Tuesday, 30 June 2015

ഉച്ചഭക്ഷണ പദ്ധതി: പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

മാസാവസാനം അധികമായി ബാക്കിവന്ന അരിയുടെ അളവ് പ്രഫോർമ A  യിൽ രേഖപ്പെടുത്തി NMP- 1 നോടൊപ്പം സമർപ്പിക്കണം.
പ്രഫോർമ B യോടൊപ്പം പ്രഫോർമയിലെ ക്രമത്തിൽ വൗച്ചറുകൾ തുന്നിക്കെട്ടി NMP- 1 നോടൊപ്പം സമർപ്പിക്കണം.

ഉച്ചഭക്ഷണ പദ്ധതി: പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതിയുടെ ഇന്റന്റിനായി ഓരോ മാസവും താഴെപറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. 

1. NMP-1 (എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്‌)
2. Expenditure Statement (2 കോപ്പി)
3. മാവേലി സ്റ്റോർ ബില്ല് 
4. നൂണ്‍ ഫീഡിംഗ് കമ്മിറ്റി അംഗീകരിച്ച മെനു രജിസ്റ്ററിന്റെ പകർപ്പ് 
5. ധനവിനിയോഗ പത്രം 
6. Monthly Data 
7. Health Data (ഓരോ മൂന്ന് മാസം കൂടുമ്പോഴും)
8. പ്രഫോർമ B

പ്രഫോർമ B യോടൊപ്പം വൗച്ചറുകൾ ക്രമത്തിൽ തുന്നിക്കെട്ടിയിരിക്കണം. (ഇവ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസ്സാക്കിയതിനുശേഷം തിരികെ നൽകുന്നതായിരിക്കും)

Monday, 29 June 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data സമർപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. സ്കൂളുകൾ Annual Data ഇന്ന് (29.06.2015) വൈകുന്നേരം 4.30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
 13029  13502  13538  13547

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഫോർമ I, പ്രഫോർമ II, കുട്ടികളുടെ ലിസ്റ്റ് എന്നിവ സമർപ്പിക്കാത്ത സ്കൂളുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. സ്കൂളുകൾ പ്രഫോർമ I, പ്രഫോർമ II, കുട്ടികളുടെ ലിസ്റ്റ് എന്നിവ ഇന്ന് (29.06.2015) വൈകുന്നേരം 4.30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
 13029  13033  13039  13085  13106  13502  13503  13508  13509  13515  13516  13517  13519  13521  13531  13572   13013501   13013502

സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം മാറ്റിവെച്ചു

ഇന്ന് നടക്കാനിരുന്ന മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം മാറ്റിവെച്ചു. പുതിയ തീയ്യതി പിന്നീട് അറിയിക്കും.

Saturday, 27 June 2015

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 30 ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 30 ന് (ചൊവ്വ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി ആർ സി യിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Friday, 26 June 2015

സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂണ്‍ 29 ന്

മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ ജനറൽബോഡി യോഗം ജൂണ്‍ 29 ന് (തിങ്കൾ) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി ആർ സി യിൽ ചേരും. മുഴുവൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് സ്പോണ്‍സർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Wednesday, 24 June 2015

സംസ്കൃതം അദ്ധ്യാപകരുടെ യോഗം ജൂണ്‍ 29 ന്

മാടായി ഉപജില്ലയിലെ സംസ്കൃതം അദ്ധ്യാപകരുടെ ഒരു യോഗം ജൂണ്‍ 29 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ സംസ്കൃതം അദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

വായനാവാരാഘോഷം നാളെ സമാപിക്കും

Tuesday, 23 June 2015

ജൂണ്‍ 26 : അന്താരാഷ്‌ട്ര ലഹരിവിരുദ്ധദിനം

അന്താരാഷ്‌ട്ര ലഹരിവിരുദ്ധദിനമായി ആചരിക്കുന്ന ജൂണ്‍ 26 ന് സ്കൂളുകളിൽ രാവിലെ അസംബ്ലി വിളിച്ചുചേർത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കണം. ...... പ്രതിജ്ഞ

