Saturday 8 July 2017

സെലസ്റ്റിയ- 2017:അധ്യാപക പഠന കൂട്ടായ്മ

സർവശിക്ഷാ അഭിയാൻ ജില്ലാ അധ്യാപക പഠന കൂട്ടായ്മയുടെയും കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സെലസ്റ്റിയ- 2017 ഉദ്ഘാടനം മാടായി ബിആർസി യിൽ നടന്നു. പൊതു വിദ്യാലയങ്ങളിലെ പ്രതിഭാശാലികളായ അധ്യാപകരുടെ നൂതന പ്രവർത്തനങ്ങൾ വ്യാപിക്കുക, പൊതുവിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുക എന്നിവയാണ് പ്രവർത്തന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഒരു വർഷം നി ളുന്ന ജ്യോ തി ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടക്കും. പഠന ക്ലാസ്സുകൾ, വാനനീ രീ ക്ഷണക്യാമ്പ്, ജ്യോതിശാസ്ത്ര ഉത്സവം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ രൂപം നൽകി. ജൂലായ് 21ന് തുടങ്ങി 2018 ഫെബ്രവരി 28 വരെ ശാസ്ത്രബോധം പകരുന്ന വിവിധ പ്രവർത്തനം വിദ്യാലയങ്ങളിൽ നടത്തും. ജ്യോ തി ശാസ്ത്രജ്ഞനും മാടായി എ ഇ ഒ മായ വെള്ളൂർ ഗംഗാധരനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സബ് ജില്ലാ സയൻസ്- സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പ്രവർത്തനം.ശ്രീ.ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എ ജില്ലാ പ്രൊജക്ട് ഡയറക്ടർ ഡോ. പി വി പുരുഷോത്തമൻ അധ്യക്ഷനായി. ബിപി ഒ രാജേഷ് കടന്നപ്പള്ളി സംസാരിച്ചു. എ ഇ ഒ വെള്ളൂർ ഗംഗാധരൻ ക്ലാസെടുത്തു. ശാസ്ത്രയാൻ പരിക്ഷണത്തിലുടെ ശ്രദ്ധേയനായ മാടായി ജി എം യു പി സ്കൂൾ അധ്യാപകൻ ദിനേഷ് കുമാർ തെക്കുമ്പാടിനെ ആദരിച്ചു.പി വി പ്രസാദ് സ്വാഗതവും കെ വി രാഘവൻ നന്ദിയും പറഞ്ഞു. 60 അധ്യാപകർ പങ്കെടുത്തു

No comments:

Post a Comment