മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Tuesday, 7 November 2017

നവംബർ 7 മുതൽ 14 -ശാസ്ത്രാവബോധവാരം - നിർദ്ദേശങ്ങൾ

സി.വി.രാമന്റെ നൂറ്റിഇരുപത്തി ഒമ്പതാം ജന്മദിനം, മേരിക്യൂറിയുടെ നൂറ്റിഅമ്പതാം ജന്മവാർഷികം എന്നിവ ചേർന്നുവരുന്ന നവംബർ 7 മുതൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 വരെയുള്ള ഒരാഴ്ച ശാസ്ത്രാവബോധവാരമായി ആഘോഷിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അവർകളുടെ നിർദ്ദേശങ്ങൾ വ്യക്തമായി വായിക്കുകയും ശാസ്ത്ര പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ച് എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികളെ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment