Friday, 30 December 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌പെഷ്യൽ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ എന്നും കോപറ്റ നിയമം 6(b) പ്രകാരം ബോർഡ് സ്ഥാപിച്ചിട്ടുണ്ടോ എന്നും ഉള്ള വിവരം ഇന്ന് (ഡിസംബർ 30) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ ഇമെയിൽ മുഖാന്തിരം അറിയിക്കേണ്ടതാണ്.

Wednesday, 28 December 2016

ഐ.സി.ടി ബേസിക് ട്രെയിനിങ്ങ് ഡിസംബർ 30 മുതല്‍

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ ഡിക്ലറേഷന് വേണ്ടിയുള്ള ഐ.സി.ടി ബേസിക് ട്രെയിനിങ്ങ് ഡിസംബർ 30 (വെള്ളി) മുതല്‍ 6 ദിവസത്തേക്ക് സീതിസാഹിബ് എച്ച്.എസ്സ്.എസ്സ് ,തളിപ്പറമ്പില്‍. പരിശീലനം ആവശ്യമുള്ള എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
NB: പരിശീലനത്തിന് വരുന്നവര്‍ നിര്‍ബന്ധമായും ലാപ് ടോപ്പ് കൊണ്ടു വരേണ്ടതാണ്. പരിശീലനത്തിന് വരുന്നവര്‍ രാവിലെ 9.30 ന് പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

Friday, 23 December 2016

Text Book Indent 2017-18

2017-18 വർഷത്തേക്ക് ആവശ്യമായ 1 മുതൽ 10 വരെ ക്ളാസ്സുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഐ.ടി@ സ്‌കൂൾ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി ഡിസംബർ 31 ന് മുമ്പായി ഇൻഡന്റ് ചെയ്യേണ്ടതാണ്.... 
http://103.251.43.155/tb_distribution/textbook2017/

വിജ്ഞാനോത്സവം- മാടായി മേഖലാതലം

Tuesday, 20 December 2016

​TIPs - ശാസ്ത്ര ശില്പശാല മാറ്റി വച്ചു ​

നാളെ (21.12.2016) ബി.ആർ.സി.യിൽ വച്ച് നടത്താനിരുന്ന ശാസ്ത്ര ശില്പശാല മാറ്റി വച്ചതായി അറിയിക്കുന്നു. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.

ഇ-സമ്പർക്ക് - വിവരങ്ങൾ സമർപ്പിക്കണം

അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ ഇ-സമ്പർക്ക് പ്രോഗ്രാമിലേക്ക് അയച്ചു കൊടുക്കുന്നതിനായി സ്‌കൂളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ (2 കോപ്പി) ഡിസംബർ 24 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

വളരെ അടിയന്തിരം - ഹരിതകേരളം

'കളക്ടേഴ്‌സ് @സ്‌കൂൾ' പദ്ധതി പ്രകാരം കണ്ണൂർ ജില്ലയിൽ ആരംഭിച്ച പ്ലാസ്റ്റിക് നിർമ്മാർജ്ജന പരിപാടി 'ഹരിതകേരളം'പദ്ധതിയുടെ ഭാഗമായിരിക്കുകയാണ്. അതനുസരിച്ച് ഡിസംബർ 1 മുതൽ 8 വരെ സ്‌കൂളുകളിൽ നടത്താൻ നിർദ്ദേശിച്ച പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ പുരോഗതി റിപ്പോർട്ട് ഇതോടൊപ്പമുള്ള നിശ്ചിത പ്രഫോർമയിൽ (അനുബന്ധം 1) ഡിസംബർ 22 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

'മാസ്റ്റർ പ്ലാൻ' സമർപ്പിക്കണം.

സ്‌കൂളുകൾ തയ്യാറാക്കിയ 'മാസ്റ്റർ പ്ലാൻ'(School Development Plan) Hard Copy ജനുവരി 5 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Monday, 19 December 2016

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ - റവന്യു ജില്ലാതലം ജനുവരി 12 ന്

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ - റവന്യു ജില്ലാതലം ജനുവരി 12 ന് വ്യാഴാഴ്ച കണ്ണൂർ നോർത്ത് ബി.ആർ.സിയിൽ.
UP & HS വിഭാഗം : രാവിലെ 9.30 ന്

ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ - റവന്യു ജില്ലാതലം ജനുവരി 6 ന്

ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ - റവന്യു ജില്ലാതലം ജനുവരി 6 (വെള്ളി) ന് കണ്ണൂർ നോർത്ത് ബി.ആർ.സിയിൽ.
സമയക്രമം
UP & HS വിഭാഗം : രാവിലെ 9.30
HSS വിഭാഗം : ഉച്ചയ്ക്ക് 1.30

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് - Uniform

2016-17 വർഷത്തെ യൂണിഫോമിന് അനുവദിച്ച തുകയിൽ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് 400 രൂപ വീതം കണക്കാക്കി ഇനിയും തുക ആവശ്യമുള്ളവർ എത്രതുക വേണമെന്നും അധികമായി തുക അക്കൗണ്ടിൽ ഉള്ളവർ ആ വിവരവും ഡിസംബർ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്. ഇതിനകം രേഖാമൂലം അറിയിച്ചവർ വീണ്ടും അറിയിക്കേണ്ടതില്ല.

