Thursday, 28 January 2016

English Fest - Module

English Fest - Module

Time Table - SSLC Examination March 2016

Time Table - SSLC Examination March 2016

സംസ്കൃതം സ്കോളർഷിപ്പ്‌ പരീക്ഷ ജനുവരി 29 ന്

മാടായി ഉപജില്ല സംസ്കൃതം സ്കോളർഷിപ്പ്‌ പരീക്ഷ ജനുവരി 29 ന് (വെള്ളി) രാവിലെ 11 മണിക്ക് പഴയങ്ങാടി ഗവ.മാപ്പിള യു പി സ്കൂളിൽ നടക്കും.

Saturday, 23 January 2016

ഐ.സി.ടി ബേസിക് ട്രെയിനിംഗ് ജനുവരി 28 മുതൽ

കണ്ണൂർ, തളിപ്പറമ്പ,തലശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ പ്രൈമറി അദ്ധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലറേഷനു വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിംഗ് ജനുവരി 28 മുതൽ ഫെബ്രവരി 4 വരെ (6 ദിവസം) ഐ.ടി സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ (മുൻസിപ്പൽ ഹൈസ്ക്കൂൾ, കണ്ണൂർ) വെച്ച് നടക്കുന്നു. പരിശീലനം ആവശ്യമുള്ള അദ്ധ്യാപകർ പങ്കെടുക്കണം.

പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 25 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 25 ന് (തിങ്കൾ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സിയിൽ ചേരും. ഹൈസ്ക്കൂളിൽ നിന്നും പ്രൈമറി വിഭാഗം SRG കൺവീനർ/ പ്രതിനിധി പങ്കെടുക്കണം. 
മുന്നേറ്റം - അന്തിമ വിലയിരുത്തൽ പരീക്ഷയുടെ ചോദ്യപേപ്പർ കോൺഫറൻസിൽ വെച്ച് വിതരണം ചെയ്യും.

Friday, 22 January 2016

മുന്നേറ്റം- അന്തിമ വിലയിരുത്തൽ പരീക്ഷ ജനുവരി 27 ന്

മുന്നേറ്റം - അന്തിമ വിലയിരുത്തൽ പരീക്ഷ ജനുവരി 27 ന് നടത്തണം. വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

Republic Day

HM Promotion 2016-17 : പ്രഫോർമ സമർപ്പിക്കണം

2016-17 വർഷം ഗവ.പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് പ്രമോഷൻ വഴി നിയമനം നൽകുന്നതിന് അർഹരായവരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്രഫോർമ പൂരിപ്പിച്ച് ജനുവരി 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. സർക്കുലർ, പ്രഫോർമ എന്നിവയ്ക്ക് ഇമെയിൽ പരിശോധിക്കുക.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്കൂളുകൾ ചെലവഴിക്കാൻ ബാക്കിയുള്ളതോ സാധ്യതയില്ലാത്തതോ ആയ അലോട്ട്മെന്റുകളെ സംബന്ധിച്ച വിവരങ്ങൾ ജനുവരി 28 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Thursday, 21 January 2016

Revision of Pay and Allowances - Orders Issued

Government have issued orders on the recommendations of the Tenth Pay Revision Commission on the revision of pay and allowances of state government employees and teachers. For details view

മികവുത്സവം 2015-16

ISM ജനുവരി 28 ന്

ജനുവരി മാസത്തെ അവസാനത്തെ ISM ജനുവരി 28 ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

Monday, 18 January 2016

RMSA ശാസ്ത്രമേള 2015-16

RMSA ജില്ലാ ശാസ്ത്രമേള ജനുവരി 28 ന് GVHSS കണ്ണൂരിൽ നടക്കും. കുട്ടികൾക്കും അദ്ധ്യാപകർക്കും ശാസ്ത്ര- ഗണിത ശാസ്ത്ര സംബന്ധമായ നൂൂതനാശയങ്ങൾ പങ്കുവെക്കുന്നതിനും തങ്ങളുടെ പുതിയ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിനും ഉതകുംവിധമുള്ള ഒരു പൊതുവേദിയാണ് ഈ പദ്ധതിയിലൂടെ RMSA വിഭാവനം ചെയ്യുന്നത്. 
മാടായി ഉപജില്ലയിൽനിന്നും പങ്കെടുക്കേണ്ടവർ..
Work Experience (പ്രദർശനം)
1.Anirudh.P - Gopal UPS - Metal Engraving
2.Rithin Jinto - LFUPS Mattool - Metal Engraving
3.Rakhin.T - GHS Kunhimangalam - Wood Work
Social Science
1.Anil Sasi V & Arjun Krishnan - 
GHSS Kunhimangalam - Still Model
Science 
1.Fathimath Sahala & Fathima Muhammed Rafi - GMUPS Madayi - Improvised Experiments

Saturday, 16 January 2016

LSS, USS പരീക്ഷ:രജിസ്ട്രേഷൻ സമയപരിധി ജനുവരി 20 വരെ നീട്ടി.

