2020 മാർച്ച് 6 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് മാടായി എ.ഇ. ഒ ഓഫീസിൽ വെച്ച് മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ശാസ്ത്ര ക്ലബ്ബ്, പ്രവൃത്തി പരിചയ ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസറും എല്ലാ ക്ലബ്ബിൻ്റേയും പ്രസിഡണ്ടുമായ
ശ്രീ.ടി.വി.ചന്ദ്രൻ മാസ്റ്റർ, എച്ച്.എം ഫോറം കൺവീനർ സി.പി. പ്രകാശൻ
മാസ്റ്റർ, ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി എ.പി.ശംഭു എബ്രാന്തിരി മാസ്റ്റർ
എന്നിവർക്കുള്ള യാത്രയയപ്പും സംസ്ഥാന മേളകളിൽ മികവ് പുലർത്തിയ ഉപജില്ലയിലെ
വിദ്യാർത്ഥി - വിദ്യാർത്ഥിനികളേയും അനുമോദിക്കുന്നു. സമഗ്ര ശിക്ഷാ കേരള
ജില്ല പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ടി.പി.അശോകൻ മാസ്റ്റർ മുഖാതിഥിയായിരിക്കും . ഉപജില്ലയിലെ എല്ലാ ക്ലബ്ബ് ചുമതലയുള്ള അധ്യാപകരും
പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment