Saturday, 29 July 2017

അറിയിപ്പ്

2017-18 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ വാങ്ങിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപായി കൈപ്പറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു.

പാഠപുസ്തക വിതരണം 2016 -17

2016 -17 വർഷത്തിലെ പാഠപുസ്തക വിതരണം സംബന്ധിച്ചു സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ എസ് എസ് എ ചില തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നു .മേൽ തടവാദത്തിനു മറുപടി നല്കുന്നതിലേക്കായി 2016 -17 വർഷത്തിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ (ടൈറ്റിൽ വാർ )എണ്ണം 31/07/2017  നകം ബന്ധപ്പെട്ട സൊസൈറ്റി സെക്രെട്ടറിമാർ ഈ ഓഫീസിൽ ലഭ്യമാകേണ്ടതാണ്.

അറിയിപ്പ്

പി ഡി അക്കൗണ്ട് ക്ലോസിങ് ബാലൻസ് ജൂലൈ 31 നകം ട്രഷറിയിൽ സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു.

Thursday, 27 July 2017

ഡി ആർ ജി പരിശീലനം

ഡി ആർ ജി പരിശീലനത്തിൽ ആർ പി മാരായ അദ്ധ്യാപകരെ പങ്കെടുപ്പിക്കാൻ ആവശ്യമായ സഹായം അഭ്യർത്ഥിക്കുന്നു .ഡി ർ ജി പരിശീലനം 29/07/ 2017 നു രാവിലെ 9.45 ന് താഴെ  ചേർത്ത കേന്ദ്രങ്ങളിൽ വെച്ച് നടക്കും.പങ്കെടുക്കുന്ന അദ്ധ്യാപകർ ടെക്സ്റ്റ് ബുക്ക്,ടീച്ചർ ടെക്സ്റ്റ്,കുട്ടികളുടെ പഠനതെളിവ് ,വേനൽ പച്ച ,പെൻ  ഡ്രൈവ് എന്നിവ കരുതണം ...... Click here

Wednesday, 26 July 2017

HSA Promotion - Circular & Proforma

ഹൈസ്ക്കൂള്‍ ( ഭാഷ)  തസ്തികളിലേക്ക് സ്ഥാനക്കയറ്റം  ലഭിക്കാന്‍  31.12.2016 വരെ യോഗ്യത നേടിയ അര്‍ഹതയുള്ള പ്രൈമറി/ ഭാഷാ/ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക  തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു .... സര്‍ക്കുലർ & പ്രൊഫൊര്‍മ

Full Time Language Teacher - Promotion

പാര്‍ട്ട് ടൈം ലാംഗ്വേജ് തസ്തികയില്‍ നിന്നും ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ്  സ്ഥാനക്കയറ്റം  ലഭിക്കാന്‍ യോഗ്യത നേടിയഅദ്ധ്യാപകരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക.  തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു...  സര്‍ക്കുലർ & പ്രൊഫൊര്‍മ

Tuesday, 25 July 2017

Permission for appointment of Teachers on daily wages

Permission for appointment of Teachers on daily wages .... Order

Salary for staff -appointed up to 29/01/2016

Salary for staff - appointed up to 29/01/2016 .... Order

സയൻസ് സെമിനാർ മത്സരം (HS) -സർക്കുലർ

2017-18 വർഷത്തെ സയൻസ് സെമിനാർ മത്സരം (HS) സംഘടിപ്പിക്കുന്നത് സംബന്ധിച്ച് - സർക്കുലർ

Deployment of Protected Teachers - Circular

Deployment of Protected Teachers - Circular (25.07.17)

Vidhyarengam Module 2017

Vidhyarengam Module 2017 - HS Section

സ്‌കൂൾ പാചകതൊഴിലാളികളുടെ യോഗം ജൂലായ് 29 ന്

മാടായി ഉപജില്ലയിലെ സ്‌കൂൾ പാചകതൊഴിലാളികളുടെ യോഗം ജൂലായ് 29 ന് ശനിയാഴ്ച രാവിലെ 9.30 ന് മാടായി ബി.ആർ.സി.ഹാളിൽ നടക്കും. മുഴുവൻ പാചക തൊഴിലാളികളും കൃത്യസമയത്ത് പങ്കെടുക്കണം.

