ഓഗസ്റ്റിലെ പരിപാടികൾ
ഉദാഹരണം :-പ്രാദേശിക ഉച്ച സമയം 12 .30.IST യുമായുള്ള വ്യത്യാസം 30 മിനിട്ട് .30 മിനിറ്റ് .ഭൂമി ഭ്രമണം ചെയ്ത ദൂരം 30 / 4 = 7 .5=7 ഡിഗ്രി -30 മിനിട്ട് .
മാനക രേഖാമ്ശം 82 ഡിഗ്രി 30 മിനിട്ട് . 82 .30 -7 .30 =75.00
പരീക്ഷണം നടത്തിയ സ്കൂളിന്റെ പ്രാദേശിക രേഖാമ്ഷം.75 ഡിഗ്രി കിഴക്ക് .
ഓഗസ്റ്റ് 25 - 7 മണി (വൈകുന്നേരം ) സൂര്യാസ്തമയത്തിനു ശേഷം ആകാശത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കാണുന്ന ചന്ദ്രകലയുടെ തൊട്ടരികിലായി വ്യാഴത്തെ കാണാം .
- ഓഗസ്റ്റ് 07 :- ചന്ദ്രഗ്രഹണം (ഭാഗികം ) രാത്രി 10 മണി മുതൽ കിഴക്കു ഭാഗത്തു കാണുന്ന ചന്ദ്രനെ നിരീക്ഷിക്കുക .ഗ്രഹണത്തിന്റെ സൗന്ദര്യവും ശാസ്ത്രവും അറിയുക.
- ഓഗസ്റ്റ് 17 :- കൊല്ലവർഷാരംഭം.1193 ചിങ്ങം പിറക്കുന്നു.കേരളം ലോകത്തിനു നൽകിയ ഏറ്റവും ശാസ്ത്രീയമായ ഒരു കാലഗണനാ സബ്രദായമാണ് കൊല്ലവർഷം.കൊല്ലവർഷത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ ദിവസം ഉപയോഗിക്കുക .
- ഓഗസ്റ്റ് 22 :- സൂര്യൻ കണ്ണൂർ ജില്ലയ്ക്കു നേർ മുകളിലൂടെ കടന്നു പോകുന്ന ദിവസം . നിഴൽ നിരീക്ഷിച്ചു സൂര്യന്റെ സ്ഥാനം കണക്കാക്കുന്നു .പ്രാദേശിക ഉച്ച സമയം കണ്ടെത്തുന്നു .പ്രാദേശിക ഉച്ച സമയവും I S T യുമായുള്ള വ്യത്യാസം കണക്കാക്കുന്നു .ഈ സമയ വ്യത്യാസത്തെ നാല് കൊണ്ട് ഹരിക്കുക .4 മിനിറ്റിൽ 1 ഡിഗ്രി യാണ് ഭൂമിയുടെ ഭ്രമണ വേഗത .കിട്ടിയ ഫലത്തെ 82 .30 ഡിഗ്രി യിൽ നിന്നും കുറച്ചാൽ കിട്ടുന്നത് ആണ് പ്രാദേശിക രേഖാ മ്ശം .അതുപോലെ സൂര്യപ്രകാശത്തിന്റ ചരിവ് അളന്നാൽ പ്രാദേശിക രേഖാമ്ശവും ആയി . കൂടാതെ ആകാശ ഗോളത്തെ കുറിച്ച് നിരവധി കാര്യങ്ങൾ കുട്ടികൾ ഈ പരീക്ഷണത്തിലൂടെ കണ്ടെത്തുന്നു .
ഉദാഹരണം :-പ്രാദേശിക ഉച്ച സമയം 12 .30.IST യുമായുള്ള വ്യത്യാസം 30 മിനിട്ട് .30 മിനിറ്റ് .ഭൂമി ഭ്രമണം ചെയ്ത ദൂരം 30 / 4 = 7 .5=7 ഡിഗ്രി -30 മിനിട്ട് .
മാനക രേഖാമ്ശം 82 ഡിഗ്രി 30 മിനിട്ട് . 82 .30 -7 .30 =75.00
പരീക്ഷണം നടത്തിയ സ്കൂളിന്റെ പ്രാദേശിക രേഖാമ്ഷം.75 ഡിഗ്രി കിഴക്ക് .
ഓഗസ്റ്റ് 25 - 7 മണി (വൈകുന്നേരം ) സൂര്യാസ്തമയത്തിനു ശേഷം ആകാശത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കാണുന്ന ചന്ദ്രകലയുടെ തൊട്ടരികിലായി വ്യാഴത്തെ കാണാം .
No comments:
Post a Comment