കല്ല്യശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സെലസ്റ്റിയ 2017- ജൂലായ് 21 ചാന്ദ്രദിനാഘോഷത്തോടെ മികവാർന്ന പഠനപ്രവർത്തനങ്ങൾ നടന്നു.ഉപജില്ലാ തല ഉത്ഘാടനം ജി.എം യു.പി സ്കൂൾ തെക്കുമ്പാട്ടിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെളളൂർ ഗംഗാധരൻ മാസ്റ്റർ നിർവ്വഹിച്ചു.തുടർന്ന് ചാന്ദ്രയാത്രയെ കുറിച്ച് വിശദമായ ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി.പ്രകാശൻ ,എച്ചം ഫോറം കൺവീനർ പി.കെ വിശ്വനാഥൻ, ഉപജില്ല സയൻസ് ക്ലബ്ബ് സെക്രട്ടറി പി.വി.പ്രസാദ് എന്നിവർ പങ്കെടുത്തു. സ്കൂൾ എസ്സ് എം.സി.ചെയർമാൻ സി സി.മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു.വിവിധ വിദ്യാലയങ്ങളിൽ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ നടന്നു. ഇടക്കേപ്പുറം യു.പി.സ്കൂളിൽ ക്വിസ് മത്സരം, ചുമർ മാസിക, ബാഡ്ജ് നിർമ്മാണം, വെങ്ങര മാപ്പിള യു.പി സ്കൂളിൽ ബഹിരാകാശരുടെ വേഷത്തിൽ സംവാദം, എടനാട് യു .പി സ്കൂളിൽ ചാന്ദ്രയാത്രയുടെ ഫോട്ടോ പ്രദർശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് മത്സരം, കണ്ണപുരം ഈസ്റ്റ് യു.പി സ്കൂളിൽ ബാഡ്ജ്, പോസ്റ്റർ നിർമ്മാണം, ഏര്യം വിദ്യാമിത്രം യു.പി സ്കൂളിൽ റോക്കറ്റിന്റെ മോഡൽ നിർമ്മാണം .പതിപ്പ് നിർമ്മാണം, എൻ.എം യു .പി സ്കൂൾ മാട്ടൂലിൽ ബഹിരാകാശ ക്ലാസ്, ജി യു.പി സ്കൂൾ പുറച്ചേരിയിൽ ബഹിരാകാശ ജീവികളും അന്യഗ്രഹ ജീവികളുടെ വേഷം ,ചാന്ദ്രദിന പതിപ്പ്, ക്വിസ് മത്സരം, DVD പ്രദർശ നം, മാട്ടൂൽ എം യു പി.സ്കൂളിൽ ചാന്ദ്രയാത്രയുടെ ഫോട്ടോ പ്രദർശനം, ബാഡ്ജ് നിർമ്മാണം,ക്വിസ് മത്സരം, DVD പ്രദർശനം ,കൊട്ടില ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിപ്പ് നിർമ്മാണം;ചെറുകുന്ന് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം, ഡോക്യുമെന്റ് പ്രദർശനം, ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബാഡ്ജ് നിർമ്മാണം ,ക്വിസ്മത്സരം, ഇടമന യു.പി.സ്കൂളിൽ CDപ്രദർശനം, ചന്ദ്രദിനപതിപ്പ്, ബാഡ്ജ് നിർമ്മാണം, അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിൽ ചാന്ദ്രയാത്രയുടെ ഫോട്ടോപ്രദർശനം, പതിപ്പ് നിർമ്മാണം എന്നിവ നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment