Wednesday 20 September 2017

ശാസ്ത്രമേള - എൽ പി.വിഭാഗം: സ്കൂൾ തലം, സബ്ബ് ജില്ലാതലം, ജില്ലാതലം

ശാസ്ത്രമേള എൽ പി.വിഭാഗം
സ്കൂൾ തലം, സബ്ബ് ജില്ലാതലം, ജില്ലാതലം
ശാസ്ത്രമേള എൽ .പി .വിഭാഗം 2017-18 അദ്ധ്യയന വർഷത്തിൽ തത്സമയ മത്സരമായി മാറ്റിയിരിക്കുന്നു.
സമയം 2 മണിക്കൂർ
ചാർട്ട് ,ലഘുപരീക്ഷണങ്ങൾ, ശേഖരണങ്ങൾ എന്നിങ്ങനെ മൂന്ന് ഇന്നങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
1. ചാർട്ട്: 
വിഷയം: ശുചിത്വകേരളം
a. കുട്ടികൾക്ക് പരമാവധി  രണ്ട് ചാർട്ടുകൾ തയ്യാറാക്കുക
b. ചിത്രങ്ങൾ മുറിച്ച് കൊണ്ടുവരുന്നവ ഒട്ടിക്കാൻ പാടില്ല.
c. ചാർട്ട്, ചാർട്ടിൽ വരയ്ക്കാനും എഴുതാനുമുള്ള സാധനങ്ങൾ ( ക്രയോൺ, സ്കെച്ച് പെൻ, കളർ) എന്നിവകൊണ്ടുവരണം
d. വിഷയത്തോട് ബന്ധപ്പെട്ടതാവണം ചാർട്ട്
2. ലഘു പരീക്ഷണങ്ങൾ:
IV ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളുടെ സാമഗ്രികളുമായി മത്സര ത്തിൽ എത്തിച്ചേരുകയും വിധികർത്താക്കളുടെ മുമ്പിൽ പരീക്ഷണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്.
സജ്ജീകരണത്തിന് 1 മണിക്കൂർ സമയം അനുവദിക്കുന്നതാണ്.
ഒരേ ആശയം അവതരിക്കുവാൻ ഒന്നോ അതിലധികമോ (പരമാവധി 3 എണ്ണം) പരീക്ഷണങ്ങൾ ആവാം
പരീക്ഷണത്തിനാവശ്യമായ സാധനങ്ങൾ low cost ആവുന്നതാണ് നല്ലത്.
3.ശേഖരണങ്ങൾ: 
വിഷയം: സസ്യങ്ങളിലെ വിവിധ ഭാഗങ്ങൾ ( പൂവ്, ഇല, വേര്, വിത്ത്.....)
1. ഒരു ഡസ്ക് വലുപ്പത്തിൽ മാത്രമേ പ്രദർശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളൂ
2. പ്രദർശനത്തിനാവശ്യമായ എല്ലാ വസ്തുക്കളും കുട്ടികൾ കൊണ്ടുവരേണ്ടതാണ്.
3. പ്രദർശന വസ്തുകൾ കുട്ടികൾ മാത്രമാണ് ഒരുക്കേണ്ടത്
4. വിധികർത്താക്കളുടെ സാന്നിധ്യത്തിൽ മാത്രമേ പ്രദർശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് സബ്ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടുക.. Mob.9446938821

No comments:

Post a Comment