Wednesday 30 August 2017

സെലെസ്റ്റിയ2017 ശനിഗ്രഹ നിരീക്ഷണം ഓഗസ്റ്റ് 30 ഇന്ന് രാത്രി .

സെലെസ്റ്റിയ2017  ശനിഗ്രഹ നിരീക്ഷണം ഓഗസ്റ്റ് 30 ഇന്ന് രാത്രി .
വ്യാഴത്തെ നിരീക്ഷിച്ചതുപോലെ ശനിയെയും എളുപ്പത്തിൽ കണ്ടെത്താനുള്ള അപൂർവ അവസരം ഇതാ ഇന്ന് രാത്രി ചന്ദ്രനെ നോക്കിയാൽ മതി.ചന്ദ്രൻ നേർ തലയ്ക്കു മുകളിൽ അല്പം തെക്കോട്ടു മാറിയാണ് ഉണ്ടാവുക.ചന്ദ്രന്റെ തൊട്ടരികിൽ കാണുന്നതാണ് ശനി.ഇവ രണ്ടും വൃശ്ചികം നക്ഷത്ര ഗണത്തിലാണ് .നിരീക്ഷിക്കുവാൻ ഇഷ്ടം പോലെ സമയമുണ്ട്.രാത്രി 12 മണിക്കേ ഇവ അസ്തമിക്കുകയുള്ളു .അതുവരെ നിരീക്ഷിക്കാം.ടെലസ്കോപ്പിലൂടെ നോക്കിയാൽ ശനിയുടെ വലയവും കാണാം.ഒപ്പം ആകാശത്തിന്റെ പടിഞ്ഞാറു ഭാഗത്തു വ്യാഴവും ഉണ്ട് .നോക്കാൻ മറക്കല്ലേ.അധ്യാപകർ ഈ വാർത്ത കുട്ടികളെ ഉടൻ അറിയിക്കണം.നിരീക്ഷണ കുറിപ്പ് എഴുതാനും നിർദ്ദേശിക്കു .

No comments:

Post a Comment