Thursday, 21 December 2017

VISWAS TRAINING SCHEDULE

VISWAS  ഡി ഡി ഒ മാർക്കുള്ള പരിശീലന പരിപാടി 
CLICK HERE

സെലസ്റ്റിയ 2017 - ഒരു പരീക്ഷണം കൂടി

നാളെ ഡിസംബർ 22 - സൂര്യൻ ദക്ഷിണായനരേഖയുടെ നേർ മുകളിൽ വരുന്നദിവസം. ദക്ഷിണാർദ്ധ ഗോളത്തിൽ നല്ലപകൽ കിട്ടുന്ന വസന്തകാലം, നമുക്ക് കഠിനമായ മഞ്ഞുപെയ്യുന്ന ശരത്കാലം. ഇനി ദക്ഷിണാർദ്ധ ഗോളത്തിൽ ഗ്രീഷ്മവും നമുക്ക് ശിശിരകാലവും വരാൻപോകുന്നു.
കലണ്ടർ നോക്കുക. നമ്മുടെ ഭാഗത്ത് സൂര്യൻ വൈകി ഉദിച്ച് നേരത്തെ അസ്തമിക്കുന്ന ദിനങ്ങൾ (പകൽ കുറവ് രാത്രി കൂടുതൽ).
ഉച്ചയ്ക്ക് 12.30 ന് ലംബമായി നാട്ടിയ വടിയുടെ നിഴൽ പരിശോധിച്ച് സൂര്യപ്രകാശത്തിന്റെ ചരിവളക്കാം. ഡിസംബർ 22 ന് ഭൂമദ്ധ്യരേഖയിൽ വീഴുന്ന സൂര്യപ്രകാശത്തിന് 23 1/2ഡിഗ്രി ചെരിവുണ്ടാകും. ഇതിന്റെകൂടെ പ്രാദേശിക അക്ഷാംശവും കൂട്ടിയാൽ ഓരോയിടത്തും വീഴുന്ന സൂര്യപ്രകാശത്തിന്റെ ചരിവ് കിട്ടും.
ഉദാ: പഴയങ്ങാടി - അക്ഷാംശം 11.30 ഡിഗ്രി 
സൂര്യപ്രകാശത്തിന്റെ ചരിവ് - 23.30+11.30 = 35 ഡിഗ്രി

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് - Noon Meal -Revised Proforma

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾക്ക് സർവ്വീസ് ചാർജ്ജ് ഇനത്തിൽ ബാങ്ക് ഈടാക്കിയ തുകയുടെ വിശദശാംശങ്ങൾ ഇതോടൊപ്പം ചേർത്ത മാതൃകയിൽ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Wednesday, 20 December 2017

Moulana Azad Foundation -Toilet Proposal

സ്വച്ഛ വിദ്യാലയം പദ്ധതി യിൽ ഉൾപ്പെടുത്തി  സ്കൂളുകളിൽ  ടോയ്‍ലെറ്റുകൾ  നിർമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചിച്ചിട്ടുണ്ട് . അപേക്ഷ 22 നു വൈകുനേരം 5  മണിക്ക് മുമ്പായി ബി ആർ സി യിൽ എത്തിക്കണം . അപേക്ഷ ഫോമും വിശദാംശങ്ങളും സ്കൂളുകളിലേക്ക് മെയിൽ ചെയ്തിട്ടുണ്ട്.

അറിയിപ്പ്

2017-18  അധ്യയന വർഷം സെപ്‌റ്റംബർ 30 നെ ആധാരമാക്കി കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ സോഫ്റ്റ് വെയറിൽ ഡിസംബർ 31 നകം അപ്ഡേറ്റ് ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു .
CIRCULAR 

Property Statement -

Property Statement - അധ്യാപകരുടേത് സ്കൂളുകളിൽ  വാങ്ങി സൂക്ഷിക്കുകയും പ്രധാനാധ്യാപകരുടേത് ഡിസംബർ 25 ന്  മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.  

Tuesday, 19 December 2017

LPSA SERVICE VERIFICATION -URGENT

താഴെ പേര് നല്‍കിയിരിക്കുന്ന എല്‍ പി എസ്സ് എ  അധ്യാപകര്‍ അവരുടെ സര്‍വീസ് വെരിഫിക്കേഷന്‍ നടത്തുന്നതിനായി 30.12.2017 ന് രാവിലെ 9.00 മണിക്ക് കണ്ണൂര്‍ ജില്ലാ പി എസ്സ് സി ഓഫീസില്‍ ഹാജരാവേണ്ടാതാണ്.
1.ശംസുദ്ധീന്‍ കെ പി      
2.സൗമ്യ പി     
3.അനിത കെ വി  (സേവന പുസ്തകം ദളം 4 ഇല്‍ നിയമന ശുപാര്‍ശ കത്ത് നമ്പര്‍, തീയതി ഇവ ചേര്‍ത്ത് ആയതിന്‍റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം )     
4.ദില്‍ന എം കെ     
5.ലസിത കെ വി     
6.ഷീജ ടി     
7.അജയ് കുമാര്‍ എസ്സ്      
8.രമിത കുഞ്ഞിക്കിഴക്കെ വീട്ടുപറമ്പില്‍     
9.രജില ജി (സേവന പുസ്തകം ദളം 4 ഇല്‍ നിയമന ശുപാര്‍ശ കത്ത് നമ്പര്‍ ,തീയതി ഇവ ചേര്‍ത്ത് ആയതിന്‍റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം )     
10.പ്രിയ ജി നായര്‍ (ടി തസ്തികയിലെ നിയമന വിവരങ്ങള്‍ അടങ്ങിയ സേവനപുസ്തകത്തിന്റെ പ്രസ്തുത ഭാഗം സാക്ഷ്യപെടുത്തി ആയതിന്‍റെ പകര്‍പ്പ്ഹാജരാക്കണം)     
11.ഷിംന വാഴയില്‍

Donation - ookhi cyclone

ഓഖി ചുഴലിക്കാറ്റ് - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ട് ദിവസത്തെ വേതനം സംഭാവനയായി നൽകുന്നതിനുള്ള അഭ്യർത്ഥന   സംബന്ധിച്ച് ....... സർക്കുലർ & സമ്മതപത്രം

Friday, 15 December 2017

അറിയിപ്പ്

2018 ഫെബ്രുവരി 17 വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിനമായിരിക്കും 
CLICK HERE 

Thursday, 14 December 2017

December 14 ഊർജ്ജ സംരക്ഷണ ദിനം

December 14 ഊർജ്ജ സംരക്ഷണ ദിനം നടത്തേണ്ടതാണ് .സ്കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഇതോടൊപ്പം ചേർത്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ് .
CLICK HERE

സംസ്കൃത അദ്ധ്യാപക കൂട്ടായ്മ - കൂടിയിരിപ്പ്‌ ഡിസംബർ 16 ന്

മാടായി ബി.ആർ.സിയുടെ നേതൃത്വത്തിൽ 2017 നവംബർ 18 ന് നടത്തിയ സംസ്കൃത അദ്ധ്യാപക കൂട്ടായ്മയുടെ ഭാഗമായുള്ള ഒരു കൂടിയിരിപ്പ്‌ ഡിസംബർ 16 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ നടക്കും. മുഴുവൻ സംസ്കൃത അദ്ധ്യാപകരും പങ്കെടുക്കണം.

Wednesday, 13 December 2017

ഉച്ചഭക്ഷണ പദ്ധതി -പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ചു്

ഉച്ചഭക്ഷണ പദ്ധതി -പാചകത്തൊഴിലാളികളുടെ വിവരങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ചു് 
സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികൾക്ക് ട്രെയിനിങ് നൽകുന്നതുമായി ബന്ധപ്പെട്ട് ആവ്യശപ്പെട്ട വിവരങ്ങൾ ഇതോടപ്പമുള്ള പ്രോഫോമയിൽ  നാളെ(14/12/2017 ) ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി (തപാൽ മുഖാന്തിരം) ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
             PROFORMA

Tuesday, 12 December 2017

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽവരുന്ന എല്ലാ വ്യദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും ബാങ്ക്/ ട്രഷറി അക്കൗണ്ടുകളിലെ നിക്ഷേപം സംബന്ധിച്ച വിവരം ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ മുഴുവൻ പ്രധാനാദ്ധ്യാപകരും പ്രസ്തുത വിവരങ്ങൾ (Fund position as on 30.11.2017) ഇതോടൊപ്പം ചേർത്ത മാതൃകയിൽ നാളെ രാവിലെ 11 മണിക്ക് മുമ്പായി വീഴ്ച കൂടാതെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Sunday, 10 December 2017

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഡിസംബർ 12 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഡിസംബർ 12 ന് ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Friday, 8 December 2017

ഡിസംബർ 10 - മനുഷ്യാവകാശ ദിനം: പ്രതിജ്ഞ

ഡിസംബർ 10 - മനുഷ്യാവകാശ ദിനം : ഈ വർഷം ഡിസംബർ 10 അവധിദിനമായതിനാൽ ഡിസംബർ 11 തിങ്കളാഴ്ച മനുഷ്യാവകാശ ദിനാചരണം നടത്തേണ്ടതാണ്. സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഇതോടൊപ്പം ചേർത്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 11 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 11 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
അജണ്ട: വാർഷിക പദ്ധതി രൂപീകരണം

Wednesday, 6 December 2017

Text Book Distribution (Vol.3)

പാഠപുസ്തകം (വാല്യം 3) സ്‌കൂളുകൾക്ക് ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഓഫീസിൽനിന്നും എത്രയുംപെട്ടന്ന് കൈപ്പറ്റേണ്ടതാണ്.

