Friday, 18 January 2019

അറിയിപ്പ്

നാളെ (19/01/19) നു ജില്ലാതല NuMATS പരീക്ഷ നടക്കുന്നതിനാൽ നാളെ നടക്കാനിരുന്ന ഉപജില്ലാതല  സാമൂഹ്യശാസ്ത്ര പരിപോഷണ പരിപാടി (STEPS) ഫെബ്രുവരി 2 ലേക്ക് മാറ്റിവെച്ച വിവരം അറിയിക്കുന്നു. പരീക്ഷ കേന്ദ്രം പിന്നീട് അറിയിക്കുന്നതായിരിക്കും.

Thursday, 17 January 2019

GAIN PF URGENT

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഇനം തിരിച്ചറിയാത്ത നീക്കിയിരിപ്പ് തുകകളുടെ തിരിച്ചടവ് സംബന്ധിച്ചുള്ള പൊതുവിദ്യാ ഭ്യാസ ഡയറകടറുടെ സർക്കുലർ .പ്രൊഫോർമ എന്നിവ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു .മേൽപറഞ്ഞ തുകകളുണ്ടെങ്കിൽ  ഇന്ന് (17/01/2019) വൈകുന്നേരം  4 മണിക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ് 

 

Friday, 11 January 2019

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി LA ജനറൽ ബോഡി യോഗം

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് മാടായി LA ജനറൽ ബോഡി യോഗം 15-1-2019 ന് ചൊവ്വാഴ്ച ഉച്ചക്ക് 2-30 ന് മാടായി
എ ഇ ഒ ഓഫീസിൽ ചേരുന്നു - യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു
അജണ്ട --
1 ജില്ലാ റാലി
 2-കബ്ബ് ബുൾബുൾ ഉത്സവം
കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം

Thursday, 10 January 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

SCERT യുടെ ആഭിമുഖ്യത്തിൽ 6 ആം  ക്ലാസ് വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്ര പരിപോഷണ പരിപാടി ,സ്കൂൾ തല തെരെഞ്ഞെടുപ്പ് നാളെ (11/01/2019) ഉച്ചയ്ക്ക് 2 മണി മുതൽ 3.45 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നതാണ് .ഇതിൽ 6 ആം ക്ലാസ്സിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ് .
NOTE:- സ്കൂൾ തല തെരെഞ്ഞെടുപ്പ് ,പൊതുനിർദ്ദേശങ്ങൾ മുഴുവൻ പ്രധാനാധ്യാപർക്കും ഇമെയിൽ ചെയ്‌തിട്ടുണ്ട് .
(ചോദ്യപേപ്പറുകൾ  HIGHLY CONFIDENTIAL ആയിരിക്കണം എന്ന് കൂടി അറിയിക്കുന്നു )

HM CONFERENCE

11-01-2019 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം മാടായി ഉപജില്ലാ വിദ്യാഭ്യസ ഓഫീസിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യ  സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ലാബുമായി ബന്ധപ്പെട്ട റിപ്പോർട്ട് യോഗത്തിൽ സമർപ്പിക്കേണ്ടതാണ്
എ.ഇ.ഒ
മാടായി ഉപജില്ല

SANSKRIT ACADEMIC COUNCIL MEETING ON 11/01/19

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൌൺസിൽ യോഗം 11/01/2019 വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30 നു മാടായി ബി ആർ സിയിൽ ചേരുന്നു.മുഴുവൻ UP,HS സംസ്‌കൃത അധ്യാപകരും യോഗത്തിൽ പങ്കെടുക്കണം എന്ന് അറിയിക്കുന്നു.
                                    എ ഇ ഓ മാടായി

LSS, USS Examination - Online Registration

ഈ വർഷത്തെ LSS, USS പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. സ്കൂളുകൾ ജനുവരി 17 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ്‌ ഔട്ട് (Final list of All Candidates) ജനുവരി 19 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
സ്കൂളുകൾ Sign In ചെയ്യുന്നതിന് അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital Letter) ചേർക്കണം. സ്കൂളുകൾക്ക് User Name, Password എന്നിവ ഒന്നുതന്നെയാണ്.
LSS /USS notification
REGISTRATION LINK

Monday, 7 January 2019

യൂറിക്ക ശാസ്ത്രകേരളം മേഖലാ വിജ്ഞാനോൽസവം 2019

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മാടായി മേഖലാ വിജ്ഞാനോൽസവം 
2019 ജനുവരി 12 ന്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യൂറിക്ക ശാസ്ത്രകേരളം മേഖലാ വിജ്ഞാനോൽസവം 2019 ജനുവരി 12 ന് നടക്കുകയാണ്.

