മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Thursday, 9 November 2017

ചിത്രോത്സവം-2017: നവംബർ 14 ന്

ചിത്രോത്സവം-2017
നല്ല വായന നല്ല പഠനം നല്ല ജീവിതം 
സർവ്വശിക്ഷാ അഭിയാൻ - മാടായി  ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ  മാടായി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ എൽ.പി , യു.പി  വിദ്യാർത്ഥികൾ ക്കായുള്ള ജലഛായം ചിത്രരചനാ മത്സരം  'ചിത്രോത്സവം -2017 ' നവംബർ 14 ന് രാവിലെ 10  മണിക്ക്  മാടായി  ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. 
എൽ .പി .യു .പി വിഭാഗങ്ങളിൽനിന്നും ഓരോ കുട്ടി വീതം മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. മത്സരത്തിന് ആവശ്യമായ പേപ്പർ ഒഴികെയുളള സാമഗ്രികൾ കൊണ്ടുവരണം. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ചിത്രക്കളരിയിൽ പങ്കെടുക്കാൻ  അവസരംനൽകുന്നതാണ്.

No comments:

Post a Comment