Details of CWSN Students

2017 -18 അധ്യയന വർഷം സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് (അംഗീകൃതം )വിദ്യാലയങ്ങളിൽ പഠിക്കുന്ന ഐ ഇ ഡി കുട്ടികളുടെ എണ്ണവും അവർക്കു ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യവും സംബന്ധിച്ച വിവരങ്ങൾ ഇനിയും നൽകാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു ഇന്ന്(06/12/ 2017 )
 5 മണിക്ക് മുൻപ് തന്നെ ഈ ഓഫീസിൽ സമർപ്പിക്കണമെന്നു അറിയിക്കുന്നു .

ശ്രദ്ധ പദ്ധതി 2017 -18

ശ്രദ്ധ പദ്ധതി 2017 -18 വിദ്യാലയങ്ങളിൽ നടപ്പിലാക്കിയോ എന്ന വിവരം താഴെ ചേർത്തിട്ടുള്ള പ്രൊഫോർമയിൽ എന്റർ ചെയ്യാത്ത വിദ്യാലയങ്ങൾ ഇന്ന് 1 .00 മണിക്ക് മുൻപായി രേഖപ്പെടുത്തണം എന്ന് അറിയിക്കുന്നു .....
PROFORMA

NuMATS 2017

NuMATS 2017 ജില്ലാതല പരീക്ഷയ്ക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് . 
 LIST 

Tuesday, 5 December 2017

സർക്കാർ സ്കൂളുകളുടെ ബിൽഡിംഗ് ,സർക്കാർ ഓഫീസുകൾ എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കുന്നതു സംബന്ധിച്ചു

സർക്കാർ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ആസ്തി രജിസ്റ്റർ തയ്യാറാക്കി ഒക്ടോബർ 12 നകം ഈ ഓഫീസിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ ഇന്ന്  (05 / 12/ 2017 ) തന്നെ ഈ ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വാടക കെട്ടിടമാണെങ്കിൽ ആ വിവരവും അറിയിക്കേണ്ടതാണ് .

Monday, 4 December 2017

Text Book Indenting - Date extending

Text Book Indenting - Date extending ... Details ... Click here

DEPARTMENTAL TEST - JANUARY 2018 -NOTIFICATION

DEPARTMENTAL TEST -  JANUARY 2018  -NOTIFICATION

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ 2017

ഹൈ സ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ 06/12/2017 നു ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .ഹൈ സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം എന്ന് അറിയിക്കുന്നു.

ന്യുമാത്‌സ്‌ 2017

ഈ വർഷത്തെ സബ്ജില്ലാതല ന്യുമാത്‌സ്‌ പരീക്ഷ ഡിസംബർ 5 നു രാവിലെ 10 മണിയ്ക്ക് ജി ബി എച് എസ് മാടായി- VHSE ഹാളിൽ വെച്ച് നടക്കുന്നതാണ് .വിദ്യാർത്ഥികൾ 9 .30 നു മുൻപേ നിശ്ചയിക്കപെട്ട കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ് .

Thursday, 30 November 2017

Noon Meal Monthly Data - Form (Revised)

Noon Meal Monthly Data - Form (Revised) ... Click Here

ശ്രദ്ധ 2017

ശ്രദ്ധ മികവിലേക്ക് എന്ന കൈപ്പുസ്തകം ബി ആർ സി യിൽ എത്തിയിട്ടുണ്ട് .എല്ലാ പ്രധാനാധ്യാപകരും ബി ആർ സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു.

Wednesday, 29 November 2017

ലോകാഭിന്നശേഷി വാരാചരണം - പോസ്റ്റർ രചനാമത്സരം

ലോകാഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് മാടായി ബി.ആർ.സി എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുന്നു.
വിഷയം: "ആരും പിന്നിലല്ല"
നിബന്ധനകൾ:
എൽ.പി വിഭാഗം - സൈസ് എ4 , ക്രയോൺ ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്.
യു.പി.വിഭാഗം - സൈസ് എ3 , വാട്ടർകളർ ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്.
ബി.ആർ.സി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന പോസ്റ്ററുകൾ ജില്ലാതല മത്സരത്തിന് അയക്കും.
തയ്യാറാക്കിയ പോസ്റ്ററുകൾ ഡിസംബർ 4 ന് ഉച്ചയ്ക്ക് മുമ്പായി ബി.ആർ.സിയിൽ എത്തിക്കണം.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

Expenditure Statement (Reconciled) BiMS വഴി ശേഖരിച്ച് (2017 ഫെബ്രവരി മുതൽ ഒക്ടോബർ വരെയുള്ളത്) TRN നമ്പർ സഹിതം Online Expenditure Statement സൈറ്റിൽ ചേർക്കേണ്ടതാണ്. ആയതിനുള്ള ക്രമീകരണം സൈറ്റിൽ വരുത്തിയിട്ടുണ്ട്.
ഈ ഓഫീസിലേക്ക് 2017 ഫെബ്രവരിമുതലുള്ള Expenditure Statement online വഴി സമർപ്പിച്ചതിൽ ആവശ്യമെങ്കിൽ തിരുത്തൽ വരുത്തി കൃത്യത വരുത്തി Submit ചെയ്യേണ്ടതാണ്.  ബില്ലുകളുടെയും TRN നമ്പർ നിർബന്ധമായും എന്റർ ചെയ്യേണ്ടതാണ്. 
Expenditure Statement (Reconciled)  അടിയന്തിരമായും സമർപ്പിക്കുവാൻ വിദ്യാഭ്യാസ ഉപഡയരക്ടർ ആവശ്യപ്പെട്ടതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും നവംബർ 30 നകം ആയത് ഈ ഓഫീസിലേക്ക് ഓൺലൈൻ ആയി Submit ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു. 
ആവശ്യമായ Help File ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
Mob:  9495416047

Tuesday, 28 November 2017

മലയാളത്തിളക്കം- പ്രഫോർമ

മലയാളത്തിളക്കം പ്രതിദിന പുരോഗതി പട്ടിക ,പോസ്റ്റ് ടെസ്റ്റ് ,പോസ്റ്റ് ടെസ്റ്റ് ഫലം റിപ്പോർട്ട് ചെയ്യാനുള്ള ഫോർമാറ്റ് എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രതിദിന പുരോഗതി പട്ടിക പൂരിപ്പിച്ചു എല്ലാ ദിവസങ്ങളിലും  വൈകുന്നേരം ബി ആർ സി യിലേക്ക് മെയിൽ ചെയേണ്ടതാണെന്ന് ബി.പി.ഒ അറിയിക്കുന്നു.

സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്

5 മുതൽ 8 വരെ ക്ലാസ്സുകളിലേക്കുള്ള ആരോഗ്യ കായിക ആക്ടിവിറ്റി പാഠപുസ്തകം സൊസൈറ്റികളിൽ അധികമായുള്ളവയുടെയും ഇനിയും ലഭിക്കാൻ ബാക്കിയുള്ളവയുടെയും വിവരങ്ങൾ (Excess & Shortage) ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ഓഫീസിൽ സമർപ്പിക്കണം.

Inter District Transfer 2017-18.. Circular

Inter District Transfer 2017-18 .... Circular

ദേശിയ സമ്പാദ്യ പദ്ധതി - പാസ്സ് ബുക്കുകൾ സ്വീകരിക്കുന്നതു സംബന്ധിച്

സ്റ്റുഡന്റസ് സേവിങ് സ്കീം -വിദ്യാർത്ഥികൾക്കുള്ള പാസ്സ് ബുക്കുകൾ ദേശിയ സമ്പാദ്യ പദ്ധതി  ജില്ലാ ഓഫീസിൽ നിന്നും സ്കൂൾ അധികാരികൾ കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു.
 CLICK HERE

Staff Fixation 2016-17

1.Staff fixation - Correction Order
2.Staff Fixation 2016-17: Circular
3.Staff Fixation 2017-18: Guidelines

ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുന്ന എയിഡഡ് സ്കൂൾ അദ്ധ്യാപകരുടെ പെൻഷൻ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് - Clarification

ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുന്ന എയിഡഡ് സ്കൂൾ അദ്ധ്യാപകരുടെ പെൻഷൻ വിഹിതം അടവാക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ഉത്തരവായി..... ഉത്തരവ്

Pay Revision arrear - Second installment - Modified instructions to re process the erroneous first installment

Pay Revision arrears—Second installment—Directions to process the same in SPARK— Modified instructions to re process the erroneous first installment .... Click Here

Monday, 27 November 2017

ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് സെർച്ച് എക്സാം

ഹൈസ്കൂൾ വിഭാഗം ടാലെന്റ്റ് സെർച്ച് എക്സാം സബ്ജില്ലാ മത്സരം ഡിസംബർ ആദ്യ ആഴ്ച നടക്കും.സ്കൂൾ തലം നടത്തിയിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് നടത്തേണ്ടതാണ്.  

Staffixation - Redeployment of protected teachers

Staff Fixation - Redeployment of protected teachers .... Order

School Kalolsavam - Instructions

School Kalolsavam - Instructions ... Click Here

Staff Fixation 2016-17: Circular

Staff Fixation 2016-17: Circular... Click Here

Saturday, 25 November 2017

JILLA KALOTHSAVAM HIGHER LEVEL RESULT

ജില്ലാ കലോത്സവത്തിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് .
LIST

2017 -18 ഉപജില്ലാ കലോത്സവം അപ്പീൽ റിസൾട്ട്

2017 -18 ഉപജില്ലാ കലോത്സവുമായി ബന്ധപെട്ടു അംഗീകരിച്ച അപ്പീലുകളുടെ ലിസ്റ്റ് അറ്റാച്ച് ചെയ്യുന്നു.
LIST 

നവംബർ 27 നു ഭരണഘടനാ ദിനം

നവംബർ 27 നു ഭരണഘടനാ ദിനമായി ആഘോഷിക്കേണ്ടതാണ്.
CLICK HERE 

JAWAHAR NAVODAYA VIDYALAYA SELECTION 2018

EXTENSION OF DATE FOR SUBMISSION OF JAWAHAR NAVODAYA VIDYALAYA SELECTION TEST FROM 25/11/2017 TO 02/12/2017.
                              CLICK HERE

Friday, 24 November 2017

ഗെയ്ൻ പിഫ്

                         ഗെയ്ൻ  പിഫ് 
2017-18 വർഷം വിരമിക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ  തീർപ്പാകുന്നതുമായി ബന്ധപെട്ടു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിൻറെ പകർപ്പ് ചുവടെ  കൊടുക്കുന്നു.കത്തിൽ ആവ്യശപെട്ട വിവരങ്ങൾ എത്രയും പെട്ടന്ന് സമർപ്പിക്കേണ്ടതാണ്.
               
                RETIREMENT DETAILS

മാടായി ഉപജില്ലാ പ്രധാനാധ്യാപകരുടെ യോഗം NOV 25 നു

മാടായി ഉപജില്ലാ പ്രധാനാധ്യാപകരുടെ ഒരു യോഗം നാളെ (25/ 11/ 2017 )ശനിയാഴ്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് ചേരുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
                                            എ ഇ ഓ മാടായി

ന്യൂമാറ്റ്സ് 2017 അറിയിപ്പ്

25/ 11/ 2017 നു നടത്താനിരുന്ന ന്യൂമാറ്റ്സ് പരീക്ഷ 05/ 12/ 17 ലേക്ക് മാറ്റിവെച്ച വിവരം അറിയിക്കുന്നു.പരീക്ഷ കേന്ദ്രം പിന്നീട് അറിയിക്കുന്നതായിരിക്കും

Thursday, 23 November 2017

പാഠപുസ്തക വിതരണം 2018-19

പാഠപുസ്തക വിതരണം 2018-19 സർക്യൂലാർ
             CIRCULAR

കൈത്തറി &ടെക്സ്റ്റൈൽസ് ജില്ലാതല ചിത്ര രചനാ മത്സരം

കൈത്തറി &ടെക്സ്റ്റൈൽസ് ജില്ലാതല ചിത്ര രചനാ മത്സരം നവംബർ 25 നു 
 CLICK HERE

സംസ്ഥാന സ്കൂൾ കലോത്സവം വിദ്യാർത്ഥികളുടെ യാത്ര ചിലവിലേക്കായി പി ഡി അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുന്നതു സംബഡിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യാത്ര ചിലവിലേക്കായി പി ഡി അക്കൗണ്ടിൽ നിന്നും തുക പിൻവലിക്കുന്നതു സംബഡിച്ചു 
CLICK HERE 

Wednesday, 22 November 2017

Second Term Examination - Time Table 2017

Second Term Examination - Time Table 2017 .... Click Here

മലയാളത്തിളക്കം - അദ്ധ്യാപക പരിശീലനം

കേരള സ്കൂൾ കലോത്സവത്തിന്റെ ഉപജില്ലാതല അപ്പീൽ ഹിയറിങ്

കേരള സ്കൂൾ കലോത്സവത്തിന്റെ ഉപജില്ലാതല അപ്പീൽ ഹിയറിങ് 23/11/2017 , 24/11/2017 തിയ്യതികളിലായി രാവിലെ 10 മണി മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കുന്നതാണ് .ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കേണ്ടതാണ്.ലിസ്റ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. 
താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ചു  പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി കൊടുത്തുവിടേണ്ടതാണ് 
PROFORMA 
LIST 

മാജിക് പ്ലാനറ്റ് സന്ദർശനം

മാജിക് പ്ലാനറ്റ് സന്ദർശനം സ്കൂൾ വിനോദയാത്രയിൽ ഉൾപ്പെടുത്തുന്നതു സംബഡിച്ചു 
                       CIRCULAR

OBSERVANCE OF CONSTITUTION DAY ON 25 NOVEMBER

OBSERVANCE OF CONSTITUTION DAY ON 25 NOVEMBER IN ALL EDUCATIONAL  INSTITUTIONS AND GOVERNMENT DEPARTMENTS 

                        CIRCULAR

Monday, 20 November 2017

Text Book Distribution (Vol-3) - Urgent

പാഠപുസ്തക വിതരണം (വാല്യം 3) - സ്‌കൂളുകളിൽ അധികമായുള്ള പാഠപുസ്തകങ്ങൾ (വാല്യം 3) നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. 
സ്‌കൂളുകൾക്ക് ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ നാളെ രാവിലെ മുതൽ ഓഫീസിൽനിന്നും വിതരണം ചെയ്യും. പ്രധാനാദ്ധ്യാപകർ നാളെ തന്നെ പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്. 
പുസ്തകങ്ങൾ കൈപ്പറ്റിയ ശേഷം ബാക്കി ലഭിക്കാനുള്ള പുസ്തകങ്ങൾക്ക് shortage സമർപ്പിക്കേണ്ടതാണ്. 
ഇതിൽ വീഴ്ചവരുത്തുന്നതിന്റെ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകന് മാത്രമാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

Friday, 17 November 2017

OBC Premetric 2017-18

OBC Premetric 2017-18
https://scholarship.itschool.gov.in/prematric_obc2017-18/

അറിയിപ്പ്

മാനേജർമാരുടെ പേരും ഫോൺ നമ്പറും ശേഖരിക്കുന്നതിലേക്കായി താഴെ കൊടുത്തിരിക്കുന്ന  പ്രൊഫോർമയിൽ  ഇന്ന് 5 മണിക്ക് മുൻപായി വിവരങ്ങൾ  രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു . 
PROFORMA

ചിത്രോൽത്സവം - വിജയികൾ

നല്ല വായന പഠനം ജീവിതം  ക്യാമ്പയിൻറെ  ഭാഗമായി   മാടായി  ബി ആർ സി  സംഘടിപ്പിച്ച ചിത്രോൽത്സവം - വിജയികൾ.
യു .പി വിഭാഗം
1.ദേവിക.പി.വി (കടന്നപ്പള്ളി യു .പി.എസ് )
2. സൂര്യ വിനായക് .കെ (വെങ്ങര ഹിന്ദു LPS)  
   ഋതിക് കമൽ (നെരുവമ്പ്രം യു പി എസ് ) 
എൽ.പി വിഭാഗം
1.ഋതിക .പി.പി (ജിഎം യു പി എസ് ഏഴോം )
2.മുഹമ്മദ് നമീർ (മാടായി എൽ പി എസ് )
വിജയികൾക്ക്  ക്യാഷ് പ്രൈസും  സർട്ടിഫിക്കറ്റും പൊതു ചടങ്ങിൽ വെച്ച് നല്കും.

NuMATS പരീക്ഷ നവംബർ 25 ന്

ഈ വർഷത്തെ NuMATS പരീക്ഷ നവംബർ 25 ന് രാവിലെ 10 മണിക്ക് മാടായി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. പേര് രജിസ്റ്റർ ചെയ്ത കുട്ടികൾ രാവിലെ 9.30 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.

