Wednesday, 26 December 2018

ഗവ:/എയ്ഡഡ് പ്രധാനദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കൈത്തറി യൂണിഫോം 2019 -2020 
2019-20 അധ്യായന വർഷത്തെ കൈത്തറി യൂണിഫോം indent ചെയ്യുന്നതിന് ആവശ്യമായ കളർ കോഡ് മാതൃക ഇതോടൊപ്പം ചേർക്കുന്നു .ഉപജില്ലയിലെ 1 മുതൽ 4 വരെയും ,1 മുതൽ 5  വരെയും. 1 മുതൽ 7  വരെയും.5  മുതൽ 7  വരെയും സ്വതന്ത്രമായി പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകളിലെയും , 1 മുതൽ 4 വരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകൾക്കും ആവശ്യമായ കളർ കോഡ് തിരഞ്ഞെടുത്ത് ജനുവരി 1 ന് മുമ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .


 NOTE - Deleted Colour Code No:209 ( Shirting ) & Code No: 309 (Skirting) From The Samples.
കളർ കോഡ് ഓഫീസിൽ പരിശോധനയ്ക്ക് ലഭ്യമാണ് .

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2018 നവംബർ മാസത്തെ expenditure Statement entry പൂർത്തിയാക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു.  ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ  27-12-2018  ന് വൈകുന്നേരം 4 മണിക്കകം entry പൂർത്തിയാക്കേണ്ടതാണ് .
 
 
Expenditure Statement Pending List November 2018     
 
Sl.NoOffice CodeOffice Name113530MATTOOL A.L.P.S213538ST.MARYS L.P.S PUNNACHERY313560LFUP SCHOOL MATTOOL413562G.M.U.P.SCHOOL EZHOME513563G.U.P.S PURACHERY613523G.M.L.P.S NARIKODE713525G.W.L.P.S MADAKKARAFriday, 21 December 2018

HM CONFERENCE ON 24/12/18

24/12/18 തിങ്കളാഴ്ച ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ ഒരു യോഗം രാവിലെ 10.30 നു എ ഇ ഓ ഓഫീസിൽ ചേരുന്നു. മുഴുവൻ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

വിദ്യാരംഗം സംസ്ഥാന ശില്പശാല

വിദ്യാരംഗം സംസ്ഥാന ശില്പശാല 2018 ഡിസംബർ 28 ,29 ,30 തീയ്യതികളിൽ ഏറണാകുളത്ത്‌ വെച്ച് നടക്കും .
സ്ഥാലം :- ഗവ : ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ ,ഏറണാകുളം 
വിലാസം :- ചിറ്റൂർ റോഡ് ,സൗത്ത് ജംഗ്‌ഷൻ , ഫോൺ - 0484 2376078 
തിരഞ്ഞെടുക്കപ്പെട്ടവർ 
1 , കവിതാ രചന :- ഗോപിക .കെ .പ്രഭ (GHSS KOTTILA)
2, കാവ്യാലാപനം :- സ്വാതിപ്രഭ (GHSS CHERUTHAZHAM)
3, നാടൻ പാട്ട് :- സായ്‌കുമാർ (GHSS KUNHIMANGALAM)
വിശദ വിവരങ്ങൾക്ക് :- 9744825747 (വിദ്യാരംഗം കോഡിനേറ്റർ )

NOON MEAL URGENT

ഉച്ചഭക്ഷണപദ്ധതി -7 കിലോഗ്രാം സ്പെഷ്യൽ അരി വിതരണം 
നടത്തിയതിന്റെ വിശദാംശങ്ങൾ നിശ്ചിത പ്രൊഫോർമയിൽ  
29 / 12 / 2018 നു മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Tuesday, 18 December 2018

EXAM POSTPONDED TO 21/12/18

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - OBC PREMATRIC SCHOLARSHIP സംബന്ധിച്ച്

2015-16 മുതൽ ഒ  ബി സി പ്രീമെട്രിക് സ്കോളർഷിപ്പിന് അർഹത നേടിയിട്ടും തുക ബാങ്ക് അക്കൗണ്ടിൽ എത്താത്തവരുടെ ലിസ്റ്റ് നിശ്ചിത പ്രൊഫോർമയിൽ പൂരിപ്പിച്ച് താഴെ അറ്റാച്ച് ചെയ്‌ത കത്തിൽ പറഞ്ഞ മേൽവിലാസത്തിൽ (മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ,പിന്നാക്കാ വിഭാഗ വികസന വകുപ്പ് ,സിവിൽ സ്റ്റേഷൻ ,കാക്കനാട്,എറണാകുളം ,682030) തപാൽ മുഘേനെ അയച്ചു കൊടുക്കണമെന്ന് അറിയിക്കുന്നു. ആയതിന്റെ ഒരു കോപ്പി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
LETTER & PROFORMA 

excel proforma 

USS അദ്ധ്യാപക പരിശീലനം

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി USS പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനം കൊടുക്കാൻ DIET KANNUR ൻറെ സഹായത്തോടെ USS ചാർജുള്ള അദ്ധ്യാപകർക്കുള്ള ഏകദിന ശിൽപശാല 20 -12-2018 ന് വ്യാഴം  രാവിലെ 10 മണിക്ക് മാടായി ബി .ആർ .സിയിൽ നടക്കുന്നതാണ് . ബന്ധപ്പെട്ട അദ്ധ്യാപകർ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
USS പരിശീലനത്തിന് വരുന്ന അധ്യാപകർ TEXTBOOK, HANDBOOK എന്നിവ കൊണ്ടുവരേണ്ടതാണ്
എ ഇ ഒ 
മാടായി ഉപജില്ല

LSS/USS പരിശീലനം -അടിയന്തിരം

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന LSS / USS Enhancement programme  പരിശീലന ക്ലാസ്സ് 2018 ഡിസംബർ 21 ,22  തീയ്യതികളിൽ നടക്കുന്നതാണ് .
മണ്ഡലതല  ഉദ്ഘാടനം  21 - 12 - 2018 വെള്ളിയാഴ്ച്ച രാവിലെ 9 .30 ന് ജി എൽ പി എസ്  ചെറുകുന്ന് സൗത്തിൽ വെച്ച്   ബഹു:  ,ശ്രീ . ടി .വി . രാജേഷ് എം എൽ എ നിർവഹിക്കും .
പഞ്ചായത്ത് തല പരിശീലനം 22 -12 -2018 ന്  താഴെ പറയുന്ന സ്ഥലങ്ങളിൽ നടക്കും .