ഏകദിന ശില്പശാല മാറ്റിവെച്ചു

മാടായി ഉപജില്ലാ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 29 ന് അദ്ധ്യാപകർക്കായി നടത്തുവാൻ നിശ്ചയിച്ച കയർ-ചവുട്ടി നിർമ്മാണത്തിൽ ഏകദിന ശില്പശാല മാറ്റിവെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Monday, 24 July 2017

രാമായണമാസാചരണം -2017

മടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക്‌ കൗൺസിൽ 
രാമായണമാസാചരണം -2017 ജൂലൈ 29 ന് മടായി ബി ആർ സി  ൽ രാവിലെ  9 .30 ന് 
മത്സരയിനങ്ങൾ: 
LP    :  രാമായണവുമായി ബന്ധപ്പെട്ട കഥപറയൽ മലയാളത്തിൽ 
UP   :  പ്രശ്‍നോത്തരി    (രണ്ടു കുട്ടികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് )
           രാമായണപാരായണം   (ഒരു കുട്ടി )
HS   :  പ്രശ്‍നോത്തരി    (രണ്ടു കുട്ടികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് )
          രാമായണപാരായണം   (ഒരു കുട്ടി )
NB:   1) സംസ്‌കൃതം പാഠ്യവിഷയമായുള്ള LP, UP, HS എന്നീ വിദ്യാലയങ്ങളിൽനിന്ന് മാത്രമേ കുട്ടികളെ പങ്കെടിപ്പിക്കാവൂ .
          2) മത്സാരാർത്ഥികൾ ഉച്ചഭക്ഷണം കൊണ്ടുവരേണ്ടതാണ്.

July 15 th Statement സമർപ്പിക്കണം

July 15 th Statement സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Friday, 21 July 2017

List of selected books

2017 -18 വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലേക്ക് വാങ്ങുന്നതിന് വേണ്ടി തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ലിസ്റ്റിൽനിന്നും പുസ്തകങ്ങൾ വാങ്ങുന്നതിനും , ലൈബ്രറികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശം - സർക്കുലർ

സെലസ്റ്റിയ 2017- ജ്യോതിശാസ്ത്ര പഠന പരിപാടിക്ക് മികവാർന്ന തുടക്കം

കല്ല്യശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സെലസ്റ്റിയ 2017- ജൂലായ് 21 ചാന്ദ്രദിനാഘോഷത്തോടെ മികവാർന്ന പഠനപ്രവർത്തനങ്ങൾ നടന്നു.ഉപജില്ലാ തല ഉത്ഘാടനം ജി.എം യു.പി സ്കൂൾ തെക്കുമ്പാട്ടിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വെളളൂർ ഗംഗാധരൻ മാസ്റ്റർ നിർവ്വഹിച്ചു.തുടർന്ന് ചാന്ദ്രയാത്രയെ കുറിച്ച് വിശദമായ ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി.പ്രകാശൻ ,എച്ചം ഫോറം കൺവീനർ പി.കെ വിശ്വനാഥൻ, ഉപജില്ല സയൻസ് ക്ലബ്ബ് സെക്രട്ടറി പി.വി.പ്രസാദ് എന്നിവർ പങ്കെടുത്തു. സ്കൂൾ എസ്സ് എം.സി.ചെയർമാൻ സി സി.മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു.വിവിധ വിദ്യാലയങ്ങളിൽ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങൾ നടന്നു. ഇടക്കേപ്പുറം യു.പി.സ്കൂളിൽ ക്വിസ് മത്സരം, ചുമർ മാസിക, ബാഡ്ജ് നിർമ്മാണം, വെങ്ങര മാപ്പിള യു.പി സ്കൂളിൽ ബഹിരാകാശരുടെ വേഷത്തിൽ സംവാദം, എടനാട് യു .പി സ്കൂളിൽ ചാന്ദ്രയാത്രയുടെ ഫോട്ടോ പ്രദർശനം, ബാഡ്ജ് നിർമ്മാണം, ക്വിസ് മത്സരം, കണ്ണപുരം ഈസ്റ്റ് യു.പി സ്കൂളിൽ ബാഡ്ജ്, പോസ്റ്റർ നിർമ്മാണം, ഏര്യം വിദ്യാമിത്രം യു.പി സ്കൂളിൽ റോക്കറ്റിന്റെ മോഡൽ നിർമ്മാണം .പതിപ്പ് നിർമ്മാണം, എൻ.എം യു .പി സ്കൂൾ മാട്ടൂലിൽ ബഹിരാകാശ ക്ലാസ്, ജി യു.പി സ്കൂൾ പുറച്ചേരിയിൽ ബഹിരാകാശ ജീവികളും അന്യഗ്രഹ ജീവികളുടെ വേഷം ,ചാന്ദ്രദിന പതിപ്പ്, ക്വിസ് മത്സരം, DVD പ്രദർശ നം, മാട്ടൂൽ എം യു പി.സ്കൂളിൽ ചാന്ദ്രയാത്രയുടെ ഫോട്ടോ പ്രദർശനം, ബാഡ്ജ് നിർമ്മാണം,ക്വിസ് മത്സരം, DVD പ്രദർശനം ,കൊട്ടില ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പതിപ്പ് നിർമ്മാണം;ചെറുകുന്ന് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫോട്ടോ പ്രദർശനം, ഡോക്യുമെന്റ് പ്രദർശനം, ചെറുതാഴം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബാഡ്ജ് നിർമ്മാണം ,ക്വിസ്മത്സരം, ഇടമന യു.പി.സ്കൂളിൽ  CDപ്രദർശനം, ചന്ദ്രദിനപതിപ്പ്, ബാഡ്ജ് നിർമ്മാണം, അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിൽ ചാന്ദ്രയാത്രയുടെ ഫോട്ടോപ്രദർശനം, പതിപ്പ് നിർമ്മാണം എന്നിവ നടന്നു.

Primary Teacher - Adjustment Transfer Order

Primary Teacher - Adjustment Transfer Order ... Click here

ചോദ്യപേപ്പർ ഇന്റന്റ് സമർപ്പിക്കണം

2017-18 അദ്ധ്യയന വർഷത്തെ ചോദ്യപേപ്പർ ഇന്റന്റ് ജൂലായ് 25 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി മാടായി ബി.ആർ.സിയിൽ സമർപ്പിക്കണം.

Thursday, 20 July 2017

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 22 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 22 ന് ശനിയാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. മുഴുവൻ പ്രധാനാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക. പകരക്കാരെ യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.