വിജ്ഞാനോൽസവം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന വിജ്ഞാനോൽസവം നവംമ്പർ 25 ന് വിവിധ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേന്ദ്രങ്ങളിൽ PSC പരീക്ഷ നടക്കുന്നതു കൊണ്ടാണ് നവംബർ 25 ലേക്ക് മാറ്റിയത്. 
കഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിൽ വിജ്ഞനോൽസവം നവംബർ 18 ന് ജി.സി.യു.പി.സ്കൂൾ കുഞ്ഞിമംഗലം സ്കൂളിൽ വെച്ച് നടക്കും.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം- വിദ്യാർത്ഥികളുടെ യോഗം നവംബർ 18 ന്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കണ്ണൂർ റവന്യു ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഒരു യോഗം നവംബർ 18 ന് ഉച്ചക്ക് ശേഷം 3: 30 ന് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് ചേരുന്നു. ഈ യോഗത്തിൽ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ 2 പകർപ്പ് സഹിതം ഫോട്ടോ അറ്റസ്റ്റേഷൻ നടത്തി വിദ്യാർത്ഥി/ രക്ഷിതാവ്/ അധ്യാപകർ പങ്കെടുക്കേണ്ടതാണ്.

പാഠപുസ്തക വിതരണം (വാല്യം 3)

പാഠപുസ്തക വിതരണം (വാല്യം 3)  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാണ്. നവംബർ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി Shortage സമർപ്പിച്ച പ്രധാനാദ്ധ്യാപകർ പ്രസ്തുത പുസ്തകങ്ങൾ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്. സ്‌കൂളിൽ അധികമുള്ള പുസ്തകങ്ങൾ ഓഫീസിൽ എത്തിക്കേണ്ടതുമാണ്.

State IT Mela 2017 .... Circular

State IT Mela 2017 .... Circular

Wednesday, 15 November 2017

തളിപ്പറമ്പ് സോൺ ഉറുദു അക്കാദമിക് മീറ്റിംഗ് നവംബർ 22 ന്

തളിപ്പറമ്പ് സോൺ ഉറുദു അക്കാദമിക് മീറ്റിംഗ് നവംബർ 22 ന് ബുധനാഴ്ച്ച രാവിലെ 10 മുതൽ 4 മണി വരെ മാടായി  ബി ആർ സി യിൽ വെച്ച് നടക്കും. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ  ഉറുദു  അധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

സംസ്കൃതാദ്ധ്യാപക കൂട്ടായ്മ

സർവ്വശിക്ഷാ അഭിയാൻ അദ്ധ്യാപക കൂട്ടായ്മയുടെ ഭാഗമായി മാടായി ഉപജില്ലയിലെ സംസ്കൃതാദ്ധ്യാപകരുടെ കൂട്ടായ്മ നവംബർ 18 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. പ്രസ്തുത പരിപാടിയിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

Tuesday, 14 November 2017

ഹൈസ്കൂള്‍ അസിസ്ടന്റ്റ്‌ - കോര്‍ വിഷയങ്ങള്‍ - പ്രമോഷന്‍ - ഉത്തരവ് -2017-18

ഹൈസ്‌കൂൾ  അസിസ്റ്റന്റ്  കോർ വിഷയങ്ങൾ (ഫിസിക്കൽ സയൻസ്, കണക്ക്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്) തസ്തികയിൽ  പ്രമോഷൻ നൽകിയ ഉത്തരവായി ...... ഉത്തരവ്

2017-18 വർഷത്തെ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്കൂൾതല സൂക്ഷ്മ പരിശോധന

2017-18 വർഷത്തെ സ്കോളർഷിപ്പുകൾക്കായുള്ള ഓൺലൈൻ അപേക്ഷകളുടെ സ്കൂൾതല സൂക്ഷ്മ പരിശോധന 15 / 11 / 2017 നു മുൻപായി പൂർത്തിയാക്കേണ്ടതാണ് .
CLICK HERE

ഉച്ചഭക്ഷണപദ്ധതി - പാചകവാതക കണക്ഷൻ എടുക്കാത്തവരുടെ വിവരങ്ങൾ

ഉച്ചഭക്ഷണപദ്ധതി - സ്‌കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഇതുവരെ പാചകവാതക കണക്ഷൻ എടുക്കാത്തവർ താഴെപ്പറയുന്ന മാതൃകയിൽ ഇന്നുതന്നെ nmaeomadayi@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.
1.സ്‌കൂളിന്റെ പേര്:
2.സ്‌കൂൾ കോഡ്:
3.പാചകവാതക കണക്ഷൻ എടുക്കാത്തതിന്റെ കാരണം:

ഉച്ചഭക്ഷണ പദ്ധതി - ഡെയ്‌ലി ഡാറ്റ അപ്‌ലോഡിങ്

ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി ഡെയ്‌ലി ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന് എല്ലാ പ്രധാനാദ്ധ്യാപകർക്കും ഈ ഓഫീസിൽനിന്നും നിരന്തരം നിർദ്ദേശം നൽകിയിട്ടും 80% ൽ താഴെ സ്‌കൂളുകൾ മാത്രമേ ചെയ്തുവരുന്നത് കാണുന്നുള്ളൂ. ഇത് ഗുരുതര വീഴ്ചയായി കാണക്കാക്കുന്നു. ആയതിനാൽ പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തി ഡെയ്‌ലി ഡാറ്റ അപ്‌ലോഡിങ്‌ 100% ലേക്ക് എത്തിക്കാനുള്ള നടപടി കൈക്കൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം സ്‌കൂളുകളുടെ പേര് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടിവരുമെന്ന് അറിയിക്കുന്നു.

ഫയൽ അദാലത്ത് നവംബർ 17 ന്

പൊതുവിദ്യാഭ്യാസ വകുപ്പിലെ കുടിശ്ശിക ഫയലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ഫയൽ അദാലത്ത് നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ആയത് പ്രകാരം സ്‌കൂളുകളുമായി ബന്ധപ്പെട്ട് ഈ ഓഫീസിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകളുടെ വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. നവംബർ 17 ന് രാവിലെ 10 മണിമുതൽ ഓഫീസിൽ നടക്കുന്ന ഫയൽ അദാലത്തിൽ പ്രസ്തുത ഫയലുകളിൽ ആവശ്യമായ നടപടി സ്വീകരിച്ച് ഹാജരാക്കണമെന്ന് അറിയിക്കുന്നു.

Friday, 10 November 2017

ഭിന്നശേഷി വിഭാഗക്കാരുടെ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കുന്നതു സംബന്ധിച്ചു സർക്കുലർ

ഭിന്നശേഷി വിഭാഗക്കാരുടെ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പാക്കുന്നതു സംബന്ധിച്ചു  സർക്കുലർ .

CLICK HERE

Thursday, 9 November 2017

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം: മത്സരഫലങ്ങൾ

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം

8th National Painting Competition for School Students 2017-18

8th National Painting Competition for School Students 2017 - 18 -  Details ..... Click Here

അഭിനന്ദനങ്ങൾ ......

കണ്ണൂർ റവന്യു ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം ക്വിസ്സ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാടായി ഉപജില്ലയിലെ അശ്വന്ത്. ടി വി & ഉണ്ണിമായ പി.കെ  (ഗവ.എൽ.പി സ്കൂൾ ചെറുവാച്ചേരി).
അഭിനന്ദനങ്ങൾ ......

ചിത്രോത്സവം-2017: നവംബർ 14 ന്

ചിത്രോത്സവം-2017
നല്ല വായന നല്ല പഠനം നല്ല ജീവിതം 
സർവ്വശിക്ഷാ അഭിയാൻ - മാടായി  ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ  മാടായി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ എൽ.പി , യു.പി  വിദ്യാർത്ഥികൾ ക്കായുള്ള ജലഛായം ചിത്രരചനാ മത്സരം  'ചിത്രോത്സവം -2017 ' നവംബർ 14 ന് രാവിലെ 10  മണിക്ക്  മാടായി  ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും. 
എൽ .പി .യു .പി വിഭാഗങ്ങളിൽനിന്നും ഓരോ കുട്ടി വീതം മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. മത്സരത്തിന് ആവശ്യമായ പേപ്പർ ഒഴികെയുളള സാമഗ്രികൾ കൊണ്ടുവരണം. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന ചിത്രക്കളരിയിൽ പങ്കെടുക്കാൻ  അവസരംനൽകുന്നതാണ്.

Wednesday, 8 November 2017

Text Book Excess & Shortage Vol III -പ്രഫോർമ സമർപ്പിക്കണം

പാഠപുസ്തകം (മൂന്നാം വാല്യം) - ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണവും സ്‌കൂളിൽ അധികമായുള്ള പുസ്തകങ്ങളുടെ എണ്ണവും (Excess & Shortage) നിശ്ചിത പ്രഫോർമയിൽ നാളെ (നവംബർ 9 ന്) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

GAIN PF - അടിയന്തിര ശ്രദ്ധയ്ക്ക്

എല്ലാ KASEPF വരിക്കാരുടെയും 2016-17 വർഷത്തെ ഓപ്പണിങ് ബാലൻസും കുറവ് ചെയ്യേണ്ട ഡി.എ അരിയറുകളും ഒ.ബി ലോൺ വിവരങ്ങളും നവംബർ 10 ന് മുമ്പായി വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

Tuesday, 7 November 2017

നവംബർ 7 മുതൽ 14 -ശാസ്ത്രാവബോധവാരം - നിർദ്ദേശങ്ങൾ

സി.വി.രാമന്റെ നൂറ്റിഇരുപത്തി ഒമ്പതാം ജന്മദിനം, മേരിക്യൂറിയുടെ നൂറ്റിഅമ്പതാം ജന്മവാർഷികം എന്നിവ ചേർന്നുവരുന്ന നവംബർ 7 മുതൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 വരെയുള്ള ഒരാഴ്ച ശാസ്ത്രാവബോധവാരമായി ആഘോഷിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അവർകളുടെ നിർദ്ദേശങ്ങൾ വ്യക്തമായി വായിക്കുകയും ശാസ്ത്ര പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കുറിപ്പ് വായിച്ച് എല്ലാ സ്‌കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് കുട്ടികളെ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും വേണമെന്ന് അറിയിക്കുന്നു.

കണ്ണൂർ റവന്യുജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം

CWSN കുട്ടികളുടെ (Fresh & Renewal) വിവരങ്ങൾ - പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017 വർഷത്തെ CWSN കുട്ടികളുടെ (Fresh & Renewal) വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ വിവരങ്ങൾ (അക്കൗണ്ട് നമ്പർ) പരിശോധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ അറിയിക്കണം. 
അക്കൗണ്ട് നമ്പർ സമർപ്പിക്കാൻ ബാക്കിയുള്ളവർ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽസമർപ്പിക്കണം.

GAIN PF - എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള അടിയന്തിര നിർദ്ദേശങ്ങൾ , പ്രഫോർമ

GAIN PF - എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള അടിയന്തിര നിർദ്ദേശങ്ങൾ , പ്രഫോർമ എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രഫോർമ പൂരിപ്പിച്ച് നവംബർ 9 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Monday, 6 November 2017

ശാസ്ത്രവാരം - ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കുറിപ്പ്

ശാസ്ത്രവാരം - ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ കുറിപ്പ് .... Click Here

'സമുന്നതി സ്‌കോളർഷിപ്പ്' അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപ്പറേഷൻ - 'സമുന്നതി സ്‌കോളർഷിപ്പ്' അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക ... സർക്കുലർ

അഭിനന്ദനങ്ങൾ......

നവംബർ 4 ന് ചൊവ്വ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന കണ്ണൂർ റവന്യൂ ജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ (ഹൈസ്ക്കൂൾ വിഭാഗം) ഒന്നാംസ്ഥാനം നേടിയ  മാടായി ഉപജില്ലയിലെ നീരജ് പി. (GHSS കുഞ്ഞിമംഗലം).
അഭിനന്ദനങ്ങൾ..........

Saturday, 4 November 2017

ഉച്ചഭക്ഷണ പദ്ധതി - കിച്ചൺ കം സ്റ്റോർ - പ്രഫോർമ സമർപ്പിക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ്

ഉച്ചഭക്ഷണ പദ്ധതി - കിച്ചൺ കം സ്റ്റോർ സംബന്ധിച്ച പ്രഫോർമ ഇനിയും സമർപ്പിക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നവംബർ 6 ന് രാവിലെ 10 മണിക്ക് മുമ്പായി തന്നെ പ്രഫോർമ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
1.GHSS കൊട്ടില 
2.GHSS ചെറുതാഴം 
3.PJHS മാടായി 
4.GHSS കുഞ്ഞിമംഗലം 
5.GWHSS ചെറുകുന്ന് 
6.ചെറുകുന്ന് മുസ്‌ലിം LPS 
7.മാടായി LPS 
8.സെന്റ് മേരീസ് LPS വിളയാങ്കോട് 
9.MIM LPS മാട്ടൂൽ 
10.GMUPS മാടായി 
11.GMUPS പഴയങ്ങാടി 
12.GWUPS വെങ്ങര 
13.വെങ്ങര പ്രിയദർശ്ശിനി UPS

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം - ക്ലസ്റ്റർബുക്ക് വിതരണം ഇന്ന്

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം - ക്ലസ്റ്റർബുക്ക് ഇന്ന് രാവിലെ 10 മണിമുതൽ സംഘാടകസമിതി ഓഫീസിൽ വെച്ച് വിതരണം ചെയ്യും. ബന്ധപ്പെട്ട ടീം മാനേജർമാർ ക്ലസ്റ്റർബുക്ക് കൈപ്പറ്റേണ്ടതാണ്.

Rubella Vaccine

Friday, 3 November 2017

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം 2017 - മൊബൈൽ ആപ്ലിക്കേഷൻ

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം 2017 - കലോത്സവ വാർത്തകൾ,വിശേഷങ്ങൾ, മത്സരഫലങ്ങൾ തുടങ്ങിയവ തത്സമയം അറിയിക്കുന്നതിനായി തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. 
മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത് ശ്രീ.ഷാജി.ടി.പി (സെൻട്രൽ മുസ്‌ലിം എൽ.പി സ്‌കൂൾ,മാട്ടൂൽ).
മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ. ..... Click Here
https://play.google.com/store/apps/details?id=com.shas.kalolsavam.subdistrict

Thursday, 2 November 2017

Expenditure Statement -പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017 ഒക്ടോബർ മാസത്തെ Expenditure Statement നവംബർ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.
സപ്തംബർ മാസത്തെ Expenditure Statement ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.
1 EDANAD WEST LPS
2 MIM LPS MATTOOL
3 NMUP SCHOOL MATTOOL
4 G.M.U.P.S PAYANGADI
5 GLPS CHERUKUNNU SOUTH
6 G.M.L.P.S MADAKKARA

Rubella Vaccine


അപേക്ഷകളും ഹർജികളും മലയാളത്തിൽതന്നെ സമർപ്പിക്കുന്നത് സംബന്ധിച്ച്

അപേക്ഷകളും ഹർജികളും മലയാളത്തിൽതന്നെ സമർപ്പിക്കുന്നത് സംബന്ധിച്ച് ... സർക്കുലർ

പത്രക്കുറിപ്പ്


Programme Schedule - IT Mela - Kannur Revenue Dist.

കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള ഐ.ടി മേളയുടെ പ്രോഗ്രാം ഷെഡ്യൂള്‍ .... Click Here
https://drive.google.com/file/d/0B60TtZEyxbEAOFNVT0hZc00ydUlYZEhrNnJ4ZC1LcFp3dnBz/view?usp=sharing

റവന്യുജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് - സാക്ഷ്യപത്രം കൈപ്പറ്റണം

നവംബർ 4 ന് ചൊവ്വ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കുന്ന കണ്ണൂർ റവന്യുജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതനേടിയ LP, UP, HS, HSS വിഭാഗത്തിലെ കുട്ടികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് പങ്കെടുക്കണം.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സാക്ഷ്യപത്രം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം നവംബർ 4 ന്

കണ്ണൂർ റവന്യൂ ജില്ലാ ഗണിതശാസ്ത്ര ക്വിസ് മത്സരം നവംബർ 4 ന് ശനിയാഴ്ച ചൊവ്വ ഹയർസെക്കന്ററി സ്കൂളിൽ  വെച്ച് നടക്കുന്നതാണ്.
സമയക്രമം
LP    - 10.30 AM
UP   - 10.30 AM
HS   - 1.30 PM
HSS - 2.30 PM
ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പങ്കെടുക്കേണ്ടത്. മത്സരത്തിനു വരുന്നവർ ഉപജില്ലാ വിദ്യാഭ്യാസ ആഫീസറുടെ സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.  മത്സരാർത്ഥികൾ നിശ്ചിത സമയത്തിനു അരമണിക്കൂർ മുമ്പേ ഹാജരാകേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ യോഗം നവംബർ 6 ന്

മാടായി ഉപജില്ലയിലെ എല്ലാ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെയും യോഗം നവംബർ 6 ന് രാവിലെ 11 മണിക്ക് കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Wednesday, 1 November 2017