1 ,കടന്നപ്പള്ളി - പാണപ്പുഴ----------- ഏര്യം വിദ്യാമിത്രം യൂ പി എസ് 
2, ചെറുതാഴം ---------ജി .യൂ .പി .എസ് .പുറച്ചേരി 
3,കുഞ്ഞിമംഗലം --------------എടനാട്‌ യൂ പി 
4 ,ഏഴോം ---------------ജി .എം .യൂ.പി .ഏഴോം 
5 ,മടായി ------------ ജി .എം .യൂ.പി  മടായി
6 ,മാട്ടൂൽ ---------- എൽ .എഫ് .യൂ.പി മാട്ടൂൽ 
7 ,ചെറുകുന്ന് -------------സെൻറ് മേരിസ് പുന്നച്ചേരി 
8 ,
അർഹരായ മുഴുവൻ കുട്ടികളെയും അതത് കേന്ദ്രത്തിൽ രക്ഷിതാക്കൾക്കൊപ്പം എത്തിച്ചേരാൻ പ്രധാനാദ്ധ്യാപകർ നിർദേശം നൽകേണ്ടതാണ് 
ഉച്ചഭക്ഷണം പരിശീലന കേന്ദ്രത്തിൽ ലഭ്യമാണ് .
പഠന സാമഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ് .
  പഞ്ചായത്ത് തലത്തിൽ തീരഞ്ഞെടുക്കപ്പെട്ട മുഴുവൻ റിസോഴ്‌സ് അധ്യാപകരും അതത് പഞ്ചായത്ത് തല പരിപാടിയിൽ പങ്കെടുക്കേണ്ടതാണ് 

 

Thursday, 13 December 2018

NOON MEAL URGENT

സ്കൂൾ ഉച്ചഭക്ഷണപദ്ധതി -പുതിയ സോഫ്ട്‍വെയറിൽ നവംബർ മാസത്തെ ഫിസിക്കൽ ബാലൻസ് ചേർത്തിട്ടില്ലാത്ത സ്കൂളുകൾ  നാളെ ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ചേർക്കേണ്ടതാണ്.

Wednesday, 12 December 2018

NOONMEAL-7 Kg SPECIAL RICE-Reg

സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള 7 കിലോ സ്പെഷ്യൽ അരി വിതരണം -മാവേലിയിൽ നിന്നും ഫീഡിങ് സ്ട്രെങ്ത് പ്രകാരം ആവശ്യമായ അരി 
മാത്രം സ്വീകരിക്കേണ്ടതാണെന്നറിയിക്കുന്നു.

Monday, 10 December 2018

NIYAMASABHA CHODYAM-URGENT

 സർ 
       അറ്റാച്ച്മെന്റ് ചെയ്ത കത്ത് കണ്ടാലും .താങ്കളുടെ സ്കൂളിൽ 2012 -13 സാമ്പത്തിക വർഷം മുതൽ നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്ക് വേണ്ടി എത്ര കോടി രൂപ ആസ്തിവികസന ഫണ്ടിൽ നിന്നും ഓരോ വർഷവും ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന വിവരം ഇനം തിരിച്ചു ഇന്ന് ഉച്ചക്ക് 1മണിക്കുള്ളിൽ ലഭ്യമാക്കേണ്ടതാണ് .

LA 423

NOON MEAL URGENT

     സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ കീഴിൽ വരുന്ന മുഴുവൻ കുട്ടികൾക്കും 7 കിലോ അരി വിതരണം പൂർത്തിയാക്കിയതിനുശേഷം വിശദവിവരങ്ങൾ 
നിശ്ചിത പ്രൊഫോർമയിൽ 31/12/ 2018 നു മുൻപായി ഓഫീസിൽ സമർപ്പിയ്ക്കേണ്ടതാണ് .

Friday, 7 December 2018

ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് 7 കിലോ അരി വിതരണം ചെയ്യന്നത് സംബന്ധിച്ച് :-

ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് 7 കിലോ അരി വിതരണം ചെയ്യന്നത് സംബന്ധിച്ച കത്ത് ചുവടെ ചേർക്കുന്നു
കത്ത്‌ ........ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, 6 December 2018

MOST URGENT USS അദ്ധ്യാപക പരിശീലനം മാറ്റിവെച്ചു

നാളെ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്താനിരുന്ന USS അദ്ധ്യാപക ഏകദിന ശില്പശാല മാറ്റിവെച്ചു .തീയ്യതി പിന്നീട് അറിയിക്കുന്നതാണ് 
എ ഇ ഒ 
മാടായി ഉപജില്ല

വാഹനങ്ങൾ ഇൻഷുർ ചെയ്യുന്നത് സംബന്ധിച്ച് :-

വാഹനങ്ങൾ ഇൻഷുർ ചെയ്യുന്നത് സംബന്ധിച്ച് - കത്ത് ചുവടെ ചേർക്കുന്നു 


Tuesday, 4 December 2018

URGENT -DETAILS OF TOILETS

സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ടോയ്ലറ്റ് സൗകര്യങ്ങൾ ഉണ്ടോ എന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ആയതു നാളെ തന്നെ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു
Letter Regarding Toilets
മേൽ കത്ത് പ്രകാരം ഇനി ആവശ്യമുള്ള ടോയ്ലറ്റിന്റെ എണ്ണം കൂടി കാണിക്കേണ്ടതാണ്.

Interdistrict Transfer - Instructions reg, Aeo Madayi

അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥാലംമാറ്റം 

സർക്കുലർ 

അപേക്ഷയുടെ പ്രിൻറ്റൗട്ട് ,അനുബന്ധ രേഖകൾ എന്നിവയുടെ 2 പകർപ്പ് വീതം 11-01-2019 ന്  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 
എ ഇ ഒ 
മാടായി ഉപജില്ല

Monday, 3 December 2018

TEXT BOOK URGENT

ഓഫീസിൽ സമർപ്പിച്ച ലിസ്റ്റ്പ്രകാരം സ്കൂളുകളിൽ അധികസ്റ്റോക്ക്ഉള്ള  2018-19 വർഷത്തെ മൂന്നാം വാല്യം പാഠപുസ്തകങ്ങൾ ഡിസംബർ6നു മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്.

Saturday, 1 December 2018

എൽ എസ് എസ് പരിശീലന പരിപാടി -പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

 04/12/18 നു രാവിലെ 10.00 നു പരിശീലനം ആരംഭിക്കുന്നതായിരിക്കും.പരിശീലന കേന്ദ്രം MADAYI BRC. വൈകുന്നേരം വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.LP/UP/HS വിദ്യാലയങ്ങളിലെ LSS ന്റെ ചുമതലയുള്ള ഒരു അധ്യാപകനെ / അധ്യാപികയെ പരിശീലനത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്.പങ്കാളികൾ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറും ,ഐ എഫ് എസ് സി കോഡും കൊണ്ടുവരേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു.
LETTER .....................................Click here


Friday, 30 November 2018

ഉറുദു അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ്

തളിപ്പറമ്പ് സോണൽ ഉറുദു ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 04/12/2018 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ തളിപ്പറമ്പ്‌ സർ സയ്യിദ് എച്ച്. എസ് സ്കൂളിൽ നടക്കുന്നതാണ് .യു പി , എച്ച്. എസ്, വിഭാഗങ്ങളിലെ എല്ലാ ഉറുദു അദ്ധ്യാപകരും  പങ്കെടുക്കേണ്ടതാണ്.

