Thursday, 31 October 2019

അറിയിപ്പ് 

മടായി ഉപജില്ലാ കലോത്സവം തിയ്യതികളിൽ ഒരു മാറ്റവുമില്ല നവംബർ  1 ന് 
ഉച്ചക്ക് 2 മണിക്ക് രജിസ്ട്രേഷൻ 

നവംബർ 2 നു ഓഫ്‌സ്റ്റേജ് മത്സരഇനങ്ങൾ  നടക്കും 

നവംബർ 3  നു കലാമത്സരമില്ല (കായികമേളയുടെ ബാക്കി മത്സരങ്ങൾ പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കും )

നവംബർ  4 ,5 ,6 ,7 തിയ്യതികളിൽ മുൻ നിശ്ച്ചയ പ്രകാരം മത്സരം നടക്കും 

4 നു ഉൽഘാടന സമ്മേളനം ,7 നു സമാപനസമ്മേളനം  
                                         എ .ഇ ഒ .മടായി 

Wednesday, 30 October 2019

urdu scholarship - Result

ശ്രദ്ധ അടിയന്തിര യോഗം

ശ്രദ്ധ -' മികവിലേക്ക് ഒരു ചുവട് ' പ്രവർത്തനം നവം.1 മുതൽ ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. സബ് ജില്ലയിലെ 10 LP, 10 up വിദ്യാലയങ്ങൾക്കാണ് പ്രവർത്തന ഫണ്ട് ലഭിക്കുക. അതു സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. പ്രവർത്തനം വിജയകരമായി നടത്തുന്നതിന് പ്രധാനാധ്യാപകൻ / ശ്രദ്ധ കോർഡിനേറ്റർ/ എസ് എം സി പ്രതിനിധി എന്നിവരുടെ യോഗം 31/10/19  വ്യാഴം പകൽ 11 മണിക്ക് AE0ഓഫീസിൽ ചേരും.എൽ പി വിഭാഗത്തിൽ പ്രധാനാധ്യാപകനും എസ് എം സി പ്രതിനിധിയും മതി. യു പി മേൽ നിർദ്ദേശ പ്രകാരവും പങ്കെടുക്കേണ്ട സ്കുളുകളുടെ ലിസ്റ്റ് ചുവടെ. 

GMUPS Thekkumbad
GMUPS Madayi
GMUPS Payangadi
GWUPS Vengara
GNUPS Narikode
GMUPS Ezhome
GUPS Purachery
GCUPS Kunhimangalam
VDNMGWLPS Ezhilode
GWLPS Ezhome
GLPS Cherukunnu North
GLPS Cherukunnu South
GLPS Cherthzham south
GLPS Cheruvachery
GLPS Karayad
GLPS Kunhimangalam
GMLPS Kunhimangalam
GMLPS Mattool
GLPS Panapuzha
GLPS Thekkekara




Tuesday, 29 October 2019

URGENT - സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം

ഈ വർഷം തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ വിദ്യാർത്ഥികളുടെ ഒരു യോഗം 31 .10 .2019  ( വ്യാഴം )രാവിലെ 11.00 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ വിളിച്ചുചേർത്തിട്ടുണ്ട്. അർഹരായ മുഴുവൻ വിദ്യാർത്ഥികളും പൂർണ്ണമായി പൂരിപ്പിച്ച് പ്രധാനാധ്യാപകൻ ഒപ്പുവെച്ച നിശ്ചിത രീതിയിൽ ഉള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് അന്നേദിവസം സമർപ്പിക്കേണ്ടതാണ്.സർട്ടിഫിക്കറ്റിന്റെ മാതൃക  ഇതോടൊപ്പം അയക്കുന്നു .
ID Proof Deatils....click....here

Monday, 28 October 2019

ഗണിതവിജയം അധ്യാപക പരിശീലനം

ഉപജില്ലാ കായിക മേള -2019

മാടായി ഉപജില്ലാ സ്കൂൾ കായിക മേള 2019 ഒക്ടോബർ 30 ,31 തീയതികളിൽ മാടായി പാളയം ഗ്രൗണ്ടിൽ വെച്ച് നടക്കുന്നതാണ്.
റോളിങ്ങ് ട്രോഫികൾ തിരികെ നൽകാൻ ബാക്കിയുള്ള സ്കൂളുകൾ രജിസ്‌ട്രേഷന് മുമ്പ് തിരിച്ചേൽപ്പിക്കേണ്ടതാണ്

ഉപജില്ലാ കലോത്സവം -2019 രജിസ്‌ട്രേഷൻ

മാടായി ഉപജില്ലാ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ 2019 നവംബർ 1 ന് ഉച്ചയ്ക്ക് 2 മണിക്ക് മാട്ടൂൽ സി .എച്ച് .എം കെ സ്കൂളിൽ വെച്ച് നടക്കുന്നതാണ് .

Friday, 25 October 2019

അറിയിപ്പ് 

കലോത്സവത്തിന്റെ തീയതി മാറ്റേണ്ടിവന്നതിനാൽ ഉപജില്ലാ കായികോത്സവം ഒക്ടോബർ  30 ,31 (ബുധൻ,വ്യാഴം )എന്നീ തിയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു 

അടിയന്തിര അറിയിപ്പ്

പ്രതികൂല കാലാവസ്ഥ കാരണം മാടായി ഉപജില്ലാ കലോത്സവം മാറ്റിവെച്ചിരിക്കുന്നു.നേരത്തെ നിശ്ചയിച്ചതിൽനിന്നും വ്യത്യസ്തമായി രജിസ്‌ട്രേഷനും ഓഫ് സ്റ്റേജ് ഇനങ്ങളും നവംബർ 2 ശനിയാഴ്ചയും,സ്റ്റേജ് മത്സരങ്ങൾ നവംബർ 4,5,6,7 തീയതികളിലും  നടക്കുന്നതാണ്.

അടിയന്തിര അറിയിപ്പ്

കനത്ത മഴ കാരണം മാടായി ഉപജില്ല കലോത്സവം മാറ്റി വെച്ചിരിക്കുന്നു. 

ഇന്ന് റജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.



26/10/2019 ശനിയാഴ്ച നടത്താൻ തീരുമാനിച്ച യോഗവേദികളിൽ മാറ്റം

26/10/2019 ശനിയാഴ്ച  നടത്താൻ  തീരുമാനിച്ച  യോഗവേദികളിൽ  മാറ്റം  വരുത്തിയിട്ടുണ്ട്. പ്രസ്തുത  വിവരം  എല്ലാ  പ്രധാന  അധ്യാപകരും  പി.ടി.എ/മദർ പി.ടി.എ  പ്രസിഡന്റുമാരെ അടിയന്തിരമായി   അറിയിക്കേണ്ടതാണ്.രാവിലെ  9.30 ന് നടക്കുന്ന  പ്രധാനാദ്ധ്യാപകരുടെ യോഗവേദി  ഗവണ്മെന്റ്  വൊക്കേഷണൽ  എച്ച്.എസ്.എസ് (മുൻസിപ്പൽ ഹൈസ്‌കൂൾ), ഉച്ചക്ക്  2 മണിക്ക് നടക്കുന്ന പി.ടി.എ / മദർ പി.ടി.എ പ്രസിഡണ്ട്മാരുടെ  യോഗവേദി  കളക്ട്രേറ്റ് ഓഡിറ്റോറിയം എന്ന രീതിയിൽ പുന:ക്രമീകരിച്ചിട്ടുണ്ട്

Thursday, 24 October 2019

സ്കൗട്ടേഴ്സ് & ഗൈഡേഴ്സ് സെമിനാറും ജില്ലാ കൗൺസിൽ യോഗവും

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തളിപ്പറമ്പ് ജില്ലാ അസോസിയേഷൻ സ്കൗട്ടേഴ്സ് ഗൈഡേഴ്സ് സെമിനാറും ജില്ലാ കൗൺസിൽ യോഗവും 2-11 - 19 ന് ശനിയാഴ്ച തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു. രാവിലെ 10 മണി മുതൽ 1 മണി വരെ സ്കൗട്ടേഴ്സ് ഗൈഡേഴ്സ് സെമിനാർ നടക്കും . ജില്ലയിലെ ട്രെയിനിങ്ങ്‌ പൂർത്തിയാക്കിയ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾബുൾ, ബണ്ണീസ് അധ്യാപകരും ജില്ലയിലെ എല്ലാ റോവർ ,റേയ്ഞ്ചർ ലീഡർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ഉച്ചയ്ക്ക് രണ്ട് മണി മുതൽ ജില്ലാ കൗൺസിൽ യോഗം നടക്കും.
NB :- എല്ലാവരും യൂനിഫോമിൽ പങ്കെടുക്കേണ്ടതാണ്.

