Thursday, 29 August 2019

ഗവ: സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഗവ വിദ്യാലയങ്ങളിലെ അദ്ധ്യാപകർ ,ജീവനക്കാർ എന്നിവരുടെ നിയമന രീതി ,കാഡർ സ്ട്രെങ്ത്ത് എന്നിവ കണക്കാക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമകൾ പൂർണ്ണമായി പൂരിപ്പിച്ച് 03/09/2019 ന് വൈകുന്നേരം 4 മണിക്കകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
proforma click here 

Wednesday, 21 August 2019

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര യോഗം നാളെ (22/08/2019) ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് യോഗത്തിന് എത്തിചേരുക.
അജണ്ട :- ഓണപരീക്ഷ

Tuesday, 20 August 2019

ബഡ്ജറ്റ് പ്രപ്പോസൽ- VERY URGENT

2020 -2021സാമ്പത്തിക വർഷത്തിലേക്കുള്ള ബഡ്ജറ്റ് പ്രപ്പോസൽ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ എല്ലാ സർക്കാർ / എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകരും 22 -08 -2019 വൈകുന്നേരം 4 മണിക്കകം   ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ് .ANNEXURE III ൽ കോളം നമ്പർ 4 ൽ 01 -04 -2020  ലെ അടിസ്ഥാന ശമ്പള വിവരമാണ് നൽകേണ്ടത് .സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് ജീവനക്കാരുടെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ് .
ANNEXURE - III 
ANNEXURE - VII 

പെൻഷൻ - അടിയന്തിരം

01/07/2019 മുതൽ 30/06/2020 വരെ സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്ത പ്രൊഫോർമയിൽ 22/08/2019 ന് വൈകുന്നേരം 4 മണിക്കകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Monday, 19 August 2019

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 24/08/2019 ശനിയാഴ്ച GBHSS മാടായിയിൽ വച്ച് അഗർബത്തി നിർമാണ ശില്പശാല നടത്തുന്നു. പങ്കെടുക്കുന്ന സ്കൂളുകൾ 19/08/2019 ന് മുമ്പായി 9447738199 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു സ്കൂളിൽ നിന്നും ഒരു ടീച്ചർക്ക്‌ പങ്കെടുക്കാം. മരത്തിന്റെ ചെറിയ പലകയോ ടൈലിന്റെ കഷ്ണമോ കൊണ്ടുവരേണ്ടതാണ്. രാവിലെ 9.30മുതൽ ഉച്ച വരെയാണ് പരിശീലനം.
കൺവീനർ   പ്രവൃത്തി പരിചയ ക്ലബ്‌

Tuesday, 13 August 2019

പ്രധാനാദ്ധ്യാപകരുടെ യോഗം

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 17 - 08 - 2019 ശനിയാഴ്ച്ച രാവിലെ 10.30 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്. മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

കാലവർഷക്കെടുതി - വളരെ അടിയന്തിരം

നാശനഷ്ടം സംഭവിച്ച സ്കൂളുകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഏതെങ്കിലും സ്ക്കൂളുകളിൽ ഹൈടെക്  ഉപകരണങ്ങൾ നശിച്ചിട്ടുണ്ടെങ്കിൽ എണ്ണം ഉടൻ ഓഫീസിൽ അറിയിക്കേണ്ടതാണ്.


Thursday, 8 August 2019

Immediate action required- MEDISEP details

Please see the attachment. Employees in the report may contact this office to transfer their medisep data to their present office. 
contact 04712323236
Details required: PEN, Name, Present office address.
Employees List....Click....Here

ഉപജില്ലാചാന്ദ്രദിന ക്വിസ് മത്സരം മാറ്റിവെച്ചു

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ ഇന്ന് നടക്കാനിരുന്ന എൽ.പി, യു.പി., ഹൈസ്കൂൾ മാടായി ഉപജില്ലാചാന്ദ്രദിന ക്വിസ് മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി അറിയിക്കുന്നു.

സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി

Tuesday, 6 August 2019

വിദ്യാരംഗം പ്രവർത്തനോദ്ഘാടനം


സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേയും സ്ക്കൂൾ കോർഡിനേറ്റർമാർ പങ്കെടുക്കേണ്ടതാണ്
രജിസ്ട്രേഷൻ ഫീസ്
LP = 100, UP = 200 ,HS = 300
കുട്ടികളുടെ പങ്കാളിത്തം
LP = 1
UP = LP - 1 ,Up - 2
HS = LP - 1  UP - 1 ,HS - 2

ക്വിസ് മത്സരം

ഉപജില്ലാ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി എൽ .പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  8 -8-2019 (വ്യാഴം) ന് ക്വിസ് മത്സരം നടത്തുന്നു.വിദ്യാലയത്തിൽ നിന്നും ഒര് വിദ്യാർത്ഥിയാണ് പങ്കെടുക്കേണ്ടത്. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന യു.പി., ഹൈസ്കൂൾ  വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിൽ മത്സരം ഉണ്ടായിരിക്കുന്നതാണ്.
എൽ. പി.വിഭാഗം
രാവിലെ 10 മണി - എ.ഇ.ഒ.ഓഫീസ്
യു.പി.വിഭാഗം ,ഹൈസ്കൂൾ
- രാവിലെ 10 മണി-ബി.ആർ.സി.മാടായി
വിദ്യാർത്ഥികൾ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്

സെക്രട്ടറി
സയൻസ് ക്ലബ്ബ്
മാടായി ഉപജില്ല