കേന്ദ്രങ്ങൾ
1) ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മാടായി - മാടായി, മാട്ടൂൽ, ചെറുതാഴം, ചെറുകുന്ന്, ഏഴോം പഞ്ചായത്തുകൾ

2) പയ്യന്നൂർ കോളേജ് - കുഞ്ഞിമംഗലം പഞ്ചായത്ത്

3) അഴിക്കോട്ട് ഹൈസ്കൂൾ - കണ്ണപുരം പഞ്ചായത്ത്

4) വെളോറ എ.യു.പി.സ്കൂൾ - കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്

1) എൽ പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലാണ് പ്രവർത്തനങ്ങൾ
2) രാവിലെ 9.30ന് ആരംഭിച്ച് 5 മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്
3 ) കുട്ടികൾ മുൻകൂട്ടി ചെയ്ത് കൊണ്ടുവരേണ്ടതായി ഈ വർഷം ഒന്നും നിർദ്ദേശിച്ചിട്ടില്ല

4)20 രൂപയാണ് പ്രവേശന ഫീസ്
5) പേന ,പെൻസിൽ, കത്രിക, ഉച്ചഭക്ഷണം എന്നിവ കൊണ്ടുവരണം
എൽ പി .വിഭാഗം ക്രയോണും കരുതേണ്ടതാണ്

6) കുട്ടികൾക്ക് വ്യക്തിഗതമായി നൽകേണ്ട കത്ത് വിദ്യാലയത്തിൽ എത്തിക്കുന്നുണ്ട് .സ്കൂൾ മെയിൽ അയക്കുന്നുണ്ട്

7 )കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
1) 9446938821
2) 9446110003

NOON MEAL URGENT

മാവേലി സ്റ്റോറിൽ നിന്നും സ്പെഷ്യൽ അരി ഇനിയും ലഭിച്ചിട്ടില്ലാത്ത സ്കൂളുകളുടെ പേരുവിവരം ഇന്നു വൈകുന്നേരം 4 മണിക്ക് മുൻപായി ഓഫീസിൽ വിളിച്ചറിയിക്കേണ്ടതാണ് .

Saturday, 5 January 2019

NOON MEAL URGENT

2018 ജൂൺ മുതൽ AEO പാസാക്കിയ കണ്ടിൻജൻറ്റ് തുക 11 / 01 / 19 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പായി പുതിയ software ൽ payment voucher ൽ പൂർത്തിയാക്കേണ്ടതാണ് .കുട്ടികളുടെ attendance കൊടുത്താൽ മാത്രമേ പുതിയ software ൽ കണ്ടിൻജൻറ്റ് തുക പാസാക്കി കിട്ടുകയുള്ളു .അതിനാൽ എല്ലാ ദിവസവും കൃത്യമായി attendance രേഖപ്പെടുത്തേണ്ടതാണ് 

നവോത്ഥാന സർഗോത്സവം

Friday, 4 January 2019

SOCIAL SCIENCE TALENT SEARCH EXAM

സബ് ജില്ലാ സോഷ്യൽ സയൻസ് ടാലൻറ്  സെർച് എക്സ്മിനേഷൻ 07 / 01 / 2019 ന് രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ വെച്ച് നടക്കും .ഹൈസ്‌കൂൾ തലത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കണം .
എ ഇ ഒ 
മാടായി ഉപജില്ല 

NuMATS EXAMINATION ONE DAY TRAINING

LETTER.............................Click Here

Tuesday, 1 January 2019

MOST URGENT - സെൻസസ് ഡ്യൂട്ടി

2009 - 2011 കാലയളവിൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തിയ അക്കൗണ്ടൻറ് ജനറലിൻെറ പരിശോധനയിൽ കണ്ടെത്തിയ തടസ്സവാദമായ സെൻസസ് ഡ്യൂട്ടി ചെയ്തവകയിൽ അധിക തുക കൈപ്പറ്റിയ അധ്യാപകരിൽ നിന്നും, സർക്കാർ ആവശ്യപ്പെടുന്ന പക്ഷം അധികം കൈപ്പറ്റിയ തുക തിരിച്ചടക്കാൻ തയ്യാറാണെന്ന സത്യവാങ്മൂലം ബന്ധപ്പെട്ട പ്രധാനാധ്യാപകർ വാങ്ങി ആയത് സേവനപുസ്തകത്തിൽ പതിച്ച് ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തി വിവരം, വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കേണ്ടതിനാൽ 03-01-2019 ന് 4 മണിക്കകം ഈ  ഓഫീസിനെ അറിയിക്കേണ്ടതാണ്. പ്രധാനാധ്യാപകരുടെ സത്യവാങ്മൂലം(ആമുഖ പത്രം ഉൾപ്പെടെ ) എ ഇ ഒ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
എ ഇ  ഒ 
മാടായി ഉപജില്ല

HELLO ENGLISH CREATIVE WORKSHOP

ഗവഃ സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

അടിസ്ഥാന സൗകര്യ വികസനം - വീഡിയോ കോൺഫറൻസ് സംബന്ധിച്ച്