Monday 14 October 2019

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്



ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍  ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും ഇമെയിൽ മുഖേന അയച്ചിട്ടുണ്ട് .


  ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത്  ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്.
കൂടുതൽ വിവരങ്ങൾ ഇമെയിൽ മുഖേന അയച്ചിട്ടുണ്ട്.

No comments:

Post a Comment