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കലകളിൽ ശോഭിക്കുന്ന നിർധനരായ വിദ്യാർഥികൾക്കുള്ള 2015-16 ലെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2014-15 വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ സബ്ജില്ലാതലത്തിൽ മത്സരിക്കുകയും ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്ത (ഇനങ്ങൾ:- കഥകളി, ഓട്ടംതുള്ളൽ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം) കുടുംബ വാർഷിക വരുമാനം 75000/- രൂപവരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 10000/- രൂപയാണ് ധനസഹായം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് , പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം.   
പ്രധാനാദ്ധ്യാപകർ അപേക്ഷകൾ ജൂണ്‍ 25 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

ഐ ടി @ സ്കൂൾ ജില്ലാ ഓഫീസ് മുൻസിപ്പൽ ഹൈസ്ക്കൂളിലേക്ക് മാറ്റി

സയൻസ് പാർക്കിൽ പ്രവർത്തിച്ചുവരുന്ന ഐ ടി @ സ്കൂൾ ജില്ലാ ഓഫീസ് ജൂണ്‍ 22 മുതൽ കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിലേക്ക് മാറ്റിയതായി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

Monday, 22 June 2015

GPF Annual Account Statement 2014-15

The GPF Annual Account Statement 2014-15 Now available for download... Click Here

ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ജൂണ്‍ 26 ന്

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ജൂണ്‍ 26 ന് (വെള്ളി) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ ചേരും. മുഴുവൻ ഗണിതശാസ്ത്ര ക്ലബ്ബ് സ്പോണ്‍സർമാരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

കായികാദ്ധ്യാപകരുടെ യോഗം ജൂണ്‍ 25 ന്

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം ജൂണ്‍ 25 ന് (വ്യാഴം) രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ കായികാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Saturday, 20 June 2015

ഗവ.പ്രൈമറി സ്കൂൾ അധ്യാപകരുടെ സ്ഥലം മാറ്റം

ഗവ.പ്രൈമറി സ്കൂൾ അധ്യാപകരുടെ സ്ഥലം മാറ്റം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയുക
Page 1    Page 2     Page 3

Friday, 19 June 2015

Applications Invited:- State Teachers Award, Best PTA Award and Pro. Joseph Mundassery Award

സംസ്ഥാന അദ്ധ്യാപക അവാർഡ് , പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്, 2014-15 വർഷത്തെ മികച്ച പി.ടി.എ ക്കുള്ള (PTA) പുരസ്ക്കാരം എന്നിവയ്ക്ക് പ്രപ്പോസലുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും ... Click Here

സ്കൂളുകളിൽ വായനാവാരാഘോഷം

വെങ്ങര ഗവ: വെൽഫേർ യുപി സ്കൂൾ: വായനാദിനം ശ്രീ .കെ .കെ .ആർ .വെങ്ങര അക്ഷരവൃക്ഷം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരുടെ പുനർവിന്യാസം

പ്രധാനാദ്ധ്യാപകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇംപ്ലിമെന്റിംഗ് അസിസ്റ്റന്റ് ആയും, നിലവിലുള്ള അവധി ഒഴിവിൽ വർക്ക് അറേഞ്ച്മെന്റിലും, തസ്തിക നഷ്ടപ്പെട്ട അദ്ധ്യാപകരെ താൽക്കാലികമായി പുനർവിന്യസിച്ച് ഉത്തരവായി. ഉത്തരവിന് ക്ലിക്ക് ചെയ്യൂ....

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 23 ന്

മാടായി ഉപജില്ലയിലെ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 23 ന് (ചൊവ്വ) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ നടക്കും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക. 
ഹൈസ്ക്കൂളുകളിൽ നിന്നും ഉച്ചഭക്ഷണ പദ്ധതിയുടെ ചാർജ്ജുള്ള അദ്ധ്യാപകൻ യോഗത്തിൽ പങ്കെടുക്കണം.