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ക്ലാസ്സ് കേട്ടല്ലൊ. രണ്ട് മണിക്കൂർ സമയമെടുത്ത് പിൻഡ്രോപ്പ് സൈലന്റിൽ മന്ത്രി പറഞ്ഞ കാര്യങ്ങൾ ഒരു നല്ല വിദ്യാഭ്യാസ വിചക്ഷണന്റെ ക്രാന്തദർശിത്വവും അവധാനതയും വിളിച്ചോ ഉന്നതായിരുന്നു. അദ്ദേഹം മുന്നോട്ട് വെച്ച ഈ വിദ്യാഭ്യസ പരിപ്രേക്ഷ്യം നമ്മുടെ എല്ലാ അധ്യാപകരിലും അതേ ഗൗരവത്തിലും ആഴത്തിലും പതിപ്പിക്കുകയാണ് ഇനി നമ്മുടെ ദൗത്യം.നവംബർ പത്തിനുള്ളിൽ ഇത് കഴിയണം. വേണമെങ്കിൽ ഏതെങ്കിലും മറ്റ് ഹെഡ്മാസ്റ്റർമാരുടെേല്ലാ താഴെ പറയുന്ന പാനലിലെ അധ്യാപകരുടേയോ സേവനം തേടാവുന്നതാണ്. 
സി.പി.പ്രകാശൻ മാസ്റ്റർ, തെക്കുമ്പാട് 
സന്ദീപ്.സി.പി , എടനാട് വെസ്റ്റ് LP 
ഒ.രാമചന്ദ്രൻ, മാടായി 
ശ്രീകല, ഇടമന യു.പി.എസ് 
സി.പി.ബാബുരാജൻ, ഏര്യം വിദ്യാമിത്രം 
കെ.ടി.ഗോവിന്ദൻ, മാട്ടൂൽ MIMLPS 
പി.കെ.വിശ്വനാഥൻ, ഇരിണാവ് തെക്കുമ്പാട് 
കെ.വി ഗിരിജ, ഏഴോം. 
മന്ത്രി പറഞ്ഞ പ്രസക്ത കാര്യങ്ങൾ ഒന്നും വിട്ടു പോകരുത്. പൊതുജനങ്ങൾ ആഗ്രഹിക്കുന്ന വിദ്യാഭ്യസംതിരിച്ചു നൽകാൻ നാം കടപ്പെട്ടിരിക്കുന്നു. ഫ്യൂഡൽ വിദ്യാഭ്യാസവും കോർപ്പറേറ്റസ് വിദ്യാഭ്യാസവും കടന്ന് നാം ജനകീയ വിദ്യാഭ്യാസത്തിൽ എത്തി നിൽക്കുന്നു. രീതി ശാസത്രം പരിശോധനയിൽ മാത്രം പോര. അത് മനസ്സിൽ കയറിയാലേ മനസ്സിനെ തിരുത്താൻ കഴിയൂ ജലത്തിന്റെ PH മൂല്യം പോലെ ഉയർന്നാൽ ഉൻമാദവും താഴ്ന്നാൽ സ്പഷനം - ഇതു പോല ആകരുത്. സ്കൂളിന്റെ അക്കാദമിക മികവാണ് മികവ്. ബാക്കിയെല്ലാം അതിനു താഴെയാണ് മണ്ണിലില്ല, മനസ്സിലില്ല, ഇന്റർനെറ്റിലുണ്ട്. ഇതല്ല അന്വേഷണാത്മക വിദ്യാഭ്യാസത്തിന്റെ രീതി. വിദ്യാർത്ഥിയുടെ വൈയഞവും സാമൂഹ്യവുമായ ഉയർച്ചയായിരിക്കണം അധ്യാപകന്റെ ലക്ഷ്യം ജനകീയ കൂട്ടായ്മയിൽ ഏറ്റവും ചുരുങ്ങിയത് 5 വർഷത്തേക്കെങ്കിലും സ്കൂൾ അക്കാദമിക രംഗത്ത് തടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന പ്രായോഗികവും പ്രാധാന്യമേറിയതുമായ പഠന ലക്ഷ്യങ്ങളുടെ രേഖയാകണം അക്ക, മാപ്ലാൻ. അല്ലാതെ സ്വനവും സങ്കൽപവും എഴുതി വെക്കുന്നതല്ല A+ സർട്ടിഫിക്കറ്റിൽ മാത്രമാകരുത്. ജീവിതത്തിലും A+ ആകണം. ഒന്നിന്റെയും കുറവ് കണ്ടെത്തലല്ല കുറവ് നികത്തലാണ് വിദ്യാഭ്യാസം ജൈവവൈവിധ്യ ഉദ്യാനം ജൈവ വൈവിധ്യം പഠിക്കാൻ വേണ്ടിയുള്ള താകണം. അല്ലാതെ സിമന്റ് ബെഞ്ച് വർക്കലല്ല കാമ്പസ് തന്നെ ഒരു പാഠപുസ്തകമാകണം. 
ജന.30നുള്ളിൽ മാസ്റ്റർ പ്ലാൻ പൂർണ്ണമാകണം. അത് പൊതുജനത്തിനു കൂടി ബോധ്യപ്പെടുത്താൻ കഴിയണം. എന്റെ കുട്ടിയെ പൊതു വിദ്യാലയത്തിൽ ചേർത്തത് ശരിയായ തീരുമാനം തന്നെയാണ്.ഇത് വൈകി പ്പോയി. അക്കാദമിക മികവാണ് ഓരോ സ്കൂളിന്റേയും ലക്ഷ്യം കുട്ടികളെ കരിക്കുലത്തിനുളളിൽ മാത്രമായി തളച്ചിടരുത്. അതിനപ്പുറത്തേക്ക് പോകാൻ അവർക്ക് കഴിയണം. ചിന്താപരവും ഗവേഷണാത്മക ബോധവും കുട്ടിയിൽ വളർത്തിയെടുക്കണം. 
ഇവയെല്ലാം എല്ലാ അധ്യാപകരുടേയും മനസ്സിൽ പതിപ്പിക്കുവാൻ എല്ലാH Mമാർക്കും കഴിയണം. വേണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം. 
എ.ഇ.ഒ.മാടായി.

Promotion from PT Junior Language Teacher to FT Junior Language Teacher - Final Seniority List

Promotion from Part Time Junior Language Teacher to Full Time Junior Language Teacher - Final Seniority List Published ... Click Here

മാടായി ഉപജില്ലാ കേരള സ്‌കൂൾ :പ്രസംഗം - വിഷയം

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം
നവംബർ 3 മുതൽ 9 വരെ
പ്രസംഗം - വിഷയം
യു.പി (ഇംഗ്ലീഷ്)
'Kerala, Gods Own State'
യു.പി (ഹിന്ദി)
'स्वच्छ भारत'
എൽ.പി (മലയാളം)
'മാനുഷരെല്ലാരും ഒന്നുപോലെ'

സാമൂഹ്യശാസ്ത്ര ക്വിസ്സ് മത്സരം

കണ്ണൂർ റവന്യു  ജില്ലാ സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായുള്ള ക്വിസ്സ് മത്സരം നവംബർ 6 (തിങ്കൾ) ന് ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും.  
സമയക്രമം
LP, UP വിഭാഗം - രാവിലെ 10 മണി
HS വിഭാഗം -ഉച്ചയ്ക്ക് 1.30
HSS വിഭാഗം- ഉച്ചയ്ക്ക് 2.30
ഉപജില്ലാ മത്സരത്തിൽ വിജയികളായ ടീമുകൾ ബന്ധപ്പെട്ട  AE0 /HM ന്റെ  സാക്ഷ്യപത്രവുമായി  കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

ശ്രീനിവാസരാമാനുജൻ പേപ്പർ പ്രസന്റേഷൻ (ഗണിതം) മത്സരം നവംബർ 8 ന്

2017-18 വർഷത്തെ മാടായി ഉപജില്ലാ ശ്രീനിവാസരാമാനുജൻ പേപ്പർ പ്രസന്റേഷൻ (ഗണിതം) മത്സരം നവംബർ 8 ന് രാവിലെ 10.30 ന് കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. പങ്കെടുക്കാൻ താത്പര്യമുളള UP, HS വിഭാഗത്തിലെ മത്സരാർഥികൾ നവംബർ 4 ന്  മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.  
Mob. 9446418387

Tuesday, 31 October 2017

K-TET Exemption upto 31.03.2019

അദ്ധ്യാപക / അനദ്ധ്യാപകർക്ക് കെടെറ്റ് പാസാകുന്നതിന് 31.03.2019 വരെ സമയം അനുവദിച്ച് ഉത്തരവായി ... Order

സയൻസ് ക്വിസ്സ് ,ടാലന്റ് പരീക്ഷ - നവംബർ 8 ന്

ജില്ലാതല സയൻസ് ക്വിസ്സ് ,ടാലന്റ് പരീക്ഷ എന്നിവ നവംബർ 8 ന് ബുധനാഴ്ച കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
സമയക്രമം
UP Quiz-10.30 AM 
HS Quiz-11.30 AM
HSS Quiz-2.30 PM
HS Talent Exam.-10.30 AM
LP Quiz- 2.30 PM
ഉപജില്ലാതലത്തിൽ 1, 2 സ്ഥാനങ്ങ.ൾ ലഭിച്ച കുട്ടികൾ പങ്കെടുക്കണം. മത്സരത്തിന് അരമണിക്കൂർ മുമ്പെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Monday, 30 October 2017

