Friday, 30 January 2015

പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 2 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 2 ന് (തിങ്കൾ) രാവിലെ 10 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

LP,UP വിഭാഗങ്ങൾക്ക് നാളെ (ജനുവരി 31) അദ്ധ്യയനം ഉണ്ടായിരിക്കുന്നതല്ല

ജനുവരി 31 സ്കൂളുകൾക്ക് പ്രവൃത്തി ദിവസമാണെങ്കിലും എൽ.പി, യു.പി വിഭാഗം അദ്ധ്യാപകർ അന്നേദിവസം നടക്കുന്ന ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കണം. അതിനാൽ എൽ.പി, യു.പി വിഭാഗങ്ങൾക്ക് നാളെ (ജനുവരി 31) അദ്ധ്യയനം ഉണ്ടായിരിക്കുന്നതല്ല. 
ഹൈസ്ക്കൂൾ വിഭാഗത്തിന് അദ്ധ്യയനം ഉണ്ടായിരിക്കുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

Thursday, 29 January 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ലോകപ്രശസ്തമായ കുഞ്ഞിമംഗലം വെങ്കല പൈതൃകത്തിലെ അപൂർവ്വമായ ശില്പങ്ങളുടെയും ശില, ദാരു, കളിമണ്‍, ഫൈബർ, ഷീറ്റ് മെറ്റൽശില്പങ്ങളുടെയും ചിത്രങ്ങളുടെയും വിപുലമായ കാഴ്ചയുമായി കുഞ്ഞിമംഗലം മൂശാരികൊവ്വലിൽ ജനുവരി 26 മുതൽ ഫെബ്രവരി 2 വരെ 'കുഞ്ഞിമംഗലം വെങ്കലപെരുമ 2015' പ്രദർശനം നടക്കുന്നുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് ഏറെ കൗതുകകരവും വിജ്ഞാനപ്രദവുമായ പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
പ്രദർശന സമയം: രാവിലെ 10 മുതൽ വൈകു. 7 വരെ.
Contact No. 9846217961, 9846792888 

ക്ലസ്റ്റർ പരിശീലനം ജനുവരി 31

പ്രവൃത്തി പരിചയം/ സംഗീതം/ കായിക അദ്ധ്യാപകർക്കുള്ള  ക്ലസ്റ്റർ പരിശീലനം ജനുവരി 31 ന്  രാവിലെ 10 മണിമുതൽ തളിപ്പറമ്പ നോർത്ത് ബി ആർ സിയിൽ നടക്കും.

Saturday, 24 January 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2013-14 ലെ ന്യൂനപക്ഷ വിഭാഗം Premetric Scholarship തുക ബാങ്ക് Account ൽ എത്തിയിട്ടില്ലാത്ത അദ്ധ്യാപകർ ഈ വിവരം  28. 1.2015 ന് 5 മണിക്ക് മുൻപായി എ ഇ ഒ ഓഫീസിൽ അറിയിക്കേണ്ടതാണ് .

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

താങ്കളുടെ സ്ഥാപനത്തിലെ   എഫ് . ബി . എസ്  ൽ ചേർന്നിട്ടുള്ള ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാത്ത പ്രധാന അദ്ധ്യാപകർ ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രൊഫൊർമ യിൽ രേഖപ്പെടുത്തി 23.2.15 ന് 3 മണിക്ക്  മുൻപായി എ ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്. എഫ് . ബി .എസ് ഇല്ലാത്തവർ NIL റിപ്പോർട്ട്‌  സമർപ്പിക്കേണ്ടതാണ് 

Wednesday, 21 January 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

LSS USS duty യു മായി  ബന്ധപ്പെട്ട്  നാലാം  ക്ലാസ്സിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെയും , ഏഴാം    ക്ലാസ്സിൽ  പഠിപ്പിക്കുന്ന സയൻസ് ,കണക്ക് ഇംഗ്ലിഷ്  അറബിക് ഉറുദു സംസ്ക്രതം അദ്ധ്യാപകരുടെയും ലിസ്റ്റ് 24 / 01 / 2015  നു  മുൻപായി  ഓഫീസിൽ എത്തിക്കേണ്ടതാണ് .

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

നവോദയ ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുണ്ട് . ബധ്നപ്പെട്ടവർ എത്രയും പെട്ടെന്ന്   വന്ന്  വാങ്ങിക്കെണ്ടാതാണ് .  

Saturday, 17 January 2015

LSS/USS Exams - Extension of Date for Registration of Candidates from Schools -

LSS/USS Examination:- The Last Date for Online Registration of Candidates is extended up to 19th January 2015 and the Registration of candidates will be closed strictly at 5.00 pm on that date.

Friday, 16 January 2015

NuMATS പരീക്ഷ ജനുവരി 31 ലേക്ക് മാറ്റി

ജനുവരി 17 ന് നടക്കാനിരുന്ന NuMATS പരീക്ഷ ജനുവരി 31 ലേക്ക് മാറ്റിയതായി SCERT NuMATS കോർഡിനേറ്റർ അറിയിച്ചു.

നവോദയ സ്കൂൾ പ്രവേശന പരീക്ഷ: ഹാൾടിക്കറ്റ് വിതരണം

ജവഹർ നവോദയ സ്കൂൾ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. ബന്ധപ്പെട്ടവർ ഹാൾടിക്കറ്റ് കൈപ്പറ്റണം. 

Departmental Examination- January 2015: Time Table

Kerala Public Service Commission
Departmental Examination- January 2015

Thursday, 15 January 2015

വിദ്യാഭ്യാസ ഉപഡയരക്ടറുടെ അടിയന്തിര നിർദ്ദേശം

ഉച്ചഭക്ഷണ പദ്ധതി - പാചകതൊഴിലാളികളുടെ വേതന കുടിശ്ശിക നൽകാൻ ബാക്കിയുള്ള സ്കൂളുകൾ ജനുവരി 17 നകം നൽകി ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി അക്വിറ്റൻസ് ഓഫീസിൽ ഹാജരാക്കണം.

സൗജന്യ യൂണിഫോം വിതരണം 2014-15

സൗജന്യ യൂണിഫോം വിതരണം 2014-15 സംബന്ധിച്ച നിർദ്ദേശങ്ങൾ...... Click Here

Wednesday, 14 January 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രൈമറിതലത്തിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠന ശേഷി മെച്ചപ്പെടുത്തുന്നതിനായി 'ഇംഗ്ലീഷ് ഫെസ്റ്റ്' നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നാലാം ക്ലാസ്സിലെ ഇംഗ്ലീഷ് അദ്ധ്യാപകനുള്ള ഏകദിന പരിശീലനം ജനുവരി 15,19 തീയ്യതികളിൽ രാവിലെ 10 മണിമുതൽ മാടായി ബി.ആർസി യിൽ നടക്കും.
ജനുവരി 15- ചെറുകുന്ന്, കണ്ണപുരം, മാട്ടൂൽ, മാടായി പഞ്ചായത്തുകൾ 
ജനുവരി 19- എഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകൾ

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഏഴാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് പാഠപുസ്തകവുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം ജനുവരി 15 ന് (വ്യാഴം) രാവിലെ 10 മണിമുതൽ ജി എം യു പി സ്കൂൾ പഴയങ്ങാടിയിൽ നടക്കും. കൃത്യസമയത്ത് പങ്കെടുക്കുക.

Tuesday, 13 January 2015

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകർ യൂണിഫോം വിതരണത്തിനുള്ള തുക (ഒന്നാം ഗഡു) ഇന്ന് തന്നെ (ജനുവരി 13) ഓഫീസിൽനിന്നും കൈപ്പറ്റണം.

Friday, 9 January 2015

LSS/USS 2015 - Notification

LSS/USS 2015 - Notification.... Click Here

പ്രധാനാദ്ധ്യപകരുടെ ശ്രദ്ധയ്ക്ക്

1947 ന് മുമ്പ് സ്ഥാപിതമായ സ്കൂളുകളുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ രണ്ട് ദിവസത്തിനകം ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

ദ്വിദിന സംസ്കൃത പഠനക്യാമ്പ് ജനുവരി 14,15 തീയ്യതികളിൽ

മാടായി ഉപജില്ലാ സംസ്കൃതം കൗണ്‍സിൽ - ദ്വിദിന സംസ്കൃത പഠനക്യാമ്പ് ജനുവരി 14,15 തീയ്യതികളിൽ പിലാത്തറ യു പി സ്കൂളിൽ നടക്കും. ക്യാമ്പ് രാവിലെ 9.15 ന് ആരംഭിക്കും. ഒരു വിദ്യാലയത്തിൽ നിന്നും 6 കുട്ടികളെ വീതം പങ്കെടുപ്പിക്കണം.