Noon Meal Officers - Duties and Responsibilities

Duties and Responsibilities of Noon Meal Officers -Click Here

Wednesday, 17 June 2015

GPF Credit Card 2014-15: Now available

The GPF Annual Account Statement 2014-15 Now available for download... Click Here

BEd Training Course 2015 -16 -Selection of candidates under Departmental Quota

BEd Training Course 2015 -16 -Selection of candidates under Departmental Quota- Application Called for.... Circular

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നൂണ്‍ ഫീഡിംഗ്  കമ്മിറ്റി അംഗങ്ങൾ അംഗീകരിച്ച് ഒപ്പിട്ട കുട്ടികളുടെ ലിസ്റ്റ് 2 കോപ്പി ഇതോടൊപ്പമുള്ള പ്രഫോർമകൾ സഹിതം ജൂണ്‍ 19 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
Annual Data , Health Data എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ളവർ ഉടൻ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2015-16 പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ... Click Here

ഒരുക്കം 2015 : പോസ്റ്റ്‌ ടെസ്റ്റ്‌ ജൂണ്‍ 26 ന്

ഒരുക്കം 2015 പദ്ധതിയുടെ ഭാഗമായുള്ള 3,5,7 ക്ലാസ്സുകളുടെ പോസ്റ്റ്‌ ടെസ്റ്റ്‌ ജൂണ്‍ 26 ന് നടത്തേണ്ടാതാണ്. പ്രീ-ടെസ്റ്റിന് ഉപയോഗിച്ച ടൂൾ തന്നെയാണ് പോസ്റ്റ്‌ ടെസ്റ്റിന് ഉപയോഗിക്കേണ്ടത്. പ്രീ-ടെസ്റ്റിന്റെ ഗ്രേഡ് വിവരങ്ങൾ ജൂണ്‍ 18 ന് മുമ്പായി ബി.ആർ.സി യിൽ എത്തിക്കേണ്ടതാണ്.

Tuesday, 16 June 2015

തസ്തിക നിർണ്ണയം 2015-16: പൊതുനിർദ്ദേശങ്ങൾ

2015-16 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട പൊതുനിർദ്ദേശങ്ങൾ 

1. സ്കൂൾ കെട്ടിടങ്ങൾ Pre KER/ Post KER ക്ലാസ് തിരിച്ച് തസ്തിക നിർണ്ണയ അപേക്ഷയോടൊപ്പം സമർപ്പിക്കണം 
2. കഴിഞ്ഞ വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിന്റെ പകർപ്പ് സമർപ്പിക്കണം.
3. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ക്ലാസ് തിരിച്ച് രേഖപ്പെടുത്തണം.
4. കക്കൂസ്/ മൂത്രപ്പുരകളുടെ എണ്ണം പ്രത്യേകം രേഖപ്പെടുത്തണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്: Staff Fixation 2015-16

2015-16  വർഷത്തെ സ്ക്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കെട്ടിടങ്ങളുടെ വ്യക്തമായ അളവ് രേഖപ്പെടുത്തി (Pre KER/Post KER) ജൂണ്‍ 20 ന് മുമ്പായി ഹാജരാക്കേണ്ടതാണ്. 
2015-16 വർഷത്തെ തസ്തികനിർണ്ണയയവുമായി ബന്ധപ്പെട്ട് അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (1 പകർപ്പ് ) ജൂണ്‍ 20 ന് മുമ്പായി ഹാജരാക്കേണ്ടതാണ്
15.07.1997 ന് ശേഷം തസ്തിക നഷ്ടപ്പെട്ട് പുറത്ത് പോയവരുടേയും  സ്ക്കൂളിൽ തിരികെ വന്നവരുടേയും സർക്കാർ സ്ക്കൂളുകളിലേക്ക് മാറ്റിനിയമിക്കപ്പെട്ടവരുടേയും വിവിധ സി.ആർ.സി കോ-ഓർഡിനേറ്റർമാരായി ജോലി ചെയ്യുന്നവരുടേയും, 1:30/1:35 അനുപാതത്തിൽ തുടരുന്നവരുടേയും, പ്രധാനദ്ധ്യാപകനെ ക്ളാസ്സ് ചാർജ്ജിൽ നിന്നും ഒഴിവാക്കിയ ഒഴിവിൽ തുടരുന്നവരുടേയും പേരും മറ്റ് വിവരങ്ങളും നിർദ്ദിഷ്ട പ്രഫോർമയിൽ 2 പകർപ്പ് പ്രധാനാദ്ധ്യാപകൻ മേലൊപ്പ് വെച്ച്ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.
UID/EID നമ്പർ ലഭിക്കാത്ത കുട്ടികളുടെ നിജസ്ഥിതി സംബന്ധിച്ച സത്യവാങ്ങ്മൂലം നിർദ്ദിഷ്ട പ്രഫോർമയിൽ 1 പകർപ്പ് ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ് .. പ്രഫോർമ

ഒന്നാംതരത്തിലെ ഇംഗ്ലീഷ് പഠനം: ആലോചനായോഗം ജൂണ്‍ 26 ന്

കല്ല്യാശ്ശേരി മണ്ഡലം എം എൽ എ ശ്രീ.ടി.വി.രാജേഷ്, വിദ്യാലയ ശാക്തീകരണപരിപാടിയുടെ ഭാഗമായി ഒന്നാംതരത്തിലെ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കുന്നതിനായി ഒരു ആലോചനായോഗം വിളിച്ചുചേർത്തിട്ടുണ്ട്. ജൂണ്‍ 26 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ചെറുതാഴം സർവ്വീസ് സഹകരണബേങ്കിന്റെ മണ്ടൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ, ക്ലാസ്സദ്ധ്യാപകൻ, പി.ടി.എ പ്രസിഡണ്ട്, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ പങ്കെടുക്കണം.

Friday, 12 June 2015

IED & IEDSS 2015-16: വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

സംയോജിത വിദ്യാഭ്യാസ പദ്ധതി (IED & IEDSS) 2015-16 :- പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനുള്ള വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ.. സർക്കുലർ

സംസ്കൃത അക്കാദമിക് കൗണ്‍സിൽ രൂപീകരണവും പ്രവർത്തനവും - സർക്കുലർ

സംസ്കൃത വിദ്യാഭ്യാസ വികസനം - അക്കാദമിക് കൗണ്‍സിൽ രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച സർക്കുലർ ... Click Here

ഗവ.പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഗവ. സ്കൂളുകളിൽ വരുന്ന അദ്ധ്യാപക/ അനദ്ധ്യാപക ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ (ഒരു പകർപ്പ്) എല്ലാ മാസവും അഞ്ചാം തീയ്യതിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഒഴിവുകൾ ഇല്ലാത്ത സ്കൂളുകൾ ശൂന്യ റിപ്പോർട്ട് സമർപ്പിക്കണം.
ഒഴിവുകൾ യഥാസമയം വിദ്യാഭ്യാസ ഉപഡയരക്ടർക്ക് റിപ്പോർട്ട് ചെയ്ത് നിയമനം/ സ്ഥലംമാറ്റം എന്നിവ ത്വരിതപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ നിർദ്ദേശം.

Thursday, 11 June 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2015-16 വർഷത്തിൽ കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിപ്രകാരം സ്കൂളുകളിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് താല്പര്യമുള്ളതും സ്ഥല ലഭ്യത ഉള്ളതുമായ സ്കൂളുകൾ ജൂണ്‍ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓഫീസിൽ വിവരം അറിയിക്കണം. കൃഷിക്ക് 5000 രൂപ ധനസഹായവും ജലസ്രോതസ്സ് ഉള്ളതും നിലവിൽ പമ്പ്സെറ്റ് ഇല്ലാത്തതുമായ സ്കൂളുകൾക്ക് ജലസേചാനാവശ്യത്തിന് പമ്പ്സെറ്റ് വാങ്ങാൻ 10000 രൂപയും ധനസഹായം അനുവദിക്കും. 
കൃഷി അസിസ്റ്റന്റ്റ് ഡയരക്ടർക്ക് സ്കൂളുകളുടെ ലിസ്റ്റ് നൽകേണ്ടതിനാൽ നിർദ്ദിഷ്ട സമയപരിധിക്ക് ശേഷം നൽകുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Wednesday, 10 June 2015

ജൂണ്‍ 12: ലോക ബാലവേല വിരുദ്ധ ദിനം:

ജൂണ്‍ 12: ലോക ബാലവേല വിരുദ്ധ ദിനം - സ്കൂൾ അസംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞ....Click Here

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2015-16 അദ്ധ്യായന വർഷത്തിൽ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളുടെയും ഇനി കിട്ടാൻ ബാക്കിയുള്ള പാഠപുസ്തകങ്ങളുടെയും സ്റ്റോക്കിൽ അധികമുള്ള പാഠപുസ്തകങ്ങളുടെയും വിശദമായ വിവരം മുഴുവൻ പ്രധാനാദ്ധ്യാപകരും ജൂണ്‍ 12 നകം അതാത് സൊസൈറ്റി സെക്രട്ടറിമാരെ അറിയിക്കേണ്ടതാണ്.

വായനാ വാരാചരണം : സർക്കുലർ

വായനാ വാരാചരണം : ജൂണ്‍ 19 മുതൽ 25 വരെ 

Tuesday, 9 June 2015

ലംപ്‌ സം ഗ്രാന്റ് വിതരണം ജൂണ്‍ 10 ന്

ഉപജില്ലയിലെ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള ലംപ്‌ സം ഗ്രാന്റ് വിതരണം ജൂണ്‍ 10 ന് രാവിലെ 11 മണിമുതൽ 1 മണിവരെ കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ വെച്ച് വിതരണം ചെയ്യും. കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലുള്ള സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ നിർദ്ദിഷ്ട സമയത്തിനുള്ളിൽ തുക കൈപ്പറ്റണം.

Monday, 8 June 2015

Inter District Transfer of Govt. teacher

സർക്കാർ സ്ക്കൂൾ അദ്ധ്യാപകരുടെ സഹതാപർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥലം മാറ്റത്തിനുള്ള സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.. കൂടുതൽ വിവരങ്ങൾക്ക് ... Click Here

School Time Table: Revised

Revised School Time Table.... Click Here

അത് ലറ്റിക് ഫണ്ട് 2015-16

അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളിൽനിന്നും 2015-16 വർഷത്തെ അത് ലറ്റിക് ഫണ്ട് തുക 5 രൂപ പിരിച്ചെടുത്ത് ജൂണ്‍ 25 ന് മുമ്പായി ഓഫീസിൽ അടയ്ക്കേണ്ടാതാണ്. തുകയോടോപ്പം ഇതോടൊപ്പമുള്ള പ്രഫോർമയും ഓഫീസിൽ സമർപ്പിക്കണം.

സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ജൂണ്‍ 10 ന്

മാടായി ഉപജില്ലയിലെ ടെക്സ്റ്റ്‌ ബുക്ക്‌ സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം ജൂണ്‍ 10 ന് (ബുധൻ) രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ ചേരും. മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും കൃത്യസമയത്ത് പങ്കെടുക്കുക. നിലവിൽ പാഠപുസ്തകങ്ങളുടെ കൃത്യമായ വിവരങ്ങൾ തയ്യാറാക്കി കൊണ്ടുവരണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Annual Data, Health Data ഫോമുകൾ നിശ്ചിത പ്രഫോർമയിൽ ജൂണ്‍ 10 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.പ്രഫോർമ Downloads പേജിൽ ലഭിക്കും. 2015-16 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടാൻ അർഹരായ കുട്ടികളുടെ ലിസ്റ്റ് നിശ്ചിത പ്രഫോർമയിൽ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. 
പ്രഫോർമ നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കാത്ത സ്ക്കൂളുകളെ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തുന്നതല്ല.

