Tuesday 11 June 2019

ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട് പ്രാധാന അധ്യാപകർ  ചെയ്യേണ്ട        കാര്യങ്ങൾ 
1. 2018 -19  അധ്യയന  ഉണ്ടായിരുന്ന അർഹരായ എല്ലാ  കുട്ടികളെയും 2019 -20 വർഷത്തേക്ക് സമ്പൂർണയിൽ ക്ലാസ് പ്രൊമോഷൻ / ക്ലാസ് ട്രാൻസ്ഫർ നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക 
2 .പുതുതായി ചേർന്ന എല്ലാകുട്ടികളെയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ ഉള്പെടുത്തിയെന്നു ഉറപ്പുവരുത്താനും പുതുതായി വന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെവിവരങ്ങളും താമസംവിനാ രേഖപെടുത്തുവാനും പ്രത്യേകം ശ്രദ്ദിക്കുക .
3 .നിലവിലുള്ള കുട്ടികളെ സംബന്ധിക്കുന്ന സമ്പൂർണയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക 
4 .വിടുതൽ സർട്ടിഫിക്കറ്റ് വിതരണം ,നീക്കംചെയ്യൽ ,പുതിയ പ്രവേശനം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ് 
5 .സ്കൂളിനെ സംബന്ധിക്കുന്ന നിലവിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ കൃത്യമായും രേഖപ്പെടുത്തുക .
6 .അറബിക് ,ഉറുദു ,സംസ്കൃതം ,തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾളുടെ എണ്ണം സമ്പൂർണയിൽ രേഖപ്പെടുത്തുമ്പോൾ പ്രധാന അധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണ് 

No comments:

Post a Comment