Thursday, 7 November 2019

കലോത്സവ ദൃശ്യവിരുന്നൊരുക്കി ലിറ്റിൽ കൈറ്റ്സ്



അഞ്ചു ദിനങ്ങളിലായി നടന്ന മാടായി ഉപജില്ലാ കലോത്സവത്തിന് മാറ്റുകൂട്ടി ഹൈസ്കൂൾ കുട്ടികളുടെ ഐ ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സും  രംഗത്തെത്തി. CHMKSGHSS മാട്ടൂൽ ,MUPS മാട്ടൂൽ ,LFUPS മാട്ടൂൽ  എന്നിവിടങ്ങളിലായി നടന്ന കലോത്സവത്തിലെ വാർത്തകളും ദൃശ്യങ്ങളും സ്‌ക്രീനിൽ തത്സമയം പ്രദര്ശിപ്പിച്ചുകൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ഇടം നേടാൻ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിനു സാധിച്ചു. വിവിധ വേദികളിൽ നിന്നുള്ള മത്സര ദൃശ്യങ്ങളും കുട്ടികൾ തയ്യാറാക്കിയ വാർത്തകളും മത്സര ഫലങ്ങളും സംപ്രേഷണം ചെയ്ത് ഇവർ വേറിട്ട മാതൃക കാട്ടി. CHMKSGHSS മാട്ടൂലിലെ ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ സന്താനവല്ലി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിലെ ഫാത്തിമ ഫിസ,അഫ്‌റീന ബാബു ഖാൻ, ജാഫർ അബ്ദുൾ നാസർ, മുഹമ്മദ് സാബിത്ത് സെമൻ , പുതിയങ്ങാടി ജമാ അത്ത് ഹൈസ്കൂളിലെ ഫിസ ആയിഷ , ചെറുകുന്ന് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ അഭിഷേക് വി വി , പ്രെഷ്യസ് പി പി ,ആൽബി ബിനോയ് ,  റോഷിത് കെ. എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

No comments:

Post a Comment