'സെലസ്റ്റിയ - 17' ജൂലായ് 21ന് ആരംഭിക്കും

കല്ലാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ നടക്കുന്ന 'സെലസ്റ്റിയ - 17'  ജ്യോതിശാസ്ത്ര പരിപാടി ചാന്ദ്രവിജയ ദിനമായ ജൂലായ് 21ന് ആരംഭിക്കും. വിദ്യാലയത്തിലെ സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, LCD പ്രദർശനം, പവ്വർ പോയിന്റ് പ്രസന്റേഷൻ എന്നീ വൈവിധ്യമാർന്ന പരിപാടികൾ നടക്കും. എല്ലാ വിദ്യാർത്ഥികളും "സെലസ്റ്റിയ - 17 ജൂലായ് 21 ചാന്ദ്രദിനം" എന്ന് എഴുതി തയ്യാറാക്കിയ ബാഡ്ജ് ധരിച്ചാണ് വിദ്യാലയത്തിൽ എത്തിച്ചേരുക. 
മാടായി ഉപജില്ലാതല ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ജ്യോതിശാസ്ത്ര വിദഗ്ദനുമായ ശ്രീ.വെള്ളൂർ ഗംഗാധരൻ മാസ്റ്റർ ജി.എം.യു.പി സ്കൂൾ തെക്കുമ്പാട് വെച്ച് ഉച്ചയ്ക്ക് 1.30 ന് നിർവ്വഹിക്കും. വിദ്യാലയത്തിൽ 100 ഓളം ചാന്ദ്രവിജയ ദിനത്തിന്റെ പാനൽ പ്രദർശനം, ശാസ്ത്ര ക്ലാസ്, LCD പ്രദർശനം എന്നിവയും ഉണ്ടാവും. 
മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷനും സാമൂഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷനുമാണ് വിദ്യാലയ പ്രവർത്തനങ്ങളെ സഹായിക്കുന്നത്.

Wednesday, 19 July 2017

Statistics of Dropout Students

2016-17 അദ്ധ്യയന വർഷം സ്‌കൂളിൽ നിന്നും കൊഴിഞ്ഞുപോയ കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ജൂലായ് 23 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

E- Waste നിർമ്മാർജ്ജനം

ഓഫീസിലെ ഇ വേസ്റ്റ്  survey.itschool.gov.in എന്ന ലിങ്കില്‍ ചെയ്യാനുള്ള അവസാന തീയ്യതി ഇന്ന് (19-07-2017) ആണ്. ഇനിയും ഇ വേസ്റ്റ് ചേര്‍ക്കാത്തവർ സമ്പൂര്‍ണ്ണ യൂസര്‍ നെയിം,പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  ഇന്ന് തന്നെ ഇ വേസ്റ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍  ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശദവിവരങ്ങൾക്ക് ഉത്തരവ് കാണുക. ... Click Here

Tuesday, 18 July 2017

Delinquency in crediting Pay Revision arrears-Strict Instructions and Time Limit

Government have issued strict instructions to all Drawing and Disbursing Officers to credit the first installment of  Pay Revision arrears and interest before 16/08/2017. For details ..... Circular

മാടായി ഉപജില്ലാ കായികമേള - സംഘാടകസമിതി രൂപീകരണയോഗവും ശിൽപശാലയും

2017-18 വർഷത്തെ മാടായി ഉപജില്ലാ കായികമേളയുടെ സംഘാടകസമിതി രൂപീകരണയോഗവും ശിൽപശാലയും ജൂലായ് 20 ന് വ്യാഴാഴ്ച രാവിലെ 9.30 ന് മാടായി പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും എച്ച്.എം ഫോറം പ്രതിനിധികളും പങ്കെടുക്കണം. കായികാദ്ധ്യാപകർ ഇല്ലാത്ത സ്‌കൂളിൽ നിന്ന് മറ്റൊരു അദ്ധ്യാപകനെ പങ്കെടുപ്പിക്കണം.

2017 വർഷത്തെ സ്കൗട്സ് ആൻഡ് ഗൈഡ്സ് ത്രിതീയ സോപാൻ റിസൾട്ട്

2017 വർഷത്തെ  സ്കൗട്സ് ആൻഡ് ഗൈഡ്സ് ത്രിതീയ സോപാൻ  റിസൾട്ട് : 

കയർ -ചവുട്ടി നിർമ്മാണത്തിൽ ഏകദിന ശില്പശാല

മാടായി ഉപജില്ല പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി കയർ -ചവുട്ടി നിർമ്മാണത്തിൽ ഏകദിന ശില്പശാല നടത്തുന്നു. ജൂലായ് 29 ശനിയാഴ്ച മാടായി BRC യിൽ വച്ചു നടക്കുന്ന പരിശീലന ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർ ജൂലായ് 20 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു സ്കൂളിൽ നിന്നും ഒരധ്യാപകൻ / അധ്യാപികയ്ക്ക്  പങ്കെടുക്കാം. (ഫ്രെയിം ഉള്ളവർ കൊണ്ടുവരേണ്ടതാണ്). 
ബന്ധപ്പെടേണ്ട നമ്പർ : 9947231857. (സീതാദേവി, പ്രവൃത്തി പരിചയക്ലബ്ബ് കൺവീനർ)

Saturday, 15 July 2017

സംരക്ഷിത അദ്ധ്യാപകരെ മാതൃവിദ്യാലയത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി

2017-18 തസ്തിക നിര്‍ണ്ണയ പ്രകാരം തസ്തിക ലഭ്യമായ സംരക്ഷിത അദ്ധ്യാപകരെ അവരുടെ മാതൃവിദ്യാലയത്തില്‍ ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായി ഉത്തരവും ലിസ്റ്റും ലഭിക്കുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക ... Click  Here

സംരക്ഷിതാദ്ധ്യാപകരെ പുനര്‍വിന്യസിച്ച് ഉത്തരവായി

2017-18 തസ്തിക നിര്‍ണ്ണയപ്രകാരം മാതൃവിദ്യാലയത്തില്‍ തസ്തിക ലഭ്യമല്ലാത്ത സംരക്ഷിതാദ്ധ്യാപകരെ  അദ്ധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തി പെടുത്തി പുനര്‍വിന്യസിച്ച് ഉത്തരവായി ഉത്തരവും ലിസ്റ്റും ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .. Click  Here

Promotion -Seniority list

2017-2018   വര്‍ഷം  പ്രമോഷന്‍ ലഭിക്കുവാന്‍ അര്‍ഹതയുള്ള പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നതിനായിഅര്‍ഹതയുള്ള പ്രൈമറി അദ്ധ്യാപകരുടെ അപേക്ഷകള്‍ ഇതോടപ്പം ഉള്ളടക്കം ചെയ്ത പ്രഫോര്‍മയില്‍ തയ്യാറാക്കി 20-07-2017 നകം ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.   സര്‍ക്കുലറും  പ്രഫോര്‍മയും  ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.. Click  Here

Pre Matric Scholarship 2017-18

Pre Matric Scholarship 2017-18 .. Application Form .... Click  Here

Friday, 14 July 2017

പാഠപുസ്തക വിതരണം 2017 -18

2017 -18 വർഷത്തെ പാഠപുസ്തകം (വാല്യം 1) ഇനിയും ലഭിക്കാനുള്ള സ്കൂളുകൾ എത്രയും പെട്ടന്ന് എ ഇ ഒ  ഓഫീസുമായി ബന്ധപെട്ടു ആയത് ലഭ്യമാക്കാനുള്ള നടപടി കൈകൊള്ളേണ്ടതാണ്.
contact  No .828122850

Wednesday, 12 July 2017

സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി

സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷുറൻസ്  പദ്ധതിയുമായി ബന്ധപെട്ടു ഇനി ആർക്കെങ്കിലും തുക  ലഭിക്കാനുണ്ടെങ്കിൽ നാളെത്തന്നെ വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതായാണ് .

Tuesday, 11 July 2017

'ഓണത്തിന് ഒരുമുറം പച്ചക്കറി' - പ്രതിജ്ഞ

'ഓണത്തിന് ഒരുമുറം പച്ചക്കറി' - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചൊല്ലേണ്ട പ്രതിജ്ഞ ... Click Here

ടെക്സ്റ്റ് ബുക്ക് vol 1

2017 -18 വർഷത്തിലെ ടെക്സ്റ്റ് ബുക്ക് വാല്യം 1 ഓഫീസിൽ ലഭ്യമായ പാഠ പുസ്തകങ്ങളുടെ വിവരങ്ങൾ  ഇതോടപ്പം   ഉള്ളടക്കം ചെയ്യുന്നു.പ്രധാനാദ്ധ്യാപകർ  ഏത്രയും പെട്ടന്ന് ആവശ്യമുള്ള പുസ്തകങ്ങൾ ഓഫീസിൽ നിന്നും വാങ്ങിക്കേണ്ടതാണ് . Click here

