Sunday, 29 December 2013

പ്രധാനാദ്ധ്യാപകപരിശീലനം ജനുവരി 04 ന് :

കണ്ണൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിനപരിശീലനം ജനുവരി 04ന്(ശനി ) രാവിലെ 10 മണിമുതൽ മാടായി ബി.ആർ .സി ഹാളിൽ നടക്കുന്നതാണ്.പൂരിപ്പിച്ച അവലോകന ഫോർമാറ്റ് സഹിതം ഹാജരാകണം.(ഹൈസ്കൂളുകളിൽനിന്നും പ്രധാനാദ്ധ്യാപർ/ പ്രൈമറിയിലെ സീനിയർ അദ്ധ്യാപകർ പങ്കെടുക്കണം.)

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം- പ്രോഗ്രാം നോട്ടീസ് :

കണ്ണൂർ  റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരി 6 മുതൽ 10 വരെ പയ്യന്നൂരിൽ... പ്രോഗ്രാം നോട്ടീസ് 

സ്കൂൾ യൂനിഫോം വിതരണം - അടിയന്തരയോഗം ഡിസംബർ 31 ന് :

സ്കൂൾ യൂനിഫോം വിതരണവുമായി ബന്ധപ്പെട്ട്  ഉപജില്ലയിലെ പ്രൈമറി,ഹൈസ്കൂൾ പ്രധാനാധ്യാപകരുടേയും SMCA ചെയർമാൻ /PTA പ്രസിഡന്റുമാരുടേയും ഒരു അടിയന്തരയോഗം ഡിസംബർ 31 ന് മാടായി ബി.ആർ .സി ഹാളിൽ ചേരുന്നതാണ്.

സമയക്രമം 
മാടായി,മാട്ടൂൽ ,ചെറുകുന്ന്,കണ്ണപുരം പഞ്ചായത്തുകൾ  - രാവിലെ 10.30

കടന്നപ്പള്ളി-പാണപ്പുഴ,ഏഴോം,കുഞ്ഞിമംഗലം,ചെറുതാഴം  - ഉച്ചകഴിഞ്ഞ് 2 മണി 


Friday, 27 December 2013

"മലയാളപ്പെരുമ" -ക്ലസ്റ്റർതല അദ്ധ്യാപകപരിശീലനം ഡിസംബർ 31 മുതൽ :

SSA യുടെ ആഭിമുഖ്യത്തിൽ  പ്രൈമറി സ്കൂൾ അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർതല അദ്ധ്യാപകപരിശീലനം-"മലയാളപ്പെരുമ"  ഡിസംബർ 31 മുതൽ ജനുവരി 6 വരെ ഉപജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഹെഡ്‌മാസ്റ്റർ ഉറപ്പുവരുത്തണം. venue 

പ്രധാനാദ്ധ്യാപക പരിശിലനം:

പയ്യന്നൂർ ,തളിപ്പറമ്പ( നോർത്ത് ),മാടായി ഉപജില്ലകളിലെ ഈ വർഷം  പ്രമോഷൻ ലഭിച്ച  പ്രധാനാദ്ധ്യാപകർ ക്കുള്ള മൂന്നുദിവസത്തെ  പരിശിലനം കണ്ണൂർ  ഡയറ്റ് പ്രിൻസിപ്പാൾ  സി.എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ 1,2 

സൗജന്യ യൂനിഫോം വിതരണം - കൂടുതൽ നിർദ്ദേശങ്ങൾ :

സൗജന്യ യൂനിഫോം വിതരണം - കൂടുതൽ നിർദ്ദേശങ്ങൾ  ഇവിടെ..

Thursday, 26 December 2013

പുതുക്കിയ ക്ഷാമബത്ത ജൂലായ് മുതൽ:

 2013 ജൂലായ് 01 മുതൽ 10% ക്ഷാമബത്ത കൂടുതലായി  അനുവദിച്ച് ഉത്തരവായി.2014 ജനുവരിയിലെ ശമ്പളം മുതൽ പണമായി ലഭിക്കും.ഉത്തരവ്` Downloads-ൽ..

Sunday, 22 December 2013

പ്രധാനാദ്ധ്യാപക പരിശീലനം ഡിസംബർ 26 മുതൽ :

മാടായി,പയ്യന്നൂർ,തളിപ്പറമ്പ (നോർത്ത് ) ഉപജില്ലകളിൽ ഈ വർഷം നിയമനം ലഭിച്ച പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള പരിശീലനം ഡിസംബർ 26 മുതൽ 28 വരെ മാടായി ബി.ആർ .സി യിൽ വെച്ച് നടത്തുന്നതാണെന്ന് കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ അറിയിക്കുന്നു.



Thursday, 19 December 2013

തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ഉപജില്ലകളും ഹൈസ്ക്കൂളുകളും:

തളിപ്പറമ്പ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിക്കുന്ന നിർദ്ദിഷ്ട തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല്ലാ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഉപജില്ലകളുടെയും ഹൈസ്ക്കൂളുകളുടെയും ലിസ്റ്റ്.
തസ്തികകൾ പുനർ വിന്യസിച്ച ഉത്തരവ്  

Tuesday, 17 December 2013

സ്ക്കൂൾ ആരോഗ്യ പദ്ധതി : ആലോചനായോഗം ഡിസംബർ 18 ന്

സ്ക്കൂൾ ആരോഗ്യ പദ്ധതി : ആലോചനായോഗം ഡിസംബർ 18 ന് ഉച്ചയ്ക്ക് 2.30 ന് 

സൗജന്യ സ്ക്കൂൾ യൂണിഫോം: Circular

സൗജന്യ യൂണിഫോം പുതിയ മാർഗ്ഗനിർദ്ദേശം ..