URGENT-IED RENEWAL

IED RENEWAL Approved list താഴെ അറ്റാച്ച് ചെയ്യുന്നു.ലിസ്റ്റ് പ്രധാനാധ്യാപകർ പരിശോധിച്ചു വിദ്യാർത്ഥികളുടെ പേര്,ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവയിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ 01/12/18 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ വിളിച്ചറിയിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. 
IED APPROVED LIST....................Click here
 CONTACT NO :-9400637146 

ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസന്റേഷൻ

കണ്ണൂർ റവന്യൂജില്ലാ ഭാസ്കരാചാര്യ സെമിനാർ, രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരങ്ങൾ ( ഗണിത ശാസ്ത്രം) 04.12.18 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ നോർത്ത് BRC യിൽ (ശിക്ഷക് സദ ന് സമീപം) വെച്ച് നടക്കും. ഉപജില്ലയിൽ നിന്ന് അതത് വിഭാഗങ്ങളിൽ   ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾ പങ്കെടുക്കണം
 
ഭാസ്കരാചാര്യ സെമിനാർ
ഹൈസ്കൂൾ -ഗണിത ശാസ്ത്രവും ഭൗതിക ശാസ്ത്രവും(Mathematics and Physics)
ഹയർ സെക്കന്ററി -Trigonometric functions and applications
ഭാസ്കരാചാര്യ സെമിനാർ മത്സരം ജില്ലാതലം വരെ മാത്രം

രാമനുജൻ പേപ്പർ പ്രസന്റേഷൻ 
വിഷയം
ഹൈസ്കുൾ വിഭാഗം - ദശാംശ സഖ്യകൾ(Decimal Numbers)

Thursday, 29 November 2018

NuMATS - EXAMINATION CENTRE

2018 -19 വർഷത്തെ NuMATS പരീക്ഷ 01/12/18 നു ശനിയാഴ്ച്ച രാവിലെ GBVHSS MADAYI യിൽ വെച്ച് നടക്കും എന്ന് അറിയിക്കുന്നു.

SASTRARANGAM-ENTER DETAILS OF CO-ORDINATOR

 ശാസ്ത്രരംഗം പ്രവർത്തനത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ വിദ്യാലയത്തിൽ നിന്നും തെരെഞ്ഞെടുത്ത കോർഡിനേറ്ററുടെ വിവരങ്ങൾ enter ചെയ്യാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ താഴെ അറ്റാച്ച് ചെയ്‌ത പ്രൊഫോർമയിൽ ഇന്ന് തന്നെ എന്റർ ചെയ്യണമെന്ന് അറിയിക്കുന്നു.

PROFORMA

Details enter ചെയ്യാത്ത വിദ്യാലയങ്ങ
1.MADAYIKAVU LPS
2.MIMLPS MATTOOL
3 .GMUPS MADAYI
4.GMLP NARICODE

കൂടാതെ കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങളിൽ മികച്ചതു തെരെഞ്ഞെടുത്തു 29/11/18 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് കൂടി അറിയിക്കുന്നു.
SASTRARANGAM CIRCULAR .......................click here

55

അറബിക് കൈയ്യെഴുത്തു മാഗസിൻ നിർമ്മാണ മത്സരം

അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സബ്ജില്ലാ തല അറബിക് കൈയ്യെഴുത്തു മാഗസിൻ നിർമ്മാണ മത്സരത്തിൽ താഴെ പറയുന്ന സ്കൂളുകൾ വിജയം നേടി.
LP SECTION:-
ഒന്നാം സ്ഥാനം - GMUP THEKKUMPAD&MUPS MATTOOL
രണ്ടാം സ്ഥാനം -CHERUKUNNU MUSLIM LPS
മൂന്നാം സ്ഥാനം -GMLP NARICODE
UP SECTION:-
ഒന്നാം സ്ഥാനം - GMUP THEKKUMPAD
രണ്ടാം സ്ഥാനം - GMUP PAYANGADI 

NuMATS പരീക്ഷ2018-19 വർഷത്തെ NuMATS പരീക്ഷ 01/12/18 ശനിയാഴ്ച്ച രാവിലെ 9.30 ന്  GVHSS MADAYI യിൽ വെച്ച് നടക്കുന്നതാണ് ..... 

Wednesday, 28 November 2018

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി -ജില്ലാ തല ശില്പശാലയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവർ

ജില്ലാ  തല ശില്പശാലയിലേക്കു തെരെഞ്ഞെടുക്കപ്പെട്ടവർ .....................click here
ജില്ലാ തല ശില്പശാല ഡിസംബർ 1 ,2 തീയതികളിൽ നടക്കും .
December 1(ശനി ) :- 1 .കഥാരചന
                                     2 .കവിതാരചന
                                     3 .ചിത്രം
                                     4 .പുസ്തകാസ്വാദനം
December 2(ഞായർ ) :- 1 .കവിതാലാപനം
                                           2 .നാടൻ പാട്ടു
                                           3 .അഭിനയം 

2017-18 ലെ വിവരങ്ങൾ സമ്പൂർണയിൽ എന്റർ ചെയ്യുന്നത് സംബന്ധിച്ച്

LETTER..................... CLICK HERE

NOON MEAL URGENT

ഉച്ചഭക്ഷണത്തിന്റെ പുതിയ സോഫ്റ്റ് വെയറിൽ കുട്ടികളുടെ അറ്റന്റൻസ് കൃത്യമായി രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു.

Tuesday, 27 November 2018

രണ്ടാം പാദവാർഷിക പരീക്ഷ ടൈം ടേബിൾ


TIME TABLE......................Click Here

MOST URGENT - TEXT BOOK URGENT

2019-2020 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇന്റൻഡിങ് പൂർത്തിയാക്കാത്ത സ്കൂളുകൾ 29 -11 -2018 വൈകുന്നേരം 5 pm ന് മുൻപായി ഇന്റെൻഡിങ് പൂർത്തിയാക്കേണ്ടതാണ്. 
  
The time for indenting by schools will be over by 29.11.2018.  Hence you are requested to examine the Software system and ensure that all schools under your jurisdiction are furnished their indent for Text Books.  If any school is missing kindly remind them to furnish their indent before 29.11.2018.
                                                                                                          Text Book Officer

ഗവ സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

Final list of primary to HSA (language) promotion

primary to hsa

final list of part time to full time promotion publishing 

pt bto ft 

Saturday, 24 November 2018

URGENT -PREPRIMARY DETAILS

സർക്കാർ /എയ്ഡഡ് LP,UP, HIGHSCHOOL പ്രധാനാധ്യാപകർ സ്കൂളിൽ പ്രീപ്രൈമറി പ്രവർത്തിക്കുന്നുണ്ടോ എന്ന വിവരം താഴെ അറ്റാച്ച് ചെയ്ത പ്രൊഫോർമയിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി എന്റർ ചെയ്യണമെന്ന് അറിയിക്കുന്നു.
 PROFORMA

Friday, 23 November 2018

NOON MEAL URGENT

ഉച്ചഭക്ഷണത്തിന്റെ പുതിയ സോഫ്റ്റ് വെയറിൽ ഒക്ടോബർ മാസത്തെ Physical Balance ഇന്ന് തന്നെ എന്റർ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു.