Saturday, 6 June 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2015-16 അദ്ധ്യായന വർഷത്തിൽ ആറാം പ്രവൃത്തിദിവസത്തിനുശേഷം അധിക തസ്തികയിൽ തുടരുന്ന (1:30/35 അനുപാതത്തിൽ) അദ്ധ്യാപകരുടെ വിവരങ്ങൾ (ഇംപ്ലിമെന്റിംഗ് അസിസിറ്റന്റ് ഉൾപ്പെടെ) നിശ്ചിത പ്രഫൊർമയിൽ ഒരു കോപ്പി ജൂണ്‍ 15 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Financial Data 2014-15

2014-15 വർഷത്തെ Financial Data  നിശ്ചിത പ്രഫോർമയിൽ 2 കോപ്പി ജൂണ്‍ 20 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

Transfer/ Promotion Order: Noon Meal Officer/JS/HC

വിദ്യാഭ്യാസ വകുപ്പിലെ നൂണ്‍മീൽ ഒഫീസർ/ ജൂനിയർ സൂപ്രണ്ട്/ ഹെഡ്ക്ലാർക്ക് തസ്തികയിൽ പ്രമോഷൻ / സ്ഥലം മാറ്റം ഉത്തരവ് പ്രസിദ്ധീകരിച്ചു ... Click Here

Thursday, 4 June 2015

Sixth Working Day 2015-16: Circular

2015-16 അദ്ധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ... Click Here
 

June 5: പ്രതിജ്ഞ

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാളെ സ്കൂളുകളിൽ അസംബ്ലിയിൽ എടുക്കേണ്ട പ്രതിജ്ഞ
പ്രവർത്തനങ്ങൾ

മാടായി ഉപജില്ല ബ്ലോഗ് -സന്ദർശനം മൂന്ന് ലക്ഷം കവിഞ്ഞു.

2012 നവംബറിൽ ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗിന്റെ പേജ് സന്ദർശനം മൂന്ന് ലക്ഷം പൂർത്തിയായി!!!. ഈ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞ ഉപജില്ലാ ബ്ലോഗുകൾ വിരളമാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ലവിദേശത്തുനിന്നും (USA,Russia, Germany, Oman, France, Saudi Arabia, UAE, UK, Greece...) നിരവധി സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങളെ ആവേശഭരിതരാക്കുന്നു.
ബ്ലോഗിന്റെ പ്രവർത്തനങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകിയവരെയും ബ്ലോഗ്‌ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ചവരെയും ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നു.ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി...... ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു... 
                                   സ്നേഹാദരങ്ങളോടെ, 
                                           Blog Team 
                                   "മാടായി ഉപജില്ല"
                                 aeomadayi@gmail.com
                                     Ph.04972872255

അന്താരാഷ്‌ട്ര മണ്ണ് വർഷാചരണം


Wednesday, 3 June 2015

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഏപ്രിൽ,മെയ് മാസങ്ങളിലെ Expenditure Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ജൂണ്‍ 5 ന് മുമ്പായി ഓണ്‍ലൈൻ ആയി സമർപ്പിക്കണം.
Expenditure Statement ഓണ്‍ലൈൻ ആയി സമർപ്പിക്കുന്നതിനായി തയ്യാറാക്കിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ജൂണ്‍ 4 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. 
രജിസ്റ്റർ ചെയ്ത സ്ക്കൂളുകൾ സ്കൂളിനെ സംബന്ധിച്ച വിവരങ്ങൾ (Head of Account, School Type) ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

വിദ്യാരംഗം കലാസാഹിത്യ വേദി - പരിഷ്ക്കരിച്ച മാനുവൽ & ലോഗോ

വിദ്യാരംഗം കലാസാഹിത്യ വേദി - 

Tuesday, 2 June 2015

യൂണിഫോം വിതരണം 2015-16 : മാർഗ്ഗരേഖ

യൂണിഫോം വിതരണം 2015-16 : മാർഗ്ഗരേഖ
 

ജൂണ്‍ 3 ബാലാവകാശ കമ്മീഷന്‍ ദിനം: സന്ദേശം - പ്രതിജ്ഞ

ജൂണ്‍ 3 ബാലാവകാശ കമ്മീഷന്‍ ദിനം

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ബി.ആർ.സി യിൽ നിന്നുള്ള അറിയിപ്പ് 
ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ജൂണ്‍ 8 ന് (തിങ്കൾ) രാവിലെ 11 മണിക്ക് ബി.ആർ.സി യിൽ സമർപ്പിക്കണം.
 

