Saturday, 16 March 2013

"നിത്യം" സെമിനാർ മാർച്ച് 23 ന്

മാടായി ഉപജില്ലയിലെ തെരഞ്ഞെടുത്ത 20 വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ്സുകളിൽ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നത് സംബന്ധിച്ച് കണ്ണൂർ ഡയറ്റ് നടത്തിയ ഗവേഷണ പരിപാടിയായ നിത്യത്തിന്റെ സ്ക്കൂൾതല കണ്ടെത്തലുകൾ വിനിമയം ചെയ്യുന്നതിന് ഒരു സെമിനാർ  മാർച്ച് 23 ന് ശനിയാഴ്ച്ച ഡയറ്റിൽ സംഘടിപ്പിക്കുന്നു. അദ്ധ്യാപകർ നൂതമായ പഠന തന്ത്രങ്ങൾ, പഠനരീതി, പഠനോപകരണങ്ങൾ എന്നിവയിലൂടെ പഠനപിന്നോക്കാവസ്ഥ മറികട- ന്നത് എങ്ങനെയെന്ന് ഈ സെമിനാറിൽ അവതരിപ്പിക്കപ്പെടുമെന്ന് ഡയറ്റ് പ്രിൻസിപ്പാൾ അറിയിച്ചു 

Wednesday, 13 March 2013

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പ്രീ -മെട്രിക് സ്കോളര്‍ ഷിപ്‌ തുക വിതരണം ത്വരിതപ്പെടുത്തുന്നതിനായി പ്രൈമറി സ്കൂള്‍ പ്രധാനാദ്ധ്യാപകര്‍  അവരുടെ ബാങ്ക് അക്കൗണ്ട്  വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്‌ .വിശദ വിവരങ്ങള്‍ക്ക് e-mail പരിശോധിക്കുക. 

സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം

മാടായി ഉപജില്ല സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ അനുമോദനവും ജനറല്‍ബോഡി യോഗവും മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആര്‍.സിയില്‍ വെച്ച് നടക്കും. ജനറല്‍ ബോഡി യോഗത്തില്‍ LP,UP,HS,HSS സയന്‍സ് ക്ലബ്ബ് സ്പോണ്‍സര്‍മാര്‍ പങ്കെടുക്കണം. 

Dearness Allowance Arrears Time Limit Extended

Government have extended the time limit for crediting the Dearness Allowance arrears to Provident Fund Account. For details view .....

Monday, 11 March 2013

പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷാ തീയ്യതി മാര്‍ച്ച് 15 വരെ ദീര്‍ഘിപ്പിച്ചു

പൊതുവിദ്യാഭ്യാസവകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറിവിഭാഗം പ്രധാനാദ്ധ്യാപകര്‍ / പ്രൈമറി അദ്ധ്യാപകര്‍ എന്നി വരില്‍നിന്നും 2013-14 അദ്ധ്യയനവര്‍ഷത്തേക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷിക്കാനുള്ള അവസാനതീയ്യതി മാര്‍ച്ച് 15 വൈകുന്നേരം 5 മണിവരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു 

Sunday, 10 March 2013

ഇന്‍ക്ലൂസീവ് എഡ്യുക്കേഷന്‍ :അദ്ധ്യാപക പരിശീലനം മാര്‍ച്ച് 13,14 തീയ്യതികളില്‍

ഇന്‍ക്ലൂസീവ് എഡ്യുക്കേഷനുമായി ബന്ധപ്പെട്ട് സബ് -ജില്ലയിലെ ഐ . ഇ . ഡി.  സി ചുമതലയുള്ള എല്ലാഅദ്ധ്യാപകര്‍ക്കും മാര്‍ച്ച് 13,14 തീയ്യതികളില്‍ ബി. ആര്‍.സി യില്‍ വെച്ച് പരിശീലനം നല്‍കുന്നു.വിശദാംശങ്ങള്‍ ഇവിടെ: