സ്‌കൂൾ
കെട്ടിടങ്ങളുടെ സുരക്ഷിതത്ത്വവുമായി ബന്ധപ്പെട്ട് ബഹു കണ്ണൂർ ജില്ലാ കളക്ടർ
കർശനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് .ഉത്തരവിൻ പ്രകാരം വിദ്യാലയ
മേധാവികൾ എല്ലാ വിധത്തിലുമുള്ള സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ് .സുരക്ഷ
പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ AEO ക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. മരങ്ങളോ
അവയുടെ ശിഖരങ്ങളോ അപകട നിലയിൽ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരുടെ
ശ്രദ്ധയിൽപ്പെടുത്തി അനുമതി വാങ്ങി മുറിച്ചു നീക്കേണ്ടതാണ് .വെള്ളക്കെട്ട്
ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ് .സ്‌കൂൾ
വാഹനങ്ങൾ അതീവ ജാഗ്രതയിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ മാത്രം സർവീസ്
നടത്തേണ്ടതാണ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment