കല്ല്യാശ്ശേരി മണ്ഡലം
സമഗ്രവിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ 2017
ബഹിരാകാശ വാരാഘോഷം 2017
ഈ വർഷത്തെ ബഹിരാകാശദിനം ഒക്ടോബർ 4 വീണ്ടും എത്തുകയാണ്. ഇതോടനുബന്ധിച്ച് സെലസ്റ്റിയ 2017 ന്റെ ഭാഗമായി ബഹിരാകാശ വാരാഘോഷം കല്ല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തുണ്ടായിരിക്കുന്ന അത്ഭുതകരമായ പുരോഗതി വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം നൂതനാശയങ്ങളും ഗവേഷണാത്മകമായ പ്രവർത്തനങ്ങളും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ബഹിരാകാശ വാരാഘോഷം എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കേണ്ടതാണ്.സംഘടിപ്പിക്കേണ്ട പരിപാടികൾ:
1.മത്സരങ്ങൾ
LP വിഭാഗം - ബഹിരാകാശ ക്വിസ്സ്
UP,HS,HSS വിഭാഗം- ബഹിരാകാശ ക്വിസ്സ്, പെയിന്റിങ്, ഉപന്യാസരചന
(വിഷയം: ബഹിരാകാശ പര്യവേഷണം)
2.ബഹിരാകാശ എക്സിബിഷൻ - ഒക്ടോബർ 4 മുതൽ 12 വരെ. (ചിത്രങ്ങൾ, സ്റ്റിൽ മോഡലുകൾ,വർക്കിങ് മോഡലുകൾ)
3.ബഹിരാകാശ ക്ലാസ്സും വീഡിയോ പ്രദർശനങ്ങളും.
മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികളെ ഉൾപ്പെടുത്തി കല്ല്യാശ്ശേരി മണ്ഡലാടിസ്ഥാന ത്തിലുള്ള മത്സരം ഒക്ടോബർ 14 ന് മാടായിയിൽ വെച്ച് നടക്കും.
സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 12 ന് മുമ്പായി നടത്തേണ്ടതാണ്.
No comments:
Post a Comment