പ്രധാനാദ്ധ്യാപകർക്കുള്ള നിർദ്ദേശം
2019-20
വർഷത്തെ തസ്തിക നിർണ്ണയം പൂർണ്ണമായും, ഈ വർഷം സമ്പൂർണ്ണയിൽ ചേർക്കുന്ന
ആറാം പ്രവർത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ Online ആയി
ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക് കുമെന്ന് ഡി.ജി.ഇ.അധികൃതർ അറിയിച്ചിട്ടുണ്ട്.
ആറാം
പ്രവർത്തി ദിവസം വൈകുന്നേരം മൂന്നു മണിയോടെ *സമ്പൂർണ്ണയിൽ*
രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ KITE
അധികൃതർ ലോക്ക് ചെയ്ത് ഡി.ജി.ഇ.ക്ക് കൈമാറിക്കഴിഞ്ഞാൽ പിന്നീട് ടി
വിശദാംശങ്ങളിൽ യാതൊരു തരത്തിലുള്ള തിരുത്തലുകളും സാധ്യമല്ല.
ആയതിനാൽ
*അറബിക്, ഉറുദു, സംസ്കൃതം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം
സമ്പൂർണ്ണയിൽ (പ്രത്യേകിച്ചും എൽ.പി ക്ലാസിലെ അഡീഷണൽ അറബിക് പോലുള്ളത്)*
രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും,
*ടി വിഷയത്തിൽ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ / ശ്രദ്ധക്കുറവുകൾ പോലും
തസ്തികകൾ നിർണ്ണയിക്കുന്നതിൽ വലിയ തോതിലുള്ള തെറ്റുകൾ
സംഭവിക്കുന്നതിലേക്കും, തസ്തിക നഷ്ടം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്കും
കാരണമാകുന്നതാണ്.
ആയതിനാൽ
മേൽ വിഷയത്തിന്റെ ഗൗരവം സമ്പൂർണ്ണയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ
സഹായിക്കുന്ന മറ്റു ജീവനക്കാരെയും ബോദ്ധ്യപ്പെടുത്തേണ്ടതും, Online ആയി
Confirm ചെയ്യുന്നതിനു മുൻപ് ടി വിശദാംശങ്ങളുടെ കൃത്യത എല്ലാ
പ്രധാനാദ്ധ്യാപകരും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.
വിവരങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ ഉച്ചയ്ക്ക് 1 മണിക്കകം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
No comments:
Post a Comment