LSS Result 2014-15 - Published

2014-15 അദ്ധ്യായന വർഷത്തെ LSS പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.... Click Here
ചെറുതാഴം ഗ്രാമപഞ്ചായത്ത്
1.ആര്യശ്രീ പി കെ -അതിയടം എൽ പി എസ് 
കണ്ണപുരം ഗ്രാമപഞ്ചായത്ത് 
2.വൈഭവ് ആർ - ഇടക്കേപ്പുറം എൽ പി എസ്‌ 
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് 
3.അരുണിമ വി - എടനാട് ഈസ്റ്റ് എൽ പി എസ് 
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് 
4.രധു രാമചന്ദ്രൻ -GLPS ചെറുവാച്ചേരി 
എഴോം ഗ്രാമപഞ്ചായത്ത് 
5.അദ്വൈത് ആർ എസ് - എരിപുരം ചെങ്ങൽ എൽ പി എസ്‌ 
മാടായി ഗ്രാമപഞ്ചായത്ത് 
6.ഫാത്തിമാത്തുൽ നാഫിയ - വെങ്ങര ഹിന്ദു എൽ പി എസ്‌ 
7.പ്രാർത്ഥന പി വി - വെങ്ങര ഹിന്ദു എൽ പി എസ്‌ 
8.അഭിനന്ദ് കെ - GWUPS വെങ്ങര 
.....വിജയികൾക്ക് അഭിനന്ദനങ്ങൾ.........

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 8 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂണ്‍ 8 ന് (തിങ്കൾ) രാവിലെ 11 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. അന്നേദിവസം 2015-16 അദ്ധ്യായനവർഷത്തെ ആറാം പ്രവൃത്തിദിവസത്തെ കുട്ടികളുടെ അംഗസംഖ്യ നിശ്ചിത പ്രഫോർമയിൽ രണ്ട് കോപ്പി കൊണ്ടുവരണം.
പ്രഫോർമ കൈപ്പറ്റാൻ ബാക്കിയുള്ള സ്കൂളുകൾ ഓഫീസുമായി ബന്ധപ്പെടണം.

Monday, 1 June 2015

DIGITAL TEXT BOOKS FOR STD I -X

Digital Collaborative Text Books (IT@School)for STD I -X .. Click Here

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

മാടായി ഉപജില്ലയിൽ കല്ല്യാശ്ശേരി നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന വിദ്യാലയങ്ങളിൽ LCD പ്രൊജക്ടർ, ലാപ്പ്ടോപ്പ് എന്നിവ ഇല്ലാത്ത സ്കൂളുകൾ, 4 കമ്പ്യൂട്ടർ എങ്കിലും ഇല്ലാത്ത സ്കൂളുകൾ, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യം ഇല്ലാത്ത സ്കൂളുകൾ, കുടിവെള്ളം ഇല്ലാത്ത സ്കൂളുകൾ എന്നിവയെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ശ്രീ.ടി വി രാജേഷ് MLA ആവശ്യപ്പെട്ടിടുണ്ട്. 
ആയതിനാൽ ഇത്തരം സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർ ജൂണ്‍ 5 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വിവരങ്ങൾ നൽകണം.

വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി..

 പുത്തന്‍ പ്രതീക്ഷയുമായി വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി.കുരുന്നുകളുടെ കളി ചിരികള്‍ കൊണ്ട് വിദ്യാലയ മുറ്റങ്ങള്‍ ഇന്നുമുതല്‍ വീണ്ടും സജീവമാകും.പുതിയ അധ്യയനവര്‍ഷത്തിന് ആഹ്ളാദാരാവങ്ങളോടെയാണ് തുടക്കമായത്.എല്ലാസ്ക്കൂളുകളിലും പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചാണ് കുട്ടികളെ വരവേറ്റത്.
കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി.സ്കൂൾ പ്രവേശനോത്സവത്തിൽ നിന്ന്...