Thursday, 10 August 2017

സ്പെഷ്യൽ അരി വിതരണം -നിർദ്ദേശങ്ങൾ

സ്പെഷ്യൽ അരി വിതരണം -നിർദ്ദേശങ്ങൾ 
1.സ്പെഷ്യൽ അരി സാധാരണ ഉച്ചഭക്ഷണത്തിനുള്ള അരി സംഭരിച്ച സ്ഥലത്തോ ,സ്റ്റോർ റൂമിലോ വെക്കാൻ പാടില്ല .
2.ആഗസ്ത് 26 തിയതിക്ക് മുൻപായി സ്പെഷ്യൽ അരി വിതരണം പൂർത്തിയാകേണ്ടതും വിതരണത്തിന്റെ വിവരങ്ങൾ (കുട്ടികളുടെ എണ്ണം ,വിതരണം ചെയ്ത അരിയുടെ അളവ് എന്നിവ ഉൾപ്പെടെ )സ്റ്റെമെന്റ്റ് തയ്യാറാക്കി 2.08 .2017 ന്  4 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
3 .UID/ EID ഇല്ലാത്ത കുട്ടികൾക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിന് മുൻപ് അവരുടെ രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡ്/റേഷൻ കാർഡ് പരിശോധിച്ച് യഥാർത്ഥ ഗുണഭോക്താവെന്നു ഉറപ്പുവരുത്തേണ്ടതാണ്.
4 .നിലവിലുള്ള സ്പെഷ്യൽ അരി വിതരണ രജിസ്റ്ററിൽ UID /EID /Election ID /Ration Card No. കൂടി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
5 .ഒപ്പിട്ട കുട്ടികളുടെ ലിസ്റ്റിനോടപ്പം (അക്ക്വിറ്റൻസ് )പൂരിപ്പിച്ച അബ്സ്ട്രക്ട സഹിതം അന്നേദിവസം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

No comments:

Post a Comment