Thursday, 19 September 2019

Scouts and Guides Meeting- Reg

ഭാരത്  സ്കൗട്ട്സ്  & ഗൈഡ്സ് മാടായി ഉപജില്ല
ജനൽ ബോഡി യോഗം
20-9 - 19 ന് വെള്ളിയാഴ്ച
വൈകുന്നേരം 3 മണിക്ക് 
മാടായി   എ ഇ ഒ. ഓഫീസിൽ വെച്ച് നടക്കുന്നു - യോഗത്തിൽ മാടായി  ഉപജില്ലയിലെ എല്ലാ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ അധ്യാപകരും പുതിയതായി ട്രെയിനിങ്ങ് പൂർത്തിയാക്കിയ അധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.        

Maintenance Grant Application-Reg

2019 - 20 വർഷത്തേക്കുള്ള സ്കൂൾ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷകൾ Form No 28,Form No 29, Form No 10, Vouchers (തുക ₹20000/- മുകളിലാണെങ്കിൽ CA certificate) എന്നിവ ഉൾപ്പെടെ 30/09/19 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Wednesday, 18 September 2019

Noon Meal Special Rice Urgent

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഓണം സ്പെഷ്യൽ അരി വിതരണം ചെയ്തത് സംബന്ധിച്ച് സോഫ്ട്‍വെയറിൽ എൻട്രി നടത്താത്ത പ്രധാനാധ്യാപകർ ആയത് എത്രയും പെട്ടെന്ന് പൂർത്തിയാക്കി സ്റ്റേറ്റ്മെന്റ് (2 കോപ്പി ),അക്വിറ്റൻസ് ,വൗച്ചറുകൾ എന്നിവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ജൂൺ ,ജൂലൈ മാസങ്ങളിലെ പാചക ചിലവിനുള്ള തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട് എന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്

Tuesday, 17 September 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

 1   ADLPS PALLIKKARA

2
CHERUKUNNU MUSLIM LPS3
EDANAD WEST LPS4
ST.MARYS L.P.S PUNNACHERY5
EDAKKEPURAM UP SCHOOL6
G.M.U.P.S MADAYI7
G.W U.P.S VENGARA8
G.C.U.P.S KUNHIMANGALAM9
G.L.P.S CHERUKUNNU SOUTH10
G.M.L.P.S NARIKODE

ജുലൈ,ഓഗസ്റ്റ് മാസങ്ങളിലെ EXPENDITURE ഓൺലൈൻ എൻട്രി നടത്താൻ ബാക്കിയുള്ള മുഴുവൻ പ്രധാനാദ്ധ്യാപകരും നാളെ(18.09.2019) വൈകുന്നേരം 4 മണിക്ക് മുൻപ് പൂർത്തീകരിക്കേണ്ടതാണ്. 

ചാന്ദ്രദിന ക്വിസ് മത്സര ഫലം

എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം -കാർത്തികേയൻ ഇ പി
കണ്ണപുരം ഈസ്റ്റ് .യു.പി.സ്കൂൾ

രണ്ടാം സ്ഥാനം
വേദ.പി. വി
വാരണക്കോട് എൽ. പി.സ്കൂൾ

മൂന്നാം സ്ഥാനം
ജിത മന്യു എം പി
ജി.എൽ.പി.സ്കൂൾ, ചെറുവാച്ചേരി

യു.പി. വിഭാഗം
ഒന്നാം സ്ഥാനം -ശ്രീഹരി ഇ.വി
കടന്നപ്പള്ളി യു.പി.സ്കൂൾ

രണ്ടാം സ്ഥാനം
ഉണ്ണിമായ പി.കെ
എടമന യു പി.സ്കൂൾ

മൂന്നാം സ്ഥാനം
ശ്രീനന്ദ എൻ.കെ
ജി എച്ച് .എസ്സ് .എസ്സ്. കൊട്ടില


ഹൈസ്ക്കൂൾ വിഭാഗം
ഒന്നാം സ്ഥാനം
രാധു രാമചന്ദ്രൻ
ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി

രണ്ടാം സ്ഥാനം
അസാഫ്.എസ്സ്.ബെൻജമിൻ
സി.എച്ച് എം കെ .എസ്സ് ജി.എച്ച്.എസ്സ് എസ്സ്.മാട്ടൂൽ

മൂന്നാം സ്ഥാനം
ജീവ് കൃഷ്ണ
ജി.എച്ച് എസ്സ്. എസ്സ് ചെറുതാഴം

യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ സെപ്തംബർ 20ന് കണ്ണൂർ GVHSSൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്


വിജയികൾക്ക് അഭിനന്ദനങ്ങൾ.....

Friday, 13 September 2019

സാമൂഹ്യ ശാസ്ത്ര ക്ലബ് വാർത്താ വായന മത്സരം

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ് വാർത്താ വായന മത്സരം സെ‌പ്തംബർ 21ന് പകരം സെപ്തംബർ 23 ന് നടക്കും .ഹൈസ്കൂൾ വിഭാഗം ഉച്ചയ്ക്ക് 2.00 മണിക്കും ഹയർ സെക്കണ്ടറി വിഭാഗം ഉച്ചയ്ക്ക്  3.00 മണിക്കും  മാടായി ബി.ആർ.സിയിൽ വെച്ച് നടക്കുന്നതായിരിക്കും. ഒരു സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

Friday, 6 September 2019

NOON MEAL - URGENT

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ്

# ഓണം സ്പെഷ്യൽ അരി ലഭ്യമായി വിതരണം ചെയ്തവർ ആയത് സോഫ്റ്റ് വെയറിൽ എത്രയും വേഗം എൻട്രി വരുത്തേണ്ടതാണ്.
# പാചക ത്തൊഴിലാളികളുടെ ഓണം അലവൻസ്, ആഗസ്ത് മാസത്തെ ഹോണറേറിയം എന്നിവ അവരുടെ അക്കൗണ്ടുകളിലേക്ക് നൽകിയിട്ടുണ്ട്.
 # PTA, MPTA പ്രസിഡണ്ട്മാരുടെ യോഗം 07.09.19 ന് ഉച്ചക്ക് ശേഷം 2.30 ന് മാടായി ബോയ്സ് ഹൈസ്കൂളിൽ നടക്കും. കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കുന്നതിന് പ്രധാനാദ്ധ്യാപകർ ബദ്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

Wednesday, 4 September 2019

ചാന്ദ്രദിനാചരണം - ക്വിസ് മത്സരം

ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എൽ .പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  17 -9-2019 ( ചൊവ്വ) ന് ക്വിസ്മത്സരം നടത്തുന്നു.വിദ്യാലയത്തിൽ നിന്നും ഒര് വിദ്യാർത്ഥിയാണ് പങ്കെടുക്കേണ്ടത്. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന യു.പി., ഹൈസ്കൂൾ  വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.
എൽ. പി.വിഭാഗം
രാവിലെ 10 മണി -
യു.പി.വിഭാഗം ,ഹൈസ്കൂൾ
- രാവിലെ 10 മണി-
സ്ഥലം - ജി ബി.എച്ച് .എസ്സ് എസ്സ് മാടായി (ഹയർ സെക്കൻററി ബ്ലോക്ക് )

വിദ്യാർത്ഥികൾ കൃത്യ സമയത്ത് എത്തിചേരേണ്ടതാണ്.

സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി ഉപജില്ല

Sunday, 1 September 2019

ഉച്ചഭക്ഷണ പദ്ധതി - അടിയന്തിര അറിയിപ്പ്

ആഗസ്ത് മാസത്തെ NMP 1, K 2 വും അനുബന്ധ രേഖകളും സപ്തംമ്പർ 2 നകം നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. പാചക തൊഴിലാളികളുടെ വേതനം ഓണാവധിക്ക് മുമ്പ് BIMS മുഖേന നൽകേണ്ടതിനാൽ  വീഴ്ച വരുത്തരുത്.

യോഗം - സമയമാറ്റം ശ്രദ്ധിക്കുക

കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ 05-07-19 ലെ എൻഎം 3/1482/19 നമ്പർ കത്ത് പ്രകാരം ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ സ്കൂളുകളിലെ പി.ടി.എ പ്രസിഡണ്ടുമാരുടെയും മദർ പി.ടി.എ പ്രസിഡണ്ടുമാരുടെയും ഒരു യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ മാടായി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും പി.ടി.എ പ്രസിഡണ്ടുമാരുടെയും മദർ പി.ടി.എ പ്രസിഡണ്ടുമാരുടെയും  യോഗം 07-09-2019 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഗവ: ബോയ്സ് ഹൈസ്കൂളിൽ വെച്ച് നടക്കും.മുഴുവൻ പ്രധാനാദ്ധ്യാപകരും സ്കൂളുകളിലെ പി.ടി.എ, മദർ പി.ടി.എ പ്രസിഡണ്ടുമാരെ യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.