Saturday, 15 November 2014

റവന്യു ജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന്

റവന്യു ജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം നവംബർ 17 ന് കണ്ണൂർ സെന്റ്‌ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടക്കും. LP,UP വിഭാഗം മത്സരങ്ങൾ രാവിലെ 10.30 നും HS,HSS വിഭാഗം മത്സരങ്ങൾ ഉച്ചയ്ക്ക് 12 മണിക്കും നടക്കും. ഉപജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച ടീമുകൾ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 14 November 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ IEDC സ്കോളർഷിപ്പിന് അർഹരായ പുതിയ കുട്ടികളുടെ പേരും UID നമ്പറും കുട്ടികളുടെ പേരിൽ SBT ൽ അക്കൌണ്ട് തുടങ്ങി അക്കൗണ്ട് നമ്പരും IFSC കോഡ് നമ്പരും ബ്രാഞ്ചിന്റെ പേരും നവമ്പർ 15 ന് മുമ്പായി
ഓഫീസിൽ അറിയിക്കേണ്ടതാണ്.

Thursday, 13 November 2014

Second Terminal Examination 2014: Time Table

Second Terminal Examination 2014
HS Time Table | UP Time Table

സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്

2014-15 വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങൾ വിതരണത്തിനുശേഷം ബാക്കിയുള്ളവ നാളെ (നവംബർ 14) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. ഇനിയും പുസ്തകങ്ങൾ ആവശ്യമുണ്ടെങ്കിൽ ആയതിന്റെ ലിസ്റ്റും എണ്ണവും അതോടൊപ്പം സമർപ്പിക്കണം.
സൊസൈറ്റി സെക്രട്ടറിമാരുടെ യും പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രദ്ധ ഈ വിഷയത്തിൽ കൈക്കൊള്ളേണ്ടതാണ്

പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 14 ന്

കല്ല്യാശ്ശേരി മണ്ഡലത്തെ സമ്പൂർണ്ണ ജൈവ കാർഷിക മണ്ഡലം ആക്കുന്നതിന്റെ ഭാഗമായി മുഴുവൻ വിത്ത് പാക്കറ്റുകളുടെയും കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിനും അദ്ധ്യാപകരിൽ പദ്ധതിയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനുമായി മണ്ഡലത്തിലെ പ്രധാനാദ്ധ്യാപകരുടെയും പ്രിൻസിപ്പാൾമാരുടെയും യോഗം നവംബർ 14 ന് (വെള്ളി) വൈകുന്നേരം 3 മണിക്ക് മാടായി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

NuMATS ഉപജില്ലാതല പരീക്ഷ നവംബർ 15 ന്

NuMATS ഉപജില്ലാതല പരീക്ഷ നവംബർ 15 ന് രാവിലെ 9.30 മുതൽ പഴയങ്ങാടി ജി എം യു പി സ്കൂളിൽ നടക്കും.

Wednesday, 12 November 2014

IEDC: രക്ഷാകർതൃ ബോധവത്കരണം

IEDC: രക്ഷാകർതൃ ബോധവത്കരണ പരിപാടിയിൽ ഇനിയും പങ്കെടുക്കാൻ ബാക്കിയുള്ളവർക്ക് നവംബർ 14 ന് ജി.എം.യു.പി.എസ് പഴയങ്ങാടി യിലും വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും  നടക്കും. ചെറുകുന്ന്, കണ്ണപുരം, മാടായി , മാട്ടൂൽ എന്നീ പഞ്ചായത്തുകളിൽ പെട്ടവർ ജി.എം.യു.പി.എസ് പഴയങ്ങാടി യിലും, മറ്റു പഞ്ചായത്തുകളിൽപെട്ടവർ
വി.ഡി.എൻ.എം.ജി.ഡബ്ല്യു എൽ പി.എസ്. ഏഴിലോടും പങ്കെടുക്കേണ്ടതാണ് .