CONDUCT OF JAWAHAR NAVODAYA VIDYALAYA SELECTON TEST (JNVST-2018)

CONDUCT OF JAWAHAR NAVODAYA VIDYALAYA SELECTON TEST (JNVST-2018) - LIST OF URBAN SCHOOLS UNDER KANNUR DIST AS PER 2011 CENCUS. . .... Click Here

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും

2017 ലെ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ... സർക്കുലർ

OBC PREMATRIC SCHOLARSHIP 2017-18 CIRCULAR AND APPLICATION

OBC PREMATRIC SCHOLARSHIP 2017-18 CIRCULAR AND APPLICATION

CLICK HERE 

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി - ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താല്പര്യമുള്ള അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് .സി .ഇ.ആർ.ടി )കേരളത്തിലെ  government -government aided സ്കൂളിലെ അധ്യാപകരിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിക്കുന്നു.
                      CLICK HERE

 

പെൻഷൻ പ്രപ്പോസൽ സമർപ്പിക്കുന്ന പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

  

Noon Meal Circular - Urgent


Noon Meal Circular - Junk Food


ഉച്ചഭക്ഷണ പദ്ധതി - വിവരങ്ങൾ സമർപ്പിക്കണം

ഉച്ചഭക്ഷണ പദ്ധതി - പാചകപ്പുര സംബന്ധിച്ച വിവരങ്ങൾ,Iron Folic Tablet, Deworming  Tablet  എന്നിവ വിതരണം ചെയ്തവിവരങ്ങൾ നിശ്ചിത പ്രഫോർമയിൽ ഇനിയും നൽകാത്ത സ്‌കൂൾ പ്രധാനാദ്ധ്യാപകർ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി തപാൽ മുഖാന്തിരം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Saturday, 28 October 2017

ഉച്ചഭക്ഷണപദ്ധതി - പാചകപ്പുരയുടെയും സ്റ്റോർ റൂമിന്റെയും ഫോട്ടോ

ഉച്ചഭക്ഷണപദ്ധതി - പാചകപ്പുരയുടെയും സ്റ്റോർ റൂമിന്റെയും വ്യക്തതയാർന്ന ഫോട്ടോ (ഉൾഭാഗവവും പുറംഭാഗവും, എല്ലാ ഭാഗത്തുനിന്നും ഉള്ളത്) ഇന്നുതന്നെ nmaeomadayi@gmail.com എന്ന മെയിൽ ഐ.ഡി യിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.

Friday, 27 October 2017

'ശ്രദ്ധ' പദ്ധതി .... Module

'ശ്രദ്ധ' പദ്ധതി  ....  Module

Participants Eligible for Higher Level Competetion

Participants Eligible for Higher Level Competetion ....

'സെലസ്റ്റിയ 2017' - സമ്മാനദാനം നാളെ

'സെലസ്റ്റിയ 2017' ന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ കല്ല്യാശ്ശേരി മണ്ഡലംതലത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാൻ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് നടക്കും. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ കുട്ടികളെ വിവരം അറിയിച്ച് ചടങ്ങിൽ പങ്കെടുപ്പിക്കണം.

വിജ്ഞാനോത്സവം 2017 - പഞ്ചായത്ത്തലം നവംബർ 18 ന്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2017 - പഞ്ചായത്ത്തലം നവംബർ 18 ന് വിവിധ കേന്ദ്രങ്ങളിലായി നടക്കും.

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാദ്യാസ പരിപാടി - അക്കാദമിക് മാസ്റ്റർപ്ലാൻ: പരിശീലനം ഒക്ടോബർ 28 ന്

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാദ്യാസ പരിപാടിയുടെ ഭാഗമായി വിദ്യാലയങ്ങളുടെ അക്കാദമിക് മാസ്റ്റർപ്ലാൻ തയാറാക്കുന്നതിനുള്ള പരിശീലനം നാളെ (ഒക്ടോബർ 28 ന് ശനിയാഴ്ച) 2 മണി മുതൽ മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ (മാടായി എ.ഇ.ഒ ഓഫീസിനു സമീപം) വെച്ച് നടക്കും.SSA കൺസൾട്ടന്റ് ശ്രീ.ടി.പി.കലാധരൻ പരിശീലനം നൽകും. പരിശീലന പരിപാടിയിൽ മാടായി ഉപജില്ലയിലെ എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്. അധ്യാപകരെ കൃത്യസമയത്ത് പരിശീലനത്തിനു എത്തിക്കുവാൻ എല്ലാ ഹെഡ്മാസ്റ്റർമാരും ശ്രദ്ധിക്കേണ്ടതാണ്.
ശില്പശാലയിൽ അവതരിപ്പിക്കുന്നതിനായി  വിദ്യാലയങ്ങൾ  'അക്കാദമിക്  മാസ്റ്റർപ്ലാൻ ' കരട് തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്.

Thursday, 26 October 2017

'അക്കാദമിക് മാസ്റ്റർപ്ലാൻ ' കരട് കൊണ്ടുവരണം

കല്ല്യശേരി  മണ്ഡലം വിദ്യാഭ്യസ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 28 ന് നടക്കുന്ന അക്കാദമിക് മാസ്റ്റർപ്ലാൻ ശില്പശാലയിൽ അവതരിപ്പിക്കുന്നതിനായി  വിദ്യാലയങ്ങൾ  'അക്കാദമിക്  മാസ്റ്റർപ്ലാൻ ' കരട് തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്.

മാടായി ഉപജില്ല കേരള സ്‌കൂൾ കലോത്സവം - ഓൺലൈൻ രജിസ്‌ട്രേഷൻ -അവസാന തീയ്യതി നാളെ

മാടായി ഉപജില്ല  കേരള സ്‌കൂൾ കലോത്സവം - ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ട അവസാന തീയ്യതി നാളെ (ഒക്റ്റോബർ 27) വൈകുന്നേരം 5 മണിവരെയാണ്. അതിനുശേഷം വരുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.

മാടായി ഉപജില്ല കേരള സ്‌കൂൾ കലോത്സവം: പുതുക്കിയ തീയ്യതി

മാടായി ഉപജില്ല
കേരള സ്‌കൂൾ കലോത്സവം 
പുതുക്കിയ തീയ്യതി
നവംബർ 2 ന് ഉച്ചയ്ക്ക് 2 മണി: രജിസ്‌ട്രേഷൻ
നവംബർ 3 ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ
നവംബർ 6,7,8,9 സ്റ്റേജ് മത്സരങ്ങൾ

ശാസ്ത്രോത്സവം - ബി.ആർ.സി തല അധ്യാപക പരിശീലനം നവ: 1 ന്

ശാസ്ത്രോത്സവം ബി.ആർ.സി തല അധ്യാപക പരിശീലനം നവ: 1 ന്  ഉച്ചക്ക് 2  മുതൽ 5  വരെ  മാടായി ജി .എം.യു .പി സ്കൂളിൽ നടക്കും . യു .പി വിദ്യാലയങ്ങളിലെ ഒരു ശാസ്ത്രാധ്യാപകൻ / അധ്യാപിക പങ്കെടുക്കണമെന്ന്‌ അറിയിക്കുന്നു. ശാസ്ത്രോത്സവം മൊഡ്യൂൾ എല്ലാ വിദ്യാലയങ്ങളിലേക്കും ഇ മെയിൽ ചെയ്തിട്ടുണ്ട് എന്ന് ബി.പി.ഒ അറിയിച്ചു.

സെലസ്റ്റിയ 2017: ഔട്ട്ഡോർ യൂണിറ്റ് എക്സിബിഷൻ ആരംഭിച്ചു

Noon Meal - Daily Data Uploading

ഉച്ചഭക്ഷണ പദ്ധതി - Daily Data Uploading എല്ലാദിവസവും ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ചെയ്യേണ്ടാതാണ്. സാങ്കേതിക കാരണങ്ങളാൽ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ദിവസേന വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഈ വിഷയത്തിൽ വീഴ്ച പാടില്ലെന്ന് കർശന നിർദ്ദേശം നൽകുന്നു.

Wednesday, 25 October 2017

'സെലസ്റ്റിയ 2017' : ISRO - Space Expo : ഒക്ടോബർ 27 മുതൽ


'സെലസ്റ്റിയ 2017' : ISRO - Space Expo : ഒക്ടോബർ 27 മുതൽ


പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

വിദ്യാഭ്യാസ ഓഫീസർമാരുടേയും ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽമാരുടെയും സംയുക്ത യോഗം ഒക്ടോബർ 30 ന് രാവിലെ 9.30 ന് കണ്ണർ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഉപജില്ലാടിസ്ഥാനത്തിൽ 20 രജിസ്ട്രേഷൻ കൗണ്ടറുകൾ ഉണ്ടാകും. 
രാവിലെ 9 മണിക്ക് റജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ബഹു.കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ക്ലാസ്സ് ആരംഭിക്കും. 2 മണിക്കൂർ മന്ത്രിയുടെ ക്ലാസ്സുണ്ടാകും. ഹാജർ വളരെ നിർബന്ധം. യോഗത്തിൽ രണ്ടായിരം പേർ പങ്കെടുക്കും. ഒരു മണിയോടെ പരിപാടി അവസാനിക്കും. അവധിയോ പകരക്കാരെയോ അനുവദിക്കുന്നതല്ല.

