Friday, 17 October 2014

ഗവ.എൽ.പി സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ ജില്ലാതല പൊതു സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ നിശ്ചിത പ്രഫോർമയും സമ്മതപത്രവും (2 പകർപ്പ്) ഒക്ടോബർ 25 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം 

Thursday, 16 October 2014

സ്കൗട്ട് & ഗൈഡ് അസോസിയേഷൻ ജനറൽബോഡി യോഗം ഒക്ടോബർ 20 ന്

മാടായി ഉപജില്ല്ല സ്കൗട്ട് & ഗൈഡ് അസോസിയേഷൻ ജനറൽബോഡി യോഗം ഒക്ടോബർ 20  ന് (തിങ്കൾ) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. മുഴുവൻ സ്കൗട്ട്,ഗൈഡ്,കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും പങ്കെടുക്കണം.

കായികമേള സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 17 ന്

മാടായി ഉപജില്ലാ കായികമേളയുടെ  സംഘാടക സമിതി രൂപീകരണയോഗം ഒക്ടോബർ 17 ന് (വെള്ളി) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് ചേരും. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

കേരള സ്കൂൾ കലോത്സവം 2014-15: സ്വാഗതസംഘം രൂപീകരണയോഗം ഒക്ടോബർ 21 ന്


അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ്‌ മീറ്റിംഗ് ഒക്ടോബർ 21 ന്

മാടായി ഉപജില്ല അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ളക്സ്‌ മീറ്റിംഗ് ഒക്ടോബർ 21 ന് (ചൊവ്വ) രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ നടക്കും. LP,UP,HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കണം.

Tuesday, 14 October 2014

സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം ഒക്ടോബർ 16 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം ഒക്ടോബർ 16 ന് (വ്യാഴം) മാടായി ബി.ആർ.സി യിൽ നടക്കും.
LP,UP വിഭാഗം - രാവിലെ 10 മണി 
HS,HSS വിഭാഗം - രാവിലെ 11.30 മണി 

ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയ്യതി നാളെ

മാടായി ഉപജില്ല ശാസ്ത്രോത്സവം 2014 
ഒക്ടോബർ 23-മാട്ടൂൽ എം.യു.പി സ്‌ക്കൂൾ 
ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ അവസാന തീയ്യതി നാളെ (ഒക്ടോബർ 15)