളി ഗവഃ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു . ആയതിന്റെ സ്വാഗതസംഘ രൂപീകരണ യോഗം 23.09.2016 നു 3 മണിക്ക് കടന്നപ്പള്ളി ഗവഃ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചേരുന്നു പ്രസ്തുതയോഗത്തിൽ ഈ ഉപജില്ലയിലെ എല്ലാ പ്രിൻസിപ്പൽ മാരും , പ്രധാനാധ്യാപകരും , അംഗീകൃത സംഘടനാ പ്രതിനിധികളും , ബന്ധപ്പെട്ട ക്ലബ് സെക്രട്ടറിമാരും പങ്കെടുക്കേണ്ടതാണ് .

Monday, 19 September 2016

World Space Week 2016 - Lecture at your school

World Space Week 2016 - ISRO Scientists can take classes at your School as a part of the celebration. For online Registration.... Click Here

പാചകതൊഴിലാളികൾക്കുള്ള ഓണം ഉത്സവബത്ത: രശീതി സമർപ്പിക്കണം

2016-17 പാചകതൊഴിലാളികൾക്കുള്ള ഓണം ഉത്സവബത്ത 1200 രൂപ ബാങ്ക് അക്കൗണ്ടിലൂടെ ലഭിച്ചിട്ടുണ്ടെന്നുള്ള രശീതി പ്രധാനാദ്ധ്യാപകരുടെ മേലൊപ്പോടുകൂടി ഓഫീസിൽ എത്രയും പെട്ടന്ന് സമർപ്പിക്കേണ്ടതാണ്. 

Reservation for Physically challenged candidates for vacancies in Aided School

Reservation for Physically challenged candidates for vacancies in Aided School under General Education Department .... Order

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഓണം സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കിയ സ്കൂളുകൾ വ്യാഴാഴ്ച (22.09.2016) ന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് , സ്പെഷ്യൽ അരി അബ്സ്ട്രാക്ട് പ്രഫോർമ , കുട്ടികളുടെ അക്വീറ്റൻസ് , വൗച്ചറുകൾ എന്നിവ ഹാജരാക്കേണ്ടതാണ്.

Saturday, 17 September 2016

Urgent - Data Collection

സ്‌കൂൾ വിവരശേഖരണത്തിന്റെ ഭാഗമായി 2015 സപ്തംബർ 30 വരെയുള്ള അദ്ധ്യാപക ഒഴിവ് വിവരങ്ങൾ (എൽ.പി, യു.പി, ഹിന്ദി, അറബി, സംസ്കൃതം, ഉർദ്ദു എന്നിവ തരംതിരിച്ച്) രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.  

കൂടാതെ 2015-16 മുതൽ 2025-26 വരെ റിട്ടയർ ചെയ്യുന്നവരുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കണം. ... പ്രഫോർമ

ശില്പശാല സപ്തംബർ 24 ന്

പഴയങ്ങാടി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായി ഉപജില്ലയിലെ അദ്ധ്യാപകർക്കായി കമ്പ്യൂട്ടർ മേഖലയിലെ ആധുനിക സാങ്കേതിക ഉപയോഗത്തെക്കുറിച്ച് ഏകദിന ശിൽപശാല നടത്തുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരായിരിക്കും ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. ഓരോവിദ്യാലയത്തിൽ നിന്നും ഓരോ അദ്ധ്യാപകനെയെങ്കിലും ശിൽപശാലയിൽ പങ്കെടുപ്പിക്കാൻ താൽപര്യം. ശില്പശാല സപ്തംബർ 24 ന് രാവിലെ 10 മണിമുതൽ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. ഓരോവിദ്യാലയത്തിൽ നിന്നും ശിൽപശാലയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഓഫീസിൽ അറിയിക്കണം.

ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ സപ്തംബർ 29 ന്

ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ സപ്തംബർ 29 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ  
വിഷയം:
UP വിഭാഗം:
ത്രികോണ പഠനം
(Study of Triangle)
HS വിഭാഗം:
സാദൃശ്യവും ജ്യാമിതീയ നിർമ്മിതിയും 
(Similarity and Geometrical Constructions)
HSS വിഭാഗം:
Art of Counting

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ഓണം സ്പെഷ്യൽ അരി മാവേലിസ്റ്റോറിൽ നിന്നും ലഭ്യമാകാത്ത സ്കൂളുകൾ ഇന്ന്  2 മണിക്ക് മുൻപ് വിവരം ഫോൺ മുഖാന്തിരം ഓഫീസിൽ അറിയിക്കേണ്ടതാണ്.

Monday, 12 September 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള ഓണം സ്‌പെഷ്യൽ അരി മുഴുവൻ മാവേലി സ്റ്റോറുകളിലും എത്തിയിട്ടുണ്ട്. ഓണം സ്‌പെഷ്യൽ അരി വിതരണം ചെയ്യാൻ ബാക്കിയുള്ള സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ മാവേലി സ്റ്റോറിൽനിന്നും അരി കൈപ്പറ്റി ഓണാവധിക്കാലത്തുതന്നെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്.

