ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച GSLV മാർക്ക് 3 ജൂൺ 5 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീഹരികോട്ടയിൽ നിന്നും വിക്ഷേപിക്കുന്നു. ഈ റോക്കറ്റ് ഉപയോഗിച്ച് 4 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യയുടെ അഭിമാന നിമിഷമാണിത്.
GSLV മാർക്ക് 3 ന്റെ വിക്ഷേപണം നമ്മുടെ കുട്ടികൾ നിർബന്ധമായും കാണേണ്ടതാണ്. ടെലിവിഷൻ ദേശീയ ചാനലുകൾ വിക്ഷേപണം ലൈവ് ആയി സംപ്രേക്ഷണം ചെയ്യും. കുട്ടികളോട് നിർബന്ധമായും ലോഞ്ചിങ് നിരീക്ഷിക്കുവാൻ പറയണം.
അടുത്ത ദിവസം വരുമ്പോൾ ഇതുസംബന്ധിച്ച പത്രവാർത്തകളും ചിത്രങ്ങളും കൊണ്ടുവരാൻ പറയണം. വിക്ഷേപണം സംബന്ധിച്ച് സ്‌കൂളിൽ ചർച്ച നടക്കണം. അസംബ്ലിയിൽ ആവശ്യമായ വിശദീകരണം നൽകണം. താഴെപ്പറയുന്ന കാര്യങ്ങൾ ചർച്ച ചെയ്യണം.
1.ഉപഗ്രഹങ്ങൾ എന്നാൽ എന്താണ്?, അവ ഭൂമിയെ ചുറ്റുന്നതെങ്ങിനെ?2.ഭൂസ്ഥിര ഉപഗ്രഹങ്ങളും ധ്രുവീയ ഉപഗ്രഹങ്ങളും സംബന്ധിച്ച വ്യത്യാസംഎന്താണ്?
3.ജി.എസ്.എൽ.വി, പി.എസ്.എൽ.വി ഇവ എന്താണ്?
4.എവിടെയാണ് ശ്രീഹരിക്കോട്ട? (മാപ്പ് നോക്കി കണ്ടുപിടിക്കാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുക്കണം)
5.ഭൂസ്ഥിര ഉപഗ്രഹണങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ്?
6.കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്
വിക്ഷേപണം വിജയിച്ചാൽ സ്‌കൂളിൽ ആഹ്ലാദ പ്രകടനം നടത്തണം.ആവശ്യമായ പ്ലക്കാർഡുകൾ തയ്യാറാക്കണം.
ഇന്ത്യയുടെ ഈ ശാസ്ത്രനേട്ടം പൊതുജനങ്ങളിൽ എത്തിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഓഫീസിൽ എത്തിയ്ക്കണം. പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഓഫീസിലേക്ക് ഇമെയിൽ ചെയ്യണം.
സംശയങ്ങൾക്ക് 9446680876
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
മാടായി
No comments:
Post a Comment