Thursday, 22 November 2018

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി - വിദ്യാരംഗം ശില്പശാല നവംബർ 27 നു

വിദ്യാരംഗം ശില്പശാല നവംബർ 27 നു GGHSS മാടായിയിൽ വെച്ച് നടക്കും .
1 .ഹൈസ്കൂൾ വിഭാഗം 
കഥ ,കവിത,കാവ്യാലാപനം,നാടൻ പാട്ട് ,അഭിനയം,ചിത്രം,പുസ്തകാസ്വാദനം.
2 .യു പി വിഭാഗം 
കാവ്യാലാപനം,നാടൻ പാട്ട് 
3 .അധ്യാപകരുടെ പുസ്തക ചർച്ച 
ചണ്ടാല ഭിക്ഷുകി  - അവതരണം എ വി ബാബു മണ്ടൂർ
രാവിലെ 9 .30 നു രജിസ്‌ട്രേഷൻ ആരംഭിക്കുന്നതായിരിക്കും.
Registration Fees for UP School :-Rs 200/- &High school Rs.300/-
NB:- ഒരു ഇനത്തിന് ഒരു കുട്ടിയെ പങ്കെടുപ്പിക്കാം 
HS 7X1=7
UP 2X1=2
CONTACT NO:- 9744825747(Vidyarangam Co-ordinator,Madayi Subdistrict)
അറിയിപ്പ് :- ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റും ഗ്ലാസ്സും കുട്ടികൾ കരുതേണ്ടതാണ്.

ഊർജ്ജോത്സവം 2018 on 24/11/18

Monday, 19 November 2018

Kids Athletics Programme


വിദ്യാരംഗം അറിയിപ്പ്

വിദ്യാരംഗം  സാഹിത്യോത്സവവുമായി ബന്ധപ്പെട്ട്‌ വിദ്യാരംഗം കോ - ഓർഡിനേറ്റർമാരുടെ ഒരു യോഗം 21 - 11 - 2018 ന് ഉച്ചയ്ക്ക് 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. മുഴുവൻ കോ ഓർഡിനേറ്റർമാരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്  .
എ ഇ ഒ 
മാടായി ഉപജില്ല

NOON MEAL URGENT

നൂൺമീൽ സംബന്ധമായ പുതിയ സോഫ്ട്‍വെയറിൽ കുട്ടികളുടെ അറ്റൻഡൻസ് കൃത്യതയോടെ നിർബന്ധമായുംഎല്ലാ ദിവസവും ചേർക്കേണ്ടതാണ്

പി .എസ് സി വെരിഫിക്കേഷൻ അറിയിപ്പ്

പി .എസ് സി വെരിഫിക്കേഷൻ അറിയിപ്പ്  


 

നൂൺമീൽ മിനുട്സ് ബുക്ക് - URGENT

മാസത്തിൽ ഒരു തവണയെങ്കിലും നൂൺമീൽ കമ്മിറ്റി കൂടി,അർഹമായ കണ്ടിൻജൻറ് തുകയും മെനുവും അംഗീകരിച്ച 2018 - 2019 അധ്യായന വർഷത്തെ മിനുട്സ് ബുക്ക് , 21 -11 - 2018 ബുധനാഴ്ച വൈകുന്നേരം 4 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Friday, 16 November 2018

Change of subdistrict level Numats exam date - 2018 Nov 24 to Dec 1

LETTER...............................Click Here

SAMPOORNA UPDATION-URGENT

മാടായി സബ്ജില്ലയിലെ വിദ്യാലയങ്ങളിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും തൽസ്ഥിതി സമ്പൂർണ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ 19/11/18 നകം പൂർത്തിയാക്കണം എന്ന് കർശന നിർദേശം നൽകുന്നു.
                       എ ഇ ഓ മാടായി

VERY URGENT

"Planning,Organisation &Effective use of Class room library" എന്ന വിഷയത്തിൽ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കായുള്ള പരിശീലനം സംബന്ധിച്ച് 
LETTER
പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകരുടെ പേര് ഇന്ന് 12 മണിക്കു മുൻപായി ഓഫീസിൽ വിളിച്ചറിയിക്കേണ്ടതാണ്.ഈ വിവരം പ്രധാനാധ്യാപകർ വിദ്യാലയത്തിലെ പ്രൈമറി അധ്യാപകരെ അറിയിക്കേണ്ടതാണ്.

Wednesday, 14 November 2018

GAIN P F URGENT

പി എഫ് ലോൺ / ക്ലോഷർ  ഓൺലൈൻ വഴി തന്നെ ചെയ്യേണ്ടതും പ്രിൻറൗട്ടും രേഖകളും ഹാജരാക്കുന്നതിന് മുമ്പായി സ്‌കൂൾ രേഖകൾ പരിശോധിച്ച് ഇൻസ്റ്റാൾമെൻറ് നമ്പർ മാനുവലായി എഴുതിയ സ്റ്റേറ്റ്മെൻറ് നിർബന്ധമായും ഹാജരാക്കേണ്ടതാണ് . A.B.C.D STATEMENT ൽ അവസാന മാസം വരെ അടച്ച തുകയും വന്നു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അപേക്ഷ സബ്‌മിറ്റ് ചെയ്യാൻ പാടുള്ളു .ക്ലോഷർ അപേക്ഷ നൽകിയശേഷവും ക്ലോഷർ തുക ലഭിച്ച ശേഷവും ഉൾപ്പെടെ ക്യാഷായി ലഭിക്കുന്ന അറിയറുകളും മറ്റും പി എഫിലേക്ക് അടച്ചത് യാതൊരു  കാരണവശാലും തിരികെ ലഭ്യമാകാൻ സാധിക്കുന്നതല്ല .
പി എഫ് അഡ്മിഷൻ അപേക്ഷകളിൽ നോമിനേഷൻ ഫോറത്തിൽ ഉൾപ്പെടെ പ്രിന്റൗട്ടിൽ വരേണ്ട വിവരങ്ങൾ എഴുതി ചേർക്കാൻ പാടുള്ളതല്ല .ഗെയിൻ പി എഫ് പരിശോധനാ ക്യാമ്പിൽ ആവശ്യമായ രേഖകൾ ഹാജരാക്കാത്ത പ്രധാനാധ്യാപകർ രേഖകൾ എത്രയും പെട്ടെന്ന് ഡി ഡി ഇ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് .
2015 - 2016 വർഷത്തെ പി എഫ് ക്രെഡിറ്റ് കാർഡുകൾ ലഭിക്കാത്ത പി എഫ് വരിക്കാരുടെ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ എല്ലാ വിവരങ്ങളും സഹിതം പ്രധാനാധ്യാപകർ മുഖാന്തിരം അപേക്ഷ ഡി ഡി ഇ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഗെയിൻ പി എഫ് സംബന്ധിച്ച പരാതികൾ പൂർണ്ണ വിവരങ്ങൾ സഹിതം kasepf.ddekannur@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്

മൂന്നാം വാല്യം പാഠപുസ്തകം - അടിയന്തിരം

2018 - 2019 വർഷത്തെ മൂന്നാം വാല്യം പാഠപുസ്തകങ്ങളുടെ എക്‌സസ് , ഷോർട്ടേജ് ലിസ്റ്റ് 16 - 11 - 2018 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്കകം ഈ ഓഫീസിൽ ലഭ്യമാകേണ്ടതാണ്. പുസ്തകങ്ങൾ കൊണ്ടുവരേണ്ടതില്ല .
എ ഇ ഒ 
മാടായി ഉപജില്ല 

ഭാരത് സ്കൗട്ട് & ഗൈഡ്സ് - അറിയിപ്പ്

ഭാരത് സ്കൗട്ട് & ഗൈഡ്സ് മാടായി  LA  ജനറൽ ബോഡി യോഗം 16.11.2018 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മാടായിAE0' s ഓഫീസിൽ ചേരുന്നു.യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ് ,ബുൾബുൾ അധ്യാപകരും പുതുതായി ട്രെയിനിങ്ങ് പൂർത്തിയാക്കിയ അധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു യോഗത്തിൽ IMF,    IRF അടക്കാൻ സൗകര്യമുണ്ടായിരിക്കും

2018 സിസംബർ ആദ്യവാരത്തിൽ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ അധ്യാപക പരിശീലനം  വയനാട് ജില്ലയിൽ വെച്ച് നടക്കുന്നു. ട്രെയിനിങ്ങിന് പോകാൻ ആഗ്രഹിക്കുന്ന അധ്യാപിക / അധ്യാപകർ
താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

Mob: 9961175651
Sri. CP - Baburajan - LT [s]
Dist:Training Commissioner
Bharath scouts & Guides
Taliparamba -

2- Mob: 9446680 277
Harinarayanan .PK
                        ALT - CUB
LA. Secretary,
Madayi

Tuesday, 13 November 2018

സംസ്കൃത സഹവാസ ശില്പശാല -2018

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക്ക് കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വച്ച് 2018 നവംബർ 16, 17 തീയ്യതികളിലായി ഉപജില്ലയിലെ യു.പി വിഭാഗം കുട്ടികൾക്കുവേണ്ടി സഹവാസ ക്യാമ്പ് നടത്തുന്നു.സംസ്കൃതം പഠിക്കുന്ന പത്ത് യു.പി.വിഭാഗം കുട്ടികളെ വീതം ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്

Friday, 9 November 2018

Text Book Indenting 2019-2020

HM CONFERENCE ON 12/11/18

12/11/18 നു രാവിലെ 10.30 നു ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം എ ഇ ഓ ഓഫീസിൽ വെച്ച് ചേരുന്നതായിരിക്കും .മുഴുവൻ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
അജണ്ട :- 1.നൂതന അവാർഡ് 
                   2.മലയാളത്തിളക്കം  മറ്റുകാര്യങ്ങൾ 

NOON MEAL - MOST URGENT

ചുവടെ ചേർത്തിരിക്കുന്ന സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകർ നൂൺമീൽ അക്കൗണ്ട് ബാലൻസ് സമർപ്പിച്ചതിലുള്ള അപാകതകൾ പരിഹരിച്ച് ഇന്ന് ( 09 - 11  - 2018  ) ന് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .

1, GHSS KADANNAPPALLY
2, GGHSS MADAYI 
3, CHERUKUNNU MUSLIM LPS
4, GLPS CHERUKUNNU NORTH
5, GLPS CHERUKUNNU SOUTH
6, GLPS KARAYAD
7, GMLPS MADAKKARA
8, THAVATH DEVI VILASAM 
9, SREE VAYALAPRA
10, GMUP PAZHAYANGADI
11, NERUVAMBRAM UPS

Thursday, 8 November 2018

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

അദ്ധ്യാപകദിന സ്റ്റാമ്പിൻറെ തുക ഇനിയും അടയ്ക്കുവാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ 12 -11 2018 ന്  മുമ്പായി ഈ ഓഫീസിൽ അടയ്‌ക്കേണ്ടതാണ് എന്ന് അറിയിക്കുന്നു


DAILY DATA - MOST URGENT

Sir/Madam,
    ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും  എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്.  ആയതിനാല്‍ ഈ ആഫീസില്‍ നിന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താങ്കളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകളും  DAILY DATA  (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) https://www.transferandpostings.in/mdmms എന്ന ലിങ്കില്‍ കയറി  എല്ലാ ദിവസവും മുടക്കം കൂടാതെ ചെയ്യുന്നുണ്ടെന്ന് താങ്കള്‍ ഉറപ്പ് വരുത്തേണ്ടതാണ്.  ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശം ഇന്നു തന്നെ താങ്കളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്കൂളുകള്‍ക്കും നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുന്നു.


                  Sd/-
SENIOR ADMINISTRATIVE ASSISTANT, 
NOON MEAL SECTION.
DIRECTORATE OF PUBLIC INSTRUCTION,
THIRUVANANTHAPURAM.

എ ഇ ഒ 
മാടായി ഉപജില്ല

ഉപന്യാസ മത്സരം 08/11/18 ന്

ക്ഷേത്രപ്രേവേശന വിളംബരം 92 ആം വാർഷികം - സ്കൂളുകളിൽ ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സബന്ധിച്ച് - കത്ത് .

Tuesday, 6 November 2018

ശ്രദ്ധ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ

ഉപജില്ലാ കലോൽസവം - പുതിയ സമയപട്ടിക

കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം - സമയക്രമം

NOON MEAL URGENT

ഉച്ചഭക്ഷണ പദ്ധതി - രാഷ്ട്ര പിതാവിന്റെ 150 -)൦ ജന്മവാര്ഷികത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ടുന്ന പരിപാടികൾ സംബന്ധിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ ചേർക്കുന്നു . 
കത്ത്......ഇവിടെ ക്ലിക് ചെയ്യുക

പ്രൈമറി അദ്ധ്യാപകരുടെ ക്രമീകരണ സ്ഥലംമാറ്റ ഉത്തരവ്


URGENT - കലോത്സവം സമയമാറ്റം ശ്രദ്ധിക്കുക

കലോത്സവം സമയക്രമപ്പട്ടിക 

 

Monday, 5 November 2018

KALOLSAVAM RESULS


KALOLSAVAM 2018 RESULTS..... Click Here

കലോത്സവം അടിയന്തിരം

നവമ്പർ 7 , 8  തീയ്യതികളിൽ നടക്കുന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ചുമതലകൾ നൽകിയിട്ടുള്ള അദ്ധ്യാപകരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു..ലിസ്റ്റിൽ ഉൾപ്പെട്ട അദ്ധ്യാപകരെ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ കലോത്സവ നടത്തിപ്പിനായി വിട്ട് നൽകേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല
 list of duty teachers.....ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, 3 November 2018

മാടായി ഉപജില്ലാ സ്കൂൾ കലോത്സവം 2018 - മത്സരഫലങ്ങൾ

URGENT

ഇതോടൊപ്പമുള്ള ലിസ്റ്റിലെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ പുതിയ സോഫ്‌റ്റെവെയിൽ JULY 18 ന്റെ Physical Balance ഇപ്പോൾ തന്നെ എന്റർ  ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു.
                         NOON MEAL OFFICER
LIST OF SCHOOLS  

NOON MEAL URGENT

MDM DAILY DATA ENTRY നിർബന്ധമായും എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് ഉള്ളിൽ തന്നെ ചെയ്തിരിക്കേണ്ടതാണ് .പുതിയ സോഫ്റ്റ്‌വെയർ ഉണ്ടെന്നു കരുതി ഇത് ഒഴിവാക്കാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു .

Thursday, 1 November 2018

noon meal cicular

NOON MEAL URGENT

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുതിയ സോഫ്ട്‍വെയറിൽ രേഖപെടുത്തുന്നതിലേക്കായി നൂൺമീൽ അക്കൗണ്ടിൽ 31-3-2018 ലെ ബാലൻസ് തുകയും ആവശ്യപ്പെട്ട വിവരങ്ങളും ഇതോടൊപ്പമുള്ള പ്രൊഫോർമയിൽരണ്ടു കോപ്പി വീതം  05-11-2018 നകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .
 പ്രൊഫോർമ ......ഇവിടെ ക്ലിക്ക് ചെയ്യുക 
എ ഇ ഒ 
മാടായി ഉപജില്ല

Wednesday, 31 October 2018

URGENT-SAMPOORNA

ഉപജില്ലയിലെ മുഴുവൻ പ്രധാനാധ്യാപകരും ഇന്ന് 31/10/2018 ന്  വൈകുന്നേരം 5 മണിക്ക് മുൻപായി സമ്പൂർണയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു സ്കൂൾ Confirmation നടത്തണമെന്ന് അറിയിക്കുന്നു.
               എ ഇ ഓ മാടായി

VERY URGENT - OBSERVANCE OF 31st OCTOBER AS RASHTRIYA SANKALP DIWAS.

CIRCULAR......................................Click here

Tuesday, 30 October 2018

HM CONFERENCE -തീയ്യതിയിൽ മാറ്റം

ഒക്ടോബർ 31  രാവിലെ 10 .30 ന്   HM CONFERENCE മാടായി എ ഇ ഒ  ഓഫീസിൽ ചേരുന്നതാണ്.മുഴുവൻ പ്രധാനധ്യാപകരും ചുവടെ ചേർത്ത പ്രൊഫോർമ പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ് . 

എ ഇ ഒ  
മാടായി ഉപജില്ല

DATA COLLECTION

 തൊഴിൽ രംഗത്തെ സ്ഥിതിവിവര കണക്കുകൾ ജില്ലാ എംപ്ലോയ്മെൻറ് ഓഫീസിൽ സമർപ്പിക്കുന്നതിനായി അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ 31-10-2018 നകം ഈ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല
പ്രഫോർമ

Monday, 29 October 2018

URGENT -GOVT UP SCHOOL HM

 ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് ലാസ്‌റ് ഗ്രേഡ് ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ നാളെ  (30-10-2018 ) ന് 5 മണിക്കകം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്
LAB ASST. PROFORMAS...ഇവിടെ ക്ലിക്ക് ചെയ്യുക 

സീനിയോറിറ്റി ലിസ്റ്റ്

 2018-2019 അദ്ധ്യയന വർഷത്തെ PART TIME TO FULL TIME,  HSA ( langauge ) എന്നിവയുടെ സീനിയോറിറ്റി ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു . ലിസ്റ്റ് സംബന്ധമായി  പരാതികൾ ഉണ്ടെങ്കിൽ 01-11-2018 നകം രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .
1,  LIST OF BT TO FT..... Click Here
2,  HSA SENIORITY LIST.......Click Here

URGENT-GOVERNMENT UP SCHOOLS.

08 .10 .2018 ലെ DPI /80645 /2018 /2018 -SP എന്ന സർക്കുലർ പ്രകാരം 2018 -19 വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളിലും സർക്കാർ യു. പി സ്കൂളുകളിലും ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിന് ഓൺലൈൻ മുഖേന ഇൻഡൻറ് സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ നൽകിയിരുന്നു.ഈ മാസം 12  ന് മുൻപ് ഇൻഡൻറ് പൂർത്തിയാക്കണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഈ തീയതി 25 വരെ നൽകി വീണ്ടും  അറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും നാലിൽ ഒരു ഭാഗം സ്കൂളുകൾ മാത്രമാണ് ഇൻഡൻറ് സമർപ്പിച്ചിട്ടുള്ളത്. ആയതിനാൽ അടിയന്തിരമായി 30.10.2018  ന്   1 മണിക്ക് മുൻപായി  ഇൻഡൻറ് ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ചെയ്യണമെന്ന് അറിയിക്കുന്നു .30 നു  സൈറ്റ് ക്ലോസ് ചെയ്യുന്നതായിരിക്കും എന്ന് കൂടി അറിയിക്കുന്നു.
CIRCULAR.............................Click here 

NuMATS 2018

2018 നവംബർ 24 നു നടക്കാനിരിക്കുന്ന NuMATS പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേര് വിവരവും രജിസ്‌ട്രേഷൻ ഫീസും എ ഇ ഓ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
REGISTRATION FEES :-Rs 50/-
LAST DATE OF REGISTRATION :- 30/10/2018
NuMATS 2018 CIRCULAR.........click here

അറിയിപ്പ്

നവംബർ 1 കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി ചേർന്നു നവകേരള സൃഷ്ടി എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് കുട്ടികൾക്ക് ചില സൂചനകൾ കൊടുക്കുകയും ഒന്നാമത്തെ പിരീയഡ് ഈ വിഷയത്തിൽ കുട്ടികളുടെ കാഴ്ച്ചപ്പാട് വ്യക്‌തമാക്കുന്ന സർഗ്ഗാത്മക രചനകൾ സംഘടിപ്പിക്കുകയും മെച്ചപ്പെട്ടത് ഓഫീസിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്.(വിദ്യാഭ്യാസ മന്ത്രിയുടെ വീഡിയോ ക്ലിപ്പ് കാണുക).
 

TAEKWONDO RESULTS

RESULTS.......................Click here

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്.

ജില്ലാ ശാസ്ത്ര ക്വിസ് ,ടാലന്റ് പരീക്ഷ (HS,HSS) 03/11/18 ശനിയാഴ്ച്ച കണ്ണൂർ TTI യിൽ വെച്ച് 10 നടക്കും.സബ്ജില്ലയിൽ ഒന്ന് രണ്ടു സ്ഥാനം നേടിയ കുട്ടികൾ സ്കൂൾ അധികാരിയുടെ കത്തുമായി പങ്കെടുക്കേണ്ടതാണ്.നാടക മത്സരം 06/11/18 മൂത്തേടത്ത് HSS ൽ വെച്ച് നടക്കും.കുട്ടികൾ (സബ്ജില്ലയിൽ ഒന്നാം സ്ഥാനം )തയ്യാറാവേണ്ടതാണ്.ബാക്കി മേളകൾ 9,10 തീയതികളിൽ (ജില്ലാ)തളിപ്പറമ്പിൽ വെച്ച് വിവിധ വിദ്യാലയങ്ങളിലായി നടക്കും.

Saturday, 27 October 2018

PREMATRIC MINORITY URGENT

It is to inform you that the the last date for Pre-Matric scholarship scheme is 31st October, 2018 for students to apply for Fresh and Renewal both- for 2018-19. 
       Institutes have to finish their verification before the closure of the application dates! Otherwise applications marked as defective cannot be submitted by the students! So Institutes are requested to complete their pending verification before last date of application submission.

