Friday 7 March 2014

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

'നിത്യം'പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി ഒന്നാംതരത്തിലെ അദ്ധ്യാപകർക്കുള്ള സെമിനാർ  മാർച്ച് 21 ന് മാടായി ബി.ആർ.സിയിൽ നടക്കുന്നതാണ്. താഴെപ്പറയുന്ന ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് എഴുതിതയ്യാറാക്കിയ പ്രബന്ധം അദ്ധ്യാപകർ അവതരിപ്പിക്കണം.(സമയം 5-8 മിനിറ്റ്)
അദ്ധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ സെമിനാർ വേദിയിൽ വെച്ച് വിതരണം ചെയ്യുന്നതാണ്.
വിഷയം:
1.ഞാൻ ഒന്നാംതരത്തിലെ അദ്ധ്യാപിക 
2.ഒന്നാം ക്ളാസ്സ് എങ്ങനെയാവണം 
3.'നിത്യം' എന്ന പ്രോഗ്രാം 
4.എന്റെ ഒന്നാം ക്ളാസ്സിലെ ഓമനകൂട്ടുകാർ 
5.പ്രത്യേക പരിഗണന അർഹിക്കുന്ന എന്റെ കുട്ടി/കുട്ടികൾ 
6.ഒന്നാം ക്ളാസ്സിലെ ടീച്ചർമാരോട് എനിക്ക് പറയാനുള്ളത് 
7.'നിത്യം' പ്രോഗ്രാമിലെ 'അമ്മ' സപ്പോർട്ട് 
8.എന്റെ ക്ളാസ്സിൽ പഠന ഉപകരണങ്ങൾ നിർവ്വഹിച്ച പങ്ക് 
9.ഒന്നാംതരത്തിലെ പഠനപ്രക്രിയ 
10.'നിത്യം' അടുത്തവർഷം.
   ഏത് വിഷയമാണ് തെരഞ്ഞെടുത്തതെന്ന വിവരം മാർച്ച് 10 നകം ഡയറ്റ് ഫാക്കൽറ്റിയെ അറിയിക്കേണ്ടതാണ് (Mob:9656517377).
ഒന്നംതരത്തിലെ മുഴുവൻ അദ്ധ്യാപകരും വിഷയം അവതരിപ്പിക്കാൻ തയ്യാറാകണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

No comments:

Post a Comment