Thursday, 8 January 2015

പ്രധാനാദ്ധ്യപകരുടെ ശ്രദ്ധയ്ക്ക്

വിശ്വകർമ്മ സമുദായ കമ്മീഷന് നൽകുന്നതിനുവേണ്ടി 2012-13 വർഷത്തെ കുട്ടികളുടെ എണ്ണം - ഒ.ബി.സി (വിശ്വകർമ്മ ഒഴികെ), വിശ്വകർമ്മ തിരിച്ച് എൽ.പി/ യു.പി വിഭാഗത്തിന് പ്രത്യേകമായി ഇതോടൊപ്പമുള്ള നിർദ്ദിഷ്ട പ്രഫോർമയിൽ ജനുവരി 12 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ

ഈ വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് മാടായി ഉപജില്ലയിലെ പ്രൈമറി/ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (ജനുവരി 9) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും.യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Wednesday, 7 January 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്- വളരെ അടിയന്തിരം

ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് രജിസ്ട്രേഷൻ ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ജനുവരി 13 ന് മുമ്പായി രജിസ്റ്റർ ചെയേണ്ടതാണ് . രജിസ്റ്റർ ചെയ്ത സ്കൂളുകൾ ആ വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. 
ജനുവരി 13 നകം രജിസ്ട്രേഷൻ ചെയ്യാത്ത സ്കൂളുകൾ ഉണ്ടെങ്കിൽ ജനുവരി 14 ന് രാവിലെ 11 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യാത്തതിനുള്ള കാരണം രേഖാമൂലം ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്  

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

കിച്ചണ്‍ കം സ്റ്റോറിന് തുക അനുവദിച്ച സ്കൂളുകളുടെ ധനവിനിയോഗ പത്രവും തുക അനുവദിച്ച ഡി.ഡി യുടെ രണ്ട് പകർപ്പും ജനുവരി 8 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്- വളരെ അടിയന്തിരം

തലാസീമിയ സിക്കിൾ സെൽ അനീമിയ, ഹീമോഫീലിയ, ലുക്കീമിയ പോലുള്ള മാരക രക്തജന്യ രോഗമുള്ള കുട്ടികളുടെ വിവരങ്ങൾ ജനുവരി 10 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. 

Tuesday, 6 January 2015

ശ്രീനിവാസ രാമാനുജൻ ജില്ലാതല സെമിനാർ ജനുവരി 7 ന്

ശ്രീനിവാസ രാമാനുജൻ ജില്ലാതല സെമിനാർ ജനുവരി 7 ന് (ബുധൻ) രാവിലെ 10 മണിക്ക് കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ നടക്കും. ഉപജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ കൃത്യസമയത്ത് പങ്കെടുക്കുക.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ ഡയരക്ടർ ആവശ്യപ്പെട്ട പ്രകാരമുള്ള ത്രൈമാസ Health Data (30.09.2014, 31.12.2014 എന്നീ മാസങ്ങളിലെ) രണ്ട് ദിവസത്തിനകം ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. Health Data പ്രഫോർമ Downloads പേജിൽ ലഭ്യമാണ്.

Monday, 5 January 2015

സംസ്കൃതം അദ്ധ്യാപകരുടെ യോഗം നാളെ

ഉപജില്ലയിലെ സംസ്കൃതം അദ്ധ്യാപകരുടെ യോഗം നാളെ (ജനുവരി 6) ഉച്ചയ്ക്ക് 2.15 ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസിൽ ചേരും.മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Text Book Distribution 2015-16

2015-16 വർഷത്തേക്കാവശ്യമായ 1 മുതൽ 10 വരെയുള്ള ക്ലാസ്സിലേക്കുള്ള പാഠപുസ്തകങ്ങൾക്കുള്ള ഇന്റന്റ് സ്കൂളുകൾ ഐ.ടി @സ്കൂൾ വെബ്സൈറ്റിൽ ഓണ്‍ലൈനായി ജനുവരി 6 മുതൽ 14 വരെ നൽകേണ്ടതാണ്. വിശദമായ നിർദ്ദേശങ്ങൾക്കും സർക്കുലറിനും ... Click Here
ഓണ്‍ലൈൻ ഇന്റന്റിങ്ങിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

SANSKRIT Scholarship examination 2014-15

SANSKRIT Scholarship examination-: Circular

Appointment of non-teaching staff from teachers bank

Appointment of non-teaching staff from teachers bank- Clarification: Click here..