Friday, 7 November 2014

പ്രധാനാദ്ധ്യാപകരുടെയും ഹയർസെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 10 ന്

മാടായി ഉപജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഹയർസെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾമാരുടെയും ഒരു യോഗം നവംബർ 10 ന് (തിങ്കൾ) രാവിലെ 10.30 ന് ചെറുകുന്ന് ഗവ.വെഫെയർ ഹയർസെക്കന്ററി സ്ക്കൂളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാധ്യാപകരും പ്രിൻസിപ്പാൾമാരും കൃത്യസമയത്ത് പങ്കെടുക്കണം 
അജണ്ട: ഉപജില്ലാ സ്ക്കൂൾ കലോത്സവം 

സംസ്കൃത അദ്ധ്യാപക ശില്പശാല നവംബർ 11,12,13 തീയ്യതികളിൽ

മാടായി ഉപജില്ലയിലെ സംസ്കൃത അദ്ധ്യാപകർക്കുള്ള മൂന്ന് ദിവസത്തെ ശില്പശാല നവംബർ 11,12,13 തീയ്യതികളിൽ (ചൊവ്വ,ബുധൻ,വ്യാഴം) രാവിലെ 10 മണിമുതൽ മാടായി ബി ആർ സി യിൽ നടക്കും. മുഴുവൻ സംസ്കൃത അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

സംസ്കൃത വിദ്യാർത്ഥികളുടെ ശില്പശാല നവംബർ 14,15 തീയ്യതികളിൽ

മാടായി ഉപജില്ലയിലെ സംസ്കൃത വിദ്യാർത്ഥികളുടെ ശില്പശാല നവംബർ 14,15 തീയ്യതികളിൽ (വെള്ളി,ശനി) രാവിലെ 10 മണിമുതൽ പിലാത്തറ യു പി സ്ക്കൂളിൽ നടക്കും. ഒരു വിദ്യാലയത്തിൽ നിന്നും 6 വീതം കുട്ടികളെ പങ്കെടുപ്പിക്കണം. ശില്പശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കൊണ്ടുവരണം.

Saturday, 1 November 2014

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു.

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം സമാപിച്ചു.
ഓവറോൾ ചാമ്പ്യന്മാർ 
HS
1. GGHSS മാടായി 
2.GHSS കുഞ്ഞിമംഗലം 
UP
1.GUPS പുറച്ചേരി 
2.GGHSS മാടായി 
LP 
1.GLPS ചെറുതാഴം സൗത്ത് 
2.GLPS ചെറുവാച്ചേരി 
2.എരിപുരം ചെങ്ങൽ LPS 
2.സെന്റ്‌ മേരീസ് LPS വിളയാങ്കോട് 
മത്സര ഫലങ്ങൾ 
LP   UP   HS

ഉപജില്ലാ,ജില്ലാമേളകൾക്ക് RMSAഫണ്ട് അനുവദിച്ചു :

ഈ വര്ഷത്തെ സ്കൂൾ കലോത്സവം (ഉപജില്ല / ജില്ല ), ജില്ലാ പ്രവൃത്തിപരിചയമേള, സയന്സ് എക്സിബിഷൻ എന്നിവയ്ക്ക് രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ( RMSA ) തുക അനുവദിച്ചു.ഉത്തരവ് ഇവിടെ..