നൈതികം -ഭരണഘടനാ വാർഷികാഘോഷം

STEP - RESIDENTIAL WORK SHOP

കില സംഘടി പ്പിക്കുന്ന ദ്വിദിന റെസിഡെൻഷ്യൽ ശില്പശാലയിൽ പങ്കെ ടുക്കുന്ന പി.ടി.എ, എം.പി.ടി.എ അംഗങ്ങളുടെ വിവരങ്ങൾ ഗൂഗിൾ സ്പ്രെഡ് ഷീറ്റിൽ നാളെ (25/ 10/ 2019) 5 മണിക്ക് മുമ്പായി രേഖ പ്പെ ടുത്തേണ്ടതാണ്. ഓരോ ഓഫീസിനും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേകം ഷീറ്റ് അനുവദിച്ചിട്ടുണ്ട്. 
സ്പ്രെഡ് ഷീറ്റിനായ്‌ ഇവിടെ ക്ലിക് ചെയ്യുക ........

SRADHA PROJECT

ശ്രദ്ധ 2019 -2020 പദ്ധതിയുടെ വിവരങ്ങൾ സ്പ്രെഡ് ഷീറ്റിൽ നാളെ (22/10/2019)12 മണിക്ക് മുമ്പായി രേഖപ്പെടുത്തേണ്ടതാണ്. ഓരോ ഓഫീസിനും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് പ്രത്യേകം ഷീറ്റ് അനുവദിച്ചിട്ടുണ്ട്. ഡി.പി.ഐ ക്ക് വിവരങ്ങൾ കൈ മാറേണ്ടതിനാൽ സമയ നിഷ്ഠ കൃത്യമായി പാലിക്കേണ്ടതാണ്.
സ്‌പ്രെഡ്‌ ഷീറ്റിനായ്‌ ഇവിടെ ക്ലിക്ക് ചെയ്യുക ........

Wednesday, 23 October 2019

അടിയന്തിര അറിയിപ്പ്


ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി 26.10.2019ന് കണ്ണൂർ ജില്ലയിൽ..
രാവിലെ 10 മണിക്ക് പ്രൈമറി ഹെഡ്മാസ്റ്റർ മാരുടെ യോഗം കണ്ണൂർ സെന്റ് therases AIHS ൽ വച്ച് നടക്കും. 11.30ന് ജനപ്രതിനിധികളുടെയും, സഹകാരികളുടെയും യോഗം കണ്ണൂർ collectorate ഓഡിറ്റോറിയത്തിലും, തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രൈമറി PTA പ്രസിഡന്റ്‌, മദർ PTA പ്രസിഡന്റ്‌ മാരുടെ യോഗം st തെരേസാസ് ഹൈസ്‌കൂളിൽ വച്ചും നടക്കും....



KALOSAVAM 2019 - SCHEDULE

വിദ്യാരംഗം അറിയിപ്പ്

 വിദ്യാരംഗം സാഹിത്യ സെമിനാറിൽ
അമേയ പ്രമോദ് ( ജി.ജി.വി.എച്ച്.എസ് ചെറുകുന്ന് ) ഒന്നാം സ്ഥാനം നേടി മേഖലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മേഖലാ മത്സരം
ഒക്ടോബർ 26
ഗവ: ഹൈസ്ക്കൂൾ കാരപ്പറമ്പ
കോഴിക്കോട്.

Tuesday, 22 October 2019


ജില്ലാ ശാസ്ത്രമേളയുടെ പ്രോഗ്രാം നോട്ടീസ് ഇതോടൊപ്പം അയക്കുന്നു 
                                                                        എ.ഇ.ഒ മടായി 

അന്തർ ജില്ലാ സ്‌ഥലം മാറ്റം

പെൻഷൻ - നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക

ശിശുദിന സ്റ്റാമ്പ് ഡിസൈൻ

ഐ ടി മേള -ജില്ലാതല ഐടി ക്വിസ് മത്സര തീയതി മാറ്റുുന്നത് സംബന്ധിച്ച്

DISTRICT IT MELA DATE CHANGED....DETAILS...CLICK...HERE

പരിപാടി 26/10/19 ന് കണ്ണൂരിലെ കൈറ്റ് DRCയില്‍ വെച്ച് നടക്കും

NuMATS 2019

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോൽസവം


  ഈ വർഷത്തെ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ  (22 .10 .2019 )ഉച്ചക്ക് 12 .00 മണി മുതൽ  തലശ്ശേരി ബി ഇ എം പി ഹൈസ്‌കൂളിൽ വച്ച് നടക്കുന്നതാണ്.