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് - GAIN PF

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നവംബർ 19 ലെ പി.എഫ് ജനറൽ (3)/ 51412/ 2015 നമ്പർ സർക്കുലർ ഇമെയിൽ വഴിയും ബ്ലോഗ് വഴിയും നൽകിയിരുന്നു. ആയതിലെ നിർദ്ദേശമനുസരിച്ച് ആവശ്യമായ നടപടികൾ എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ദേശീയ സമ്പാദ്യ പദ്ധതി - സർക്കാർ ഉത്തരവ് നമ്പർ.7833/16/Fin തീയ്യതി.28.09.2016 എല്ലാ പ്രധാനാദ്ധ്യാപകർക്കും നവംബർ 3 ന് ഇമെയിൽ മുഖാന്തിരം നൽകിയിരുന്നു. ആയതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

Question Paper Distribution

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ (രണ്ടാംഘട്ടം)ഇന്ന് (19.12.2016) രാവിലെ 11 മണി മുതൽ ബി.ആർ.സി.യിൽ നിന്നും വിതരണം ചെയ്യുന്നതാണ്.

Wednesday, 14 December 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

സ്‌കൂളുകളിൽ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനാവശ്യമായ ഐ.ടി പരിശീലനം ലഭിക്കേണ്ട പ്രൈമറി അധ്യാപകരുടെ എണ്ണം നാളെ (15-12-2016) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഇ മെയില്‍ മുഖേന ഈ ഓഫീസില്‍ അറിയിക്കേണ്ടതാണ്.

Tuesday, 13 December 2016

വിജ്ഞാനോത്സവം മാടായി മേഖലാതലം ഡിസംബർ 30,31 തീയതികളിൽ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം മാടായി മേഖലാതലം ഡിസംബർ 30,31 തീയതികളിൽ GBHSS മാടായിയിൽ വെച്ച് നടക്കും.
പഞ്ചായത്ത്  തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മേഖലാതലത്തിൽ പങ്കെടുക്കേണ്ടത്. 
കുട്ടികൾ മുൻകൂട്ടി  ചെയ്യേണ്ട പ്രവർത്തനങ്ങൾ ..... Click Here

ശ്രീനിവാസരാമാനുജൻ പേപ്പർ പ്രസന്റേഷൻ 2016-1

ശ്രീനിവാസരാമാനുജൻ പേപ്പർ പ്രസന്റേഷൻ 2016-17 ജില്ലാതല മത്സരത്തിലേക്ക് (10/1/17 ന് കണ്ണൂർ) അർഹത നേടിയവർ 
UP വിഭാഗം: 
അഭിനന്ദ് ആർ നാഥ് . (ജി യു പി എസ് പുറച്ചേരി)
സൗദ വി എ (എംയു പി എസ് മാട്ടൂൽ)
HS വിഭാഗം : 
ജ്യോതിക ടി പി,(ജി ജി എച്ച് എസ് മാടായി)

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ വിതരണം (ഒന്നാം ഘട്ടം)

രണ്ടാം പാദവാർഷിക മൂല്യനിർണയം - ചോദ്യപ്പേപ്പർ (ഒന്നാം ഘട്ടം) ബി.ആർ.സി.യിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ കൈപ്പറ്റണം.
രണ്ടാം പാദവാർഷിക മൂല്യനിർണയം - ടൈം ടേബിൾ:

Friday, 9 December 2016

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ജനുവരി 10 വരെ ആവശ്യമായ അരി സ്കൂളിൽ സ്റ്റോക്ക് ഉള്ളവർ ഇന്റന്റ് പ്രകാരം മാവേലി സ്റ്റോറിൽ നിന്നും അരി എടുക്കേണ്ടതില്ല. പ്രസ്തുത തിയതി വരെ ആവശ്യമുള്ള അരി മാത്രം എടുത്താൽ മതിയാകും.

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

നിലവിൽ internet സൗകര്യം ഉള്ള പ്രൈമറി വിദ്യാലയങ്ങൾ അവരുടെ internet  സൗകര്യം it@school  സ്കീമിലേക്ക് മാറ്റാൻ താല്പര്യം ഉളളവർ അവരുടെ സ്കൂളിന്റെ പേര് വിവരങ്ങൾ  ഇന്ന് 4 മണിക്കുള്ളിൽ രേഖാമൂലമോ email മുഖേനയോ ഓഫീസിൽ അറിയിക്കേണ്ടതാണ് .

Thursday, 8 December 2016

കണ്ണൂർ റവന്യുജില്ലാ കേരള സ്‌കൂൾ കലോത്സവം: Results

കണ്ണൂർ റവന്യുജില്ലാ കേരള സ്‌കൂൾ കലോത്സവം - മത്സരഫലങ്ങൾ, പോയിന്റ് നില, പ്രോഗ്രാം ഷെഡ്യുൾ, ഇന്നത്തെ പ്രോഗ്രാം എന്നിവ അറിയിക്കുന്നതിനായി വെബ്സൈറ്റ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. 

വിജ്ഞാനോത്സവം 2016 - പ്രോജക്റ്റ് പ്രവർത്തനത്തിന്റെ പരിശീലനം ഡിസംബർ 11 ന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിജ്ഞാനോത്സവം 2016 - മേഖലാതലം - യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പ്രോജക്റ്റ് പ്രവർത്തനത്തിന്റെ പരിശീലനം ഡിസംബർ 11 ന് രാവിലെ 10 മണിക്ക് GBVHSS മാടായിയിൽ നടക്കും. തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.

'ഭാഷ്യം' ഭാഷ വ്യവഹാര ശില്പശാല മാറ്റിവെച്ചു

2016 ഡിസംബർ പത്തിന് നടക്കേണ്ട 'ഭാഷ്യം' ഭാഷ വ്യവഹാര ശില്പശാല മാറ്റിവച്ചതായി അറിയിക്കുന്നു, പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ് .

Consumer awareness Essay/Drawing Competition


Wednesday, 7 December 2016

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരം

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരം മാടായി ഉപജില്ലാതല മത്സരം ഡിസംബർ 13 ന് രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. 
വിഷയം : (HS & UP) -'പരപ്പളവും ചുറ്റളവും'
പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
Contact: 9446418387

Expenditure Statement - Urgent

നവംബർ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ ഇന്ന് ഉച്ചയ്ക്ക് 2  മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Sl.No Office Name
1 ATHIYADAM LPS
2 IRINAVE THEKKUMBAD ALPS
3 MADAYI L.P.S
4 MRUP SCHOOL MATTOOL
5 GOPAL UPS KUNHIMANGALAM
6 NERUVAMBRAM UPS
7 GLPS KARAYAD

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - കണ്ടിജന്റ് ചാർജ്ജ് കൃത്യമായി ലഭിക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രഫോർമയിൽ ചേർത്ത സ്‌കൂളുകളുടെ നൂൺമീൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യപേജുമായി ഒത്തുനോക്കി ശരിയാണെന്ന് ബോധ്യപ്പെടേണ്ടതാണ്. എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ ആവിവരം ഇന്ന് (ഡിസംബർ 7) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം അറിയിക്കണം.
മാറ്റങ്ങളൊന്നും ഇല്ലെങ്കിൽ ഇതോടൊപ്പമുള്ള സത്യപ്രസ്താവന പൂരിപ്പിച്ച് പ്രധാനാദ്ധ്യാപകർ ഒപ്പിട്ട് ഒരുകോപ്പി ഇന്നുതന്നെ ഓഫീസിൽ സമർപ്പിക്കണം.

Tuesday, 6 December 2016

കണ്ണൂർ റവന്യുജില്ലാ കേരള സ്‌കൂൾ കലോത്സവം - മത്സരങ്ങൾ മാറ്റി

കണ്ണൂർ റവന്യുജില്ലാ കേരള സ്‌കൂൾ കലോത്സവം ഇന്ന് (06.12.2016) നടക്കേണ്ട മത്സരങ്ങൾ ഡിസംബർ 11 ന് ഞായറാഴ്ച നടക്കുന്നതാണ്.

Monday, 5 December 2016

Kalolsavam Appeal Approved - list

Kalolsavam Appeal Approved - list .... Click Here

ട്രോഫികൾ തിരിച്ചേല്പിക്കണം

കഴിഞ്ഞവർഷത്തെ കണ്ണൂർ ജില്ലാ കലോത്സവത്തിൽ ലഭിച്ച റോളിംഗ് ട്രോഫികൾ തിരിച്ചേൽപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.