Friday, 9 September 2016

Onam Vacation - Circular

Deployment of Protected Teachers - Revised Order

കണ്ണൂര്‍ റവന്യൂ ജില്ലയിലെ എയിഡഡ് സ്ക്കൂളുകളില്‍ തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അദ്ധ്യാപക/ അനദ്ധ്യാപകരെ പുനര്‍വിന്യസിച്ചു കൊണ്ടുള്ള പുതുക്കിയ പുനര്‍വിന്യാസ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 
ഉത്തരവ്          

Thursday, 8 September 2016

Expenditure Statement - Urgent

ആഗസ്ത് മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ രാവിലെ 11  മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Sl.No
Office Name
1
ATHIYADAM LPS
2
CHRIST NAGAR LPS
3
IRINAVE THEKKUMBAD ALPS
4
ST.MARYS LPS PUNNACHERY

Engaging Guest teachers

ഐ ടി @സ്‌കൂൾ മാസ്റ്റർ ട്രെയിനർമാർക്ക് പകരം അദ്ധ്യാപകരെ നിയമിക്കുയന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ..... സർക്കുലർ

e-monitoring for Text book supply

e-monitoring for Text book supply ... Circular

Prematric Scholarship 2016-17 1.

Redeployment of Protected Teachers

Redeployment of Protected Teachers ... Click Here

Tuesday, 6 September 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം നാളെ (07.09.2016 ) ഉച്ചക്ക്  2 മണിക്ക്  ബി.ആർ.സി യിൽ വെച്ച് ചേരുന്നു . മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്. ഹൈസ്കൂളിൽ നിന്നുള്ള സൊസൈറ്റി സെക്രട്ടറിമാർ  നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Monday, 5 September 2016

BRC കളില്‍ ജോലി ചെയ്ത് വരുന്ന അദ്ധ്യാപകരുടെ പുനര്‍ വിന്യാസം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ്

BRC കളില്‍ ജോലി ചെയ്ത് വരുന്ന അദ്ധ്യാപകരുടെ പുനര്‍ വിന്യാസം റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് .... Click Here

Thursday, 1 September 2016

Onam Advance 2016; Sanctioned

Government have sanctioned Onam advance to State Government employees,part-time contingent employees,NMR/CLR employees etc. For details view .....
GO(P)No 129/2016/Fin Dated  01/09 /2016  & Cabinet Note

Bonus/Special Festival Advance 2016

Government have sanctioned Bonus/Special Festival Advance to State Government employees and pensioners. For details view .... GO(P)No.130/2016/Fin Dated 01/09/2016 & Cabinet Note 

"Teachers Day" Message

"Teachers Day" Message ....Notification

LENSE Kalliassery - പഞ്ചായത്തു തല പരിശീലനം

LENSE Kalliassery - പഞ്ചായത്തു തല പരിശീലനം 03.09.2016 നു ശനിയാഴ്ച രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ - പുതുക്കിയ ഷെഡ്യൂൾ

ഒന്നാം പാദ വാർഷിക പരീക്ഷ - 1,2 ക്ലാസ്സുകളിലെ പരീക്ഷ പുനഃക്രമീകരണം

ഒന്നാം പാദ വാർഷിക പരീക്ഷ - 1,2 ക്ലാസ്സുകളിലെ പരീക്ഷ പുനഃക്രമീകരണം - സർക്കുലർ

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ഉച്ചഭക്ഷണ പദ്ധതി - മാസത്തെ അവസാന പ്രവൃത്തി ദിവസം സമർപ്പിക്കേണ്ട രേഖകൾ ഇനിയും സമർപ്പിക്കാത്ത പ്രധാനാധ്യാപകർ സപ്തംബർ 03 നു രാവിലെ 10 മണിക്ക്  മുൻപായി രേഖകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Teachers Package - Salary distribution of Protected Teachers

 Teachers Package - Salary distribution of Protected Teaching and Non Teaching Staff ... Order

രണ്ടാംഘട്ട ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ

ഒന്നാം പാദവാർഷിക മൂല്യനിർണ്ണയം - രണ്ടാംഘട്ട ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ മാടായി ബി ആർ സിയിൽ ആരംഭിച്ചിരിക്കുന്നു. മുഴുവൻ പ്രധാനാദ്ധ്യാപകരും ഇനി ലഭിക്കാൻ ബാക്കിയുള്ള ചോദ്യപേപ്പറുകൾ ബി ആർ സിയിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

Onam - Special Rice

Onam Festival 2016 - Supply of 5KG Rice for school children under Noon Meal Scheme .... Order

Teachers Award 2016 -17 - Teachers details

Teachers Award 2016 -17