Monday, 21 October 2019

ജില്ലാ ശാസ്ത്രമേള ഹയർ ലെവൽ ലിസ്റ്റ്

കണ്ണൂർ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ അർഹത നേടിയ  കുട്ടികളുടെ ലിസ്റ്റ് 

CLICK HERE


Sunday, 20 October 2019

ഉപജില്ലാ തല സി.വി രാമൻ ഉപന്യാസ മത്സര ഫലങ്ങൾ

ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം
വിധു പ്രിയ എ.വി
ജി.എച്ച് എസ്സ് എസ്സ് കടന്നപ്പള്ളി

രണ്ടാം സ്ഥാനം
ഫാത്തിമ റിയ 
സി.എച്ച് എം കെ . ജി എച്ച് എസ്സ് എസ്സ് മാട്ടൂൽ

മൂന്നാം സ്ഥാനം
ആയിഷ സിയ
എം ഇ.സി. എ ഇംഗ്ലീഷ് മീഡിയം സ്കൂൾ
പഴയങ്ങാടി


ഹയർ സെക്കന്ററി

ഒന്നാം സ്ഥാനം
ഫാത്തിമത്തു റിസ വി

രണ്ടാം സ്ഥാനം
സന്ദേശ്. പി.വി

മൂന്നാം സ്ഥാനം
നവ്യശ്രീ ഗംഗാധരൻ
ജി.എച്ച് എസ്സ് എസ്സ് ചെറുതാഴം

ആഷ്ന ജോസഫൈൻ
ജി.ബി.വി.എച്ച് എസ്സ് മാടായി

കണ്ണൂർ റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്രമേള-2019-20

23-10-19 (ബുധൻ)
HS - അറ്റ്ലസ്സ് നിർമാണം (10 മണി)
HS - പ്രാദേശിക ചരിത്രരചന (10 മണി)
HS - പ്രസംഗം (10 മണി)
HSS - അറ്റ്ലസ്സ് നിർമാണം (10 മണി)
HSS - പ്രാദേശിക ചരിത്രരചന ( 10 മണി )
HSS - പ്രസംഗം.( 10 മണി )
സ്ഥലം _
സേക്രട്ട് ഹാർട്ട് HSS, തലശ്ശേരി .

24-10 - 19 (വ്യാഴം)
HS - വർക്കിംഗ് മോഡൽ (10 മണി)
HS - സ്റ്റിൽ മോഡൽ (10 മണി)
HS - പ്രാദേശിക ചരിത്രരചന അഭിമുഖം (11 മണി)
HSS - വർക്കിംഗ് മോഡൽ (10 മണി)
HSS - സ്റ്റിൽ മോഡൽ (10 മണി)
HSS - പ്രദേശിക ചരിത്രരചന അഭിമുഖം.(11 മണി)
UP, HS, HSS - പഠനോപകരണ നിർമാണ മത്സരം (12 മണി )
രജിസ്ട്രേഷൻ 22-10 - 19 ( ചൊവ്വ ) 12 മണി -
NB :- വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവ മത്സരദിനം രാവിലെ 10 മണിക്ക് മുന്നേ സെറ്റ് ചെയ്യേണ്ടതാണ്.

അറിയിപ്പ്



Saturday, 19 October 2019

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2019 


RESULTS CLICK HERE

Thursday, 17 October 2019

MADAYI SUBDISTRICT SCHOOL SPORTS

LATEST ORDER OF EVENTS

CLICK HERE TO VIEW


മാടായി ഉപജില്ലാ കായികമേള - രജിസ്ട്രേഷൻ


 മാടായി ഉപജില്ലാ കായികമേള രജിസ്ട്രേഷനും മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള  ചെസ്ററ് നമ്പർ വിതരണവും 19-10-2019 (ശനി) ഉച്ചക്ക് മണിക്ക് മാടായി ബി ആർ സി യിൽ വെച്ചു നടക്കുന്നതാണ്. ബന്ധപ്പെട്ട ടീം മാനേജർമാർ കൃത്യസമയത്ത് എത്തിച്ചേർന്ന് രജിസ്ട്രേഷൻ നടത്തണമെന്ന് അറിയിക്കുന്നു.

കണ്ണൂർ റവന്യൂ ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് മത്സരം

കണ്ണൂർ റവന്യൂ ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് മത്സരം 18-10 - 19 (വെള്ളി) കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.ഓഡിയോ, വീഡിയോ ക്ലിപ്പിംഗുകളുടെ സഹായത്തോടെ നടത്തുന്ന ക്വിസ് സംസ്ഥാനത്തൊട്ടാകെ ഒരേ ചോദ്യങ്ങൾ ആയതിനാൽ ഹൈസ്ക്കൂൾ വിഭാഗത്തിന് മത്സരം കൃത്യം 9.30 നും ഹയർ സെക്കണ്ടറി വിഭാഗത്തിന് കൃത്യം 10.30നും ആരംഭിക്കും.