അലീഫ് അറബിക് ടാലെന്റ്റ് എക്സാം

സബ്ജില്ലാതല അൽറാഫ് അറബിക് ടാലെന്റ്റ് എക്സാം      ജൂലൈ 15  ശനി രാവിലെ 10 മണിക്ക് മടായി ബി ആർ സ ഹാളിൽ നടക്കുന്നതാണ് . എൽ പി ,യു പി,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലെ ഓരോ കുട്ടി വീതം പങ്കെടുക്കേണ്ടതാണ് .സ്കൂൾതല പരീക്ഷ ജൂലൈ 12  ബുധൻ 3 മണിക്ക് നടത്തേണ്ടതാണ് .

Saturday, 8 July 2017

സെലസ്റ്റിയ- 2017:അധ്യാപക പഠന കൂട്ടായ്മ

സർവശിക്ഷാ അഭിയാൻ ജില്ലാ അധ്യാപക പഠന കൂട്ടായ്മയുടെയും കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സെലസ്റ്റിയ- 2017 ഉദ്ഘാടനം മാടായി ബിആർസി യിൽ നടന്നു. പൊതു വിദ്യാലയങ്ങളിലെ പ്രതിഭാശാലികളായ അധ്യാപകരുടെ നൂതന പ്രവർത്തനങ്ങൾ വ്യാപിക്കുക, പൊതുവിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുക എന്നിവയാണ് പ്രവർത്തന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഒരു വർഷം നി ളുന്ന ജ്യോ തി ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടക്കും. പഠന ക്ലാസ്സുകൾ, വാനനീ രീ ക്ഷണക്യാമ്പ്, ജ്യോതിശാസ്ത്ര ഉത്സവം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ രൂപം നൽകി. ജൂലായ് 21ന് തുടങ്ങി 2018 ഫെബ്രവരി 28 വരെ ശാസ്ത്രബോധം പകരുന്ന വിവിധ പ്രവർത്തനം വിദ്യാലയങ്ങളിൽ നടത്തും. ജ്യോ തി ശാസ്ത്രജ്ഞനും മാടായി എ ഇ ഒ മായ വെള്ളൂർ ഗംഗാധരനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സബ് ജില്ലാ സയൻസ്- സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പ്രവർത്തനം.ശ്രീ.ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എ ജില്ലാ പ്രൊജക്ട് ഡയറക്ടർ ഡോ. പി വി പുരുഷോത്തമൻ അധ്യക്ഷനായി. ബിപി ഒ രാജേഷ് കടന്നപ്പള്ളി സംസാരിച്ചു. എ ഇ ഒ വെള്ളൂർ ഗംഗാധരൻ ക്ലാസെടുത്തു. ശാസ്ത്രയാൻ പരിക്ഷണത്തിലുടെ ശ്രദ്ധേയനായ മാടായി ജി എം യു പി സ്കൂൾ അധ്യാപകൻ ദിനേഷ് കുമാർ തെക്കുമ്പാടിനെ ആദരിച്ചു.പി വി പ്രസാദ് സ്വാഗതവും കെ വി രാഘവൻ നന്ദിയും പറഞ്ഞു. 60 അധ്യാപകർ പങ്കെടുത്തു

Thursday, 6 July 2017

Sixth Working Day - Discripancy - Rectification

2017-18 വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കുട്ടികളുടെ കണക്കുകൾ രേഖപ്പെടുത്തുമ്പോൾ പറ്റിയ അപാകതകൾ പരിഹരിക്കുന്നതിന് ജൂലായ് 7 മുതൽ 11 വരെ സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മാറ്റങ്ങൾ വരുത്തിയവർ ആയതിന്റെ പ്രിന്റ് ഔട്ട് ജൂലായ് 20 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 