2018-19 അധ്യയന വർഷത്തെ കൈത്തറി യൂണിഫോം വിതരണം

2018-19 അധ്യയന വർഷത്തെ കൈത്തറി യൂണിഫോം വിതരണത്തിനുള്ള മാതൃകാ കളർ കോഡ് ഓഫീസിൽ എത്തിയിട്ടുണ്ട്.1 മുതൽ 5 വരെയും ,1 മുതൽ 7 വരെയും ,5 മുതൽ 7 വരെയും independent ആയി പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകർ  മാതൃകാ കളർ കോഡ് നേരിട്ട് പരിശോധിച്ചു നാളെ (26 /10/ 2017 ) 5 മണിക്ക് മുൻപായി തുണിയുടെ കോഡ് എഴുതി നൽകേണ്ടതാണ് . 
UNIFORM COLOUR CODE

ജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങൾ നവംബർ 4 ന്

കണ്ണൂർ റവന്യൂ ജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങൾ നവംബർ 4 ന് ശനിയാഴ്ച ചൊവ്വ എച്ച് എസ് എസ്, ചൊവ്വ, കണ്ണൂരിൽ വെച്ച് നടക്കുന്നതാണ്. 
സമയക്രമം
LP വിഭാഗം  - 10.30 AM
UP വിഭാഗം - 10.30 AM
HS വിഭാഗം - 1.30 PM
HSS വിഭാഗം - 2.30 PM

NuMATs : Last date Oct.30

2017-18 വർഷത്തെ NuMATs  മത്സരത്തിൽ പങ്കെടുക്കുന്നതിന് ആറാം ക്ലാസിലെ മിടുക്കരായ വിദ്യാർഥികളെ Gen.2, SC-1, ST-1,  ഭിന്നനിലവാരം-1 (ആകെ 5) എന്ന ക്രമത്തിൽ ഒരു കുട്ടിക്ക്  50 രൂപ തോതിൽ ഒക്ടോബർ 30 നകം ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ പണം അടച്ച് അവരുടെ മത്സരാവസരം പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. ബന്ധപ്പെട്ട ഏതെങ്കിലും വിഭാഗത്തിൽ കുട്ടികൾ ഇല്ലെങ്കിൽ പകരം ഉൾപ്പെടുത്താവുന്നതല്ല.

Tuesday, 24 October 2017

NPS-Updation of Personal details of members

Government have directed all Drawing and Disbursing Officers/ Treasury Officers  to start updating the personal details of members of National Pension Scheme before 31/10/2017. For details view  .....  Circular

GPAIS - 2018 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ - Order

GPAIS - 2018 വർഷത്തേക്കുള്ള പദ്ധതി പുതുക്കൽ - Order

പാഠപുസ്തക വിതരണം 2017-18 (വാല്യം 3)

പാഠപുസ്തക വിതരണം 2017-18 (വാല്യം 3) അധികം ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം (ഇന്റന്റ് ചെയ്തതിൽ നിന്നും അധികം ആവശ്യമുള്ളവ) ഒക്ടോബർ 26 ന് രാവിലെ 11 മണിക്ക് മുമ്പായി ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. 
പാഠപുസ്തകം (വാല്യം 2) ഷോർട്ടേജ് നൽകിയിട്ടുള്ള സ്‌കൂളുകൾ പ്രസ്തുത പുസ്തകം ഇതുവരെയായും കൈപ്പറ്റിയിട്ടില്ലെങ്കിൽ ആയത് നാളെ (ഒക്ടോബർ 25) സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

ഉച്ചഭക്ഷണ പദ്ധതി -സ്‌പെഷ്യൽ അരി കണ്ടിജൻസി

ഉച്ചഭക്ഷണ പദ്ധതി -സ്‌പെഷ്യൽ അരി കണ്ടിജൻസി പാസ്സാക്കുന്നതിന് വേണ്ടി അബ്സ്ട്രാക്റ്റ് (നിശ്ചിത ഫോറത്തിൽ) സമർപ്പിക്കാത്ത സ്‌കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. പ്രസ്തുത സ്‌കൂൾ പ്രധാനാദ്ധ്യാപകർ നാളെ (ഒക്ടോബർ 25) ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

വായന കാർഡ് കൈപ്പറ്റണം

LP, UP സ്‌കൂളുകൾക്കുള്ള വായന കാർഡ് ബി ആർ സി യിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട് . പ്രധാനാധ്യാപകർ കൈപ്പറ്റണമെന്ന് ബി.പി.ഒ അറിയിച്ചു.

Monday, 23 October 2017

'സെലസ്റ്റിയ 2017' : ISRO ബഹിരാകാശ എക്സിബിഷൻ :സ്കൂളുകൾക്കുള്ള സമയക്രമം

കല്ല്യാശ്ശേരി മണ്ഡലം
സമഗ്രവിദ്യാഭ്യാസ പദ്ധതി
'സെലസ്റ്റിയ 2017'
ISRO ബഹിരാകാശ എക്സിബിഷൻ 
GBHSS മാടായി - ഒക്ടോബർ 27 മുതൽ 29 വരെ
സ്കൂളുകൾക്കുള്ള സമയക്രമം
പഞ്ചായത്ത് തലത്തിൽ
27.10.17 F N. 9.30 to 1 PM : കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം
27.10.17 AN - 1.30 to 6 PM : ചെറുതാഴം, മാട്ടൂൽ
28.10.17 FN (12 മണി വരെ മാത്രം): മാടായി 
4 മണി മുതൽ പൊതുജനങ്ങൾക്ക്.
29.10.17:  കണ്ണപുരം, ചെറുകുന്ന്, ഏഴോം, പട്ടുവം,  കല്ല്യാശ്ശേരി 

പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം.
കുട്ടികൾ വിവരങ്ങൾ കുറിച്ചു വെക്കാനുള്ള പുസ്തകവും പെന്നും കരുതണം. കൂടാതെ ലഘുഭക്ഷണം, കുടിവെള്ളം എന്നിവയും കരുതണം.

സെലസ്റ്റിയ 2017: ISRO എക്സിബിഷൻ ഒക്ടോബർ 27 മുതൽ 29 വരെ

കല്ല്യാശ്ശേരി മണ്ഡലം - സമഗ്രവിദ്യാഭ്യാസ പദ്ധതി - സെലസ്റ്റിയ 2017 ന്റെ ഭാഗമായി ISRO യുടെ അപൂർവ്വ എക്സിബിഷൻ ഒക്ടോബർ 27 മുതൽ 29 വരെ മാടായി ഗവ.ബോയ്സ് HS ൽ വെച്ച് നടക്കും.അപൂർവ്വമായി ലഭിക്കുന്ന ഈ അവസരം സ്‌കൂളുകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തണം. സ്‌കൂളുകൾക്ക് അനുവദിച്ച സമയം പിന്നീട് അറിയിക്കുന്നതാണ്.

സെലസ്റ്റിയ 2017: ഔട്ട്ഡോർ യൂണിറ്റ് എക്സിബിഷൻ ഒക്ടോബർ 25 മുതൽ 28 വരെ

കല്ല്യാശ്ശേരി മണ്ഡലം - സമഗ്രവിദ്യാഭ്യാസ പദ്ധതി - സെലസ്റ്റിയ 2017 ന്റെ ഭാഗമായി തിരുവനന്തപുരം സയൻസ് & ടെക്‌നോളജിയുടെ ഔട്ട്ഡോർ യൂണിറ്റ് എക്സിബിഷൻ താഴെപ്പറയുന്ന സ്ഥലങ്ങളിൽ നടക്കും. കേന്ദ്രങ്ങൾക്ക് സമീപമുള്ള സ്‌കൂളുകളിലെ കുട്ടികളെ ഇതിൽ സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതാണ്.
ഒക്ടോബർ 25 - GGHS ചെറുകുന്ന്
ഒക്ടോബർ 26 - MUPS മാട്ടൂൽ 
ഒക്ടോബർ 27 -പിലാത്തറ UPS
ഒക്ടോബർ 28 - നെരുവമ്പ്രം UPS
കൂറ്റൻ ടെലസ്‌ക്കോപ്പിലൂടെയുള്ള കാഴ്ചകൾ, ജ്യോതിശാസ്ത്ര ക്ലാസ്സ്, വാനനിരീക്ഷണം, വീഡിയോ പ്രദർശനം എന്നിവ ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കും.

Smart Energy Programme 2017-18