കണ്ണൂർ റവന്യൂ ജില്ല സയൻസ് ക്വിസ്; ടാലൻ്റ് സെർച്ച് മത്സരം

കണ്ണൂർ റവന്യൂ ജില്ല സയൻസ് ക്വിസ്; ടാലൻ്റ് സെർച്ച് മത്സരം 19.10.2019 ന് ഗവ: ബ്രണ്ണൻ എച്ച്.എസ്.എസിൽ വെച്ച് നടക്കുന്നതാണ്.
രാവിലെ10 മണി
എച്ച്.എസ് ക്വിസ്, എച്ച്.എസ് ടാലന്റ് സെർച്ച് എക്സാമിനേഷൻ
ഉച്ചക്ക് 2 മണിക്ക്
എച്ച്.എസ്.എസ് ക്വിസ്, എച്ച്.എസ്.എസ് ടാലന്റ് സെർച്ച് എക്സാമിനേഷൻ.

മാടായി ഉപജില്ലാ സ്കൂൾ കായിക മേള - ഹൈജബ് മത്സരം

മാടായി ഉപജില്ലാ കായിക മേളയോട് അനുബന്ധിച്ച് നടത്തുന്ന ഹൈജബ് മത്സരം എല്ലാ വിഭാഗങ്ങളുടെയും 19/10/2019 ശനിയാഴ്ച പയ്യന്നർ ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്നു. കുട്ടികളും എസ്കോർട്ടിംഗ് അധ്യാപകരും കൃത്യം 9.30 ന് തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Monday, 14 October 2019

മാടായി ഉപജില്ലാ സ്കൂൾ ശാസ്ത്രോൽസവം


മാടായി ഉപജില്ലാ സ്കൂൾ കലോൽസവം - രജിസ്ട്രേഷൻ


പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്



ആഗോള കൈകഴുകല്‍ ദിനമായ ഒക്ടോബർ 15 വിവിധ പരിപാടികളോടെ സ്കൂളുകളില്‍ ആചരിക്കുവാനും (അദ്ധ്യയനം തടസപ്പെടാതെ) കൈകഴുകലിന്‍റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിന് ചിത്ര കഥാരചന ഉള്‍പ്പെടെ  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും വനിതാ ശിശു വികസന ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചതിന്‍റെ അടിസ്ഥാനത്തില്‍  ആഗോള കൈകഴുകല്‍ ദിനത്തിന്‍റെ ഈ വർഷത്തെ ലോഗോ (രണ്ടെണ്ണം), സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളുടെ ലിസ്റ്റ്, ചിത്ര കഥാ രചന മത്സരം സംബന്ധിച്ച വനിതാ ശിശു വികസന ഡയറക്ടറുടെ കുറിപ്പ് എന്നിവയും ഇമെയിൽ മുഖേന അയച്ചിട്ടുണ്ട് .


  ചിത്ര കഥാ രചന മത്സരങ്ങളടക്കം വിവിധ പരിപാടികളോടെ ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനമായി ആചരിക്കേണ്ടതാണ്. അദ്ധ്യയനം തടസപ്പെടാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. ചിത്ര കഥാ രചനാ മത്സരം സംഘടിപ്പിച്ചതിനു ശേഷം (എല്‍.പി/യു.പി കുട്ടികള്‍ക്ക്) ചിത്രങ്ങള്‍ iedwcdkerala@gmail.com എന്ന വിലാസത്തില്‍ ഒക്ടോബർ 19 നകം സ്കാന്‍ ചെയ്ത്  ഇ-മെയില്‍ ചെയ്യേണ്ടതും അതൊടൊപ്പം ചിത്രങ്ങള്‍ വരച്ച കുട്ടികളുടെ പാസ്പോർട്ട സൈസ് ഫോട്ടോയും സ്കൂള്‍ വിലാസവും ഉള്‍പ്പെടുത്തേണ്ടതുമാണ്.
കൂടുതൽ വിവരങ്ങൾ ഇമെയിൽ മുഖേന അയച്ചിട്ടുണ്ട്.

