Tuesday, 22 August 2017

സെലസ്റ്റിയ 2017 - സൗര കേരളം ജ്യോതിശാസ്ത്ര പ0ന രംഗത്തെ വേറിട്ട പരിപാടി

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സെലസ്റ്റിയ 2017 സൗര കേരളം പരിപാടി മാടായി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. സൂര്യൻ കണ്ണൂരിന്റേ നേരെ മുകളിൽ എത്തിച്ചേരുന്ന  ആഗസ്ത് 22 ന് പരിപാടി നടന്നത് .വിദ്യാർത്ഥികൾ ഉച്ചയ്ക്ക് 11.50 ന് സ്കൂൾ മുറ്റത്ത് സ്ഥാപിച്ച നിഴൽ യന്ത്രത്തിന് ചുറ്റും സൗരയൂഥത്തിന്റെ മോഡലിൽ അണിനിരന്ന് കൊണ്ട് സൂര്യനെ നിരീക്ഷിച്ച് പ്രാദേശിക ഉച്ച 12.30 ആണെന്ന് കണ്ടെത്തി.അക്ഷാംശം 12.02 ഡിഗ്രി വടക്കും രേഖാംശം 75° 20 മിനിട്ട് കിഴക്കും ആണെന്ന് കണ്ടെത്തി .പരീക്ഷണം കണ്ണൂർ ജില്ലാ സബ്ബ് കലക്ടർ ആസിഫ് കെ. ഫ്ലാഗ് ഓഫ് ചെയ്തു.മാടായി പഞ്ചായത്ത് പ്രസിഡണ്ട് ആബിദ എസ്സ് കെ, പഞ്ചായത്ത് മെമ്പർ ശ്രീനിവാസൻ  കെ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ഫെലിക്സ് ജോർജ് സ്വാഗതം പറഞ്ഞു.. വിദ്യാർത്ഥികൾ തയ്യാറാക്കിയ സെലസ്റ്റിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെളളൂർ ഗംഗാധരൻ സൂര്യന്റെ പ്രത്യേകത, ദൂരം ,ഉദയാസ്തമയം എന്നിവ വിശദീകരിച്ച് പരിപാടികൾ നിയന്ത്രിച്ചു.
തത്സമയം തിരുവനന്തപുരത്ത് നിന്ന് കേരള വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറിൻ സിലൂടെ ഉദ്ഘാടനം ചെയ്തു.എം.എൽ എ മാരായ ടി.വി. രാജേഷ്‌, പ്രദീപ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ സമാനമായ പരിപാടികൾ നടന്നു.


 

No comments:

Post a Comment