Monday, 13 October 2014

ഉപന്യാസ മത്സരം ഒക്ടോബർ 17 ന്

സി.വി.രാമൻ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ഒക്ടോബർ 17 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ ചേരും. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒരു കുട്ടി പങ്കെടുക്കണം.
വിഷയം: 
1. "ഊർജ്ജ പ്രതിസന്ധി വെല്ലുവിളികളും സാധ്യതകളും"
2. "മാലിന്യ നിർമ്മാർജ്ജനത്തിൽ രസതന്ത്രത്തിന്റെ പങ്ക്"
3. "ജലസംരക്ഷണം കേരളത്തിൽ"


Saturday, 11 October 2014

ഉപജില്ലാ സയൻസ് ക്വിസ്സ് മത്സരം മാറ്റിവെച്ചു

ഒക്ടോബർ 14 ന് നടക്കാനിരുന്ന മാടായി ഉപജില്ലാ സയൻസ് ക്വിസ്സ് മത്സരം മാറ്റിവെച്ചു. മത്സരം ഒക്ടോബർ 23 ന് ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് മാട്ടൂൽ എം യു പി സ്ക്കൂളിൽ നടക്കും.

Friday, 10 October 2014

ഭാസ്ക്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ ഒക്ടോബർ 13 ന്

മാടായി ഉപജില്ലാ ഭാസ്ക്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ ഒക്ടോബർ 13 ന് (തിങ്കൾ) രാവിലെ 10 മണി മുതൽ മാടായി ബി.ആർ.സിയിൽ നടക്കും. യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കണം.

സംസ്കൃതം അദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന്

മാടായി ഉപജില്ലയിലെ സംസ്കൃതം അദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്ക്കൂൾ
പ്രധാനാദ്ധ്യാപകരുടെ യോഗം ഒക്ടോബർ 13 ന് (തിങ്കൾ) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Circular - UID verification

പൊതുവിദ്യാഭ്യാസം- സർക്കാർ/ എയ്ഡഡ് സ്ക്കൂളുകളിലെ വ്യാജ അഡ്മിഷനുകൾ നീക്കം ചെയ്യൽ സംബന്ധിച്ച നിർദ്ദേശങ്ങൾ ... Circular 

Thursday, 9 October 2014

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 1 ന്

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം  നവംബര്‍ 1 ന് (ശനി) വെങ്ങര മാപ്പിള യു പി സ്ക്കൂളിൽ നടക്കും. 
എന്‍ട്രി  ഫോറം ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 20 
NB:-എല്‍.പി വിഭാഗത്തിൽ കടങ്കഥ ഒഴിവാക്കി പകരം ഭാഷ പ്രശ്നോത്തരി ആണ് ഉള്‍പ്പെടുത്തി യിട്ടുള്ളത് .ഒരു കുട്ടിയെ  ആണ് ഈ ഇനത്തില്‍ പങ്കെടുപ്പിക്കേണ്ടത്.