Sunday, 13 October 2019

സ്കൗട്ട് / ഗൈഡ് അധ്യാപകർക്കുള്ള പരിശീലനം

സ്കൂളുകളിൽ സ്കൗട്ട് / കബ്ബ് / ഗൈഡ്/ ബുൾബുൾ യൂനിറ്റുകൾ പുതിയതായി ആരംഭിക്കുവാൻ ആഗ്രഹി
ക്കുന്നവർക്കായി ഒക്ടോബർ 19 ന് ശനിയാഴ്ച തളിപ്പറമ്പ് അക്കിപ്പറമ്പ് യു പി സ്കൂളിൽ [ചിറവക്ക് ബസ് സ്റ്റോപ്പിന് സമീപം ]വെച്ച് ഏകദിന ബിഗ്നേഴ്സ് കോഴ്സ് നടത്തുന്നതാണ് - താത്പര്യമുള്ളവർ രാവിലെ 9-30 ന് എത്തിച്ചേരണമെന്ന് അറിയിക്കുന്നു -

ബന്ധപ്പെടേണ്ട നമ്പറുകൾ
1 - DTC [s]  9961175657.
2-Secretary- 9446680277

Friday, 11 October 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിലെ ഹെൽത്ത് ഡാറ്റ ഫോറം (ത്രൈമാസ വിവരങ്ങൾ ) 15/10/2019 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

ഇഖ്ബാൽ ടാലന്റ് ഉർദു സ്കോളർഷിപ്പ് എക്സാം /

ഇഖ്ബാൽ ടാലന്റ് ഉർദു സ്കോളർഷിപ്പ് എക്സാം   14/10/2019 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാടായി ബിആർസി ഹാളിൽ ടക്കുന്നതാണ്.

സി.വി രാമൻ ഉപന്യാസ രചനാ മത്സരം തീയ്യതി മാറ്റി

മാടായി ഉപജില്ലാ തലം 2019 ഒക്ടോബർ 17 ന് 11മണിക്ക് ഗവ.ഹയർ സെക്കന്ററി സ്കൂൾ കുഞ്ഞിമംഗലത്ത്  നടക്കുന്നു.  ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നൽകിയ മൂന്ന് വിഷയങ്ങൾ കേന്ദ്രത്തിൽ വച്ച് നറുക്കെടുത്താണ് വിഷയം നിശ്ചയിക്കുക. സർക്കുലർ ഇതോടപ്പം ഉണ്ട്. എല്ലാ പ്രധാനധ്യാപകരും കുട്ടികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
       

വിദ്യാരംഗം അറിയിപ്പ്

ഹൈസ്ക്കൂൾ കുട്ടികൾക്കുള്ള വിദ്യാരംഗം സാഹിത്യ സെമിനാർ ഒക്ടോബർ 15 ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് ബി.ആർ സി ഹാളിൽ വെച്ച് നടക്കും
വിഷയം :- സാങ്കേതിക വിദ്യാകാലത്തെ സാഹിത്യം

Thursday, 10 October 2019

അറബിക് ശില്പശാല

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക്  കോംപ്ലെക്സിന്റെ കീഴിൽ അറബിക് ടീച്ചേർസ് അക്കാദമിക് ശില്പശാല 15.10.2019 ചൊവ്വാഴ്ച 10 മണി മുതൽ 4 മണി വരെ മാടായി ബി.ആർ.സി ഹാളിൽ വച്ച് നടക്കുന്നതാണ്. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബി അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.   

പ്രധാനാദ്ധ്യാപകരുടെ യോഗം

14.10.2019 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽവെച്ച് പ്രധാനാദ്ധ്യാപകരുടെ  യോഗം ചേരുന്നതാണ്.മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 

വിദ്യാരംഗം അറിയിപ്പ്

ഹൈസ്ക്കൂൾ കുട്ടികൾക്കുള്ള വിദ്യാരംഗം സാഹിത്യ സെമിനാർ ഒക്ടോബർ  15  ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 :30 ന് ബി.ആർ.സി ഹാളിൽ വച്ച് നടക്കും...
വിഷയം:- സാങ്കേതികവിദ്യാകാലത്തെ സാഹിത്യം.