Thursday, 12 December 2013

UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ് മരവിപ്പിച്ചു:

2013 - 14 ലെ UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ ഉത്തരവ് മരവിപ്പിച്ചു.ഉത്തരവ് Downloads-ല്‍....

Wednesday, 11 December 2013

Early Disbursement of 25% of Pay & Allowances and Pension


ക്രിസ്തുമസുമായി   ബന്ധപ്പെട്ട് ഡിസംബര്‍ 2013 ലെ ശമ്പളത്തിന്‍റെ 25 % മുന്‍കൂറായി നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് 
 

പ്രധാനാദ്ധ്യാപകരുടെ യോഗം (Primary & HS) ഡിസംബർ 13 ന്

ഉപജില്ലയിലെ ഗവണ്‍മെന്റ്,എയിഡഡ് ,അണ്‍-എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ (Primary & HS) യോഗം ഡിസംബർ 13 (വെള്ളി)ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരുന്നു. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Tuesday, 10 December 2013

LSS-USS: A USER GUIDE FOR ONLINE REGISTRATION

എയ്ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എയ്ഡഡ് വിദ്യാലയങ്ങളിൽ 4/2002 മുതൽ 4/2013 വരെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പ്രതിവർഷമുള്ള ഒഴിവുകളുടെ എണ്ണം നിശ്ചിത പ്രഫോർമയിൽ ഡിസംബർ 13 ന് (വെള്ളി) മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, 6 December 2013

രണ്ടാം ക്ലാസ്സിലെ അറബിക് പരീക്ഷ- തീയ്യതി മാറ്റി :

18.12.2013 ന് നടത്താനിരുന്ന രണ്ടാം ക്ലാസ്സിലെ  അറബിക് പരീക്ഷ 2013 ഡിസംബർ 11 ന്  നടത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

Thursday, 5 December 2013

LSS, USS Online Regisration Started

LSS, USS Online Regisration Started.....



ത്രിതീയ സോപാൻ ടെസ്റ്റ്‌ ഡിസംബർ 7 ന്

മാടായി ഉപജില്ല ഭാരത്‌ സ്കൗട്ട് &  ഗൈഡ് ത്രിതീയ സോപാൻ ടെസ്റ്റ്‌ ഡിസംബർ 7 ന് രാവിലെ 9.30 മുതൽ GGHS മാടായിയിൽ നടക്കും. കുട്ടികൾ യൂണിഫോമിൽ പരീക്ഷയ്ക്ക് ഹാജരാകണം. റോപ്പ്, പേപ്പർ, റൈറ്റിംഗ് ബോർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.

Tuesday, 3 December 2013

കണ്ണൂർ റവന്യു ജില്ല സ്ക്കൂൾ കലോത്സവം 2013-14: സംഘാടകസമിതി രൂപീകരണയോഗം

കണ്ണൂർ റവന്യു ജില്ല സ്ക്കൂൾ കലോത്സവം 2013-14 സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 5 ന് ഉച്ചയ്ക്ക് 2.30 ന് പയ്യന്നൂർ AKAS GVHSS ൽ..... 

Noon Meal: Second Allotment of contingent charge

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ രണ്ടാംഘട്ട കണ്ടിജന്റ് ചാർജ്ജ് സ്ക്കൂളിന്റെ നൂണ്‍മീൽ അക്കൌണ്ടിലേക്ക്  ഇ-ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഇ മെയിൽ പരിശോധിക്കുക.

മാടായി ഉപജിലാ കേരളാ സ്ക്കൂൾ കലോത്സവം ഇന്ന് സമാപിക്കും.

മാടായി ഉപജിലാ കേരളാ സ്ക്കൂൾ കലോത്സവം ഇന്ന് സമാപിക്കും.കലോത്സവവിശേഷങ്ങൾ,വേദികൾ,സമയക്രമം,വിജയികൾ,ചിത്രങ്ങൾ, മത്സരഫലങ്ങൾ എന്നിവയ്ക്ക്  .......Click Here


NuMATS 2013-14 :Selected List

NuMATS 2013-14
Selected List- Madayi Sub District
1. Navaneeth Chandran (Neruvambram UPS)
2. Gokul Ramesan M (GUPS Purachery)
3. Muhammed Jaseem Jalal (GBHSS Madayi)
4. Sreeshma T P (GUPS Purachery)
5. Muhammed Irfan B (GBHSS Madayi)

Monday, 2 December 2013

മാടായി മേഖലാതല വിജ്ഞാനോത്സവം 2013

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 
മാടായി മേഖലാതല വിജ്ഞാനോത്സവം 2013 
ഡിസംബർ 7 ന് (ശനി) 
രാവിലെ 9.30 മുതൽ 4 മണിവരെ 
GBHSS മാടായിയിൽ 
വിശദവിവരങ്ങൾക്ക് ....ഇവിടെ ക്ലിക്ക് ചെയ്യൂ........

Sunday, 1 December 2013

കലോത്സവം: നാളത്തെ മത്സരങ്ങൾ മാറ്റി

മാടായി ഉപജില്ലാ കലോത്സവത്തിൽ നാളെ (02.12.2013) നടക്കേണ്ട മതസരങ്ങൾ ഹർത്താലിന്റെ പശ്ചാത്തലത്തിൽ 03.12.2013 ലേക്ക് (ചൊവ്വ) മാറ്റിയിരിക്കുന്നു. 
വേദി, സമയം എന്നിവയിൽ മാറ്റമില്ല.