Wednesday 1 November 2017

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ലാസ്സ് കേട്ടല്ലൊ. രണ്ട് മണിക്കൂർ സമയമെടുത്ത് പിൻഡ്രോപ്പ് സൈലന്റിൽ മന്ത്രി പറഞ്ഞ കാര്യങ്ങൾ ഒരു നല്ല വിദ്യാഭ്യാസ വിചക്ഷണന്റെ ക്രാന്തദർശിത്വവും അവധാനതയും വിളിച്ചോ ഉന്നതായിരുന്നു. അദ്ദേഹം മുന്നോട്ട് വെച്ച ഈ വിദ്യാഭ്യസ പരിപ്രേക്ഷ്യം നമ്മുടെ എല്ലാ അധ്യാപകരിലും അതേ ഗൗരവത്തിലും ആഴത്തിലും പതിപ്പിക്കുകയാണ് ഇനി നമ്മുടെ ദൗത്യം.നവംബർ പത്തിനുള്ളിൽ ഇത് കഴിയണം. വേണമെങ്കിൽ ഏതെങ്കിലും മറ്റ് ഹെഡ്മാസ്റ്റർമാരുടെേല്ലാ താഴെ പറയുന്ന പാനലിലെ അധ്യാപകരുടേയോ സേവനം തേടാവുന്നതാണ്. 
സി.പി.പ്രകാശൻ മാസ്റ്റർ, തെക്കുമ്പാട് 
സന്ദീപ്.സി.പി , എടനാട് വെസ്റ്റ് LP 
ഒ.രാമചന്ദ്രൻ, മാടായി 
ശ്രീകല, ഇടമന യു.പി.എസ് 
സി.പി.ബാബുരാജൻ, ഏര്യം വിദ്യാമിത്രം 
കെ.ടി.ഗോവിന്ദൻ, മാട്ടൂൽ MIMLPS 
പി.കെ.വിശ്വനാഥൻ, ഇരിണാവ് തെക്കുമ്പാട് 
കെ.വി ഗിരിജ, ഏഴോം. 
മന്ത്രി പറഞ്ഞ പ്രസക്ത കാര്യങ്ങൾ ഒന്നും വിട്ടു പോകരുത്. പൊതുജനങ്ങൾ ആഗ്രഹിക്കുന്ന വിദ്യാഭ്യസംതിരിച്ചു നൽകാൻ നാം കടപ്പെട്ടിരിക്കുന്നു. ഫ്യൂഡൽ വിദ്യാഭ്യാസവും കോർപ്പറേറ്റസ് വിദ്യാഭ്യാസവും കടന്ന് നാം ജനകീയ വിദ്യാഭ്യാസത്തിൽ എത്തി നിൽക്കുന്നു. രീതി ശാസത്രം പരിശോധനയിൽ മാത്രം പോര. അത് മനസ്സിൽ കയറിയാലേ മനസ്സിനെ തിരുത്താൻ കഴിയൂ ജലത്തിന്റെ PH മൂല്യം പോലെ ഉയർന്നാൽ ഉൻമാദവും താഴ്ന്നാൽ സ്പഷനം - ഇതു പോല ആകരുത്. സ്കൂളിന്റെ അക്കാദമിക മികവാണ് മികവ്. ബാക്കിയെല്ലാം അതിനു താഴെയാണ് മണ്ണിലില്ല, മനസ്സിലില്ല, ഇന്റർനെറ്റിലുണ്ട്. ഇതല്ല അന്വേഷണാത്മക വിദ്യാഭ്യാസത്തിന്റെ രീതി. വിദ്യാർത്ഥിയുടെ വൈയഞവും സാമൂഹ്യവുമായ ഉയർച്ചയായിരിക്കണം അധ്യാപകന്റെ ലക്ഷ്യം ജനകീയ കൂട്ടായ്മയിൽ ഏറ്റവും ചുരുങ്ങിയത് 5 വർഷത്തേക്കെങ്കിലും സ്കൂൾ അക്കാദമിക രംഗത്ത് തടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പ്രായോഗികവും പ്രാധാന്യമേറിയതുമായ പഠന ലക്ഷ്യങ്ങളുടെ രേഖയാകണം അക്ക, മാപ്ലാൻ. അല്ലാതെ സ്വനവും സങ്കൽപവും എഴുതി വെക്കുന്നതല്ല A+ സർട്ടിഫിക്കറ്റിൽ മാത്രമാകരുത്. ജീവിതത്തിലും A+ ആകണം. ഒന്നിന്റെയും കുറവ് കണ്ടെത്തലല്ല കുറവ് നികത്തലാണ് വിദ്യാഭ്യാസം ജൈവവൈവിധ്യ ഉദ്യാനം ജൈവ വൈവിധ്യം പഠിക്കാൻ വേണ്ടിയുള്ള താകണം. അല്ലാതെ സിമന്റ് ബെഞ്ച് വർക്കലല്ല കാമ്പസ് തന്നെ ഒരു പാഠപുസ്തകമാകണം. 
ജന.30നുള്ളിൽ മാസ്റ്റർ പ്ലാൻ പൂർണ്ണമാകണം. അത് പൊതുജനത്തിനു കൂടി ബോധ്യപ്പെടുത്താൻ കഴിയണം. എന്റെ കുട്ടിയെ പൊതു വിദ്യാലയത്തിൽ ചേർത്തത് ശരിയായ തീരുമാനം തന്നെയാണ്.ഇത് വൈകി പ്പോയി. അക്കാദമിക മികവാണ് ഓരോ സ്കൂളിന്റേയും ലക്ഷ്യം കുട്ടികളെ കരിക്കുലത്തിനുളളിൽ മാത്രമായി തളച്ചിടരുത്. അതിനപ്പുറത്തേക്ക് പോകാൻ അവർക്ക് കഴിയണം. ചിന്താപരവും ഗവേഷണാത്മക ബോധവും കുട്ടിയിൽ വളർത്തിയെടുക്കണം. 
ഇവയെല്ലാം എല്ലാ അധ്യാപകരുടേയും മനസ്സിൽ പതിപ്പിക്കുവാൻ എല്ലാH Mമാർക്കും കഴിയണം. വേണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം. 
എ.ഇ.ഒ.മാടായി.

No comments:

Post a Comment