മാടായി ഉപജില്ലാ സയൻസ് ക്വിസ് ,ടാലന്റ് ടെസ്റ്റ് മത്സര വിജയികൾ

സയൻസ് ക്വിസ് - 
ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം - അനുവിദ് സി
ജി.എച്ച് എസ്സ് എസ്സ് കുഞ്ഞിമംഗലം

രണ്ടാം സ്ഥാനം -ഗോപിക ടി ടി
ജി .ജി.വി.എച്ച് എസ്സ് എസ്സ് - ചെറുകുന്ന്

മൂന്നാം സ്ഥാനം 
ജീവ കൃഷ്ണ.വി.ആർ
ജി.എച്ച് എസ്സ് .എസ്സ്. ചെറുതാഴം

ശ്രീജിന എ
ജി.എച്ച്.എസ്സ് എസ്സ് കൊട്ടില

സയൻസ് ക്വിസ് - 
ഹയർ സെക്കന്ററി വിഭാഗം

ഒന്നാം സ്ഥാനം
അബിരാം നമ്പ്യാർ കെ.വി
ജി.എച്ച് എസ്സ് എസ്സ് കൊട്ടില

രണ്ടാം  സ്ഥാനം
ഇഷിത .കെ.കെ
ജി .ബി.വി.എച്ച് എസ്സ് എസ്സ് .മാടായി

ശ്രീഹർഷൻ.എം
ജി.എച്ച് എസ്സ്. എസ്സ്. കടന്നപ്പള്ളി

സയൻസ് ക്വിസ് - 
യു.പി. വിഭാഗം

ഒന്നാം സ്ഥാനം
ശ്രവ്യ .കെ.പി
നെരുവമ്പ്രം യു.പി.സ്കൂൾ

രണ്ടാം സ്ഥാനം
കീർത്തന കെ.വി.
ഗോപാൽ യു.പി. സ്ക്കൂൾ, കുഞ്ഞിമംഗലം

മൂന്നാം സ്ഥാനം
സാരഗ്. പി
കടന്നപ്പള്ളി യു.പി.സ്കൂൾ

ടാലന്റ് ടെസ്റ്റ് - 
ഹൈസ്കൂൾ വിഭാഗം

ഒന്നാം സ്ഥാനം
മുഹമ്മദ് നിഹാദ് എം.വി
ജി.എച്ച് എസ്സ്.എസ്സ് കൊട്ടില

രണ്ടാം സ്ഥാനം
സംഗീത് കൃഷ്ണൻ
ജി.എച്ച് എസ്സ് എസ്സ്. കടന്നപ്പള്ളി

മൂന്നാം സ്ഥാനം
സിദ്ധാർത്ഥ് . പി.വി
ജി.എച്ച് എസ്സ് എസ്സ്. കുഞ്ഞിമംഗലം

ടാലൻറ് ടെസ്റ്റ് - 
ഹയർ സെക്കന്ററി വിഭാഗം

ഒന്നാം സ്ഥാനം
നീരജ്.പി.
ജി.എച്ച് എസ്സ്.എസ്സ് കുഞ്ഞിമംഗലം

രണ്ടാം സ്ഥാനം
ഹുദ. ഇ. കെ
സി.എച്ച് എം കെ .എസ്സ്  ജി. എച്ച് എസ്സ്. മാട്ടൂൽ

മൂന്നാം സ്ഥാനം
സരുൺ
ജി.എച്ച്.എസ്സ്. എസ്സ് കടന്നപ്പള്ളി

Wednesday, 9 October 2019

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉപജില്ലാ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട റോളിംഗ് ട്രോഫികൾ കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 15/10/19 നകം എത്തിക്കേണ്ടതാണ്.

Saturday, 5 October 2019

പെൻഷൻ - പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

30/06/2020 വരെ സേവനത്തിൽ നിന്നും വിരമിക്കുന്ന ഗവ/ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും  ശമ്പള നിർണ്ണയം പരിശോധിച്ച് അംഗീകരിക്കുന്നതിനായി കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ജീവനക്കാർ 06/11/2019,07/11/2019 എന്നീ തീയ്യതികളിൽ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ക്യാമ്പ് ചെയ്യുന്നതാണ്. വിരമിക്കുന്ന ജീവനക്കാരുടെ സേവന പുസ്തകം 04/11/2019 നകം ഈ ഓഫീസിൽ ഹാജരാക്കണമെന്ന് അറിയിക്കുന്നു.

സി.വി രാമൻ ഉപന്യാസ രചനാ മത്സരം

 ഉപജില്ലാ തല സി.വി രാമൻ ഉപന്യാസ രചനാ മത്സരം   2019 ഒക്ടോബർ 25 ന് രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ നടക്കുന്നതാണ്. ഉപജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കുട്ടിയാണ് പങ്കെടുക്കേണ്ടത്.പൊതു വിദ്യാഭ്യാസ വകുപ്പ്  സർക്കുലറിൽ നൽകിയ മൂന്ന് വിഷയങ്ങളിൽ നിന്ന്   നറുക്കെടുപ്പിലൂടെയാണ്  വിഷയം നിശ്ചയിക്കുക. സർക്കുലർ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു.. എല്ലാ പ്രധാനധ്യാപകരും കുട്ടികളെ കൃത്യസമയത്ത് പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Friday, 4 October 2019

