Sunday, 7 April 2013

Ex gratia Payment-Death while on duty -rate revised

സർവ്വീസിലിരിക്കെ മരിക്കുന്ന ജീവനക്കാർക്കുള്ള സാമ്പത്തികസഹായം ഒന്നര ലക്ഷം രൂപയാക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി 
Order


Wednesday, 3 April 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉച്ച ഭക്ഷണ പരിപാടി -കണ്ടിജന്റ് ചാർജ്ജിന്റെ വിനിയോഗ പത്രം നിശ്ചിത പ്രഫോർമയിൽ ഏപ്രിൽ 8 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 

Tuesday, 2 April 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

സ്ക്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് 2012-13 വർഷത്തെ വാർഷിക പരിശോധന ഏപ്രിൽ 24 ന് ഈ ഓഫീസിൽ വെച്ച് നടക്കും. ഇതിലേക്കായി താഴെപറയുന്ന രജിസ്റ്ററുകൾ പ്രധാനാദ്ധ്യാപകർ ഏപ്രിൽ 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

രജിസ്റ്ററുകൾ
  1. K2 Register
  2. NMP
  3. Noon Meal Consolidate attendance Register
  4. Noon Meal Account Register
  5. Maveli Pass Book
  6. Maveli Store Receipt
  7. Cook's attendance Register
  8. Cook Salary Accquitance Register
  9. Special Rice distribution Register
  10. Gunny Bag Register
  11. Cooking Device Stock Register
  12. Egg/Milk Distribution Register
  13. Noon Feeding Current Account Pass Book
  14. Voucher File
  15. Menu Register
  16. Noon Feeding Committee Minutes Book
  17. Feeding List 

Saturday, 30 March 2013

HM's Conference on 02/04/2013

ഉപജില്ലയിലെ ഗവ: /എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം ഏപ്രിൽ 2 -ന് (ചൊവ്വ ) രാവിലെ 11 മണിക്ക്  മാടായി ബി ആര്‍ സി യില്‍ ചേരുന്നു. യോഗത്തിന് കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 

Wednesday, 27 March 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

     UID എടുക്കുവാൻ ബാക്കിയുള്ള കുട്ടികളുടെ സൗകര്യാർത്ഥം മാർച്ച് 30 ന് (ശനി) ജി എം യു പി സ്ക്കൂൾ പഴയങ്ങാടിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
     വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും UID  മാർച്ച് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓണ്‍ലൈൻ ആയി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. 


Monday, 25 March 2013

ഉച്ചഭക്ഷണ പരിപാടി : കണ്ടിജന്റ്റ്‌ തുക അനുവദിച്ചു.

ഉച്ചഭക്ഷണപരിപാടിയുടെ നവമ്പർ മുതലുള്ള കണ്ടിജന്റ്റ്‌  തുക പ്രധാനാദ്ധ്യാപകരുടെ അക്കൗണ്ടുകളിലേക്ക്     ഇ- ബാങ്കിംഗ് മുഖേന നൽകിയിട്ടുണ്ട്. പ്രസ്തുത തുകയുടെ ധനവിനിയോഗപത്രം ഏപ്രിൽ 4 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . 


Thursday, 21 March 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

  ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കാലിച്ചാക്കുകളുടെ വിൽപ്പന നടത്തി വിൽപ്പന നികുതി അടച്ചതിനുശേഷം ആ വിവരം ഏപ്രിൽ 4 ന് മുമ്പായി നിർദ്ദിഷ്ട പ്രഫോർമയിൽ ഈ ഓഫീസിൽ നേരിട്ട് സമർപ്പിക്കുക.