Friday, 26 October 2018

അറിയിപ്പ്

SASTROLSAVAM MATHS FAIR RESULT

RESULTS.........................Click here

SASTROLSAVAM WORK EXPERIENCE RESULT

RESULTS ..........................Click here

SASTROLSAVAM -SOCIAL SCIENCE FAIR RESULT

RESULTS..................Click here

SASTROLSAVAM 2018

SCIENCE FAIR RESULTS.....................Click here

സ്കൂൾ കലോത്സവം അറിയിപ്പ്

സ്കൂൾ കലോത്സവം ഓൺലൈൻ രജിസ്‌ട്രേഷൻ 30/10/18 നു വൈകുന്നേരം 5 മണിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ്.
03/11/18 നു കൃത്യം 9.30 ക്കു രജിസ്‌ട്രേഷൻ .
10 മണിക്ക് രചന മത്സരങ്ങൾ 
നവംബർ  7,8 തീയ്യതികളിൽ സ്റ്റേജ് ഇനങ്ങൾ.
Note :- ജില്ലാ തല മത്സരങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുതിയ തിയ്യതിയുമായി സഹകരിക്കണം എന്ന് അറിയിക്കുന്നു.

WORKING DAY ON 27-10-18

Thursday, 25 October 2018

അറബിക് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ്

മാടായി ഉപജില്ലാ അറബിക് ടീച്ചേഴ്‌സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 30-10-2018 ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് LP,UP,HS വിഭാഗങ്ങളിലെ എല്ലാ അറബി അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് .
1,3,5,8 ക്ലാസ്സുകളിലെ TB,TT എന്നിവ കരുത്തേണ്ടതാണ്

ശാസ്ത്രോത്സവം 2018 - ഐ ടി മേള ഫലം

Expenditure Statement Pending

2018 സെപ്റ്റംബർ മാസത്തെ Expenditure Statement പൂർത്തിയാക്കാൻ ബാക്കിയുള്ള സ്കൂളുകൾ 29-10-2018 നകം പൂർത്തീകരിക്കേണ്ടതാണ് . ലിസ്റ്റ് ചുവടെ ചേർക്കുന്നു. Expenditure ഇല്ലാത്ത സ്കൂളുകൾ NIL ENTRY സബ്മിറ്റ്  ചെയ്യേണ്ടതാണ് .
എ .ഇ .ഒ 
മാടായി ഉപജില്ല 
 

 
Expenditure Statement Pending List September 2018     
 
Sl.NoOffice CodeOffice Name113507CHRIST NAGAR LPS213527KANNOM L.P.S313532MUTTIL L.P.S413538ST.MARYS L.P.S PUNNACHERY513541ARATHIL VMLPS613546MIM LPS MATTOOL713571NERUVAMBRAM UP SCHOOL813513G.L.P.S CHERUKUNNU SOUTH913514G.L.P.S CHERUTHAZHAM SOUTH1013523G.M.L.P.S NARIKODE1113524G.W.L.P.S EZHOME1213525G.W.L.P.S MADAKKARA
അറിയിപ്പ്

പ്രളയ കാലത്തു നഷ്ടപെട്ട പ്രവർത്തി ദിവസങ്ങൾക്കു പകരമായി October 27,November 3 എന്നീ ദിവസങ്ങൾ സ്കൂൾ പ്രവർത്തി ദിനമായിരിക്കും .
                    പൊതുവിദ്യാഭ്യാസ ഡയറക്ടർ 

URGENT - DIVORMING TABLET

ശിശുദിന സ്റ്റാമ്പ്‌ 2018ന്റെ ചിത്രരചനകൾ ക്ഷണിക്കുന്നതു സംബന്ധിച്ച്

Wednesday, 24 October 2018

2018 വർഷത്തെ മലയാളഭാഷ ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും - പ്രതിജ്ഞ

2018 വർഷത്തെ മലയാളഭാഷ ദിനാഘോഷവും ഭരണഭാഷാവാരാഘോഷവും - പ്രതിജ്ഞ
circular

SCIENCE QUIZ,TALENT TEST

മാടായി ഉപജില്ലാ സയൻസ് ക്വിസ് ,ടാലെന്റ് ടെസ്റ്റ് (HS,HSS)മാത്രം 2018 ഒക്ടോബർ 27 നു മാടായി ബി ആർ സിയിൽ നടക്കും .
HS SCIENCE QUIZ&TALENT TEST -10 AM
HSS SCIENCE QUIZ-11 AM
HS,HSS വിഭാഗത്തിൽ നിന്നും ഓരോ കുട്ടി പങ്കെടുക്കേണ്ടതാണ് .
                                സെക്രട്ടറി 
                                സയൻസ് ക്ലബ്ബ്

Tuesday, 23 October 2018

MOST URGENT- RIESI COURSE


NOON MEAL URGENT- IRON FOLIC ACID

2018 sk]vXw_À amk¯nse Ab¬t^m-fnIv Kpfn-I-I-fpsS hnX-cWw kw_-Ôn¨ IW¡pIÄ CtXmsSm¸apÅ s{]mt^mÀa X¿mdm¡n 24þ10þ2018 \v 12 pm \v ap³]mbn ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .
എ ഇ ഒ 
മാടായി ഉപജില്ല 

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

LSS/USS സ്കോളർഷിപ് നേടാൻ അർഹതയുള്ള കുട്ടികളുടെ സാധ്യതാ ലിസ്റ്റ് മുഴുവൻ പ്രധാനാധ്യാപകരും അതാത് പഞ്ചായത്തിലെ Implementing Officers നു 25/10/2018 നു മുൻപായി ഏല്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
                                എ ഇ ഓ മാടായി 

SANSKRIT ACADEMIC COUNCIL MEETING

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗണ്സിലിന്റെ മീറ്റിംഗ് 25/10/18 വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിക്ക് എ ഇ ഓ ഓഫീസിൽ ചേരുന്നു.ഉപജില്ലയിലെ മുഴുവൻ UP /HS സംസ്‌കൃതം അധ്യാപകരെയും മീറ്റിംഗിൽ പങ്കെടുപ്പിക്കണം എന്ന് അറിയിക്കുന്നു.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം

 മാടായി ഉപജില്ലാ ശാസ്ത്രോത്സവം 
2018 ഒക്ടോബർ 25, 26 തീയ്യതികളിൽ ചെറുതാഴം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
2018 ഒക്ടോബർ 25 ന്
ഐ ടി. മേള
ഹൈസ്കൂൾ, ഹയർ സെക്കന്ററി
2018 ഒക്ടോബർ 26 വെള്ളി - രാവിലെ 9 മണി
1 ) ശാസ്ത്രമേള - ശാസ്ത്ര നാടകം
2) സാമൂഹ്യ ശാസ്ത്രമേള
3) ഗണിത ശാസ്ത്രമേള
4) പ്രവൃത്തി പരിചയ മേള

NB ;- ഐ ടി.മേളയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ലാപ്പ് ടോപ്പ് കൊണ്ടുവരേണ്ടതാണ്
മേള  രാവിലെ  9.30 തന്നെ ആരംഭിക്കുന്നതാണ്
ഓൺ ദ സ്പോട്ട് മത്സരങ്ങൾ രാവിലെ 9.30ന് സമയത്ത് ആരംഭിക്കുന്നതാണ്
ഉത്ഘാടന - സമാപന പരിപാടികൾ ഉണ്ടായിരിക്കുകയില്ല
രജിസ്ട്രേഷൻ 25 ന് രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്

കൺവീനർ
സംഘാടക സമിതി

MATHEMATICS QUIZ COMPETITION RESULT

23.10.18 നു മാടായി ബി ആർ സിയിൽ വെച്ച് നടന്ന ഗണിതശാസ്ത്ര ക്വിസ് മത്സര വിജയികൾ .
HIGH SCHOOL
 1st - NEERAJ P-GHSS KUNHIMANGALAM
 2nd- SNEHA P V-GGVHSS CHERUKUNNU
3rd- MUBASHEER C P GBHSS CHERUKUNNU.
HIGHER SECONDARY
1 st- AMAANA - PJHSS PUTHIYANGADI
2nd-SOORYA E V -GBHSS MADAAYI
3rd - 1.ADISH.P-GHSS KADANNAPPALLI
         2.SANDRA CHANDRAN-GHSS CHERUKUNNU
         3.YADUKRISHNA-GHSS KUNHIMANGALAM

Monday, 22 October 2018

SPORTS - URGENT

മാടായി ഉപജില്ലാ സ്കൂൾ  തയ്‌ക്വൊണ്ടോ മത്സരം 25/10/18 വ്യാഴം രാവിലെ 9.30 നു ചെറുകുന്ന് ബോയ്സ് സ്കൂളിന് സമീപമുള്ള KVR building ൽ വെച്ച് നടത്തപ്പെടുന്നതാണ് .
Note  :- ഓൺലൈൻ എൻട്രി 24/10/18 നു 12 മണിക്ക് മുൻപായി ചെയ്യേണ്ടതാണ്.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സുരീലി ഹിന്ദി BRC തല പരിശീലനത്തിന് താഴെ കൊടുത്തിരിക്കുന്ന സ്കൂളിലെ ഒരു ഹിന്ദി ടീച്ചറെ പങ്കെടുക്കുന്നതിന് വേണ്ട നടപടി പ്രധാനാധ്യാപകൻ സ്വീകരിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
LIST OF SCOOLS................click here

Tuesday, 16 October 2018

സി വി രാമൻ ഉപന്യാസ മത്സരഫലം

മാടായി ഉപജില്ലയിൽ ഒക്ടോബർ 11 ന് നടന്ന സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലെ വിജയികൾ

ഒന്നാം സ്ഥാനം - ഐശ്വര്യ പി.വി  ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി

രണ്ടാം സ്ഥാനം - കീർത്തന സി._ ജി.എച്ച്.എസ്സ്.എസ്സ്. കുഞ്ഞിമംഗലം

മൂന്നാം സ്ഥാനം - നന്ദന സോമൻ - ജി.ജി.വി.എച്ച് എസ്സ് എസ്സ് - ചെറുകുന്ന്

ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ജില്ലാ തല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. ജില്ലാ തല മത്സരം 23 - 10-2018 ന് രാവിലെ 9.30ന് (ചൊവ്വ) ടി.ടി.ഐ ഫോർ മെൻ കണ്ണൂരിൽ നടക്കുന്നതാണ്

സേവനപുസ്തകം -URGENT

വിവിധ പരിശോധനകൾക്കായി മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിച്ചിരിക്കുന്ന സേവന പുസ്തകങ്ങൾ നാളെ (17 -10 -2018 ) നകം തിരികെ കൊണ്ടുപോകേണ്ടതാണ് എന്ന് അറിയിക്കുന്നു .
എ ഇ ഒ 
മാടായി ഉപജില്ല

സ്കൂൾ ശാസ്ത്രോത്സവം -2018

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2018 ഒക്ടോബർ 25 ,26 തീയ്യതികളിൽ ചെറുതാഴം  ഗവ :ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും . എൻട്രി ഇന്ന് മുതൽ സ്കൂൾ ശാസ്ത്രോത്സവം ലിങ്കിൽ സ്കൂൾ കോഡ് യൂസറും പാസ്സ്‌വേർഡും ആയി ഉപയോഗിച്ച് നടത്താവുന്നതാണ് .എൻട്രി സ്വീകരിക്കുന്ന അവസാന തീയ്യതി 22 -10 -2018 വൈകുന്നേരം 4 മണി വരെയാണ് .
schoolsasthrolsavam 2018-2019  ഇവിടെ ക്ലിക്ക് ചെയ്യുക

ഗവ : പ്രൈമറി പ്രധാനദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2018-2019 ലെ കേഡർ സ്ട്രെങ്ങത് ,തസ്തിക ഒഴിവ് സംബന്ധിച്ചുള്ള വിവരങ്ങൾ 20-10-2018 നകം നിശ്ചിത പ്രഫോർമയിൽ ഓഫീസിലെത്തിക്കേണ്ടതാണ് .പ്രഫോർമ ലഭിച്ചിട്ടില്ലാത്തവർ ഇന്ന് തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് .

URGENT

 കത്തിൽ നിർദ്ദേശിച്ച വിവരങ്ങൾ ഇന്ന് തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കൺസോളിഡേറ്റ് ചെയ്തു നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു. 
IED PROFORMAS

NOON MEAL -DATE EXTENDED

നൂൺ മീൽ സോഫ്‌റ്റ് വെയറിൽ ഡാറ്റ എൻട്രി ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിച്ചതു സംബന്ധിച്ച്‌ ................click here

Monday, 15 October 2018

VERIFICATION OF DIFFERENT SCHOLARSHIP

Verify all the Prematric Minority , Prematric Disability,NMMS scholarships on the institute login of NSP. The last date for verification is 15.10.2018.
click here 

SPORTS URGENT

മാടായി ഉപജില്ലാ കായിക മേളയിൽ മാറ്റി വെച്ച HIGHJUMP മത്സരം 16/10/18 നു ചൊവ്വാഴ്ച രാവിലെ 10.30 നു പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നതാണ് .

Sunday, 14 October 2018

കായികമേള-2018മാടായി ഉപജില്ലാ കായികമേള വിജയിപ്പിക്കുന്നതിന്‌വേണ്ടി പ്രവർത്തിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു .
എ ഇ ഒ 
മാടായി ഉപജില്ല

Friday, 12 October 2018

വിദ്യാരംഗം അറിയിപ്പ്

വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർമാരുടെ യോഗം 16-10-2018 ന് ചൊവ്വാഴ്ച ഉച്ചയ്‌ക്ക്‌ 3 മണിക്ക് മാടായി ബി ആർ സി ഹാളിൽ ചേരുന്നു .മുഴുവൻ കൺവീനർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു .
ഉപജില്ലാ ഓഫീസർ / കൺവീനർ

GANDHI JAYANTHI REPORT SUBMITTING-REGARDING

ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായഹരിതോത്സവ പ്രവർത്തനം എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത്‌ സംബന്ധിച്ച് 
 LETTER
എട്ടാം ഉത്സവം Attachment
കത്തിൽ സൂചിപ്പിച്ച പ്രകാരം ഫോട്ടോ സഹിതമുള്ള ഒരു റിപ്പോർട്ട 12/ 10/ 2018    വൈകുന്നേരം 5 മണിക്ക്   മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.