Expenditure Statement - Urgent

ജൂൺ മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ  ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
Office Name
1 ATHIYADAM LPS
2 CHRIST NAGAR LPS
3 ST.MARYS L.P.S VILAYANCODE
4 MADAYI SOUTH L.P.S
5 G.M.U.P.S PAYANGADI
6 G.L.P.S CHERUKUNNU SOUTH
7 GLPS CHERUVACHERY
8 G.L.P.S KARAYAD
9 G.L.P.S THEKKEKARA
10 G.M.L.P.S KUNHIMANGALAM

OEC/OBC Prematric Scholarship 2017-18 - Date Extend

OEC/OBC Prematric Scholarship അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി ജൂലായ് 15 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

അറബിക് അദ്ധ്യാപകരുടെ യോഗം ജൂലായ് 13 ന്

മാടായി ഉപജില്ലയിലെ അറബിക് അദ്ധ്യാപകരുടെ യോഗം ജൂലായ് 13 ന് വ്യാഴാഴ്ച ഉച്ചയ്‌ക്ക് 3.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ അറബിക് അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

ഉറുദു അദ്ധ്യാപകരുടെ യോഗം ജൂലായ് 13 ന്

മാടായി ഉപജില്ലയിലെ ഉറുദു അദ്ധ്യാപകരുടെ യോഗം ജൂലായ് 13 ന് വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ ഉറുദു അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

വിദ്യാരംഗം കലാസാഹിത്യ വേദി ജനറൽബോഡി യോഗം ജൂലായ് 12 ന്

മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ജനറൽബോഡി യോഗം ജൂലായ് 12 ന് ബുധനാഴ്ച വൈകുന്നേരം 3.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ സ്‌കൂളിലെ വിദ്യാരംഗം ചാർജ്ജുള്ള അദ്ധ്യാപകൻ പങ്കെടുക്കണം.

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 10 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 10 ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

സെലസ്റ്റിയ 2017 : അദ്ധ്യാപക പരിശീലനം ജൂലായ് 8 ന്

സെലസ്റ്റിയ 2017: അദ്ധ്യാപക പരിശീലനം ജൂലായ് 8 ന് രാവിലെ 9.30 മുതൽ 4.30 വരെ മാടായി ബി.ആർ.സി.ഹാളിൽ നടക്കും. ഒരു സ്‌കൂളിൽനിന്നും സയൻസ്, സോഷ്യൽ സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപകൻ നിർബന്ധമായും പങ്കെടുക്കണം.

Text Book - Urgent

മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമായ പുസ്തകങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. മുഴുവൻ പ്രധാനാദ്ധ്യാപകരും ആവശ്യമുള്ള പുസ്തകങ്ങൾ എത്രയും പെട്ടന്ന് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്. അതോടൊപ്പം ഇനി ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഓഫീസിൽ അറിയിക്കണം.

Sunday, 2 July 2017

Google Mapping - Urgent

Google Mapping - സ്‌കൂളുകൾ ഗൂഗിൾ മാപ്പിങ് പരിശോധിച്ച് ഫോട്ടോ, പ്രവൃത്തി സമയം, ഫോൺ നമ്പർ, സ്‌കൂളിന്റെ പേര് എന്നിവ രേഖപ്പെടുത്തിയത് ശരിയാണെന്ന് ജൂലൈ 4 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഉറപ്പുവരുത്തേണ്ടതാണ്. ബഹുമാനപ്പെട്ട ജില്ലാ കളക്ടർ വിളിച്ചുചേർത്ത ഗൂഗിൾ മാപ്പിംഗ് റിവ്യു മീറ്റിംഗ് നടക്കുന്നതിനാൽ പ്രധാനാദ്ധ്യാപകർ ഈ വിഷയത്തിൽ അതീവ ശ്രദ്ധചെലുത്തേണ്ടതാണ്.