ഈ വർഷത്തെ LSS, USS പരീക്ഷകൾക്ക് സ്കൂളുകൾ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സമയപരിധി ജനുവരി 20 വരെ നീട്ടി. രജിസ്ട്രേഷൻ Finalise ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ സമയപരിധിക്കുള്ളിൽ Finalise ചെയ്ത് പ്രിന്റ്‌ ഔട്ട്‌ ഓഫീസിൽ സമർപ്പിക്കണം.

അഭിനന്ദനങ്ങൾ...

ജില്ലാ കലോത്സവം വെബ്സൈറ്റ് രൂപകൽപന ചെയ്ത മാട്ടൂൽ സി.എം.എൽ.പി സ്കൂൾ അദ്ധ്യാപകൻ ശ്രീ.ടി പി ഷാജിയെ സമാപന സമ്മേളനത്തിൽവെച്ച് ശ്രീമതി.പി കെ ശ്രീമതി ടീച്ചർ എം പി പൊന്നാടയണിയിച്ച് അനുമോദിച്ചു.
മാതൃഭൂമി  (2016 ജനുവരി 9)

Wednesday, 13 January 2016

NuMATS ജില്ലാതല പരീക്ഷ ജനുവരി 16 ന്

2015-16 വർഷത്തെ NuMATS ജില്ലാതല പരീക്ഷ ജനുവരി 16 ന് രാവിലെ 10.30 മുതൽ ജി.വി.എച്ച്.എസ് (സ്പോർട്സ്) കണ്ണൂരിൽ നടക്കും. ഹാൾടിക്കറ്റ് ജനുവരി 15 ന് വിതരണം ചെയ്യും.

വിദ്യാരംഗം കലാസാഹിത്യ വേദി -മത്സരങ്ങൾ ജനുവരി 19 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന പുസ്തകാസ്വാദനം (UP), പുസ്തകാസ്വാദനം (HS), തിരക്കഥാ രചന (HS) മത്സരങ്ങൾ ജനുവരി 19 ന് രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സി യിൽ നടക്കും. മത്സരത്തിൽ സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം. ഡോ.ജിനേഷ് കുമാർ എരമം പരിപാടി ഉദ്ഘാടനം ചെയ്യും.

മുകുളം' പദ്ധതി അവലോകന യോഗം ജനുവരി 15 ന്

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന 'മുകുളം' പദ്ധതി മാടായി ഉപജില്ലാ അവലോകന യോഗം ജനുവരി 15 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും. യോഗത്തിൽ ഉപജില്ലയിലെ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ, SRG കൺവീനർമാർ, PTA പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുക്കണം.

Monday, 11 January 2016

സംസ്ഥാന കേരള സ്ക്കൂള്‍ കലോത്സവം: മൊബൈൽ നമ്പർ നൽകണം

കണ്ണൂര്‍ ജില്ലയില്‍ നിന്നും സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മത്സരാര്‍ത്ഥികളുടെ മൊബൈല്‍ നമ്പര്‍ അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ ഓൺലൈനായി നൽകേണ്ടതാണ്. സ്ക്കൂള്‍ കോഡ് യൂസര്‍ നേം ആയും കുട്ടിയുടെ അഡ് മിഷന്‍ നമ്പര്‍ പാസ്സ് വേര്‍ഡ് ആയും ലോഗിൻ ചെയ്ത് മൊബൈൽ നമ്പർ നൽകണം. അവസാന തീയ്യതി ജനുവരി 13.

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ - ജില്ലാതലം ജനുവരി 13 ന്

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ - ജില്ലാതലം ജനുവരി 13 ന് രാവിലെ 10 മണിമുതൽ കണ്ണൂർ മുൻസിപ്പാൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. യോഗ്യതനേടിയ വിദ്യാർഥികൾ കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 8 January 2016

പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 11 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 11 ന് (തിങ്കൾ) രാവിലെ 10.30 മുതൽ മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. ഹൈസ്ക്കൂളിൽ നിന്നും പ്രധാനാദ്ധ്യാപകൻ/ പ്രതിനിധി നിർബന്ധമായും പങ്കെടുക്കണം. 
അജണ്ട:
1. Preparation of annual work plan of SSA 
2. LSS, USS പരീക്ഷ

ദ്വിദിന സംസ്കൃത ഛാത്ര ശില്പശാല ജനുവരി 14,15 തീയ്യതികളിൽ

മാടായി ഉപജില്ല ദ്വിദിന സംസ്കൃത ഛാത്ര ശില്പശാല ജനുവരി 14,15 (വ്യാഴം, വെള്ളി) തീയ്യതികളിൽ മാട്ടൂൽ എൻ എം യു പി സ്കൂളിൽ നടക്കും. മുഴുവൻ സംസ്കൃതാദ്ധ്യാപകരും കുട്ടികളുമായി രാവിലെ 9.30 ന് തന്നെ എത്തിച്ചേരണം.