അണ്ടർ 19 GIRLS ന്റെ  ഷട്ടിൽ ബാഡ്മിന്റൺ മത്സരം ഒക്ടോബർ 5 വയലപ്ര ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്നതാണ്
                                                                                         എഇഒ ,മാടായി

Thursday, 3 October 2019

മാടായി ഉപജില്ലാ കായികമേള സംഘാടക സമിതി യോഗം

മാടായി ഉപജീല്ലാ സ്കൂൾ കായികമേള സംഘാടക സമിതി ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 11 മണിക്ക് മാടായി പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നതാണ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ ഹൈസ്കൾ, പ്രൈമറി ഹെഡ് മാസ്റ്റർമാർ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ്

                                                 .
                                                                                  എ.ഇ.ഒ. മടായി 

അറിയിപ്പ് 

സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായി നടക്കുന്ന മാടായി  ഉപജില്ലാ സയൻസ് ക്വിസ് GBHSS മാടായിയിൽ 2019 ഒക്ടോബർ 9 ന് നടക്കും.10 മണിക്ക് ഹൈസ്കൂളിനും 11 മണിക്ക് ഹയർ സെക്കൻറി യിലും 1.30 ന് യു.പി.വിഭാഗത്തിനും ക്വിസ് മത്സരം നടക്കും.1.30 ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം ടാലൻറ് ടെസ്റ്റും നടക്കും. വിദ്യാലയങ്ങളിൽ നിന്ന് ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ക്വിസ്, ടാലന്റ് വിഭാഗത്തിന് ഒരേ കുട്ടിയെ പങ്കെടുപ്പിക്കരുത്. വിദ്യാർത്ഥികളെ കൃത്യ സമയത്ത്  പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

                                                              സെക്രട്ടറി
                                                         സയൻസ് ക്ലബ്ബ്

                                                                      മാടായി

sub district sports

Wednesday, 2 October 2019

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ്

മാടായി ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം  05/10/2019 ശനിയാഴ്ച മാടായി ബി.ആർ.സി ഹാളിൽ നടക്കുന്നതായിരിക്കും. എൽ.പി,യു.പി  വിഭാഗം മത്സരം രാവിലെ 10 മണിക്കും, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം മത്സരം ഉച്ചയ്ക്ക് 12 മണിക്കും നടക്കുന്നതായിരിക്കും ഈ വർഷം മുതൽ ഒരോ വിഭാഗത്തിനും സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം

മാടായി ഉപജില്ലാ സയൻസ് ക്വിസ്

സ്കൂൾ ശാസ്ത്രോൽസവത്തിന്റെ ഭാഗമായി നടക്കുന്ന മാടായി  ഉപജില്ലാ സയൻസ് ക്വിസ് ജി.ബി.എച്ച്.എസ് മാടായിയിൽ 2019 ഒക്ടോബർ 9 ന് നടക്കും.10 മണിക്ക് ഹൈസ്കൂളിനും 11 മണിക്ക് ഹയർ സെക്കൻറി യിലും 1.30 ന് യു.പി.വിഭാഗത്തിനും ക്വിസ് മത്സരം നടക്കും.1.30 ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം ടാലൻറ് ടെസ്റ്റും നടക്കും. വിദ്യാലയങ്ങളിൽ നിന്ന് ഒര് കുട്ടിയാണ് പങ്കെടുക്കേണ്ടത്.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ ക്വിസ്, ടാലന്റ് വിഭാഗത്തിന് ഒരേ കുട്ടിയെ പങ്കെടുപ്പിക്കരുത്. വിദ്യാർത്ഥികളെ കൃത്യ സമയത്ത്  പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ശില്പശാല

എൽ.എസ്.എസ് ചുമതലയുള്ള  അദ്ധ്യാപകർക്ക് കണ്ണൂർ ഡയറ്റിന്റെ നേതൃത്വത്തിലുള്ള എകദിന ശില്പശാല 04/10/2019 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ മാടായി ബീ.ആർ.സി ഹാളിൽ നടക്കും. പങ്കെടുക്കുന്ന  അദ്ധ്യാപകർ മലയാളം / പരിസരപഠനം / ഗണിതം / ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ ടെക്സ്റ്റ് ബുക്ക് / അദ്ധ്യാപക സഹായി എന്നിവ കൊണ്ടുവരേണ്ടതാണ്.
Block Programme Officer
Block Resource Centre, Madayi
Ph: 0497-2873550