Sunday 21 February 2016

ഗൃഹസമ്പർക്ക പരിപാടി

കല്ല്യാശ്ശേരി അസംബ്ലി മണ്ഡലത്തിലെ ഗവ , എയ്ഡഡ് എൽ.പി വിദ്യാലയങ്ങളിൽ പൊതു പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെയും നേതൃത്വത്തിൽ ഗൃഹസമ്പർക്ക പരിപാടി നടന്നു. വിദ്യാലയ വികസന പ്രവർത്തനങ്ങളും ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനവും ഊർജ്ജിതമാക്കുവാൻ ശ്രീ.ടി വി.രാജേഷ്. MLA യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഗൃഹസമ്പർക്ക പരിപാടി. 
കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു പി സ്കൂളിൽ നടന്ന ഗൃഹസമ്പർക്ക പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുഞ്ഞിരാമൻ നേതൃത്വം നല്കി. ഗ്രാമപഞ്ചായത്തംഗം കെ അനിത, പ്രധാനാദ്ധ്യാപിക കെ ശ്രീകുമാരി, പി.ടി.എ പ്രസിഡണ്ട് കെ.ദിനേശൻ, അദ്ധ്യാപകർ, പി.ടി.എ , മദർ പി.ടി.എ, വികസന സമിതി അംഗങ്ങൾ തുടങ്ങി ഇരുപത്തി അഞ്ചുപേർ ഉൾപ്പെട്ട സ്ക്വാഡാണ് ഗൃഹസമ്പർക്ക പരിപാടി നടത്തിയത്.

No comments:

Post a Comment