Text Book: ഓണ്‍ലൈൻ ഇന്റന്റ് പ്രിന്റ്‌ ഔട്ട്‌ സമർപ്പിക്കണം

2016-17 വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ഓണ്‍ലൈൻ ഇന്റന്റ് ചെയ്തതിന്റെ പ്രിന്റ്‌ ഔട്ട്‌ ജനുവരി 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Wednesday, 6 January 2016

Urgent - Expenditure Statement

ഡിസംബർ മാസത്തെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.സ്കൂളുകൾ നാളെ രാവിലെ 11 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം.
1 13508 EDAKKEPURAM LP SCHOOL
2 13511 EZHOME HINDU LPS
3 13546 MIM LPS MATTOOL

ISM ജനുവരി 13 ന്

ജനുവരി മാസത്തെ ആദ്യത്തെ ISM ജനുവരി 13 ന് നടക്കും.

സ്കൗട്ട്, ഗൈഡ് അദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം ജനുവരി 8 ന്

മാടായി ഉപജില്ലയിലെ സ്കൗട്ട് , ഗൈഡ് അദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം ജനുവരി 8 ന് (വെള്ളി)ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും.യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ  സ്കൗട്ട് ഗൈഡ് അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

Tuesday, 5 January 2016

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ജനുവരി 7 ന്

മാടായി ഉപജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ജനുവരി 7 ന് (വ്യാഴം) രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Sunday, 3 January 2016

അറിയിപ്പ് : കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം

1. കണ്ണൂർ റവന്യു ജില്ല കേരള സ്കൂൾ കലോത്സവം- കഴിഞ്ഞവർഷം സ്കൂളുകൾ കൈപ്പറ്റിയ റോളിംഗ് ട്രോഫികൾ ഡിസംബർ 4 ന് തന്നെ മടക്കി നൽകേണ്ടതാണെന്ന് അറിയിക്കുന്നു.
2. ജില്ലാ കലോത്സവത്തിൽ മത്സരിക്കുന്ന കുട്ടികൾ കൃത്യസമയത്ത് തന്നെ സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണം.
3. തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടന്ന അപ്പീൽ ഹിയറിംഗ് റിസൽട്ട് ... 
Day 1         Day 2
4. കലോത്സവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മാടായി ഉപജില്ലാ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ശ്രീ.വിനോദ്.ഇ.സിയുമായി ബന്ധപ്പെടുക . Mob:8547647548

Friday, 1 January 2016

Text Book Intend 2016-17 - Circular

2016-17 അദ്ധ്യായന വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്കുള്ള ഇന്റന്റ് സ്കൂളുകൾ ഓണ്‍ലൈനായി 2016 ജനുവരി 2 മുതൽ 8 വരെ നൽകാവുന്നതാണ്. മുൻവർഷങ്ങളിലേതുപോലെ it@school വെബ്സൈറ്റിലെ Text Book Supply Monitoring System എന്ന ലിങ്കിലൂടെതന്നെയാണ് ഇന്റന്റ് ചെയ്യേണ്ടത്. സ്കൂളുകൾക്ക് ഇന്റന്റ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ .... 

DEd: - ഏകദിന പരിശീലനം ജനുവരി 7 ന്

2014-16, 2015-17 അക്കാദമിക് വർഷങ്ങളിൽ ഡിഎഡ് കോഴ്സിൽ ചേർന്ന അദ്ധ്യാപകവിദ്യാർഥികളുടെ സ്കൂൾ അനുഭവപരിപാടിക്ക് വിവിധ ഐ.ടി.ഇ കൾ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർ / മെന്റർ എന്നിവർക്ക് ഡയറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനം ജനുവരി 7 ന് രാവിലെ 10 മണിക്ക് സർ സയ്യിദ് എച്ച് എസ് എസ് തളിപ്പറമ്പ (കരിമ്പം) യിൽ വെച്ച് നടക്കും. കൃത്യസമയത്ത് പങ്കെടുക്കുക.

Name of school
Name of ITE
1
Edamana UPS

GTTI Mathamangalam
2
GLPS Cheruvachery
3
Kadannappalli UPS
4
Pilathara UPS
5
G.N.U.P.S Narikode
Thaliparamba TTI

Pay Revision Commission Report - Second Part

Pay Revision Commission Report - Second Part ... Click Here

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഡിസംബർ മാസത്തെ Expenditure Statement ജനുവരി 5 ന് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

കണ്ണൂര്‍ റവന്യൂ ജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം