Thursday, 9 October 2014

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം നവംബര്‍ 1 ന്

മാടായി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം  നവംബര്‍ 1 ന് (ശനി) വെങ്ങര മാപ്പിള യു പി സ്ക്കൂളിൽ നടക്കും. 
എന്‍ട്രി  ഫോറം ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 20 
NB:-എല്‍.പി വിഭാഗത്തിൽ കടങ്കഥ ഒഴിവാക്കി പകരം ഭാഷ പ്രശ്നോത്തരി ആണ് ഉള്‍പ്പെടുത്തി യിട്ടുള്ളത് .ഒരു കുട്ടിയെ  ആണ് ഈ ഇനത്തില്‍ പങ്കെടുപ്പിക്കേണ്ടത്.

ഉപജില്ല സയൻസ് ക്വിസ്സ് മത്സരം ഒക്ടോബർ 14 ന്

ഉപജില്ല സയൻസ് ക്വിസ്സ് മത്സരം ഒക്ടോബർ 14 ന് (ചൊവ്വ) മാടായി ബി.ആർ.സിയിൽ നടക്കും.
UP/HS വിഭാഗം - രാവിലെ 10 മണി 
HS ടാലന്റ് സെർച്ച് പരീക്ഷ/ HSS ക്വിസ്സ് - 12 മണി 
സ്ക്കൂളിൽ നിന്ന് ഒരു കുട്ടി വീതം പങ്കെടുക്കണം.

Tuesday, 7 October 2014

വിദ്യാരംഗം സാഹിത്യോത്സവം സംഘാടകസമിതി രൂപീകരണ യോഗം

മാടായി ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സംഘാടകസമിതി രൂപീകരണ യോഗം ഒക്ടോബർ 9 ന് (വ്യാഴം) വൈകുന്നേരം 3 മണിക്ക് വെങ്ങര മാപ്പിള യു പി സ്ക്കൂളിൽ നടക്കും.

Saturday, 4 October 2014

ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം (ഉപജില്ലാതലം) ഒക്ടോബർ 8 ന്

സാമൂഹ്യ ശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾക്കായി ചരിത്ര-പുരാവസ്തു ക്വിസ്സ് മത്സരം ഉപജില്ലാതലം ഒക്ടോബർ 8 ന് രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. 

ഉപജില്ല ശാസ്ത്രോത്സവം 2014:ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മാടായി ഉപജില്ല ശാസ്ത്രോത്സവം 2014 
ഒക്ടോബർ 23-മാട്ടൂൽ എം.യു.പി സ്‌ക്കൂൾ 
ശാസ്ത്രോത്സവം 2014 - ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ അവസാന തീയ്യതി ഒക്ടോബർ 15. രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.
രജിസ്ട്രേഷൻ ചെയ്യുന്നതിന് താഴെകാണുന്ന ചിത്രത്തിൽ ക്ളിക്ക് ചെയ്യുക.