Saturday, 3 December 2016

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 5 ന്

മാടായി ഉപജില്ലയിലെ സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം (അൺ എയ്ഡഡ് ഉൾപ്പെടെ) ഡിസംബർ 5 ന് തിങ്കളാഴ്ച രാവിലെ 10.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.
അജണ്ട: ഹരിത കേരള മിഷൻ

Friday, 2 December 2016

ട്രഷറിയിൽ നിന്നുള്ള അറിയിപ്പ്

പഴയങ്ങാടി സബ് ട്രഷറി സംഘടിപ്പിക്കുന്ന ഇൻകം ടാക്സുമായി ബന്ധപ്പെട്ട ക്ലാസ്സ് ഡിസംബർ 5 ന് ഉച്ചയ്ക്ക് 2 മണിക്ക് GBVHSS മാടായിയിൽ വെച്ച് നടക്കും.എല്ലാ ഡി.ഡി.ഒ മാരും ക്ലാസ്സിൽ കൃത്യസമയത്ത് പങ്കെടുക്കണം. 

ഡിസംബർ 3 - ലോക വിഭിന്നശേഷി ദിനം


Kannur Revenue District Kalotsavam 2016 - Programm

വിദ്യാരംഗം - സാഹിത്യോത്സവ ശില്പശാല

മൂന്നാം ഘട്ട ICT പരിശീലനം ഡിസംബർ 5,6 തീയതികളിൽ

മൂന്നാം ഘട്ട ICT പരിശീലനം ഡിസംബർ 5,6 തീയതികളിൽ GHSS കൊട്ടിലയിൽ വെച്ച് നടക്കും. മാടായി, മാട്ടൂൽ, കണ്ണപുരം, ചെറുകുന്ന്,ഏഴോം പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നും LP വിഭാഗത്തിലെ ഓരോ അദ്ധ്യാപകൻ പങ്കെടുക്കണം.

Thursday, 1 December 2016

ഹരിതകേരള ദൗത്യം - ഡിസംബർ 8 ന് ആരംഭിക്കും

2016 ഡിസംബർ 8 ന് സംസ്ഥാനത്ത് ഹരിതകേരള ദൗത്യം പ്രാരംഭം കുറിക്കുകയാണ്. ഇതിന് മുന്നോടിയായി ഡിസംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ എല്ല്ലാ വിദ്യാലയങ്ങളിലും പ്രസ്തുത ദൗത്യവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം ചേർത്ത സർക്കുലറിൽ നിർദ്ദേശിച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതാണ്. 
ഡിസംബർ 8 ന് അസംബ്ലിയിൽ ശുചിത്വവുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുക്കണം.

സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL ആൺകുട്ടികളുടെ എണ്ണം

സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL വിഭാഗം ആൺകുട്ടികൾക്ക് 2016-17 വർഷം സൗജന്യ സ്‌കൂൾ യൂണിഫോം നൽകുന്നതിനുള്ള തുക അനുവദിക്കുന്നതിനായി സർക്കാർ സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിലെ APL വിഭാഗം ആൺകുട്ടികളുടെ എണ്ണം ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രേഖപ്പെടുത്തി ഓൺലൈൻ ആയി സമർപ്പിക്കണം.

മുകുളം പദ്ധതി മാടായി ഉപജില്ലാതല യോഗം നാളെ

മുകുളം പദ്ധതി മാടായി ഉപജില്ലാതല യോഗം നാളെ (ഡിസംബർ 2 , വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകർ, പി.ടി.എ പ്രസിഡണ്ട്, SRG കൺവീനർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം.

എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എയ്ഡഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള 2016-17 വർഷം യൂണിഫോം നൽകുന്നതിന് അനുവദിച്ച തുക ട്രഷറിയിലുള്ള സ്‌കൂളിന്റെ Special TSB Account ലേക്ക് മാറ്റിയിട്ടുണ്ട്. പ്രസ്തുത തുക കുട്ടികളുടെ എണ്ണം കണക്കാക്കി പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലെ നിർദ്ദേശപ്രകാരം വിനിയോഗിക്കേണ്ടതാണ്. 
ധനവിനിയോഗ സർട്ടിഫിക്കറ്റും അക്വിറ്റൻസിന്റെ കോപ്പിയും എത്രയും വേഗം ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അനുവദിച്ച തുകയിൽ കുറവ് വരികയോ കൂടുതലാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം ഡിസംബർ 5 ന് മുമ്പായി ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്. 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നടപടി ഉത്തരവ് ഇമെയിൽ ചെയ്തിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

നവംബർ മാസത്തെ Expenditure Statement ഡിസംബർ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
http://4.bp.blogspot.com/-CSyyi5F4esw/VWNkAI4OGxI/AAAAAAAAACk/6Nv84RrJgK8/s240/exphead%2B-%2BCopy.gif

Noon Meal - Urgent

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി- ഭക്ഷണം പാചകം ചെയ്യുന്നതിന് ഈ അദ്ധ്യയന വർഷാവസാനത്തോടെ ഗ്യാസ് സംവിധാനം ഏർപ്പെടുത്തുമെന്ന പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഇനിയും സമർപ്പിക്കാത്തവർ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.